സെക്‌സിനു ശേഷം ഉടൻ മൊബൈലിലേക്ക് ഊളിയിട്ടിറങ്ങുന്ന അരസികരാണോ? ലൈംഗികജീവിതം തകരാൻ അതുമതി: ആഫ്റ്റർ പ്ലേയുടെ പ്രാധാന്യം അറിയാം
ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനി മ കണ്ടപ്പോഴാണു ഫോര്‍പ്ലേയെക്കുറിച്ചും സെക്‌സില്‍ അ തിനിത്രയും പ്രാധാന്യമുണ്ടെന്നും ചിലര്‍ക്കെങ്കിലും മനസ്സിലാകുന്നത്. എന്നാല്‍ ഫോര്‍പ്ലേ മാത്രമല്ല ആഫ്റ്റര്‍ പ്ലേ എന്ന മറ്റൊരു 'സംഗതി' കൂടിയുണ്ട് സെക്‌സില്‍. 'കാര്യം' സാധിച്ചു കഴിഞ്ഞു വാഷ്‌റൂമിലേക്ക് ഓടുന്ന
ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനി മ കണ്ടപ്പോഴാണു ഫോര്‍പ്ലേയെക്കുറിച്ചും സെക്‌സില്‍ അ തിനിത്രയും പ്രാധാന്യമുണ്ടെന്നും ചിലര്‍ക്കെങ്കിലും മനസ്സിലാകുന്നത്. എന്നാല്‍ ഫോര്‍പ്ലേ മാത്രമല്ല ആഫ്റ്റര്‍ പ്ലേ എന്ന മറ്റൊരു 'സംഗതി' കൂടിയുണ്ട് സെക്‌സില്‍. 'കാര്യം' സാധിച്ചു കഴിഞ്ഞു വാഷ്‌റൂമിലേക്ക് ഓടുന്ന
ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനി മ കണ്ടപ്പോഴാണു ഫോര്‍പ്ലേയെക്കുറിച്ചും സെക്‌സില്‍ അ തിനിത്രയും പ്രാധാന്യമുണ്ടെന്നും ചിലര്‍ക്കെങ്കിലും മനസ്സിലാകുന്നത്. എന്നാല്‍ ഫോര്‍പ്ലേ മാത്രമല്ല ആഫ്റ്റര്‍ പ്ലേ എന്ന മറ്റൊരു 'സംഗതി' കൂടിയുണ്ട് സെക്‌സില്‍. 'കാര്യം' സാധിച്ചു കഴിഞ്ഞു വാഷ്‌റൂമിലേക്ക് ഓടുന്ന
ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനിമ കണ്ടപ്പോഴാണു ഫോര്‍പ്ലേയെക്കുറിച്ചും സെക്‌സില്‍ അതിനിത്രയും പ്രാധാന്യമുണ്ടെന്നും ചിലര്‍ക്കെങ്കിലും മനസ്സിലാകുന്നത്. എന്നാല്‍ ഫോര്‍പ്ലേ മാത്രമല്ല ആഫ്റ്റര്‍ പ്ലേ എന്ന മറ്റൊരു 'സംഗതി' കൂടിയുണ്ട് സെക്‌സില്‍. 'കാര്യം' സാധിച്ചു കഴിഞ്ഞു വാഷ്‌റൂമിലേക്ക് ഓടുന്ന വൃത്തിഭ്രാന്തന്മാരും മൊബൈലിലേക്കും ടിവിയിലേക്കും ഊളിയിട്ടിറങ്ങുന്നവരും ആഫ്റ്റര്‍പ്ലേയെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കുന്നതു നല്ലതായിരിക്കും. ആഫ്റ്റര്‍ പ്ലേ എന്താണ്, സെക്‌സിനു ശേഷം എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യരുതു തുടങ്ങിയ സംശയങ്ങള്‍ക്ക് ഉത്തരമിതാ.
Q എന്താണ് ആഫ്റ്റർ പ്ലേ? എങ്ങനെയാണ് അതു നടപ്പിലാക്കേണ്ടത്?
ലൈംഗികബന്ധത്തിനു ശേഷവും പരസ്പരം പരിഗണിക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള മാർഗങ്ങൾ നടപ്പിലാക്കാനുള്ള വഴിയാണ് ആഫ്റ്റർ പ്ലേ. രതിബന്ധത്തിനു ശേഷം പരസ്പരം ചുംബിക്കുക, കെട്ടിപ്പുണരുക, സ്പര്‍ശിക്കുക, തലോടുക, ഒന്നിച്ചു ചേര്‍ന്നോ മടിയിലോ കിടക്കുക തുടങ്ങി സമാധാനവും ശാന്തിയും ആനന്ദവും പരസ്പരം കൈമാറാന്‍ വേണ്ടി ചെയ്യുന്ന, സംഭാഷണം അടക്കമുള്ള എല്ലാത്തിനെയും ആഫ്റ്റര്‍ പ്ലേയില്‍പ്പെടുത്താം.
