കേടായ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും സംരക്ഷിക്കാനും സ്കിൻ റിപ്പയർ പോലുള്ള നൂതന ചികിത്സാ രീതികൾ സഹായിക്കുമെന്നും, സൺസ്ക്രീൻ ഉപയോഗം, പുകവലി ഒഴിവാക്കൽ, സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെ മിതമായ ഉപയോഗം എന്നിവ പ്രതിരോധ നടപടികളായി സ്വീകരിക്കണമെന്നും ഈ ലേഖനം വിശദീകരിക്കുന്നു. അമിതമായ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം അലർജി, മുഖക്കുരു, നിറവ്യത്യാസം എന്നിവയ്ക്കും, സ്റ്റീറോയിഡ് ക്രീമുകളുടെ അമിത ഉപയോഗം ചർമ്മം കട്ടി കുറയുക, വരകൾ വീഴുക, രക്തക്കുഴലുകൾ വികസിക്കുക തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകാം. ഇങ്ങനെയുള്ള പ്രശ്നങ്ങൾ കണ്ടാൽ ഉടനടി ഉത്പന്നങ്ങൾ നിർത്തുകയും, വീര്യം കുറഞ്ഞ ക്ലെൻസറും മോയിസ്ചറൈസറും ഉപയോഗിക്കുകയും, ആവശ്യമെങ്കിൽ ചർമ്മരോഗ വിദഗ്ധന്റെ സഹായം തേടുകയും ചെയ്യേണ്ടതുണ്ട്. കെമിക്കൽ പീലുകൾ, മൈക്രോനീഡ്‌ലിംഗ്, മൈക്രോ ഡെർമാബ്രേഷൻ, ത്രെഡ് ലിഫ്റ്റ്, ഫില്ലേഴ്സ്, ബോട്ടോക്സ്, പിആർപി, ലേസർ തുടങ്ങിയ അംഗീകൃത സൗന്ദര്യ ചികിത്സകൾക്ക് ചർമ്മത്തിലെ കേടുകൾ പരിഹരിക്കാനാകുമെങ്കിലും, ഇവയെല്ലാം ചർമ്മരോഗ വിദഗ്ധന്റെ മേൽനോട്ടത്തിൽ ചെയ്യേണ്ടതും, ചികിത്സയ്ക്ക് ശേഷമുള്ള നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുമാണ്.

കേടുപാടുകൾ വന്ന ചർമത്തെ സുഖപ്പെടുത്താനും നാശം വന്ന ചർമകോശങ്ങളെയും ചർമസംരക്ഷണ പാളിയെയും പഴയ സ്ഥിതിയിലേക്കു കൊണ്ടുവരാനും സ്കിൻ റിപ്പയർ കൊണ്ടു സാധിക്കും. സൺസ്ക്രീൻ ഉപയോഗം, പുകവലി ഒഴിവാക്കുക പോലുള്ള പ്രതിരോധ നടപടികൾ പ്രധാനമാണ്.

ഇതോടൊപ്പം അനാവശ്യ സൗന്ദര്യ വർധക വസ്തുക്കൾ ഒഴിവാക്കാനും ശ്രദ്ധിക്കണം. സൗന്ദര്യ വർധക ഉൽപന്നങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം പല ദീർഘകാല പ്രശ്നങ്ങൾക്കും കാരണമാകാം. അലർജി, ചർമത്തിന് അസ്വാസ്ഥ്യം, മുഖക്കുരു, നിറവ്യത്യാസം എന്നിവ കാണാറുണ്ട്. സ്റ്റിറോയ്ഡ് ക്രീമുകളുടെ അമിത ഉപയോഗം ചർമത്തിന്റെ കട്ടി കുറയാനും (skin atrophy), ചുവന്ന വരകൾ വീഴാനും (stretch marks/ striae), ചർമത്തിലെ ചെറു രക്തനാളികളുടെ വികസനം (telengiectasia), റൊസേഷ്യ, അമിത രോമവളർച്ച എന്നിവയ്ക്കും കാരണമാകുന്നു.

ADVERTISEMENT

ഇടയ്ക്കു വച്ചു നിർത്തിയാൽ ചർമം കൂടുതൽ ഇരുളുന്നു. ഇത്തരം എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടാൽ ഉടൻ തന്നെ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഉൽപന്നങ്ങൾ നിർത്തുക. ചർമം വൃത്തിയാക്കാൻ വീര്യം നന്നേ കുറഞ്ഞ ക്ലെൻസർ മാത്രം ഉപയോഗിക്കുക. വീര്യം കുറഞ്ഞ മോയിസ്ചറൈസർ ഉപയോഗിക്കുന്നതിൽ തെറ്റില്ല. ആവശ്യമെങ്കിൽ ഒരു ചർമരോഗ വിദഗ്ധന്റെ സഹായം തേടുക.

അംഗീകൃതവും ശാസ്ത്രീയവുമായ ചില സൗന്ദര്യ ചികിത്സകളും ചർമത്തിന്റെ കേടുപാടുകൾ മാറ്റാൻ സഹായിക്കും.  

