രുചികരമായ ഭക്ഷണം കഴിക്കുന്നതിനേക്കാൾ പ്രധാനം അത് ശരിയായ രീതിയിൽ കഴിക്കുന്നതിലാണ്, അതിനായി വീട്ടിൽ തയ്യാറാക്കിയ വൃത്തിയുള്ള ഭക്ഷണം തിരഞ്ഞെടുക്കുക, കൊഴുപ്പ് കൂടിയ വിഭവങ്ങൾ ഒഴിവാക്കുക, ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കുക, ഭക്ഷണത്തിനിടയിൽ ധാരാളം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക, വയറു നിറയെ കഴിക്കാതെ 80 ശതമാനം മാത്രം നിറയ്ക്കുക, വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക, ഭക്ഷണം ഇരുന്നു കഴിക്കുക, ഭക്ഷണങ്ങൾക്കിടയിൽ ഇടവേളകൾ എടുക്കുക, രാത്രി വൈകിയും വയറു നിറയെയും ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, വായ അടച്ചു ചവച്ചരച്ച് കഴിക്കുക, കൂടാതെ ഭക്ഷണത്തിൽ പ്രോട്ടീൻ, അന്നജം, വിറ്റാമിനുകൾ, നാരുകൾ എന്നിവ അടങ്ങിയ സമീകൃതമായ ഭക്ഷണം ഉൾപ്പെടുത്തുക എന്നിവയെല്ലാം ദഹനത്തിനും ആരോഗ്യത്തിനും നിർബന്ധമാണ്.

ഭക്ഷണം എത്ര രുചികരമായാലും അതു കഴിക്കുന്ന രീതി പ്രാധാന്യമർഹിക്കുന്നുണ്ട്. ശരിയായ രീതിയിൽ എങ്ങനെ ഭക്ഷണം കഴിക്കാം എന്നു നോക്കാം.

വീട്ടിലെ ഭക്ഷണം തന്നെ സൂപ്പർ

ADVERTISEMENT

ഭക്ഷണം കഴിക്കുന്ന രീതികളെ കുറിച്ചു പറയുന്നതിനു മുൻപ് ആദ്യം ഭക്ഷണം എവിടെ നിന്നു കഴിക്കണം എന്നു നോക്കാം. വീട്ടിൽ തയാറാക്കുന്ന ഭക്ഷണമാണ് ഏറ്റവും സുരക്ഷിതവും പോഷകപ്രദവും. മായം കലരാത്ത വസ്തുക്കൾ കൊണ്ടാണല്ലോ വീട്ടിൽ വിഭവങ്ങൾ തയാറാക്കാറുള്ളത്. അതുകൊണ്ടു തന്നെ ഉദരരോഗങ്ങളിൽ നിന്ന് ഒരുപരിധി വരെ രക്ഷനേടാം. പുറത്തു നിന്നു കഴിക്കുന്ന സാഹചര്യം വന്നാലും അൽപം ശ്രദ്ധ വച്ചാൽ പ്രശ്നങ്ങൾ ഉണ്ടാവില്ല. നല്ല വൃത്തിയുള്ള ഹോട്ടലുകളെ മാത്രം ആശ്രയിക്കുക. കൊഴുപ്പ് അധികമുള്ള എണ്ണയിൽ വറുത്തു കോരുന്ന വിഭവങ്ങൾ പരമാവധി കുറയ്ക്കണം.

സാവധാനം കഴിക്കണം

ADVERTISEMENT

മുന്നിലിരിക്കുന്ന പ്ലേറ്റിലെ വിഭവങ്ങൾ ആക്രാന്തത്തോടെ വലിച്ചു വാരി കഴിക്കുന്നതു ദഹനക്കേടിനു കാരണമാകും. ഭക്ഷണം വിഴുങ്ങുന്നതും ആമാശയത്തിനു ദോഷകരം തന്നെ. നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നങ്ങൾ വരാൻ സാധ്യത കൂടുതലാണ്. ഭക്ഷണം സാവധാനം സമയമെടുത്ത് ചവച്ചരച്ചു കഴിക്കണം. ചവയ്ക്കുന്പോൾ വായിൽ ഉണ്ടാകുന്ന ഉമിനീർ ഭക്ഷണത്തെ പകുതി ദഹിപ്പിക്കാൻ സഹായിക്കുന്നു. ഭക്ഷണം കുഴന്പുരൂപത്തിൽ തന്നെ അന്നനാളത്തിലൂ‍ടെ ആമാശയത്തിലെത്തുന്നതോടെ ബാക്കി ദഹനവും സുഗമമാകുന്നു. പെട്ടെന്നു കഴിക്കുന്നതുകൊണ്ടു നമുക്കു വേണ്ടതിലും കൂടുതൽ അളവിൽ ഭക്ഷണം അകത്തു കടക്കും. ഭക്ഷണത്തിലൂടെ കൂടുതൽ കാലറിയും. ഇതു ശരീരഭാരം കൂടാൻ ഇടയാക്കും.

ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ട.

ADVERTISEMENT

ഭക്ഷണത്തിനിടെ ധാരാളം വെള്ളം കുടിക്കുന്നത് ദഹനത്തെ ബാധിക്കുമെന്നാണു പുതിയ കണ്ടെത്തലുകൾ. ഇടയ്ക്കു വെള്ളം കുടിക്കുന്നതു ദഹനത്തിനു സഹായിക്കുന്ന എൻസൈമുകളുടെ പ്രവർത്തനത്തെ മന്ദഗതിയിലാക്കും. അങ്ങനെ ദഹനപ്രക്രിയ വൈകുന്നു. എപ്പോഴും ഭക്ഷണശേഷം വെള്ളം കുടിക്കുന്നതാണ് ഉത്തമം. ഇനി ഭക്ഷണം കുറച്ചു കഴിച്ചാൽ മതിയെന്നുണ്ടെങ്കിൽ ഭക്ഷണത്തിനു മുൻപു വെള്ളം കുടിക്കുക. തുടർന്നു ഭക്ഷണം കഴിക്കുന്പോള്‍ അളവു കുറച്ചു മതിയാകും.

അൽപ്പം ഇടം ബാക്കി ഇടൂ

നല്ല വിശപ്പുണ്ടെന്നു കരുതി വയർ നിറയെ ഭക്ഷണം കഴിക്കുന്ന ശീലം ദോഷകരമാണ്. വയർ 80 ശതമാനം മാത്രം നിറഞ്ഞാൽ മതിയെന്നാണു വിദഗ്ധരുടെ അഭിപ്രായം. ബാക്കി 20 ശതമാനം വെള്ളവും മതിയാകും. വയർ നിറഞ്ഞാൽ ദഹനേന്ദ്രിയങ്ങളുടെ ജോലിഭാരം കൂടും. അങ്ങനെ ദഹനം വൈകും. ദഹനശേഷി കൂടാൻ എപ്പോഴും വയർ‌ മുക്കാല്‍ ഭാഗം നിറഞ്ഞാൽ മതിയാകും. ഭക്ഷണം കൂടുന്നതോടെ ശരീരത്തിന്റെ എല്ലാ ശ്രദ്ധയും ദഹനേന്ദ്രിയത്തിലായിരിക്കും. അങ്ങനെ തലച്ചോറിനു മന്ദത അനുഭവപ്പെടുകയും ക്ഷീണം വരുകയും ചെയ്യും.

വിശപ്പുള്ളപ്പോൾ മാത്രം ഭക്ഷണം

ഭക്ഷണം കഴിക്കാൻ സമയം പാലിക്കുന്നതു നല്ലതു തന്നെ. പക്ഷേ, രാവിലെ വൈകി 10 നു പ്രാതൽ കഴിച്ചിട്ട് എല്ലാ ദിവസത്തേയും പോലെ 12 മണിക്കു ഊണു കൂടി കഴിക്കുന്നത് ആമാശയത്തിന്റെ ജോലിഭാരം ഇരട്ടിയാക്കും.

അതുകൊണ്ട് വിശക്കുന്പോൾ മാത്രം ഭക്ഷണം കഴിക്കുക. പക്ഷേ, മൂന്നു നേരത്തെ പ്രധാന ഭക്ഷണത്തിന്റെ സമയം തെറ്റാതെ നോക്കുക. ഇതിനിടെ വിശക്കുകയാണെങ്കിൽ ചെറിയ സ്നാക്കുകൾ‌ കഴിക്കാം. പഴങ്ങളോ നട്സോ മറ്റോ ആവാം.

ഇരുന്നു തന്നെ കഴിക്കണം

ഇരുന്നു തന്നെ കഴിക്കണം. കിടന്നുകൊണ്ടു കഴിക്കുന്ന പ്രവണത ഒട്ടും ആശാസ്യമല്ല. അങ്ങനെ ചെയ്യുന്പോൾ ഭക്ഷണം ശ്വാസകോശത്തിലേക്കു കടക്കാന്‍ സാധ്യതയുണ്ട്. ഇതു ശ്വാസതടസ്സം ഉണ്ടാക്കും. ഈ വിഷയത്തിൽ കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. അവരുടെ ശ്വാസകോശത്തിൽ ഭക്ഷണം കുടുങ്ങിയാൽ ജീവൻ വരെ അപകടത്തിലാകുന്ന അവസ്ഥ‌ വാരാറുണ്ട്.