അഞ്ചുമിനിറ്റ് എന്നോ പത്തു മിനിറ്റ് എന്നോ അതിനു കണക്കു പറയാനാവില്ല. രണ്ടുപേരുടെയും തൃപ്തിയാണ് നോക്കേണ്ടത്. രണ്ടുപേര്‍ക്കും ബുദ്ധിമുട്ടില്ലാതെ പ്രായോഗികമായ വിധത്തില്‍ എത്ര സമയം ചെലവിടാമോ അത്രയും എന്നു പറയാം. ബോറടിക്കാതെ ഏറ്റവും സുഖകരമായി ചെലവിടാവുന്ന സമയമാകണമത്.
Q ആഫ്റ്റർ പ്ലേ എത്രമാത്രം പ്രധാനമാണ്?
ലൈംഗികാസ്വാദനത്തിലേക്ക് ഉണരാനും ഉണർത്താനും വേണ്ടി ചെയ്യുന്ന ഫോര്‍ പ്ലേ പോലെത്തന്നെ പ്രധാനമാണ് ആഫ്റ്റര്‍ പ്ലേയും. കാരണം അതു ചെയ്തില്ലെങ്കില്‍ അടുത്ത തവണ ബന്ധത്തിലേര്‍പ്പെടുമ്പോള്‍, ‘കാര്യം കഴിഞ്ഞാല്‍ പിന്നെ എന്നെ ആവശ്യമില്ല’ എന്നു പങ്കാളിക്കു തോന്നാം. സെക്‌സ് അതിന്റെ പരിപൂര്‍ണതയില്‍ ആസ്വദിക്കണമെങ്കില്‍ പരിസരം മറന്ന് ഒന്നായിത്തീരുകയാണു വേണ്ടത്. അപ്പോള്‍ അതു പെട്ടെന്ന് അവസാനിപ്പിക്കാതെ അങ്ങോട്ടുമിങ്ങോട്ടും സാന്ത്വനിപ്പിച്ച് ഒരുമിച്ചു ചെലവിട്ട നിമിഷങ്ങളുടെ രസച്ചരടു മുറിയാതെ കൊണ്ടുപോകാന്‍ കഴിയും. അങ്ങനെയാണ് ആഫ്റ്റര്‍ പ്ലേ എന്ന ആശയം തന്നെ വന്നത്.
രണ്ടുപേരും സന്തോഷത്തോടെ പിരിയണം. സെക്‌സിലെ പോരായ്മകളെപ്പറ്റി പറയുകയല്ല, പകരം തനിക്കെന്താണ് ഇഷ്ടപ്പെട്ടത്, അല്ലെങ്കില്‍ എന്താണു തന്നെ ഏറ്റവും പ്രചോദിപ്പിച്ചതു തുടങ്ങി പൊസിറ്റിവ് കാര്യങ്ങള്‍ സംസാരിക്കാം. അടുത്ത തവണത്തേക്കുള്ള ഊര്‍ജം നേടാനും പങ്കാളിയുടെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കാനും ഇതു സഹായിക്കും.അങ്ങനെ കുറച്ചുസമയമെങ്കിലും ചെലവഴിച്ച ശേഷമേ എഴുന്നേല്‍ക്കാവൂ. അതാണ് ഏറ്റവും ഉചിതമായ പ്രവൃത്തി. ഇണയെ പരിഗണിക്കുന്നു എന്നതാണ് അതിലൂടെ പങ്കാളി നല്‍കുന്ന സന്ദേശം.
അമിതവൃത്തിയുള്ള ചിലര്‍ സെക്സ് കഴിഞ്ഞാൽ പെട്ടെന്നു വാഷ്‌റൂമിലേക്കു പോകും. അതു പങ്കാളിക്ക് ഒരു നെഗറ്റീവ് ഫീലിങ് ആണു നല്‍കുക. അടുത്ത തവണ സെക്‌സിലേക്കു വരാനുള്ള താല്‍പര്യം കുറയ്ക്കും.
സെക്‌സിലൂടെ ധാരാളം ഊര്‍ജം നഷ്ടമായി ക്ഷീണിതരാണെങ്കില്‍ വിശപ്പു തോന്നിയേക്കാം. അപ്പോള്‍ രണ്ടുപേരും ഒരുമിച്ച് ഫ്രൂട്ട്‌സോ മറ്റെന്തെങ്കിലും ലഘുഭക്ഷണമോ ഒരുമിച്ചു കഴിക്കാം. അതെല്ലാം ആഫ്റ്റര്‍ പ്ലേയില്‍പ്പെടും.
Q സെക്‌സ് കഴിയുമ്പോൾ ശരീരത്തിലും മനസ്സിലും സംഭവിക്കുന്ന മാറ്റങ്ങൾ?
