ഇരുപതുകളിൽ നമ്മുടെ ചർമം വളരെ മൃദലവും തിളക്കമുള്ളതും ഇലാസ്തികതയുള്ളതുമായിരിക്കും. പ്രായമാകുമ്പോൾ കോശങ്ങളുടെ പുനരുൽപ്പാദനം മന്ദഗതിയിലാകുകയും ചർമത്തിന്റെ സംരക്ഷണ പാളി ദുർബലമാകുകയും ചെയ്യുന്നു. കൂടാതെ, മുഖത്തെ കൊഴുപ്പും പേശീബലവും കുറയുന്നത് ചുളിവുകൾക്കും തൂങ്ങലിനും കാരണമാകുന്നു. ഇതിനെ പ്രതിരോധിക്കാൻ 'സ്കിൻ ലോങ്ജവിറ്റി' എന്ന സമഗ്രമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ഇത് ഭക്ഷണക്രമീകരണം, വ്യായാമം, മാനസിക സമ്മർദ്ദം കുറയ്ക്കൽ, പുകവലി-മദ്യപാനം ഒഴിവാക്കൽ, ആവശ്യത്തിന് ഉറക്കം, സൂര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണം, രോഗങ്ങളെ നിയന്ത്രിക്കൽ, ടെക് നെക്ക് പോലുള്ള ശീലങ്ങൾ മാറ്റൽ എന്നിവയെല്ലാം ഉൾക്കൊള്ളുന്നു. ഇവയെല്ലാം ചർമത്തെ യുവത്വത്തോടെ നിലനിർത്താൻ സഹായിക്കും.

ഇരുപതുകളിൽ നമ്മുടെ ചർമം ഏറ്റവും മനോഹരമായിരിക്കും. അതു മൃദുവായിരിക്കും. ഒരു പാടു പോലുമില്ലാതെ തിളക്കവും മിനുസവും ഇലാസ്തികതയും ഉള്ളതായിരിക്കും. ആരോഗ്യമുള്ള വ്യക്തിയിൽ 28–30 ദിവസം കൂടുമ്പോൾ പഴയ ചർമ
കോശങ്ങൾ മാറി പുതിയതു രൂപപ്പെടും. അതുകൊണ്ടു ചെറുപ്പത്തിൽ പ്രത്യേകിച്ചൊന്നും ചെയ്തില്ലെങ്കിലും ചർമം ഭംഗിയുള്ളതായിരിക്കും. എന്നാൽ പ്രായമാകുന്നതോടെ ഈ പുതുക്കൽ പ്രക്രിയ (cell turnover) മന്ദഗതിയിലാകും. 45 മുതൽ 60 ദിവസം വരെയെടുക്കും പുതിയ ചർമകോശങ്ങൾ രൂപപ്പെടാൻ. ഇതു ചർമത്തെ സംരക്ഷിക്കുന്ന പാളി (skin barrier) ദുർബലമാകാനിടയാക്കും.

പ്രായമാകുമ്പോൾ മുഖത്തെ കൊഴുപ്പ് (Fat pads) കുറയുകയും താഴേയ്ക്കു നീങ്ങുകയും ചെയ്യുന്നു. മുഖത്തെ പേശികൾക്കും ബലം കുറയും. ഈ മാറ്റങ്ങൾ, കവിളുകൾ ഒട്ടുന്നതിനും കൺപോളകൾ തൂങ്ങാനും മുഖത്തു വരകൾ വീഴാനും കാരണമാകുന്നു. ഇതുകാരണം മുഖത്തെപ്പോഴും ക്ഷീണമോ ദേഷ്യമോ വിഷാദമോ ഉള്ളതുപോലെ തോന്നിപ്പിക്കും.

ADVERTISEMENT

പ്രായം തടയും വഴികൾ

ഏതു പ്രായത്തിലും ചർമം സുന്ദരവും ആരോഗ്യകരവുമായി സൂക്ഷിക്കാനാനുള്ള വഴി ആന്റി ഏജിങ് അല്ല, സ്കിൻ ലോങ്ജവിറ്റി എന്ന പുതുമാർഗ്ഗമാണ്. ഇതൊരു ഹോളിസ്റ്റിക് സമീപനമാണ്. അതായതു ചർമത്തിൽ പുരട്ടുന്ന ലേപനങ്ങളും പുറമെ ചെയ്യുന്ന സൗന്ദര്യചികിത്സകളും മാത്രമല്ല പോഷണവും ജീവിതശൈലീ മാറ്റങ്ങളും ഒക്കെ ചേരുന്നതാണു സ്കിൻ ലോങ്ജവിറ്റി.

ADVERTISEMENT

കലണ്ടർ അനുസരിച്ചുള്ള പ്രായംപോലെ നമ്മുടെ ശരീരത്തിനും ഒരു പ്രായം ഉണ്ട്–ബയോളജിക്കൽ ഏജ്. ഇതു കുറവാണെങ്കിൽ ചർമത്തിൽ ചുളിവു വീഴുന്നതും ഘടനാപരമായ മാറ്റങ്ങൾ വരുന്നതുമൊക്കെ വൈകും. ജീവിതശൈലീ – ഭക്ഷണക്രമീകരണവും വ്യായാമവും വഴി ബയോളജിക്കൽ പ്രായം കുറച്ചു നിർത്തുന്നതു സ്കിൻ ലോങ്ജവിറ്റിക്കു ഗുണകരമാണ്.

