പ്രമേഹമുള്ളവരിൽ സാധാരണയായി കാണുന്ന ഒരു പ്രശ്നമാണ് കാലുകളിലെ പെരുപ്പ്, മരവിപ്പ്, പുകച്ചിൽ എന്നിവയ്ക്ക് കാരണമാകുന്ന പെരിഫറൽ ന്യൂറോപ്പതി. അനിയന്ത്രിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഞരമ്പുകളെ നശിപ്പിക്കുകയും കാലുകളിൽ സ്പർശനശേഷി നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയ്യുന്നു, ഇത് അറിയാതെ മുറിവുകളും വ്രണങ്ങളും ഉണ്ടാകാൻ കാരണമാകാം. കൃത്യമായ പ്രമേഹ നിയന്ത്രണം, സമീകൃതാഹാരം, വ്യായാമം, മരുന്നുകൾ, പുകവലി, മദ്യപാനം ഒഴിവാക്കൽ എന്നിവയിലൂടെ ഈ അവസ്ഥ നിയന്ത്രിക്കാം. കൂടാതെ, ദിവസേനയുള്ള പാദപരിചരണം, പാദരക്ഷകളുടെ ഉപയോഗം, നഖങ്ങൾ ശരിയായി വെട്ടുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതും വളരെ പ്രധാനമാണ്. സംശയങ്ങളുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കേണ്ടതാണ്.

പ്രമേഹമുള്ളവരിൽ  പകുതിപേരിലും കാണുന്ന ഒരു പ്രശ്നമാണു കാലുകൾക്കു പെരുപ്പും മരപ്പും പുകച്ചിലും. ഇതിനു പെരിഫെറൽ ന്യൂറോപ്പതി എന്നു പറയുന്നു. അനിയന്ത്രിതമായ പ്രമേഹം, പ്രായം, ദീർഘനാളായുള്ള പ്രമേഹം മറ്റു സങ്കീർണതകളുടെ (റെറ്റിനോപ്പതി, നെഫ്രോപ്പതി) സാന്നിധ്യം എന്നിവ ന്യൂറോപ്പതി സാധ്യത വർധിപ്പിക്കുന്നു.

അനിയന്ത്രിതമായ പ്രമേഹം ഉള്ളവരിൽ  സർവ സാധാരണമായി കാണുന്ന സങ്കീർണതയാണു ന്യൂറോപ്പതി.  രക്തത്തിലെ പഞ്ചസാര ഉയർന്നു നിന്നാൽ അതു  കാലാന്തരത്തിൽ ശരീരത്തിലെ ചെറിയ ഞരമ്പുകളെ നശിപ്പിക്കും. ആദ്യം, ഞരമ്പുകളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന രക്തക്കുഴലുകൾക്കു കേടു പറ്റുന്നു. ക്രമേണ നാഡികൾക്കു ശരീരത്തിലൂടെ സൂചനകൾ അയയ്ക്കുവാൻ ഉള്ള കഴിവും നഷ്ടപ്പെടുന്നു. തന്മൂലം പാദ പേശികളുടെ പ്രവർത്തനം തകരാറിൽ ആവുകയും നടത്തം തന്നെ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു.

ADVERTISEMENT

കാലിൽ തരിപ്പ്, പെരുപ്പ്, പുകച്ചിൽ എന്നിവ അനുഭവപ്പെടുന്നതു കൂടാതെ മരവിപ്പ്, കറണ്ടടിക്കുന്ന പോലെ ഉള്ള വേദന, കുത്തുന്ന പോലെയുള്ള വേദന എന്നിവയും വരാം. ഇതെല്ലം പ്രമേഹം ഞരമ്പുകളെ ബാധിക്കുന്നതിന്റെ ആരംഭലക്ഷണങ്ങളായി കരുതാവുന്നതാണ്. രക്തത്തിലെ പഞ്ചസാര അധികരിച്ച അവസ്ഥയിലും ഇത്തരം ലക്ഷണങ്ങൾ ചിലർക്ക് ഉണ്ടാകാം. ഇതു രക്തത്തിലെ പഞ്ചസാര സാധാരണ നിലയിൽ എത്തുമ്പോൾ മാറും. എന്നാൽ മേൽപറഞ്ഞ ലക്ഷണങ്ങൾ തുടർച്ചയായി നിന്നാൽ ന്യൂറോപ്പതി സംശയിക്കാം.