സ്ഖലനം നടന്നു കഴിഞ്ഞാൽ (ഇജാകുലേഷൻ) ലിംഗം, ഉദ്ധാരണം നഷ്ടപ്പെട്ടു ചുരുങ്ങിയ അവസ്ഥയിലാകുമെങ്കിലും സെക്‌സ് നിര്‍ത്തണമെന്ന് അതിനര്‍ഥമില്ല. സെക്‌സ് അതിന്റെ ഏറ്റവും ഉയർന്ന അവസ്ഥയിലെത്തുമ്പോള്‍ സ്ത്രീയുടെയും പുരുഷന്റെയും മനസ്സും ശരീരവും പരമാവധി ആവേശത്തിലേക്ക് എത്തും. അതുകൊണ്ടാണ് അതിനെ ക്ലൈമാക്‌സ് എന്നു വിളിക്കുന്നത്. നല്ല രീതിയിലുള്ള ഒരു സെക്‌സും ക്ലൈമാക്‌സും കഴിഞ്ഞാല്‍ നൂറു പടികള്‍ ഓടിക്കയറിയ അനുഭവമാകും ശരീരത്തിനു കിട്ടുക. അതിനുശേഷം ശരീരം ശാന്തതയിലേക്കു വന്നുകൊണ്ടിരിക്കുന്ന സമയമാണു ഇരുവര്‍ക്കും. അതുകൊണ്ടാണ് 'നല്ലൊരു സെക്‌സ് കഴിഞ്ഞ് വാഷ്‌റൂമില്‍പ്പോലും പോകാന്‍ പറ്റിയില്ല, അറിയാതെ ഉറങ്ങിപ്പോയി' എന്നു ചിലര്‍ പറയുന്നത്. അതു സൂചിപ്പിക്കുന്നത് അവരുടെ ശരീരം അത്രയേറെ ശാന്തമായി എന്നാണ്. അപ്പോള്‍ രണ്ടുപേര്‍ക്കും സമാധാനവും ശാന്തിയുമാണു വേണ്ടത്. അതിനുപകരം ആകെ ബഹളം വച്ച് സ്വസ്ഥത കെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം.
Q സെക്‌സില്‍ പങ്കാളിയുടെ തൃപ്തി നോക്കാതെ പിന്‍മാറുന്നവരുണ്ട്. ഇതു ലൈംഗിക ജീവിതത്തെ ബാധിക്കുമോ?
ഇതു ഒരിക്കലും ഒരു നല്ല ശൈലിയല്ല. സെക്‌സ് കഴിഞ്ഞയുടന്‍ എവിടെയെങ്കിലും പോകാന്‍ വേണ്ടി ചിലര്‍ ചാടിയെഴുന്നേറ്റുകളയും. കാമുകീകാമുകന്മാര്‍ തമ്മിലുള്ള ബന്ധങ്ങളിലാണ് കൂടുതലും അങ്ങനെയുണ്ടാകാറ്. സാധാരണ ഒരു ഭാര്യാഭര്‍തൃ ബന്ധത്തിലാണെങ്കില്‍ പുരുഷന്‍ വേഗം വാഷ്‌റൂമില്‍ പോയി വന്നു മൊബൈലിലോ ടിവിയിലോ മുഴുകും. ഇതുകാണുന്ന സ്ത്രീയാകട്ടെ, നിരാശയിലേക്കും പോകും. അതാകും മിക്കവാറും പതിവ്. എന്നാലും പൊതുവില്‍ ഇതില്‍ ആളുകളുടെ മനോഭാവമാണു പ്രധാനം.
അങ്ങനെ പെരുമാറിയാല്‍ അടുത്ത തവണത്തെ സെക്‌സിനു പങ്കാളിക്കു താല്‍പര്യമുണ്ടാകില്ല. ഞാനൊരു ഉപഭോഗവസ്തു മാത്രമാണെന്ന് ഉള്ള തോന്നല്‍ പങ്കാളിയില്‍ ഉണ്ടാകാനേ ഇതു കാരണമാകൂ. പലതവണ ഇതു ആവര്‍ത്തിച്ചാല്‍ പങ്കാളിക്കു സെക്‌സില്‍ ഉള്ള താല്‍പര്യം പോലും കുറഞ്ഞെന്നു വരാം. ആദ്യാവസാനം പങ്കാളിക്കും തുല്യപ്രാധാന്യം നല്‍കിക്കൊണ്ടു സെക്‌സില്‍ ഏര്‍പ്പെടാന്‍ ശ്രദ്ധിക്കണം.
ഡോ. കെ.പ്രമോദ്
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് & സെക്സ് തെറപ്പിസ്റ്റ്,
ഡോ. പ്രമോദ് ’സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്‌ഷ്വൽ & മാരിറ്റൽ ഹെൽത്, കൊച്ചി