മഴക്കാലത്ത് ഭീഷണിയായി ജലജന്യരോഗങ്ങൾ; തടയാൻ ചെയ്യേണ്ടത് Why Waterborne Illnesses Surge in the Rainy Season
മഴക്കാലത്ത് ഷിഗല്ല പോലുള്ള ജലജന്യ രോഗങ്ങൾ വർധിക്കുന്നതിനാൽ കുടിവെള്ള ശുദ്ധീകരണത്തിനും വ്യക്തിശുചിത്വത്തിനും പ്രാധാന്യം നൽകേണ്ടതുണ്ട്. മഴവെള്ളം മലിനമായ ചുറ്റുപാടുകളിലൂടെ ഒഴുകി ജലസ്രോതസ്സുകളിൽ കലരുമ്പോൾ ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ്, കോളറ, എലിപ്പനി തുടങ്ങിയ രോഗങ്ങൾ പകരാം. ഭക്ഷണത്തിനു മുമ്പും ശേഷവും കൈകൾ കഴുകുക, ഭക്ഷണം ചൂടോടെ കഴിക്കുക, വെള്ളം തിളപ്പിച്ച് കുടിക്കുക, പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നിവയിലൂടെ രോഗങ്ങൾ തടയാം. ക്ലോറിനേഷൻ പല ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കുമെങ്കിലും ചില പ്രോട്ടോസോവകളെയും വൈറസുകളെയും ഫലപ്രദമായി നശിപ്പിക്കാൻ കഴിയില്ല. പ്രതിദിനം ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്; ദാഹം തോന്നുമ്പോൾ മാത്രം കുടിക്കുന്നത് നിർജലീകരണത്തിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.

മഴക്കാലത്തെ പ്രധാന ഭീഷണിയാണ് ജലജന്യരോഗങ്ങൾ. ഷിഗല്ല ഉൾപ്പെടെയുള്ള ജലജന്യരോഗങ്ങൾ കാരണം മരണം വരെ സെഭവിച്ച സാഹചര്യത്തിൽ കുടിവെള്ളത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം.
ജലത്തിലൂടെ പകരുന്ന രോഗങ്ങൾ മഴക്കാലത്തു കൂടുന്നത് എന്തുകൊണ്ട്?
മഴക്കാലത്തു വെള്ളത്തിൽ രോഗാണുക്കൾ കൂടുതലായിരിക്കും. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുമ്പോൾ ആ വെള്ളം മലിനമായ പരിസരങ്ങളിലൂടെ ഒഴുകി നമ്മുടെ കുടിവെള്ള സ്രോതസ്സുകളിൽ കലരാൻ സാധ്യതയുണ്ട്. ഈ വെള്ളത്തിൽ നിന്നു രോഗങ്ങൾ പിടിപെടാം. ഹെപ്പറ്റൈറ്റിസ് എ, ബി വൈറസ് കൊണ്ടുള്ള മഞ്ഞപ്പിത്തം, റോട്ടാവൈറസ് കൊണ്ടുള്ള വയറിളക്കം എന്നിവയൊക്കെ മലിനജലത്തിലൂടെ പകരുന്ന വൈറസ് രോഗങ്ങളാണ്. ടൈഫോയ്ഡ്, പാരാടൈഫോയ്ഡ്, ബാസിലറി ഡിസൻട്രി, ഇ കോളി കാരണമുള്ള വയറുകടി, വിബ്രിയോ കോളറ കൊണ്ടുള്ള കോളറ എന്നിവയൊക്കെ ബാക്ടീരിയൽ ജലജന്യ രോഗങ്ങളാണ്. പ്രോട്ടോസോവ കാരണം വരുന്ന അമീബിയാസിസ്, ജിയാർഡിയാസിസ് എന്നിവയുമുണ്ട്. വിരബാധയും (റൗണ്ട് വേം, ത്രെഡ് വേം) ജലജന്യരോഗമാണ്. ഏറ്റവും മാരകമായ ജലജന്യരോഗം എന്നു പറയുന്നത് എലിപ്പനി തന്നെയാണ്. എലിമൂത്രം ജലത്തിൽ കലർന്നാണു പകരുന്നത്.
ജലജന്യരോഗങ്ങൾ തടയാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?
ഏറ്റവും പ്രധാനം വ്യക്തിശുചിത്വമാണ്. പ്രത്യേകിച്ചു മഴക്കാലത്ത്. കൈകൾ ഭക്ഷണത്തിനു മുൻപും ശേഷവും സോപ്പ് ഉപയോഗിച്ചു കഴുകുക. മലമൂത്ര വിസർജനത്തിനു ശേഷവും കൈകൾ കഴുകണം. ഭക്ഷണം തുറന്നുവയ്ക്കരുത്. ചൂടോടുകൂടി കഴിക്കുക. കുടിവെള്ളം നന്നായി തിളപ്പിച്ച് ഉപയോഗിക്കുക. പരിസരം കഴിയുന്നത്രവൃത്തിയായും ഈർപ്പരഹിതമായും വയ്ക്കണം.