പാദങ്ങളിലും മുട്ടിനു താഴ്ഭാഗത്തും പുകച്ചിൽ, സൂചി കുത്തുന്നതുപോലെയുള്ള മരവിപ്പ്, തരിപ്പ് എന്നിവ അനുഭവപ്പെടുകയും (പ്രത്യേകിച്ചും രാത്രിയിൽ ) കാലുകളുടെ സ്പർശനശേഷി പൂർണമായും നഷ്ടപ്പെടുകയും ചെയ്യാനിടയുണ്ട്.

ADVERTISEMENT

കാലുകൾ മരവിച്ചിരിക്കുന്നതു കൊണ്ടു തട്ടുന്നതും മുട്ടുന്നതും വ്രണം ഉണ്ടാകുന്നതും ഒന്നും രോഗി അറിയാതെ പോകാം. ഇതു മുറിവുണ്ടായി അതു പഴുത്തു വ്രണമാകാനും തുടർന്നു വലിയ സങ്കീർണതകൾക്കും കാരണമാകാം.  ഒരിക്കൽ
മുറിവുണ്ടായി കരിഞ്ഞാൽ വീണ്ടും വ്രണം ഉണ്ടാകുന്നതിനുള്ള സാധ്യത ഏറെയാണ്.
ന്യൂറോപ്പതിയുടെ ലക്ഷണങ്ങൾ വന്നു പോയിരിക്കും, അതിനാൽ മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ എന്തെങ്കിലും ഒരിക്കലെങ്കിലും അനുഭവപ്പെട്ടാൽ അതു നിങ്ങളുടെ ഡോക്ടറോടു പറയുവാൻ പ്രത്യേകം
ശ്രദ്ധിക്കുക.

ഭവിഷ്യത്തുകൾ അറിയാം
∙ വ്രണം അറിയാതെ പോവുക
∙ പാദവൈകല്യങ്ങൾ ഉണ്ടാകാം (പാദഘടനയിൽ മാറ്റങ്ങൾ)
∙ നടക്കുമ്പോൾ വേച്ചു പോകാം
∙ ഓട്ടോണോമിക് ന്യൂറോപ്പതി– ഇതൊരുതരം പെരിഫറൽ ന്യൂറോപ്പതിയാണ്. നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്ത ശാരീരികപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒാട്ടോണമിക് നാഡീവ്യവസ്ഥയെ ബാധിക്കുന്നു. തന്മൂലം ദഹനം, മലവിസർജനം, വിയർപ്പ്, ലൈംഗിക പ്രവർത്തനം, മൂത്രാശയപ്രവർത്തനം എന്നിവയിൽ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇതു ഹൃദയത്തെയും രക്തസമ്മർദത്തെയും നിയന്ത്രിക്കുന്ന ധമനികളുടെ പ്രവത്തനത്തെയും ബാധിച്ചേക്കാം.

ADVERTISEMENT

ചില ആളുകളിൽ പ്രീ ഡയബറ്റിക് അവസ്ഥയിൽ തന്നെ ന്യൂറോപ്പതിയുടെ ആരംഭ ലക്ഷണങ്ങൾ കാണാറുണ്ട്. അതിനാൽ പ്രമേഹമുള്ളവർ, വർഷത്തിലോ അല്ലെങ്കിൽ ആറു മാസങ്ങൾ കൂടുമ്പോഴോ ന്യൂറോപ്പതി പരിശോധനകൾ നടത്തേണ്ടതാണ്.

തിരിച്ചറിയാൻ പരിശോധനകൾ
∙ മോണോഫിലമന്റ് പരിശോധന –
പാദങ്ങളിലെ പ്രഷർ പോയിന്റുകളിൽ മോണോഫിലമെന്റിന്റെ അഗ്രം കൊണ്ടു ചെറിയ സമ്മർദം കൊടുത്തു സ്പർശിക്കുക. സ്പർശനം അറിയാൻ രോഗിക്കു സാധിക്കുന്നുണ്ടോ എന്നു നോക്കുന്നു.
∙ ട്യൂണിങ് ഫോർക്ക്–കാലിബ്രേറ്റ് ചെയ്ത ട്യൂണിങ് ഫോർക്ക് എന്ന ഉപകരണം ഉപയോഗിച്ചു ചെയ്യാം. രോഗിക്ക് എല്ലാ പോയിന്റിലും വൈബ്രേഷൻ അനുഭവപ്പെടണം.
∙ ബയോതെസിയോ മീറ്റർ –കുറേക്കൂടി വ്യക്തമായി വൈബ്രേഷൻ മനസ്സിലാക്കാൻ സഹായിക്കുന്നു.  