ഭക്ഷണത്തിനിടെ ഇടവേളകൾ

കുറച്ചു കാലം മുൻപു വരെ മൂന്നു നേരം ഭക്ഷണം എന്നായിരുന്നു നമ്മുടെ ശീലം. ഇന്ന് അതു മാറിയിരിക്കുന്നു. ഭക്ഷണത്തിന്റെ അളവു കുറച്ച് കൂടുതൽ തവണ ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പ്രഭാതഭക്ഷണം കഴിഞ്ഞ് 11 മണിയോടെ പഴവർഗങ്ങൾ. ഉച്ചയ്ക്ക് ഊണ്. നാലു മണിക്കു ചായയോ ഏതെങ്കിലും സ്നാക്കോ. രാത്രി 7.30 ഓടെ അത്താഴം കഴിക്കണം. കിടക്കുന്നതിനു മൂന്നു മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നതാണ് ഉത്തമം. നമ്മൾ ഉറങ്ങിക്കഴിഞ്ഞാൽ ദഹനത്തിനു സഹായിക്കുന്ന എൻസൈമുകൾ കാര്യമായി പ്രവർത്തിക്കില്ല. മാത്രമല്ല ശരീരം അനങ്ങാതിരിക്കുകയും കൂടി ചെയ്യുന്നതു ദഹന പ്രക്രിയയുടെ തീവ്രത കുറയ്ക്കും. ഈ കാരണങ്ങൾ കൊണ്ടാണ് അത്താഴം പരമാവധി ലഘുവാക്കണം എന്നു പറയാറുള്ളത്. മാത്രമല്ല രാത്രി വയർ നിറയെ കഴിക്കുന്നതാണു വയർ ചാടാനുള്ള പ്രധാന കാരണം. അത്താഴത്തിനു ശേഷം വെള്ളം കുടിക്കുന്നതിൽ കുഴപ്പമില്ല. ആവശ്യമെങ്കിൽ ആപ്പിൾ പോലുള്ള പുളി ഇല്ലാത്ത പഴങ്ങൾ കഴിക്കാം.‌‌

രാത്രി പാൽ വേണോ?

കിടക്കുന്നതിനു മുൻപു ചെറുചൂടോടെ പാൽ കുടിക്കുന്നതു നല്ല ഉറക്കം കിട്ടാൻ സഹായിക്കുമെന്നാണു വയ്പ്പ്. എന്നാൽ രാത്രി പാൽ കുടിക്കേണ്ട എന്ന അഭിപ്രായവും ഇപ്പോൾ ഉയർന്നു വരുന്നുണ്ട്. പാലിൽ അമ്ലത്വം ഉണ്ട്. ഇതു ദഹനപ്രശ്നങ്ങൾ സൃഷ്ടിക്കുമത്രേ. അമ്ലത്വം കുറവായ ആട്ടിൻ പാൽ, തേങ്ങാ പാൽ എന്നിവയാണ് ഇപ്പോൾ പശുവിൻ പാലിനു കരം നിർദ്ദേശിക്കപ്പെടുന്നത്. പക്ഷേ, അതു രാത്രി പാടില്ല.

വായ അടച്ചു കഴിക്കുക

നന്നായി ചവച്ചരച്ചു കഴിക്കുന്നതു പോലെ തന്നെ പ്രധാനമാണ് വായ് അടച്ചു പിടിച്ചു ചവയ്ക്കുന്നത്. വായ് തുറന്നു ചവയ്ക്കുന്പോൾ അന്തരീക്ഷത്തിലെ വായു കൂടി ഭക്ഷണത്തോടൊപ്പം അകത്തു കടക്കും. ഇതു വയറിൽ ഗ്യാസ് നിറഞ്ഞതായുള്ള പ്രതീതി ജനിപ്പിക്കും. കൂടാതെ അസ്വസ്ഥത സൃഷ്ടിക്കും.

ബാലൻസ് ചെയ്യുക

നമ്മൾ കഴിക്കുന്ന ഭക്ഷണം എപ്പോഴും സന്തുലിതമായിരിക്കണം. മാംസ്യം, അന്നജം, പ്രോട്ടീനുകൾ, വൈറ്റമിനുകൾ, നാരുകൾ എന്നിവ എല്ലാം ഉൾപ്പെടണം. അതു വെജിറ്റേറിയനായാലും നോൺ വെജിറ്റേറിയനായാലും. ഇലക്കറികൾ പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഒപ്പം നാരുകൾ അടങ്ങിയ പഴങ്ങളും. ഇതു ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തും.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. അനിതാ മോഹൻ, ഡോ. ലളിതാ അപ്പുക്കുട്ടൻ, തിരുവനന്തപുരം.

English Summary:

Eating properly is as important as the taste of food. Understanding the correct way to eat can significantly impact digestion and overall health. This includes mindful eating, chewing thoroughly, and maintaining balanced meals for optimal well-being.

ADVERTISEMENT