പ്രായമാകൽ കൂട്ടും ഭക്ഷണം– ചർമത്തിന് ഉറപ്പും ഇലാസ്തികതയും നൽകുന്ന കൊളാജനോടും ഇലാസ്റ്റിനോടും ഷുഗർ തന്മാത്രകൾ ബന്ധിപ്പിക്കപ്പെട്ടാൽ അവ എളുപ്പം പൊട്ടിപ്പോകാനിടയാകുന്നു. അതുകൊണ്ടു ചർമത്തിനു പ്രായമാകുന്നതു വൈകിപ്പിക്കാൻ അമിതമധുരം ഒഴിവാക്കാം. അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളും അമിത കാലറിയും കുറയ്ക്കണം.

ADVERTISEMENT

അലസജീവിതം പ്രായമാകൽ പ്രക്രിയ വേഗത്തിലാക്കുന്നു. പതിവായ വ്യായാമം കോശതലത്തിലുള്ള ഡിഎൻഎ റിപ്പയർ വേഗത്തിലാക്കും. ഇതു കോശങ്ങളുടെ ആയുർദൈർഘ്യം മെച്ചപ്പെടുത്തുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രായമാകലിനെ ഇതു മെല്ലെയാക്കും.

സ്ട്രെസ്സ് കുറയ്ക്കുക– കോർട്ടിസോൾ ഹോർമോൺ അളവു കൂടുന്നതു മുഖത്തെ എണ്ണയുൽപാദനം വർധിപ്പിക്കും. ഇതു നേരത്തേ തന്നെ പ്രായത്തിന്റെ അടയാളങ്ങൾ ചർമത്തിൽ വീഴാനിടയാക്കും. കോർട്ടിസോൾ കൂടുന്നതു മൊത്തത്തിലുള്ള കൊഴുപ്പടിയലിനുമിടയാക്കാം.

പുകവലിയും മദ്യപാനവും കൊണ്ടുള്ള ഒാക്സിഡേറ്റീവു നാശം ചർമത്തിൽ വേഗം ചുളിവുകൾ വീഴ്ത്തും.

ഉറക്കം മറക്കരുത്–പതിവായി താമസിച്ചുറങ്ങുന്നതു നല്ലതല്ല. രാത്രിയാണു ചർമസംരക്ഷണപാളിയുടെ കേടുപാടുകൾ പരിഹരിക്കപ്പെടുന്നത്. ഉറക്കം കുറഞ്ഞാൽ അതു തടസ്സപ്പെടാം. ഒപ്പം സ്ക്രീൻ സമയം കൂടിയാൽ പ്രായമാകൽ വേഗത്തിലാകും.

യാത്രകളിൽ ശ്രദ്ധ– പതിവായി യാത്ര ചെയ്യുന്നവർ സൺസ്ക്രീൻ ഉപയോഗിക്കുന്നതോടൊപ്പം ചർമം സൂര്യപ്രകാശത്തിൽ നിന്നും കഴിയുന്നത്ര മറയ്ക്കാനുള്ള വഴികളും നോക്കുക. സൺഗ്ലാസ്സ് ധരിക്കുന്നതു കണ്ണിനു ചുറ്റും പാടുകളും ചുളിവുകളും വീഴുന്നതു തടയും.

രോഗവും പ്രായമാകലും– പ്രമേഹം, തൈറോയ്ഡ് പ്രശ്നം എന്നിവ ഉള്ളവരിൽ ചർമം പ്രായമാകൽ വേഗത്തിലാകാം. പ്രത്യേകം ശ്രദ്ധ വേണം.

ടെക് നെക്–മൊബൈൽ ഫോണിന്റെയും കംപ്യൂട്ടറിന്റെയും അമിത ഉപയോഗം കഴുത്തിൽ കുറുകെ വരകൾ വീഴാനും ചർമം നേരത്തേ തൂങ്ങാനും കാരണമാകും. ഇതു തടയാൻ കുനിഞ്ഞു സ്ക്രീനിലേക്കു നോക്കുന്നതിനു പകരം സ്ക്രീൻ കണ്ണിനു നേരേ വയ്ക്കുക. കഴുത്തിനുള്ള ചെറു വ്യായാമങ്ങൾ കൃത്യമായി ചെയ്യുക.

കടപ്പാട്

ഡോ. ജെന്നി മാത്യു

കൺസൽറ്റന്റ് ഡെർമറ്റോളജിസ്റ്റ്,
ആന്റി ഏജിങ് & ലോങ്ജവിറ്റി
സ്പെഷലിസ്റ്റ്, മെഡി. ഡയറക്ടർ, ലിസാ സ്കിൻ ക്ലിനിക്, കോഴിക്കോട്

English Summary:

Skin longevity, a holistic approach to maintaining youthful skin, emphasizes lifestyle changes over traditional anti-aging methods. As we age, cell turnover slows, weakening the skin barrier and leading to fat loss and muscle weakness, causing wrinkles and a tired appearance. To combat this, focus on reducing sugar and processed foods, regular exercise to enhance DNA repair, and stress management by lowering cortisol levels. Avoiding smoking and excessive alcohol consumption is crucial, as is prioritizing adequate sleep for skin repair. Protecting skin from sun damage and managing chronic conditions like diabetes and thyroid issues also play a vital role. Finally, adopting better posture when using devices to prevent 'tech neck' contributes to long-term skin health and a more youthful appearance.

ADVERTISEMENT