‘ആ വിഷമങ്ങളിൽ നിന്നും മറികടക്കാൻ സഹായിക്കുന്നത് എന്റെ മൽഹാറുമായുള്ള അഗാധബന്ധം’: ദിവ്യ എസ് അയ്യർ
സന്തോഷവും മികച്ച മാനസികാരോഗ്യവുള്ള രാജ്യങ്ങളുടെ പട്ടികയിൽ തുടർച്ചയായി മുന്നിലെത്തുന്ന രാജ്യമാണ് ഫിൻലൻഡ്. ഫിൻലൻഡിനെ ഇക്കാര്യത്തിൽ മുന്നിലെത്തിക്കുന്നത് എന്താണ് എന്നു ഫിൻലൻഡിലെ ഒരു സൈക്കോളജിസ്റ്റിനോടു ചോദിച്ചപ്പോൾ, പാതി തമാശമട്ടിൽ അദ്ദേഹം പറഞ്ഞതു നിങ്ങൾ ഇന്ത്യക്കാർ ചെയ്യുന്ന മൂന്നു കാര്യങ്ങൾ ഞങ്ങൾ

സന്തോഷവും മികച്ച മാനസികാരോഗ്യവുള്ള രാജ്യങ്ങളുടെ പട്ടികയിൽ തുടർച്ചയായി മുന്നിലെത്തുന്ന രാജ്യമാണ് ഫിൻലൻഡ്. ഫിൻലൻഡിനെ ഇക്കാര്യത്തിൽ മുന്നിലെത്തിക്കുന്നത് എന്താണ് എന്നു ഫിൻലൻഡിലെ ഒരു സൈക്കോളജിസ്റ്റിനോടു ചോദിച്ചപ്പോൾ, പാതി തമാശമട്ടിൽ അദ്ദേഹം പറഞ്ഞതു നിങ്ങൾ ഇന്ത്യക്കാർ ചെയ്യുന്ന മൂന്നു കാര്യങ്ങൾ ഞങ്ങൾ പൊതുവേ ചെയ്യാറില്ല എന്നായിരുന്നു. ആ മൂന്നു കാര്യങ്ങൾ ഇവയാണ്...
∙ ഞങ്ങൾ ഞങ്ങളെ മറ്റുള്ളവരോടു താരതമ്യം ചെയ്യാറില്ല. എനിക്കുള്ളതിൽ ഞാൻ തൃപ്തനാണ്.
∙ പ്രകൃതിയെ ചൂഷണം ചെയ്യില്ല... മണിമേടകളിൽ താമ സിച്ചാലും വല്ലപ്പോഴും നാട്ടിൻപുറങ്ങളിൽ അസൗകര്യങ്ങ ൾ ഏറെയുള്ള പ്രകൃതിജീവിതം അനുഭവിച്ചും ആസ്വദിച്ചും മടങ്ങും..
∙ മറ്റുള്ളവർക്കു തന്നിലുള്ള വിശ്വാസത്തെ തകർക്കില്ല.
ഏതാനുംവർഷം മുൻപ് റീഡേഴ്സ് ഡൈജസ്റ്റ് റിപ്പോർട്ടർമാർ ലോകത്തെ 16 നഗരങ്ങളിലായി 12 വീതം വാലറ്റു
കൾ (മണി പഴ്സ്) രഹസ്യമായി ഉപേക്ഷിച്ചു. 50 ഡോളറും ഒരു മേൽവിലാസവും വച്ചശേഷമാണ് വാലറ്റ് തെരുവോരങ്ങളിലും മറ്റും നിക്ഷേപിച്ചത്. ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിൽ ഉപേക്ഷിച്ച പഴ്സുകളിൽ 12ൽ 11 എണ്ണവും മേൽവിലാസത്തിൽ തിരിച്ചുകിട്ടി. വിശ്വാസ്യത തകർക്കാൻ ഫിൻലൻഡുകാർ തയാറായിരുന്നില്ല.
ഫിൻലന്‍ഡിനെ സന്തുഷ്ടരാജ്യമാക്കുന്നതിനു മറ്റു മാനസികകാരണങ്ങളും ഉണ്ടാകാം. എന്നിരുന്നാലും സംതൃപ്തിയും സന്തോഷവും അനുഭവിക്കാനാകുന്നു എന്നതു മികച്ച മാനസികാരോഗ്യത്തിന്റെ അളവുകോലാണ്.
