ചർമം പെട്ടെന്നു വലിയുമ്പോഴോ ചുരുങ്ങുമ്പോഴോ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ രൂപപ്പെടുന്ന വടുക്കളാണ് (scar) സ്ട്രെച് മാർക്കുകൾ. സ്ട്രെച് മാർക്കുകൾ പ്രധാനമായും വയർ, തുടകൾ, തോൾ, സ്തനങ്ങൾ, നിതംബം എന്നിവിടങ്ങളിലാണു കാണുന്നത്. ബാഹ്യസൗന്ദര്യത്തിന് അഭംഗിയാണെന്നു മാത്രമല്ല, ഇവ മാനസികമായും ബുദ്ധിമുട്ടിക്കും.

ചർമം  പെട്ടെന്നു വലിയുമ്പോഴോ ചുരുങ്ങുമ്പോഴോ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ രൂപപ്പെടുന്ന വടുക്കളാണ് (scar) സ്ട്രെച് മാർക്കുകൾ.  സ്ട്രെച് മാർക്കുകൾ പ്രധാനമായും വയർ, തുടകൾ, തോൾ, സ്തനങ്ങൾ, നിതംബം  എന്നിവിടങ്ങളിലാണു കാണുന്നത്.  ബാഹ്യസൗന്ദര്യത്തിന് അഭംഗിയാണെന്നു മാത്രമല്ല, ഇവ  മാനസികമായും ബുദ്ധിമുട്ടിക്കും.  സ്ട്രെച് മാർക്കുകൾ കൂടുതലായി  കാണുന്നത് അമിതവണ്ണമുള്ളവരിലും ഗർഭിണികളിലുമാണ്. ചുരുക്കം ചില ഹോർമോൺ രോഗങ്ങളുടെ  ഫലമായും  ഇവ വരാം. ആഹാരകാര്യങ്ങളിൽ അൽപമൊന്നു ശ്രദ്ധിച്ചാൽ സ്ട്രെച് മാർക്കുകളുടെ തീവ്രത കുറയ്ക്കാം.

പ്രതിവിധികൾ

ADVERTISEMENT

കൊളാജൻ എന്ന പ്രോട്ടീൻ ആണ് ചർമത്തിനു തിളക്കവും മാർദ്ദവവും നൽകാൻ സഹായിക്കുന്നത്. കൊളാജൻ, ഇലാസ്‌റ്റിൻ എന്ന പ്രോട്ടീനുമായി ചേർന്ന്  ചർമം വലിഞ്ഞുണ്ടാകാവുന്ന സ്ട്രെച് മാർക്കുകളെ തടയാൻ സഹായിക്കുന്നു. സിങ്ക് ചർമത്തിലുണ്ടാകുന്ന വീക്കം തടയാൻ സഹായിക്കുന്നു. സിങ്ക് കൊളാജന്റെ ഉത്പാദനത്തിനും അത്യന്താപേക്ഷിതമാണ്. കൊളാജനും സിങ്കും അടങ്ങിയ ഭക്ഷണപദാർഥങ്ങളായ മത്സ്യം, മുട്ട, നട്സ്, പാൽ, ഇലക്കറികൾ,  സിട്രസ് ഫ്രൂട്ട്സ് (നാരങ്ങ, ഓറഞ്ച്), നെല്ലിക്ക, തക്കാളി, ബീൻസ് ഉൾപ്പെടെയുള്ള പച്ചക്കറികൾ,  തേൻ എന്നിവ ആഹാരത്തിലുൾപ്പെടുത്തുന്നത് സ്ട്രെച്  മാർക്കുകൾ തടയാൻ സഹായിക്കുന്നു.പയർ ആഹാരത്തിലുൾപ്പെടുത്താം. അതുപോലെ നന്നായി വെള്ളം കുടിക്കണം. ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ  മീനുകൾ  കഴിക്കുന്നതു നല്ലതാണ്.

വിവരങ്ങൾക്ക് കടപ്പാട്:

ADVERTISEMENT

രജിത ജഗേഷ്
ന്യൂട്രിഷനിസ്‌റ്റ് , തിരുവനന്തപുരം

ADVERTISEMENT
ADVERTISEMENT