ചികിത്സയും പാദപരിചരണവും
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് ആഹാരക്രമീകരണം, വ്യായാമം, മരുന്നുകൾ അല്ലെങ്കിൽ ഇൻസുലിൻ, ശരിയായ ഉറക്കം, മാനസിക സമ്മർദ ലഘൂകരണം എന്നിവ ആവശ്യമാണ്. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കണം.

പ്രമേഹ നിയന്ത്രണത്തോടൊപ്പം പാദസംരക്ഷണവും കൂടി ഉണ്ടെങ്കില്‍ പ്രമേഹ സംബന്ധിയായ പാദരോഗങ്ങളെല്ലാം തന്നെ ഒഴിവാക്കാം. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം.

∙ ദിവസവും പാദം സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകിയ ശേഷം പാദങ്ങളും വിരലുകളും ഇടഭാഗവും നന്നായി ഉണക്കുക.
∙ അധികം ചൂടോ തണുപ്പോ പാദത്തിൽ ഏൽക്കാതെ ശ്രദ്ധിക്കുക.
∙ ദിവസേന കിടക്കുന്നതിനു മുൻപു കണ്ണാടി ഉപയോഗിച്ചു പാദങ്ങൾ സൂക്ഷ്മമായി പരിശോധിക്കുക.
∙ ഉറങ്ങുമ്പോൾ പരുത്തി സോക്സുകൾ ഉപയോഗിക്കുക.
∙ വിരലുകളുടെ ഇടയിൽ ക്രീം, എണ്ണ എന്നിവ പുരട്ടാതിരിക്കുക. വരണ്ട ചർമം ഉള്ളവർ പെട്രോളിയം ജെല്ലി മൃദുവായി പാദങ്ങളിൽ തടവുക.
∙ വീടിനുള്ളിലും പുറത്തും പാദരക്ഷകൾ ധരിക്കുക.
∙ കാലുകൾ വെള്ളത്തിൽ മുക്കി വയ്ക്കാതിരിക്കുക.
∙ കുഴമ്പിട്ടു കാലുകൾ ശക്തിയായി തിരുമ്മരുത്.
∙ യാത്ര ചെയ്യുമ്പോൾ പാദങ്ങൾ ഒരേ അവസ്ഥയിൽ വയ്ക്കരുത്.
∙ ഇറുകിയ ഷൂസ്, ചെരിപ്പ് എന്നിവ ധരിക്കരുത്.  ഉയരം കൂടിയ ചെരുപ്പും പോയിന്റഡ് ഹീൽസും ഒഴിവാക്കുക.
∙ കാൽനഖങ്ങൾ നെയിൽ കട്ടർ കൊണ്ടു നേരെ വെട്ടുക. കോണിലേക്കു വെട്ടരുത്. എന്നിട്ടു മിനുസപ്പെടുത്തുക. ബ്ലേഡ് ഉപയോഗിക്കരുത്.

ഡോ. ജി. വിജയകുമാർ
ചെയർമാൻ & എം ഡി
ഡയബറ്റോളജിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ്
ഹോസ്പിറ്റൽ, കുളനട
പത്തനംതിട്ട

English Summary:

Neuropathy is a common problem for half of people with diabetes, causing numbness, tingling, and burning in the feet. Uncontrolled diabetes, age, and existing complications like retinopathy and nephropathy increase the risk. High blood sugar levels over time damage small nerves, affecting blood vessels that supply nerves with oxygen and nutrients, leading to loss of nerve signaling ability. This can cause foot muscle dysfunction and difficulty walking. Symptoms include tingling, numbness, burning, electric shock-like pain, and stabbing sensations, which are early signs of nerve damage due to diabetes. While these symptoms may temporarily disappear with normal blood sugar levels, persistent issues suggest neuropathy. Loss of sensation in the feet can lead to unnoticed injuries, ulcers, and severe complications, especially if wounds do not heal. Early detection through regular foot checks and specific tests is crucial, and management involves controlling blood sugar through diet, exercise, medication, and avoiding smoking and alcohol, alongside diligent foot care practices.

ADVERTISEMENT