സ്മൂത്തി കുടിച്ചാൽ ബ്രേക്ക്ഫാസ്റ്റ് വേണ്ടേ? ഭാരം കുറയ്ക്കുന്നതിന് ഇതാ എളുപ്പവഴി
സമയക്കുറവുള്ളവരും വണ്ണം കുറയ്ക്കുന്നവരുമൊക്കെ ഇന്നു സ്മൂത്തികളുെട ആരാധകരാണ്. പ്രഭാതഭക്ഷണമായി സ്മൂത്തി മാത്രം കഴിക്കുന്നവരുെട എണ്ണവും ഇന്നു കൂടുതലാണ്. പ്രഭാതഭക്ഷണത്തിനു പകരമായി സ്മൂത്തി സ്ഥിരമായി കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ശരിയായ സന്തുലിതാവസ്ഥ ശരിയായ ചേരുവകൾ ചേർത്താൽ സ്മൂത്തി

സമയക്കുറവുള്ളവരും വണ്ണം കുറയ്ക്കുന്നവരുമൊക്കെ ഇന്നു സ്മൂത്തികളുെട ആരാധകരാണ്. പ്രഭാതഭക്ഷണമായി സ്മൂത്തി മാത്രം കഴിക്കുന്നവരുെട എണ്ണവും ഇന്നു കൂടുതലാണ്. പ്രഭാതഭക്ഷണത്തിനു പകരമായി സ്മൂത്തി സ്ഥിരമായി കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ശരിയായ സന്തുലിതാവസ്ഥ
ശരിയായ ചേരുവകൾ ചേർത്താൽ സ്മൂത്തി രുചിയിലും ആരോഗ്യകരമായും ഉണ്ടാക്കാം. ആരോഗ്യകരമായ ഒരു ലഘുഭക്ഷണത്തിലോ ഭക്ഷണത്തിലോ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയുടെ മിശ്രിതം അടങ്ങിയിരിക്കുന്നതുപോലെ, ആരോഗ്യകരമായ ഒരു സ്മൂത്തിയിൽ അതേ മിശ്രിതം അടങ്ങിയിരിക്കണം.
സ്മൂത്തികൾ ഊർജ സ്രോതസ്സാണ്. പ്രത്യേകിച്ചും സങ്കീർണമായ കാർബോഹൈഡ്രേറ്റുകളും (കോംപ്ലക്സ് കാർബോഹൈഡ്രേറ്റ്) മറ്റ് ഊർജം വർധിപ്പിക്കുന്ന പോഷകങ്ങളും (കൊഴുപ്പ്, പ്രോട്ടീൻ) അടങ്ങിയ ചേരുവകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ. ഉയർന്ന പ്രോട്ടീൻ സ്മൂത്തികൾ വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യും.
സ്മൂത്തികളുടെ പോഷക സാന്ദ്രത ശരീരത്തിന്റെ പോഷക ആവശ്യങ്ങൾ നിറവേറ്റാനും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കാനും സാധ്യതയുണ്ട്. മിക്കപ്പോഴും, സ്മൂത്തികളിൽ പഞ്ചസാരയും വളരെയധികം കാലറിയും അടങ്ങിയിട്ടുണ്ട്. ഇതു ശരീരഭാരം കുറയുന്നതു തടയാം.
ശരീരഭാരം നിയന്ത്രിക്കാൻ
ശരീരഭാരം കുറയ്ക്കുന്നതിന് ആവശ്യമായ കൂടുതൽ പ്രോട്ടീൻ, കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റ്, കൂടുതൽ നാരുകൾ (ഇലകൾ, പച്ചക്കറികൾ, വിത്തുകൾ), നല്ല മിതമായ കൊഴുപ്പ് എന്നിവ ഉൾപ്പെടുത്തിയും പഞ്ചസാര, തേൻ, മേപ്പിൾ സിറപ്പ്, മറ്റു മധുരമുള്ള എല്ലാ സിറപ്പുകളും ഒഴിവാക്കിയുള്ള കോമ്പിനേഷൻ ഉത്തമം ആണ്. വലിയ ഗ്ലാസ് സ്മൂത്തി കഴിച്ചതിനു ശേഷം പിന്നെയും വിശക്കുന്നുണ്ടെങ്കിൽ സാധാരണ പ്രഭാതഭക്ഷണം കഴിക്കാനുള്ള ശരീരത്തിന്റെ സിഗ്നൽ ആണത്. അങ്ങനെയുള്ളപ്പോൾ മുട്ടയുടെ വെള്ളയോ അല്ലെങ്കിൽ ഒരു കൈപ്പിടി അളവിൽ നട്സ് / വിത്തുകളോ കഴിച്ചു ധാരാളം വെള്ളം കുടിക്കുക.
സ്മൂത്തിയിൽ പഴങ്ങൾ അമിതമായി ചേർക്കരുത്. ഇടത്തരം വലുപ്പമുള്ള ഒരു വാഴപ്പഴത്തിൽ ഏകദേശം 100 കാലറി അടങ്ങിയിട്ടുണ്ടെന്ന് ഓർമിക്കുക. ഫ്ലാക്സ് സീഡുകൾ, ചിയാ വിത്തുകൾ, മഞ്ഞൾ, - ഇവയെല്ലാം പോഷക സമൃദ്ധമായ ഓപ്ഷനുകളാണെങ്കിലും, വളരെയധികം ചേരുവകൾ ചേർക്കുന്നതും കാലറി കൂട്ടും. പഞ്ചസാര ചേർക്കാതെ സ്മൂത്തിയിൽ രുചി കൂട്ടാൻ കറുവപ്പട്ട, ജാതിക്ക, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ ഒരു നുള്ള് ചേർക്കാം. പുതിന, തുളസി, മല്ലിയില, വാനില, ബദാം, പോലുള്ള ഔഷധസസ്യങ്ങളും ഉൾപ്പെടുത്താം.
പഞ്ചസാരയ്ക്കു പകരം പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടിസ്ഥാനമാക്കിയാണു സ്മൂത്തി തയാറാക്കുന്നതെങ്കിൽ, രാവിലെ മുഴുവൻ സ്മൂത്തി കഴിച്ചു സംതൃപ്തി തോന്നുന്ന ഒരാളാണെങ്കിൽ, സ്മൂത്തി ആരോഗ്യകരമായ ഒരു പ്രഭാതഭക്ഷണ തിരഞ്ഞെടുപ്പായിരിക്കും. എന്നാൽ പഴങ്ങളും ഐസും കലർത്തി കഴിക്കുന്നതു പ്രഭാതഭക്ഷണത്തിന് അടുത്തെങ്ങും വരില്ല.
സോളി ജെയിംസ്
കൺസൽറ്റന്റ് ന്യുട്രിഷനിസ്റ്റ്
കൊച്ചി