ഏതോപ്യക്കാരനായ ഒരു ആട്ടിടയൻ ആണ് കാപ്പിക്കുരുവിന്റെ ഉന്മേഷസിദ്ധിയെക്കുറിച്ച് ആദ്യം കണ്ടെത്തിയതത്രെ. ഏതോ ചെടിയിൽ നിന്ന് ബെറി രൂപത്തിലുള്ള കായ ചവച്ചു തിന്ന ആടുകൾ രാത്രി ഉറങ്ങാതെ ഇരുന്നതിനെക്കുറിച്ചു തൊട്ടടുത്ത ആശ്രമത്തിലെ പുരോഹിതനോട് ഇടയൻ പറഞ്ഞു. പിറ്റേന്നു തന്നെ പുരോഹിതൻ ആ കായ കൊണ്ടു പാനീയമുണ്ടാക്കി

ഏതോപ്യക്കാരനായ ഒരു ആട്ടിടയൻ ആണ് കാപ്പിക്കുരുവിന്റെ ഉന്മേഷസിദ്ധിയെക്കുറിച്ച് ആദ്യം കണ്ടെത്തിയതത്രെ. ഏതോ ചെടിയിൽ നിന്ന് ബെറി രൂപത്തിലുള്ള കായ ചവച്ചു തിന്ന ആടുകൾ രാത്രി ഉറങ്ങാതെ ഇരുന്നതിനെക്കുറിച്ചു തൊട്ടടുത്ത ആശ്രമത്തിലെ പുരോഹിതനോട് ഇടയൻ പറഞ്ഞു. പിറ്റേന്നു തന്നെ പുരോഹിതൻ ആ കായ കൊണ്ടു പാനീയമുണ്ടാക്കി

ഏതോപ്യക്കാരനായ ഒരു ആട്ടിടയൻ ആണ് കാപ്പിക്കുരുവിന്റെ ഉന്മേഷസിദ്ധിയെക്കുറിച്ച് ആദ്യം കണ്ടെത്തിയതത്രെ. ഏതോ ചെടിയിൽ നിന്ന് ബെറി രൂപത്തിലുള്ള കായ ചവച്ചു തിന്ന ആടുകൾ രാത്രി ഉറങ്ങാതെ ഇരുന്നതിനെക്കുറിച്ചു തൊട്ടടുത്ത ആശ്രമത്തിലെ പുരോഹിതനോട് ഇടയൻ പറഞ്ഞു. പിറ്റേന്നു തന്നെ പുരോഹിതൻ ആ കായ കൊണ്ടു പാനീയമുണ്ടാക്കി

ഏതോപ്യക്കാരനായ ഒരു ആട്ടിടയൻ ആണ് കാപ്പിക്കുരുവിന്റെ ഉന്മേഷസിദ്ധിയെക്കുറിച്ച് ആദ്യം കണ്ടെത്തിയതത്രെ. ഏതോ ചെടിയിൽ നിന്ന് ബെറി രൂപത്തിലുള്ള കായ ചവച്ചു തിന്ന ആടുകൾ രാത്രി ഉറങ്ങാതെ ഇരുന്നതിനെക്കുറിച്ചു തൊട്ടടുത്ത ആശ്രമത്തിലെ പുരോഹിതനോട് ഇടയൻ പറഞ്ഞു. പിറ്റേന്നു തന്നെ പുരോഹിതൻ ആ കായ കൊണ്ടു പാനീയമുണ്ടാക്കി കുടിച്ചു. അന്നു സായാഹ്നപ്രാർഥനയിൽ യാതൊരു ക്ഷീണവുമില്ലാതെ പങ്കെടുക്കാൻ സാധിക്കുകയും ചെയ്തു. അങ്ങനെ അവിചാരിതമായി കണ്ടെത്തിയതാണെങ്കിലും ഉന്മേഷത്തിനുള്ള കുറിപ്പടിയായാണ് കാപ്പിയുടെ രംഗപ്രവേശം.

