ചർമത്തിനു ചുവപ്പും നീറ്റലും, ഒട്ടും മൃദുത്വമില്ല; ഉടൻ ചെയ്യേണ്ടതെന്ത്? Immediate Steps for Addressing Skin Issues
ഇന്നത്തെ ചർമ്മ സംരക്ഷണ രീതികൾ ലളിതമായ മോയ്സ്ചറൈസറുകളിൽ നിന്ന് സ്കിൻ റിപ്പയറിംഗിലേക്ക് മാറിയിരിക്കുന്നു, സൂര്യപ്രകാശമേറ്റുള്ള കേടുപാടുകളും സൗന്ദര്യവർദ്ധക വസ്തുക്കളുടെ തെറ്റായ ഉപയോഗവും ഇതിന് പ്രധാന കാരണങ്ങളാണ്; ചുവപ്പ്, നീറൽ, പരുപരുത്ത ചർമ്മം എന്നിവ കണ്ടാൽ നിലവിലുള്ള ഉൽപ്പന്നങ്ങൾ നിർത്തുക, വരണ്ട ചർമ്മത്തിൽ പലതവണ കഴുകുന്നത് ഒഴിവാക്കുക, സൗമ്യമായ ക്ലെൻസർ ഉപയോഗിക്കുക, മോയ്സ്ചറൈസർ പുരട്ടുക, ചൂടുവെള്ളം ഒഴിവാക്കുക, അസ്വസ്ഥത തുടർന്നാൽ ഡോക്ടറെ കാണുക; പ്രതിരോധമാണ് ഏറ്റവും നല്ലത്, അതിനാൽ പുറത്തിറങ്ങുന്നതിന് അര മണിക്കൂർ മുമ്പ് സൺസ്ക്രീൻ പുരട്ടുക, മൂന്നു മണിക്കൂർ കൂടുമ്പോൾ വീണ്ടും ഉപയോഗിക്കുക; കേടുപാടുകൾ സംഭവിച്ച ചർമ്മ സംരക്ഷണ പാളി (Skin Barrier) പുനഃസ്ഥാപിക്കാൻ സെറാമൈഡ്, സെന്റല്ല ഏഷ്യാറ്റിക്ക, വൈറ്റമിൻ ബി5, ഹയലൂറോണിക് ആസിഡ് എന്നിവ അടങ്ങിയ ലേപനങ്ങൾ ഉപയോഗിക്കുക; കെമിക്കൽ പീലുകൾ, ബോട്ടോക്സ്, റേഡിയോ ഫ്രീക്വൻസി, പിആർപി, ലേസർ തുടങ്ങിയ ചികിത്സകൾ ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ ചെയ്യാവൂ, അല്ലെങ്കിൽ ഫലം ലഭിക്കാതെ വരികയോ ചർമ്മം കൂടുതൽ മോശമാകുകയോ ചെയ്യാം; കൊളാജൻ, ഗ്ലൂട്ടാത്തയോൺ പോലുള്ള സപ്ലിമെന്റുകൾക്ക് പരിമിതമായ പ്രയോജനം മാത്രമേ ഉള്ളൂ, സ്കിൻ ഡീടോക്സ് ഒരു മെഡിക്കൽ ആശയമല്ല; ആവശ്യത്തിന് വെള്ളം കുടിക്കുക, ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഡോക്ടറുടെ സഹായം തേടുക, പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ അലർജികൾക്ക് സാധ്യതയുണ്ട്, ഏഴോ എട്ടോ മണിക്കൂർ ഉറക്കം ചർമ്മത്തിന് നല്ലതാണ്.

പണ്ടൊക്കെ ഒരു മോയിസ്ചറൈസറിലോ ഫെയ്സ് വാഷിലോ ഒതുങ്ങിയിരുന്നു ചർമപരിചരണം. ഇന്നു പക്ഷേ, ചർമരോഗ വിദഗ്ധരുടെ അടുക്കൽ എത്തുന്നവരുടെ പ്രധാന ആവശ്യം സ്കിൻ റിപ്പയറാണ്. സൂര്യപ്രകാശമേറ്റുള്ള നാശവും സൗന്ദര്യവർധകങ്ങൾ അശാസ്ത്രീയമായി ഉപയോഗിച്ചുള്ള കേടുപാടുകളുമാണു കൂടുതലായി കാണുന്നത്. ഇങ്ങനെ കേടുപാടുകൾ വന്ന ചർമത്തെ സുഖപ്പെടുത്തുകയും നാശം വന്ന ചർമകോശങ്ങളെയും ചർമസംരക്ഷണ പാളിയെയും പഴയ സ്ഥിതിയിലേക്കു കൊണ്ടുവരികയുമാണു സ്കിൻ റിപ്പയർ കൊണ്ട് ഉദ്ദേശിക്കുന്നത്.
