വെള്ളം കുടിക്കാം, പല്ലു തേയ്ക്കാം; അത്താഴം കഴിച്ചശേഷവും വിശപ്പ് അനുഭവപ്പെട്ടാൽ ചെയ്യേണ്ടത്..
ആധുനിക ജീവിതശൈലി നമ്മുടെ ആരോഗ്യത്തിൽ ധാരാളം പാർശ്വഫലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. രാത്രിയിൽ ആഹാരത്തിനോടുള്ള ആസക്തി അതിലൊന്നാണ്. എന്താണ് ലേറ്റ് നൈറ്റ് ക്രേവിങ്? പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ, രാത്രി അത്താഴത്തിനു ശേഷവും, തീർത്തും അസ്വാഭാവികമായി, അതിയായ വിശപ്പ് അനുഭവപ്പെടുന്നു. അത്താഴം കഴിച്ചതിനു ശേഷം

ആധുനിക ജീവിതശൈലി നമ്മുടെ ആരോഗ്യത്തിൽ ധാരാളം പാർശ്വഫലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. രാത്രിയിൽ ആഹാരത്തിനോടുള്ള ആസക്തി അതിലൊന്നാണ്. എന്താണ് ലേറ്റ് നൈറ്റ് ക്രേവിങ്? പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ, രാത്രി അത്താഴത്തിനു ശേഷവും, തീർത്തും അസ്വാഭാവികമായി, അതിയായ വിശപ്പ് അനുഭവപ്പെടുന്നു. അത്താഴം കഴിച്ചതിനു ശേഷം ഒരു ദിവസത്തെ മൊത്തം ഭക്ഷണത്തിന്റെ 25% വീണ്ടും കഴിക്കുന്നതു പോലെയാണെങ്കിൽ ഇതിനെ നൈറ്റ് ഈറ്റിങ് സിൻഡ്രം (NES) എന്നും വിളിക്കുന്നു.
പകൽ സമയത്തു ശരീരത്തിനു സന്തുലിതമായ പോഷണം നൽകിയില്ലെങ്കിൽ, അതു രാത്രിയിൽ ഭക്ഷണം കഴിക്കാൻ കൊതിക്കും. ഭക്ഷണത്തിൽ പ്രോട്ടീൻ, നാരുകൾ, കൊഴുപ്പ്, കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് എന്നീ പോഷകങ്ങൾ കുറവാണെങ്കിൽ, ദിവസാവസാനത്തോടെ തീർച്ചയായും വിശപ്പ് അനുഭവപ്പെടും. പകൽ സമയം ഭക്ഷണം ഒഴിവാക്കുകയോ നിയന്ത്രിതമായ ഭക്ഷണക്രമം പിന്തുടരുകയോ ചെയ്യുന്നവർക്കു പിന്നീട് വിശപ്പു കൂടാൻ ഇടയാക്കും.
ഭക്ഷണം ആശ്വാസത്തിന്റെ ഉറവിടവും വികാരങ്ങളെ നിയന്ത്രിക്കാനുള്ള ഒരു മാർഗവുമാകാം. സമ്മർദം, വിരസത, അല്ലെങ്കിൽ ഏകാന്തത എന്നിവയെല്ലാം രാത്രി വൈകിയുള്ള ആസക്തികൾക്കു കാരണമാകും. ഉറക്കമില്ലായ്മ കാരണം ശരീരം തളർന്നിരിക്കുമ്പോൾ, അതു കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോൺ കൂടുകയും, ഇതു പഞ്ചസാരയോ കൊഴുപ്പുള്ളതോ ആയ ഭക്ഷണങ്ങളോടുള്ള ആസക്തിയിലേക്കു നയിച്ചേക്കാം.
പരിഹാരമെന്ത് ?
ഭക്ഷണക്രമം നിരീക്ഷിക്കണം. അനാരോഗ്യകരമായവ എന്താണു കഴിക്കുന്നത് എന്നു കണ്ടുപിടിക്കുക. ഉച്ച ഭക്ഷണം എത്ര ആരോഗ്യകരമാണെങ്കിലും, കനത്ത ഉച്ചഭക്ഷണത്തിനായി പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ദിവസം മുഴുവൻ കൃത്യമായി ഭക്ഷണവും ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും കഴിക്കുന്നതു രക്തത്തിലെ പഞ്ചസാരയുടെ അളവു സ്ഥിരമായി നിലനിർത്തുന്നു. ഇത് ആസക്തി ഉണർത്തുന്നതിനെ തടയുന്നു.
അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കാണാതെ മാറ്റി സൂക്ഷിക്കുക ജങ്ക് ഫുഡ് കഴിക്കാനുള്ള ആഗ്രഹം നിയന്ത്രിക്കാൻ "കാഴ്ചയ്ക്കു പുറത്ത്, മനസ്സിനു പുറത്ത്" എന്ന ആശയത്തിനു കഴിയും. ധാരാളം വെള്ളം കുടിക്കുക. രാത്രിയിൽ ലഘുഭക്ഷണം കഴിക്കാൻ പ്രേരണ തോന്നുന്നുവെങ്കിൽ, പല്ല് തേയ്ക്കുക. ഇതു ഭക്ഷണം കഴിച്ചുകഴിഞ്ഞുവെന്നും ഉറങ്ങാൻ തയാറെടുക്കുകയാണെന്നും തലച്ചോറിലേക്കു സൂചന നൽകുന്നു. ഒരു കപ്പ് ചൂടുള്ള ഹെർബൽ ടീ / ഗ്രീൻ ടീ വിശപ്പു മാറ്റി വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കും.
രാത്രിയിൽ ലഘുഭക്ഷണം കഴിക്കാൻ ഇപ്പോഴും കൊതിക്കുന്നുണ്ടോ? എങ്കിൽ ഇതരമാർഗങ്ങളുണ്ട്:
∙ 1 മുതൽ 2 കപ്പ് വരെ എയർ-പോപ്പ് ചെയ്ത പോപ്‌കോൺ ∙ ചെറിയ അരിഞ്ഞ ഒരു ആപ്പിൾ (പ്രോട്ടീനിനായി ഒരു ടേബിൾ സ്പൂൺ നിലക്കടല വെണ്ണ ചേർക്കുക) ∙ നട്‌സ് (1/4 കപ്പ് ബദാം, വാൽനട്ട് അല്ലെങ്കിൽ പിസ്ത) ∙ഒരു ഹെൽത്തി ഐസ്ക്രീം ആയാലോ. അതിനായി വാഴപ്പഴം കഷണങ്ങൾ ഫ്രീസ് ചെയ്യുക. നല്ലതുപോലെ തണുത്ത കഷണങ്ങൾ കുറച്ച് പാട കളഞ്ഞ പാലും ഒരു ടീസ്പൂൺ വാനില എക്സ്ട്രാക്‌റ്റും ചേർത്ത് ഒരു ബ്ലെൻഡറിൽ അരയ്ക്കുക. ഒരു സ്മൂത്തി അല്ലെങ്കിൽ മിൽക്ക് ഷേക്ക് പോലെയുള്ള അതേ സ്ഥിരത ഇതിന് ഉണ്ടായിരിക്കും. ഫ്രീസ് ചെയ്തു കഴിക്കാം.