ബ്രിട്ടീഷുകാരാണു കേരളത്തിലെ വയനാട്ടിൽ കാപ്പിക്കൃഷി തുടങ്ങിയത്. കാപ്പിയുടെ രുചിയിൽ ആകൃഷ്ടരായ അവർ ശ്രീലങ്കയിൽ നിന്നും പരിചയസമ്പന്നരായ പ്ലാന്റർമാരെ കൊണ്ടുവന്നു ശാസ്ത്രീയമായി കൃഷി നടത്തുകയായിരുന്നു.

ADVERTISEMENT

കാപ്പിയും ആരോഗ്യവും

കാപ്പിയിൽ ആന്റി ഒാക്സിഡന്റുകളും വൈറ്റമിനുകളും ധാതുക്കളുമൊക്കെയുണ്ട്. മിതമായ അളവിൽ കാപ്പി കുടിക്കുന്നത് അൽസ്ഹൈമേഴ്സും മറവിരോഗവും തടയും. മദ്യപാനം കാരണമോ അല്ലാതെയോ (നോൺ ആൽക്കഹോളിക്) വരുന്ന ഫാറ്റിലിവറും സിറോസിസും കുറയ്ക്കാൻ ദിവസം രണ്ടോ മൂന്നോ കട്ടൻകാപ്പി കുടിക്കുന്നതു നല്ലതാണെന്നാണു പുതിയ പഠനങ്ങൾ പറയുന്നത്, ടൈപ്പ് 2 പ്രമേഹം, അർബുദം, ഹൃദ്രോഗം എ ന്നീ രോഗസാധ്യതകൾ കുറയ്ക്കാൻ കാപ്പിക്കു കഴിയുമത്രെ.

ADVERTISEMENT

എന്നാൽ കാപ്പിയിൽ ചേർക്കുന്ന ചിക്കറിയുടെ അളവു കൂടുന്നതു കൊളസ്ട്രോൾ കൂടാൻ ഒരു കാരണമാണ്. ഇൻസ്റ്റന്റ് കാപ്പിയിൽ പൊട്ടാസ്യം കൂടിയ അളവിലാണുള്ളത്. അതുകൊണ്ട് വൃക്കരോഗികൾ കുടിക്കാൻ പാടില്ല. കാപ്പി മിതമാക്കുന്നതോടൊപ്പം ക്രീമും പഞ്ചസാരയുമൊന്നും ഇല്ലാതെ കഴിക്കുന്നതാണ് ആരോഗ്യകരം. 97 ശതമാനത്തോളം കഫീൻ നീക്കിയ ഡീകാഫ് കാപ്പിയും ഇന്നു ലഭ്യമാണ്.

രുചിയുള്ള കാപ്പിക്ക്...

ADVERTISEMENT

വറുത്ത കാപ്പിക്കുരു സൂക്ഷിച്ചു വയ്ക്കുന്തോറും പുതുമപോകും. പണ്ട് കാപ്പി ഉണ്ടാക്കുന്നതിനു തൊട്ടുമുൻപ് കാപ്പിക്കുരു വറുത്തു പൊടിച്ചെടുക്കുകയായിരുന്നു. ആ കാപ്പിയുടെ കൊതിപ്പിക്കുന്ന ഗന്ധം, ഉണരാൻ മടിച്ചുകിടക്കുന്ന മനുഷ്യരെ ഉന്മേഷമുള്ള പ്രഭാതത്തിലേക്കു തൊട്ടുണർത്തിയിരുന്നു. ഇന്നും നല്ല ഒന്നാന്തരം കാപ്പിക്കുള്ള കുറിപ്പടി ഇതുതന്നെ.

നല്ല ഘനമുള്ള കാപ്പിക്കുരുവാണ് മികച്ച രുചി നൽകുക. കാപ്പിക്കുരു വറുക്കുമ്പോൾ ശ്രദ്ധിക്കണം. ചെറുതായി വറുത്തെടുക്കുന്ന (Light Roast) കാപ്പിക്കുരുവിന് അൽപം പുളിപ്പുള്ള രുചിയായിരിക്കും. പഴത്തിന്റെയോ പൂവിന്റെയോ ചുവ. പെർഫക്ട് കാപ്പിക്ക് കാപ്പിക്കുരു ഒരുപാട് മൂപ്പിക്കരുത്, തീരെ മൂക്കാതെ ഇരിക്കുകയുമരുത്. മീഡിയത്തിൽ വറുത്തെടുക്കുക.