ചർമപ്രശ്നങ്ങൾ കണ്ടാൽ ഉടൻ ചെയ്യേണ്ടത്
ചർമത്തിൽ ചുവപ്പോ നീറ്റലോ ചർമം പരുക്കനായതുപോലെയോ കണ്ടാൽ നിലവിൽ ചർമത്തിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഉൽപന്നങ്ങൾ എല്ലാം നിർത്തുക. അതു വൈറ്റമിൻ സി, റെറ്റിനോൾ, എഎച്ച്എ പോലുള്ളവ ആണെങ്കിലും. ഇവ നീർവീക്കം കൂട്ടാം.
∙ ചർമത്തിലെ മൃതകോശങ്ങളെ ഉരച്ചു കളയാൻ ശ്രമിക്കരുത്.
∙ ചർമം വരണ്ടിരിക്കുമ്പോൾ പലതവണ കഴുകുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച്, സോപ്പ് പോലെ രൂക്ഷതയുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കരുത്.
∙ വീര്യം കുറഞ്ഞ ക്ലെൻസർ കൊണ്ടു ചർമം വൃത്തിയാക്കുക.
ചർമം വൃത്തിയാക്കി കഴിഞ്ഞു വല്ലാതെ വലിച്ചിലോ വരൾച്ചയോ അനുഭവപ്പെട്ടാൽ ക്ലെൻസർ രൂക്ഷതയുള്ളതാണെന്ന് അനുമാനിക്കാം.
∙ കഴുകിയ ശേഷം ടവൽ കൊണ്ട് ഒപ്പിയുണക്കുക. അമർത്തി തുടയ്ക്കരുത്.
∙ ചർമത്തിലെ നനവുണങ്ങും മുൻപേ സെറാമൈഡോ ഹയലൂറോണിക് ആസിഡോ അടങ്ങിയ
മോയിസ്ചറൈസർ ഉപയോഗിക്കുക.
∙ ചൂടുവെള്ളം കഴുകാൻ വേണ്ട. ഇളംചൂടുവെള്ളം മതി.
∙ അസ്വാസ്ഥ്യം മാറുന്നില്ലെങ്കിൽ ഒരു ചർമരോഗ വിദഗ്ധനെ കാണാം.
പ്രതിരോധത്തിനു സൺസ്ക്രീൻ
കേടുപാടുകൾ വരുന്നതിനു മുൻപേ തന്നെ ചർമത്തെ സംരക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.
സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള സംരക്ഷണമാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിനായി പുറത്തിറങ്ങുന്നതിന് അര മണിക്കൂർ മുൻപേ സൺസ്ക്രീൻ പുരട്ടുക. മൂന്നു മൂന്നര മണിക്കൂർ കൂടുമ്പോൾ വീണ്ടും പുരട്ടണം.
പരിഹരിക്കാൻ ലേപനങ്ങൾ
ചർമത്തിനു കേടുപാടുകൾ വന്നു കഴിഞ്ഞാൽ അതു പരിഹരിക്കാൻ ആദ്യം ചർമസംരക്ഷണ പാളിയിലെ (Skin Barrier) കേടുകൾ പരിഹരിക്കണം. എങ്കിലേ ചർമത്തിലേക്കു മലിനീകാരികൾ എത്താതി രിക്കുകയും ചർമം വരണ്ടുപോകാതിരിക്കുകയും ചെയ്യൂ.
ചർമസംരക്ഷണ പാളിയുടേതു ചർമകോശങ്ങളും ലിപിഡ് പാളികളും ചേർന്ന ഘടനയാണ്. അതായതു ചർമകോശങ്ങൾ ഇഷ്ടികയാണെങ്കിൽ അവയെ ബന്ധിപ്പിച്ചു നിർത്തുന്ന സിമന്റു കൂട്ടാണു ലിപിഡ് പാളി. കൊഴുപ്പ് അമ്ലങ്ങളും സെറാമൈഡും ചേർന്ന ലിപിഡ് പാളി ചർമസംരക്ഷണ പാളിയുടെ കൃത്യമായ പ്രവർത്തനത്തിനു സഹായിക്കുന്നു. അതു
കൊണ്ടു തന്നെ ചർമത്തിന്റെ കേടുപാടുകൾ പരിഹരിക്കാൻ ലിപിഡ് പാളിയെ പുനസ്ഥാപിക്കാനുള്ള ഘടകങ്ങൾ അടങ്ങിയ ലേപനങ്ങൾ പുരട്ടാൻ നൽകുന്നു.
∙ സെറാമൈഡ്- ചർമത്തിലെ ലിപിഡ് പാളിക്ക് ഏറ്റവും അത്യാവശ്യമുള്ള ഘടകം.
∙ സെന്റല്ല ഏഷ്യാറ്റിക്ക/ വൈറ്റമിൻ ബി5- കേടുപാടുകൾ സംഭവിച്ച ചർമത്തെ സുഖമാക്കുന്നു. ചുവപ്പും നീർവീക്കവും കുറയ്ക്കുന്നു.
∙ ഹയലൂറോണിക് ആസിഡ്- ചർമത്തിന് ആവശ്യമായ ഈർപ്പം നിലനിർത്തുന്നു.