നമ്മുെട സന്തോഷത്തെ സ്വാധീനിക്കുന്ന ധാരാളം ഘ ടകങ്ങളുണ്ട്. ചിന്തകൾ, വികാരങ്ങൾ, പെരുമാറ്റങ്ങൾ, ആ രോഗ്യം, ബന്ധങ്ങൾ, ചുറ്റുപാടുകള്‍ തുടങ്ങിയവയെല്ലാം അതിലുൾപ്പെടും. പിരിമുറുക്കവും വിഷമങ്ങളും നിരാശകളുമൊക്കെ ജീവിതത്തിെന്റ സ്വാഭാവികമായ അവസ്ഥകൾ തന്നെയാണ്. അവയിൽ ആണ്ടുപോകാതെ, വിഷാദത്തിന്റെയോ ഉത്കണ്ഠയുടെയോ കയങ്ങളിൽ വീണുപോകാതെ മനസ്സിനെ ആരോഗ്യകരമായും സംതൃപ്തമായും സൂക്ഷിക്കാൻ സഹായിക്കുന്നതിനായി മനോരമ ആരോഗ്യം അവതരിപ്പിക്കുന്ന പുതിയ പാക്കേജാണ് ‘ബെറ്റർ മൈൻഡ്.’ ഈ വിഭാഗത്തിന്റെ ആരംഭമെന്ന നിലയിൽ പ്രതിസന്ധിഘട്ടങ്ങളിൽ തിരിച്ചുവന്നു നേട്ടങ്ങൾ കൊയ്യുകയും ജീവിതം സന്തോഷഭരിതമായി കൊണ്ടു നടക്കുകയും ചെയ്യുന്ന ആറുപേരുടെ പ്രചോദനാത്മകമായ അനുഭവക്കുറിപ്പുകൾ വായിക്കാം. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചോദ്യോത്തര പംക്തിയും ആരംഭിക്കുന്നു.
ഉണ്ടാകണം അഗാധബന്ധങ്ങൾ
വിഷമങ്ങളിലൂെടയോ കടുത്ത പിരിമുറക്കങ്ങളിലൂടെയോ കടന്നു പോകാത്തവരില്ല. ചില ബന്ധങ്ങൾ മുറിയുന്നതാണ് ആ അവസ്ഥകൾക്കു കാരണം. അതു വ്യക്തികളുമായി മാത്രമല്ല ലക്ഷ്യങ്ങളുമായോ താൽപര്യങ്ങളുമായോ ഒക്കെയുള്ള നമ്മുടെ ബന്ധം മുറിയുന്നതാകാം. അതുണ്ടാക്കുന്ന മാനസികാവസ്ഥയെ അതിജീവിക്കണമെങ്കിൽ ജീവിതത്തിലെ ഏതെങ്കിലുമൊക്കെ ഘടകങ്ങളുമായി അഗാധമായ ബന്ധങ്ങൾ നമുക്കുണ്ടാകണം. അതു വ്യക്തികളാവാം ആശയങ്ങളാകാം പ്രകൃതിയാകാംസംഗീതമാകാം.. അങ്ങനെ എന്തുമാകാം. അപ്പോൾ ഏതെങ്കിലും ബന്ധം മുറിഞ്ഞുപോയാൽ നമ്മൾ തളരില്ല. ആദ്യം സിവിൽ സർവീസ് പരീക്ഷയിൽ ഞാൻ പരാജയപ്പെട്ടപ്പോൾ, എന്റെ മെന്റർമാരുമായുള്ള ബന്ധമാണ് ആ വിഷമാവസ്ഥ മറികടന്ന് വിജയം നേടാൻ സഹായിച്ചത്. എല്ലാക്കാലവും ഒരേ ബന്ധങ്ങൾ തന്നെ നിലനിൽക്കണമെന്നുമില്ല. ഇന്നു പല പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും മറികടക്കാൻ സഹായിക്കുന്നതിൽ ഒന്ന് എന്റെ കുഞ്ഞുമകനുമായുള്ള അഗാധബന്ധമാണ്. അതുപോലെയാണ് പ്രകൃതിയുമായുള്ള ബന്ധവും.മനസ്സിനു നല്ല ബുദ്ധിമുട്ടുണ്ടായാൽ ഒന്നു കാട്ടിലൂെട നടക്കാനാണ് എനിക്കു തോന്നുക.. അതിനാൽ ആഴമുള്ള ബന്ധങ്ങൾ ജീവിതത്തിൽ രൂപപ്പെടുത്താം.
ഡോ. ദിവ്യ എസ്. അയ്യർ ഐഎഎസ്
മാനേജിങ് ഡയറക്ടർ,
വിഴിഞ്ഞം തുറമുഖം
തിരുവനന്തപുരം