ബ്രൂവിങ് അഥവാ കാപ്പിപ്പൊടിയിലേക്കു ചൂടുവെള്ളം ചേർത്തു സത്തെടുക്കുന്ന രീതിയും പ്രധാനമാണ്.തിളച്ച വെള്ളത്തിലേക്കു കാപ്പിപ്പൊടിയിട്ട് കാപ്പി ഉണ്ടാക്കുന്നതു മലയാളികളുടെ തനതു രീതിയാണ്. അതല്ലാതെ പലതരം ഫിൽറ്ററുകളും കോഫി പോട്ടുകളും ഒക്കെ ഉപയോഗിച്ച് ഡ്രിപ് കോഫി, ഫ്രഞ്ച് പ്രസ്, പോർ ഒാവർ കോഫി എന്നിങ്ങനെ ഉണ്ടാക്കുന്നു.

ബ്രൂവിങ്ങിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, വെള്ളത്തിന്റെ താപനില, ബ്രൂവിങ് സമയം എല്ലാം കൃത്യമായാലേ നല്ല കാപ്പി കിട്ടൂ. 15 മുതൽ 18 ഭാഗം വെള്ളത്തിലേക്കാണ് ഒരുഭാഗം കാപ്പിപ്പൊടി ചേർക്കേണ്ടത്. ഈ അനുപാതത്തിലുള്ള വ്യത്യാസം ഗുണത്തിലും രുചിയിലും മാറ്റം വരുത്താം. 90 മുതൽ 98 ഡിഗ്രി വരെയുള്ള വെള്ളമാണു ബ്രൂവിങ്ങിന് ഉപയോഗിക്കേണ്ടത്. ഇതെല്ലാം ചേർന്ന സങ്കീർണമായ പ്രക്രിയയാണ് കാപ്പിയുടെ രുചിഭേദവും ഗുണമേന്മയും നിർണയിക്കുന്നത്.

കാപ്പിയിലെ മായം അറിയാന്‍

കാപ്പിപ്പൊടിയിലെ മായം അറിയാൻ ഒരു ഗ്ലാസ്സിൽ വെള്ളമെടുത്ത് കാപ്പിപ്പൊടി ഇട്ടു കൊടുക്കുക. മാ യം ഇല്ലെങ്കിൽ കാപ്പിപ്പൊടി മെല്ലെ മാത്രമേ ലയിച്ചിറങ്ങൂ. അല്ലെങ്കിൽ താരതമ്യേന പെട്ടെന്നു ലയിക്കും.

∙ ചിക്കറി ദോഷമോ? കാപ്പിക്ക് അളവു ( വോള്യം) കിട്ടാനും പ്രത്യേക രുചിക്കുമായി ചിക്കറി എന്ന ചെടിയുടെ വേര് ഉണക്കിപ്പൊടിച്ചു ചേർക്കാറുണ്ട്. കാപ്പിയിലെ കഫീൻ നിരക്ക് ഒരു നിശ്ചിത നിരക്കിൽ നിലനിർത്താനും ചിക്കറി നല്ലത്. ഇത് അമിതമായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം.

∙ വാളൻപുളി വിത്ത് ഉണക്കിപ്പൊടിച്ചത് , ബാർലി, സ്റ്റാർച്. ഷുഗർ, കാപ്പിക്കുരുവിന്റെ തൊലി, ചില്ലക്കഷണങ്ങൾ എന്നിങ്ങനെയുള്ള മായങ്ങൾ വയറുവേദന, വയറിളക്കം, തലചുറ്റൽ, സന്ധിവേദന എന്നിവയ്ക്കു കാരണമാകാറുണ്ട്.

ADVERTISEMENT