എപ്പോൾ നോക്കിയാലും മൊബൈലിലും കുത്തി ഇരുന്നോ? നമ്മുടെയൊക്കെ വീടുകളിൽ സ്ഥിരം കേൾക്കുന്ന ഒരു വാചകമാണിത്. പ്രായഭേദമന്യേ ആളുകൾ സ്ക്രീനിന് അടിമകളാവുന്ന കാഴ്ച. മുതിർന്നവർ, ജോലി കഴിഞ്ഞു വേഷം മാറി ഫ്രഷ് ആയി വന്നാൽ ആദ്യം ഫോൺ കയ്യിലെടുക്കുന്നു. കുട്ടികളാണെങ്കിൽ സ്കൂൾ വിട്ടു വന്നാൽ നേരേ സ്ക്രീനിനു

എപ്പോൾ നോക്കിയാലും മൊബൈലിലും കുത്തി ഇരുന്നോ? നമ്മുടെയൊക്കെ വീടുകളിൽ സ്ഥിരം കേൾക്കുന്ന ഒരു വാചകമാണിത്. പ്രായഭേദമന്യേ ആളുകൾ സ്ക്രീനിന് അടിമകളാവുന്ന കാഴ്ച. മുതിർന്നവർ, ജോലി കഴിഞ്ഞു വേഷം മാറി ഫ്രഷ് ആയി വന്നാൽ ആദ്യം ഫോൺ കയ്യിലെടുക്കുന്നു. കുട്ടികളാണെങ്കിൽ സ്കൂൾ വിട്ടു വന്നാൽ നേരേ സ്ക്രീനിനു

എപ്പോൾ നോക്കിയാലും മൊബൈലിലും കുത്തി ഇരുന്നോ? നമ്മുടെയൊക്കെ വീടുകളിൽ സ്ഥിരം കേൾക്കുന്ന ഒരു വാചകമാണിത്. പ്രായഭേദമന്യേ ആളുകൾ സ്ക്രീനിന് അടിമകളാവുന്ന കാഴ്ച. മുതിർന്നവർ, ജോലി കഴിഞ്ഞു വേഷം മാറി ഫ്രഷ് ആയി വന്നാൽ ആദ്യം ഫോൺ കയ്യിലെടുക്കുന്നു. കുട്ടികളാണെങ്കിൽ സ്കൂൾ വിട്ടു വന്നാൽ നേരേ സ്ക്രീനിനു

എപ്പോൾ നോക്കിയാലും മൊബൈലിലും കുത്തി ഇരുന്നോ? നമ്മുടെയൊക്കെ വീടുകളിൽ സ്ഥിരം കേൾക്കുന്ന ഒരു വാചകമാണിത്. പ്രായഭേദമന്യേ ആളുകൾ സ്ക്രീനിന് അടിമകളാവുന്ന കാഴ്ച. മുതിർന്നവർ, ജോലി കഴിഞ്ഞു വേഷം മാറി ഫ്രഷ് ആയി വന്നാൽ ആദ്യം ഫോൺ കയ്യിലെടുക്കുന്നു. കുട്ടികളാണെങ്കിൽ സ്കൂൾ വിട്ടു വന്നാൽ നേരേ സ്ക്രീനിനു മുൻപിൽ ഇരിപ്പുറപ്പിക്കും. ഭക്ഷണം കഴിക്കലും ഹോം വർക്ക് ചെയ്തു തീർക്കലുമൊക്കെ അതിനു മുൻപിലിരുന്നാണ്.

ഫോൺ താഴെ വയ്ക്കാൻ സമ്മതിക്കാത്ത ‘ഫോമോ’ 