പുതുക്കാൻ ചികിത്സകൾ
∙ രാസവസ്തുക്കൾ ഉപയോഗിച്ചു ചർമത്തിലെ കേടുപാടു വന്ന മേൽപാളിയെ നീക്കി പുതിയ കോശങ്ങളുടെ വളർച്ചയ്ക്കു സഹായിക്കുന്ന കെമിക്കൽ പീലുകൾ തുടങ്ങി ബോട്ടോക്സ്, റേഡിയോ ഫ്രീക്വൻസി ടൈറ്റനിങ്, പിആർപി, ലേസർ പോലുള്ള ഒട്ടേറെ ചികിത്സകളുണ്ട്.
(ചികിത്സകളെക്കുറിച്ചു കൂടുതൽ അറിയാം)
ഇവയെല്ലാം അംഗീകരിക്കപ്പെട്ട ചികിത്സാ രീതികളാണെങ്കിലും ചർമരോഗവിദഗ്ധന്റെ മേൽനോട്ടമില്ലാതെ ചെയ്താൽ ചികിത്സയുടെ ഫലം ലഭിച്ചേക്കില്ല എന്നതിനു പുറമെ ചർമം പൂർവാധികം മോശമാകാനും സാധ്യത കൂടുതലാണ്. പാടുകളും അണുബാധകളും ഒഴിവാക്കാനും ചികിത്സാഫലം മെച്ചപ്പെടുത്താനും ചികിത്സയ്ക്കു ശേഷം ചെയ്യാൻ നിർദേശിച്ചിരിക്കുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുക.
സപ്ലിമെന്റും ഡീടോക്സും
കൊളാജൻ, ഗ്ലൂട്ടാത്തയോൺ എന്നിവയാണു ജനപ്രിയവും, അറിയപ്പെടുന്നതുമായ സപ്ലിമെന്റുകൾ. ശാസ്ത്രീയ തെളിവുകൾ പ്രകാരം ഇവയുടെ വളരെ ചുരുങ്ങിയ അംശം മാത്രമേ ചർമത്തിലേക്ക് എത്തുകയുള്ളു. അതിനാൽ വലിയ പ്രയോജനം ലഭിക്കാറില്ല.
സ്കിൻ ഡീടോക്സ് ഒരു മെഡിക്കൽ ആശയം അല്ല. ശരീരത്തിലെ മാലിന്യങ്ങൾ നീക്കി യഥാർഥത്തിൽ ഡീടോക്സ് ചെയ്യുന്നതു നമ്മുടെ വൃക്കകളും, കരളുമാണ്. ഡീടോക്സ് ഡ്രിങ്ക്സ്, ജൂസ് എന്ന പേരിൽ മാർക്കറ്റ് ചെയ്യപ്പെടുന്ന ഉൽപന്നങ്ങൾ ചർമത്തിലെ വിഷാംശം നീക്കം ചെയ്യില്ല. ഇതെല്ലാം പരസ്യ തന്ത്രങ്ങൾ മാത്രമാണ്.
വെള്ളം കുടി മുതൽ ശ്രദ്ധിക്കാം
∙ ചർമസംരക്ഷണത്തിനു വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ, ആവശ്യമായ വെള്ളം മാത്രം കുടിക്കുക. അധികമായി വെള്ളം കുടിക്കുന്നതിലൂടെ ചർമത്തിന്റെ തിളക്കം കൂടുകയില്ല എന്നു മാത്രമല്ല മറ്റാരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.
∙ എല്ലാ ഉൽപന്നങ്ങളും എല്ലാത്തരം ചർമത്തിനും ചേരണമെന്നില്ല. ഒരു ചർമരോഗ വിദഗ്ധന്റെ സഹായ
ത്തോടെ അനുയോജ്യമായ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുക.
∙ കറ്റാർവാഴ, മഞ്ഞൾ, തുളസി, ആര്യവേപ്പില മുതലായവ ചർമപ്രശ്നങ്ങൾക്കു ചെറിയ ആശ്വാസം നൽകാമെങ്കിലും ചിലർക്കെങ്കിലും ഗുരുതരമായ അലർജിയും, മറ്റു പാർശ്വഫലങ്ങളും വരാനിടയുണ്ട്.
ഇവയുടെ ഫലപ്രാപ്തിയെ പറ്റിയുള്ള ശാസ്ത്രീയ തെളിവുകളും പരിമിതമാണ്.
∙ ഏഴ്-എട്ടു മണിക്കൂർ തടസ്സങ്ങളില്ലാത്ത ഉറക്കം ചർമത്തിന്റെ ആരോഗ്യത്തിനു ഗുണകരമാണ്.
ഡോ. സരിൻ എ.
അസോസിയേറ്റ് പ്രഫസർ, ഡെർമറ്റോളജി വിഭാഗം
ഗവ. മെഡി. കോളജ് , മുളങ്കുന്നത്തുകാവ്, തൃശൂർ