ബിപി, കൊളസ്ട്രോൾ പ്രശ്നങ്ങളുള്ളവരെ സംബന്ധിച്ചിടത്തോളം അവരുടെ ഭക്ഷണശീലങ്ങളിൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഓട്സ്, റാഗി ഉപ്പുമാവ്, തവിടുള്ള അരി കൊണ്ടുള്ള വിഭവങ്ങൾ എന്നിവ പ്രഭാതഭക്ഷണത്തിന് ഉത്തമമാണ്. ഉച്ചഭക്ഷണത്തിൽ തവിടുള്ള അരി ചോറ് (അളവ് നിയന്ത്രിച്ച്), ധാരാളം പച്ചക്കറികൾ, മീൻ കറി, പരിപ്പ് വർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്താം. അത്താഴം ലഘുവായിരിക്കണം, ഗോതമ്പ് ചപ്പാത്തി പച്ചക്കറി കറിയോടൊപ്പം, അല്ലെങ്കിൽ ഓട്സ് കഞ്ഞി കഴിക്കാം, ഇത് രാത്രി 8 മണിക്ക് മുൻപായി പൂർത്തിയാക്കാൻ ശ്രദ്ധിക്കണം. ഇടനേരങ്ങളിൽ വറുത്ത പലഹാരങ്ങൾക്ക് പകരം ഉപ്പിടാത്ത ബദാം, വാൽനട്ട്, മുളപ്പിച്ച ചെറുപയർ സാലഡ്, പുഴുങ്ങിയ നേന്ത്രപ്പഴം, വെള്ളരിക്ക, കാരറ്റ് കഷണങ്ങൾ എന്നിവ തിരഞ്ഞെടുക്കാം. രാവിലെ പഞ്ചസാരയും മൈദയുമടങ്ങുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.

ബിപി, കൊളസ്ട്രോൾ പ്രശ്നമുള്ളവരെ പലപ്പോഴും അലട്ടുന്ന ഒന്നാണ് എന്തു ഭക്ഷണം കഴിക്കണം എന്നത്. ഇത്തരക്കാർക്ക് യോജിച്ച ഭക്ഷണ മെനു പരിചയപ്പെടാം. ഇതിൽ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്ക് ഏറ്റവും ആരോഗ്യകരമായ ചോയിസുകൾ അറിയാം.

പ്രഭാതഭക്ഷണം: ഓട്സ്, റാഗി ഉപ്പുമാവ്, തവിടുള്ള അരിയുടെ പുട്ട്/ഇഡ്ഡലി (പച്ചക്കറികൾ ചേർത്തത്). നാരുകൾ കൂടുതലുള്ളവ ആയിരിക്കണം. രാവിലെ ശരീരത്തിന് ആവശ്യമായ ഊർജ്ജം നാരുകളിൽ നിന്നും സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളിൽ (Complex carbs) നിന്നും ലഭിക്കണം. ഓട്സിലെ 'ബീറ്റാ-ഗ്ലൂക്കൻ' (Beta-glucan) കൊളസ്ട്രോൾ കുറയ്ക്കാൻ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട നാരുകളാണ്.

ഉച്ചഭക്ഷണം: തവിടുള്ള കുത്തരി ചോറ് (അളവ് കുറച്ച്), ധാരാളം തോരൻ/മെഴുക്കുപുരട്ടി (എണ്ണ കുറച്ചത്), മീൻ കറി, പരിപ്പ് വർഗ്ഗങ്ങൾ. ഉച്ചയ്ക്ക് പ്രോട്ടീനും നാരുകളും അടങ്ങിയ സന്തുലിത ഭക്ഷണം (ചോറിന്റെ അളവ് കാൽ ഭാഗം മാത്രം). ചോറിനേക്കാൾ കൂടുതൽ പച്ചക്കറികൾ ഉണ്ടായിരിക്കണം.

അത്താഴം: വളരെ ലഘുവായിരിക്കണം. ഗോതന്പ് ചപ്പാത്തി (എണ്ണയില്ലാതെ) പച്ചക്കറി കറിയോടൊപ്പം, അല്ലെങ്കിൽ ഓട്സ് കഞ്ഞി. രാത്രി 8 മണിക്ക് മുൻപായി കഴിക്കാൻ ശ്രദ്ധിക്കുക. രാത്രി കാർബോഹൈഡ്രേറ്റ്സ് വളരെ കുറച്ച്, ദഹിക്കാൻ എളുപ്പമുള്ള പച്ചക്കറി സൂപ്പുകളോ ലഘുഭക്ഷണങ്ങളോ ശീലമാക്കുക.
പ്രഭാതഭക്ഷണത്തിൽ പഞ്ചസാരയോ മൈദയോ ഉൾപ്പെടുത്തിയാൽ ഇൻസുലിൻ പെട്ടെന്ന് ഉയരുകയും അത് വൃക്കകൾ സോഡിയം പുറന്തള്ളുന്നത് തടയുകയും ചെയ്യും. ഇത് ഉച്ചയാകുന്പോഴേക്കും ബിപി കൂട്ടും.

ഇടനേരങ്ങളിലെ സ്നാക്കിങ്
ബിപി, കൊളസ്ട്രോൾ പ്രശ്നമുള്ളവർക്ക് വറുത്ത പലഹാരങ്ങൾക്ക് പകരം താഴെ പറയുന്നവ ഉപയോഗിക്കാം: ഉപ്പിടാത്ത ബദാം, വാൽനട്ട് (ദിവസവും ഒരു പിടി മാത്രം). ബദാം, വാൽനട്ട് എന്നിവയിൽ നല്ല കൊഴുപ്പായ എച്ച്ഡിഎൽ കൂട്ടാൻ സഹായിക്കുന്ന മോണോ അൺസാച്ചുറേറ്റഡ് ഫാറ്റുകൾ ഉണ്ട്. ഇവ വിശപ്പ് നിയന്ത്രിക്കുന്ന 'ലെപ്റ്റിൻ' (Leptin) ഹോർമോണിനെ ഉത്തേജിപ്പിക്കുകയും അനാവശ്യമായ കാർബ് സ്നാക്കിങ് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും. മുളപ്പിച്ച ചെറുപയർ സാലഡ് (തക്കാളിയും ഉള്ളിയും ചേർത്തത്).പുഴുങ്ങിയ നേന്ത്രപ്പഴം (ചെറിയ കഷണം).വെള്ളരിക്ക, കാരറ്റ് കഷണങ്ങൾ.

ഡോ. അനിൽ സലീം
മേധാവി
ഇന്റർവെൻഷനൽ കാർഡിയോളജി വിഭാഗം
മെയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്

ADVERTISEMENT
English Summary:

BP and cholesterol patients can follow a specific diet plan that includes healthy options for breakfast, lunch, and dinner. The focus is on high-fiber foods like oats and ragi for breakfast, complex carbohydrates, and protein-rich meals for lunch. Dinner should be light, with options like whole wheat chapati or oat porridge, consumed before 8 PM. Avoiding sugar and refined flour in the morning is crucial to prevent BP spikes. Healthy snacks such as unsalted almonds and walnuts, sprouts salad, boiled banana, and vegetables can be consumed between meals. This dietary approach helps manage blood pressure and cholesterol levels effectively.

ADVERTISEMENT