ADVERTISEMENT

കയ്യിൽ ഫോണില്ലെങ്കിൽ എന്തോ ഒരു കുറവ് അനുഭവപ്പെടുന്ന അവസ്ഥയും ഉണ്ട്. ഇതിനു ഫോമോ എന്നാണു പറയുന്നത്– ഫിയർ ഒാഫ് മിസ്സിങ് ഔട്ട്. അതായത് മൊബൈൽ ഇടയ്ക്കിടെ നോക്കിയില്ലെങ്കിൽ പ്രധാനപ്പെട്ട വിശേഷങ്ങളും വിവരങ്ങളുമൊക്കെ അറിയാതെ പോകുമെന്ന ഭയം. ഇതുമാത്രമല്ല പ്രശ്നം ..നിരന്തരം ഫോണിൽ തോണ്ടിയിരിക്കുന്നതും ടിവിയുടെ മുൻപിൽ ദീർഘനേരം ഇരിക്കുന്നതുമൊക്കെ കഴുത്തുവേദന, കൈ വേദന തുടങ്ങി ഒട്ടേറെ ശാരീരികപ്രശ്നങ്ങൾക്കും വഴിവയ്ക്കുന്നു. പഠനങ്ങൾ പറയുന്നത് ഒരുപാടു സമയം സ്ക്രീനിനു മുൻപിൽ ചെലവിടുന്നതു ബേൺ ഔട്ടും മടുപ്പുമൊക്കെ വർധിപ്പിക്കുമെന്നാണ്.

സ്ക്രീൻ അടിമത്തം കുറയ്ക്കുക മാത്രമാണ് ഇത്തരം ശാരീരിക–മാനസികപ്രശ്നങ്ങളെ വരുതിയിലാക്കാനുള്ള മാർഗ്ഗം. ഇതിനുള്ള ഏറ്റവും മികച്ച വഴിയാണ് ഡിജിറ്റൽ ഡീടോക്സ്. ഒരു നിശ്ചിത കാലയളവിലേക്ക് (ദിവസങ്ങളോ ആഴ്ചകളോ ആകാം) കംപ്യൂ്ട്ടർ, ഫോൺ, ടാബ് ഇവയൊക്കെ ഉപയോഗിക്കാതിരിക്കുന്നു–ഒരുതരം വിട്ടുനിൽക്കൽ. പലരും വിട്ടുനിൽക്കാൻ ശ്രമിക്കുമെങ്കിലും പുകവലിക്കാർ ‘ പുകവലി എപ്പോൾ വേണമെങ്കിലും നിർത്താവുന്നതേയുള്ളൂ’ എന്നു വീമ്പിളക്കുന്നതു പോലെയാണു കാര്യങ്ങൾ. വൈകിട്ടു വീടെത്തിയാൽ മൊബൈൽ കൈ കൊണ്ടു തൊടില്ല എന്നു വിചാരിക്കും. പക്ഷേ, പുതിയൊരു സന്ദേശം വന്നതിന്റെ നീലവെളിച്ചം തെളിഞ്ഞാൽ, അതല്ലെങ്കിൽ നോട്ടിഫിക്കേഷൻ റിങ് മുഴങ്ങിയാൽ കൈ അറിയാതെ ഫോണിലേക്കു പോകും.

ADVERTISEMENT

ഇത്തരം പ്രലോഭനങ്ങളിലൊന്നും പെടാതെ ഫോൺ അടിമത്തം കുറയ്ക്കാൻ മറ്റൊരു വഴിയുണ്ട്. ഡിജിറ്റൽ ഡീടോക്സ് ട്രാവൽ. ലളിതമായി പറഞ്ഞാൽ ഫോൺ ഒാഫ് ചെയ്തു വച്ച് ഒരു യാത്ര പോവുക. ഇതൊക്കെ ഉട്ടോപ്യൻ ഐഡിയാസ് എന്നു പുച്ഛിക്കുന്നതിനു മുൻപ് ഗൂഗിളിൽ ഡിജിറ്റൽ ഡീടോക്സ് ട്രാവൽ എന്നു പരതി നോക്കൂ...എത്രയെത്ര ഒാഫറുകളാണ് കാണുന്നത്. ഇന്റർനെറ്റ് ഫ്രീ ആയ, സ്വസ്ഥതയും ശാന്തിയുമുള്ള പ്രകൃതി മനോഹരമായ സ്ഥലങ്ങളാണ് ഡീടോക്സ് ട്രാവലിന് പൊതുവെ നിർദേശിക്കുന്നത്. ഹിമാലയൻ ഗ്രാമങ്ങളും ഐലൻഡുകളും ശാന്തസുന്ദരമായ ബീച്ചുകളുമൊക്കെ ഡിജിറ്റൽ ഡീടോക്സ് ട്രാവൽ ലിസ്റ്റിലുണ്ട്.

