ഭക്ഷണശീലങ്ങൾ മൂത്രക്കല്ലുണ്ടാകാൻ പ്രധാനപ്പെട്ട ഒരു കാരണമാണ്. കാത്സ്യം, ഓക്സലേറ്റ്, സോഡിയം, പ്രോട്ടീൻ എന്നിവ കൂടുതലുള്ള ഭക്ഷണം മൂത്രക്കല്ലുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. കല്ല് ഒരിക്കൽ വന്നിട്ടുള്ളവരും കല്ല് ഉണ്ടാകാനുള്ള മറ്റ് ആപത്ഘടകങ്ങൾ (ജനിതകം, അമിതവണ്ണം, പ്രമേഹം എന്നിവ ഉദാഹരണം) ഉള്ളവരും

ഭക്ഷണശീലങ്ങൾ മൂത്രക്കല്ലുണ്ടാകാൻ പ്രധാനപ്പെട്ട ഒരു കാരണമാണ്. കാത്സ്യം, ഓക്സലേറ്റ്, സോഡിയം, പ്രോട്ടീൻ എന്നിവ കൂടുതലുള്ള ഭക്ഷണം മൂത്രക്കല്ലുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. കല്ല് ഒരിക്കൽ വന്നിട്ടുള്ളവരും കല്ല് ഉണ്ടാകാനുള്ള മറ്റ് ആപത്ഘടകങ്ങൾ (ജനിതകം, അമിതവണ്ണം, പ്രമേഹം എന്നിവ ഉദാഹരണം) ഉള്ളവരും ഭക്ഷണകാര്യത്തിൽ അതീവശ്രദ്ധ പുലർത്തണം. കല്ലു വന്നിട്ടുള്ളവർ കല്ലു വലുതാക്കാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം.

∙ പാലക്ക്, ചീര, കശുവണ്ടി, നിലക്കടല, സോയ, തക്കാളി പോലുള്ള ഒാക്സലേറ്റ് കൂടുതലുള്ള ഭക്ഷണങ്ങൾ അമിതമാകരുത്. നിയന്ത്രിച്ചു കഴിക്കുക

ADVERTISEMENT

പാല്‍, പാലുല്‍പന്നങ്ങള്‍ എന്നിവ അമിതമായി കഴിച്ചാല്‍ കാത്സ്യം അളവു വർധിച്ചു വൃക്കയിൽ കല്ലുകൾ രൂപപ്പെടാം. എന്നുകരുതി കാത്സ്യം തീരെ കുറഞ്ഞാൽ ഒാക്സലേറ്റ് കല്ലുകൾക്കുള്ള സാധ്യത വർധിക്കാം.

∙ സോഡിയം അമിതമാകുന്നതു ബിപി ഉയരാൻ കാരണമാകും. ഇത് വൃക്കകളിൽ ആയാസമുണ്ടാക്കാം. ദിവസവും 4–5 ഗ്രാമിൽ കൂടുതൽ ഉപ്പു കഴിക്കരുത്. ഉപ്പു കുറച്ചാൽ മാത്രം പോര. അച്ചാറുകൾ, പപ്പടം, സംസ്കരിച്ച ഭക്ഷണം എന്നിവയിലും സോഡിയം ധാരാളമുണ്ട്. ഇൻസ്റ്റന്റ് ന്യൂഡിൽസ്, ചിപ്സ്, റെഡി–ടു–ഈറ്റ് കറികൾ എന്നിവയെല്ലാം സോഡിയം അടങ്ങിയിട്ടുണ്ട്.

ADVERTISEMENT

∙ ചുവന്ന മാംസം, കടൽ വിഭവങ്ങൾ, ആന്തര അവയവ മാംസം, ബിയർ, വൈൻ എന്നിവയിലെ ഉയർന്ന പ്യൂരിൻ യൂറിക് ആസിഡ് കല്ലുകളുടെ സാധ്യത വർധിപ്പിക്കുന്നു. മൃഗമാംസത്തിലെ പ്രോട്ടീനുകൾ ശരീരത്തിന് ആവശ്യമുള്ളതാണെങ്കിലും അമിതമായാൽ കല്ലിന്റെ സാധ്യത വർധിപ്പിക്കും.

∙ മധുരപാനീയങ്ങളിലെ പഞ്ചസാരയും ഫോസ്ഫേറ്റും വൃക്കകളിൽ കല്ലിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇവ ഒഴിവാക്കണം. സോഡ, എനർജി ഡ്രിങ്ക്സ് ഇവ നിയന്ത്രിക്കുക. മദ്യം ഒഴിവാക്കുക. ∙ ധാരാളം വെള്ളം കുടിക്കുക. ശരാശരി 2.5 മുതൽ മൂന്നു ലീറ്റർ വരെ വെള്ളം ദിവസവും കുടിക്കണം. തേങ്ങാവെള്ളം, ബാർലി വെള്ളം എന്നിവയും കുടിക്കുക. ഇവയിൽ കല്ലു തടയുന്ന ഘടകങ്ങളുണ്ട്.

ADVERTISEMENT

∙ എണ്ണ ഉപയോഗത്തിലും ശ്രദ്ധ വേണം. പ്രത്യേകിച്ച് എണ്ണ ഒന്നിലധികം തവണ ഉപയോഗിക്കുന്നതു കൊളസ്ട്രോള്‍, ബിപി പ്രശ്നങ്ങള്‍ക്കു കാരണമാകാം. അതുവഴി വൃക്കകളുടെ ആരോഗ്യത്തെയും ബാധിക്കാം.

വിവരങ്ങള്‍ക്കു കടപ്പാട്

ഡോ. ജോസഫ് കെ. ജോസഫ്,  നെഫ്രോളജിസ്റ്റ്, ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ, അങ്കമാലി

ADVERTISEMENT