ഈ രോഗാണുക്കളെല്ലാം നശിക്കാൻ വെള്ളം ക്ലോറിനേറ്റ് ചെയ്താൽ പോരേ?
ക്ലോറിനേഷൻ വഴി മിക്കവാറും ബാക്ടീരിയകളും വൈറസുകളും നശിക്കും. പക്ഷേ ചില രോഗാണുക്കൾ, ഉദാഹരണത്തിന് അമീബിയാസിസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വയറുകടിക്കും വയറിളക്കത്തിനും കാരണമായിട്ടുള്ള ജിയാർഡിയ (Giardia) പോലെയുള്ള പ്രോട്ടോസോവ, ചില ഹെപ്പറ്റൈറ്റിസ് വൈറസുകൾ എന്നിവയൊന്നും നശിക്കുകയില്ല. മാത്രമല്ല, ക്ലോറിനേഷൻ എത്രമാത്രം ഫലപ്രദമാകുമെന്നതു വെള്ളത്തിന്റെ താപനില, പി എച്ച് (pH) എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ക്ലോറിനേഷന് 1000 ലീറ്ററിന് 2–5 ഗ്രാം എന്ന കണക്കിൽ ബ്ലീച്ചിങ് പൗഡർ വെള്ളത്തിൽ കലക്കി അതിന്റെ തെളി കിണറ്റിലൊഴിക്കാം.
മഴക്കാലത്തും ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കണോ? ദാഹം തോന്നിയാൽ മാത്രം കുടിച്ചാൽ പോരേ?
പ്രായപൂർത്തിയായ, അസുഖങ്ങളൊന്നും ഇല്ലാത്ത ഒരാൾക്കു ദിവസം എട്ടു ഗ്ലാസ് മുതൽ 12 ഗ്ലാസ് വെള്ളം വരെ കുടിക്കാം. അതായത്, രണ്ടു മുതൽ മൂന്നു ലീറ്റർ വരെ. രാവിലെ വായും മുഖവും വൃത്തിയാക്കിയതിനുശേഷം ഒരു ഗ്ലാസ് ശുദ്ധജലം കുടിച്ചു ദിവസം ആരംഭിക്കുക. കാരണം ദീർഘനേരം ഭക്ഷണവും വെള്ളവും കഴിക്കാതെ (Overnight fasting) ഇരിക്കുന്നതുകൊണ്ടു സ്വാഭാവികമായും നിർജലീകരണം ഉണ്ടാകും. ദിവസം പലതവണയായി ജൂസ് ആയും കാപ്പിയായും ശുദ്ധജലമായും വെള്ളം കുടിക്കാം.
മഴക്കാലത്തു വെള്ളം കുറച്ചു മതിയാകും. എന്നാൽ വിയർപ്പിലൂടെയും മറ്റും ജലാംശം നഷ്ടപ്പെടുന്നതു കാരണം വേനൽക്കാലത്തു രണ്ട് എന്നുള്ളതു മൂന്നോ മൂന്നരയോ ലീറ്റർ ആക്കാം. തൊഴിലും പ്രധാനമാണ്. ഉദാഹരണത്തിന്, പുറംപണി ചെയ്യുന്ന നിർമാണത്തൊഴിലാളികൾ/ കർഷകർ തുടങ്ങിയവർ ധാരാളം വിയർക്കാനിടയുണ്ട്. അവർ കൂടുതൽ വെള്ളം കുടിക്കണം.
പ്രായത്തെ ആശ്രയിച്ചും വ്യത്യാസം വരാം. പ്രത്യേകിച്ച് എക്സ്ട്രീംസ് ഓഫ് ഏജിൽ (Extremes of age)– അതായത് പ്രായം കൂടിയവർക്കും കുഞ്ഞുങ്ങൾക്കും കുറച്ചു വെള്ളം മതിയാകും.
ദാഹിക്കുമ്പോൾ മാത്രം കുടിച്ചാൽ പോരാ. പ്രത്യേകിച്ച് വേനൽക്കാലത്തു നിർജലീകരണം തടയാൻ. ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കിൽ അസിഡിറ്റി, മുടികൊഴിച്ചിൽ, അനീമിയ, വായ് നാറ്റം, മൂത്രാശയ അണുബാധ, ക്ഷീണം എന്നീ പ്രശ്നങ്ങൾക്കു സാധ്യതയുണ്ട്.