ചില ടൂർ പാക്കേജുകൾ യാത്ര തുടങ്ങും മുൻപ് ഫോൺ ഒാഫ് ചെയ്തുവയ്ക്കാൻ നിർദേശിക്കുന്നത്. ചിലരാകട്ടെ താമസമൊരുക്കിയിരിക്കുന്ന ഹോട്ടലുകളുടെ പൊതുവിടങ്ങളിൽ സ്ക്രീൻ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നു. പക്ഷേ, ടാക്സി വിളിക്കാൻ തുടങ്ങി യാത്രകളിൽ വഴി കണ്ടുപിടിക്കാൻ വരെ ഫോൺ ഒഴിച്ചുകൂടാനാകാത്ത ഈ കാലത്ത്, പ്രത്യേകിച്ച് ട്രാവൽ പാക്കേജുകളിൽ അല്ലാതെയുള്ള യാത്രകളിൽ, ഫോൺ പൂർണമായും മാറ്റിവയ്ക്കാനാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ, ഉപയോഗം കുറയ്ക്കാൻ തീർച്ചയായും കഴിയും. ഒാർക്കുക, ഒരു കാര്യം, അതു ജോലിയോ ഫോണോ എന്തുമാകട്ടെ, നിങ്ങളെ വല്ലാത്ത പിരിമുറുക്കത്തിലും ഉത്കണ്ഠയിലും ആക്കുന്നുവെങ്കിൽ, നിങ്ങളുടെ ജീവിതത്തെ തന്നെ മോശമായി ബാധിക്കുന്നുവെങ്കിൽ അതിനു നിയന്ത്രണം വയ്ക്കേണ്ട സമയം അടുത്തിരിക്കുന്നു.

ADVERTISEMENT

ഫോൺ ഉപയോഗം കുറയ്ക്കാൻ വഴികൾ

∙ നോട്ടിഫിക്കേഷനുകൾ ഒാഫ് ചെയ്തുവയ്ക്കുക. ലോകത്തു നടക്കുന്ന കാര്യങ്ങളെ കുറിച്ച് കുറച്ചു ദിവസം അറിയാതിരുന്നാലും കുഴപ്പമില്ല.

∙ ഭക്ഷണനേരങ്ങളിൽ ഫോൺ മാറ്റിവയ്ക്കുക. കൊച്ചുവർത്തമാനങ്ങൾ പറഞ്ഞ്, ഭക്ഷണം ആസ്വദിച്ചു കഴിക്കുക.

∙ യാത്രകളിൽ അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴിച്ചുള്ള സമയങ്ങളിൽ ഫോൺ ഒാഫ് ചെയ്തുവയ്ക്കാം.

∙ ഫോണിൽ അലാം വയ്ക്കേണ്ട. അങ്ങനെ വരുമ്പോൾ രാവിലെ തന്നെ ഫോൺ കയ്യിലെടുക്കുന്നത് ഒഴിവാക്കാം. രാവിലത്തെ ഇളം തണുപ്പിൽ ഫോൺ നോക്കി ചുരുണ്ടു കിടക്കുന്നതു സുഖകരമായ കാര്യം തന്നെ. പക്ഷേ, ഈ യാത്രയിൽ അതു വേണ്ട.

∙ യാത്രകളിൽ ലാപ്ടോപും ടാബും എടുക്കുന്നത് ഒഴിവാക്കുക, യാത്ര ആസ്വദിക്കാനുള്ളതാണ്. കഴിയുന്നത്ര ജോലികൾ തീർത്തിട്ടു പോയാൽ നല്ലൊരു സ്ഥലത്തു യാത്ര പോയി, അവിടെയിരുന്നും ജോലി ചെയ്യുന്ന അവസ്ഥ ഒഴിവാക്കാം.

ഇനി, ശാന്തവും പ്രകൃതി സുന്ദരവുമായ ഒരു സ്ഥലം കണ്ടുപിടിച്ച് അവിടേക്കു യാത്ര പോകൂ. അതിരാവിലെ കിളികളുടെ ശബ്ദം കേട്ടുണർന്ന്, വൈകിട്ട് സൂര്യാസ്തമയം കണ്ട് ഫോൺ ഫ്രീ ആയി കുറേ ദിവസങ്ങൾ പങ്കിടാം. വർധിച്ച ഊർജത്തോടെ തിരികെ വരാം.

എനിക്ക് ഡിജിറ്റൽ അഡിക്‌ഷൻ ഉണ്ടോ? സ്വയം അറിയാം, മാറ്റാം

ADVERTISEMENT