ADVERTISEMENT

∙ കെമിക്കൽ പീലുകൾ- രാസവസ്തുക്കൾ ഉപയോഗിച്ചു ചർമത്തിലെ കേടുപാടു വന്ന മേൽപാളിയെ നീക്കി പുതിയ കോശങ്ങളുടെ വളർച്ചയ്ക്കു സഹായിക്കുന്നു. വരകളും നിറവ്യത്യാസവും മുഖക്കുരുവും കറുത്തപാടുകളും സൂര്യപ്രകാശം കൊണ്ടുള്ള നാശവും (Photo Damage) ഒക്കെ പരിഹരിക്കാൻ നല്ലത്. കൂടുതൽ ഇരുണ്ട ചർമത്തിൽ കരുവാളിപ്പിനു സാധ്യത കൂടുതലായതിനാൽ പീലിങ് ഒഴിവാക്കുന്നതാണ് ഉചിതം

∙ മൈക്രോനീഡ്‌ലിങ്-ചർമത്തിന്റെ ഉൾപാളിയിൽ, ചെറു സൂചികൾ ഉപയോഗിച്ചു നിയന്ത്രിതമായ രീതിയിൽ ചെറിയ മുറിവുകൾ/ചാലുകൾ ഉണ്ടാക്കുന്നു. ഇതു ചർമത്തിന്റെ സ്വാഭാവിക കൊളാജൻ- ഇലാസ്റ്റിൻ ഉൽപാദനം ഉത്തേജിപ്പിച്ചു ചർമം ദൃഢതയുള്ളതാക്കുന്നു. വീട്ടിൽ ചെയ്യാനുള്ള സംവിധാനങ്ങൾ വിപണിയിലുണ്ട്. ഇതുപക്ഷേ, ചർമത്തിൽ കീറലുകൾ വരുത്താം.

ADVERTISEMENT

∙ മൈക്രോ ഡെർമാബ്രേഷൻ- ചർമത്തിന്റെ മേൽപ്പാളിയിലെ മൃതകോശങ്ങളെ ഉരച്ചു നീക്കുന്നു. ഇതു പുതിയ ആരോഗ്യമുള്ള ചർമ കോശങ്ങൾ ഉണ്ടാകാൻ സഹായിക്കുന്നു.ചുളിവുകൾ മാറ്റാൻചർമത്തിന്റെ സ്വാഭാവിക റിപ്പയർ സംവിധാനത്തെ ഉത്തേജിപ്പിച്ചു ചർമഘടനയിൽ തന്നെ മാറ്റം വരുത്താനുള്ള ചികിത്സകളുമുണ്ട്.

∙ ത്രെഡ് ലിഫ്റ്റ്- മെഡിക്കൽ ഗ്രേഡ് നൂലുകൾ ചർമത്തിനടിയിൽ കടത്തി തൂങ്ങിയ ഭാഗങ്ങൾ ഉയർത്തി ദൃഢമാക്കുന്നു.

∙ ഫില്ലേഴ്സ്- ജെൽ രൂപത്തിലുള്ള ഹയലൂറോണിക് ആസിഡ് ഉപയോഗിച്ചു കുഴിവുകൾ മാറ്റുന്നു. ഇതു ശരീരത്തിന്റെ സ്വാഭാവിക കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. കുഴിവുകൾ മാറ്റാനും ചർമം ഒട്ടിപ്പോകുന്നതു പരിഹരിക്കാനും സഹായിക്കുന്നു.

ഇവ കൂടാതെ ബോട്ടോക്സ്, റേഡിയോ ഫ്രീക്വൻസി ടൈറ്റനിങ്, പിആർപി, ലേസർ പോലുള്ള ചികിത്സകളുമുണ്ട്.

ഇവയെല്ലാം അംഗീകരിക്കപ്പെട്ട ചികിത്സാ രീതികളാണെങ്കിലും ചർമരോഗവിദഗ്ധന്റെ മേൽനോട്ടമില്ലാതെ ചെയ്താൽ ചികിത്സയുടെ ഫലം ലഭിച്ചേക്കില്ല എന്നതിനു പുറമെ ചർമം പൂർവാധികം മോശമാകാനും സാധ്യത കൂടുതലാണ്. പാടുകളും അണുബാധകളും ഒഴിവാക്കാനും ചികിത്സാഫലം മെച്ചപ്പെടുത്താനും ചികിത്സയ്ക്കു ശേഷം ചെയ്യാൻ നിർദേശിച്ചിരിക്കുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുകയും വേണം.  

ഡോ. സരിൻ എ.

അസോസിയേറ്റ് പ്രഫസർ, ഡെർമറ്റോളജി വിഭാഗം, ഗവ. മെഡി. കോളജ് , മുളങ്കുന്നത്തുകാവ്, തൃശൂർ

English Summary:

Skin repair can help heal damaged skin and restore compromised skin cells and the skin barrier. Preventive measures like sunscreen use and avoiding smoking are important, along with avoiding unnecessary cosmetic products.

ADVERTISEMENT