രോഗീപരിചരണം തകിടംമറിക്കും വില്ലൻ : കംപാഷൻ ഫറ്റീഗിന് അടിമപ്പെട്ടാൽ... Compassion Fatigue: A Silent Struggle of Caregivers
അച്ഛൻ കിടപ്പിലായ ആദ്യ നാളുകളിൽ ജീവ അദ്ദേഹത്തിന്റെ കിടക്കയുടെ അരികിൽ നിന്നു മാറിയതേയില്ല. ഊണും ഉറക്കവുമില്ലാതെ നാളുകൾ കടന്നുപോയി. പക്ഷേ, അച്ഛന്റെ നിലയിൽ പുരോഗതിയുണ്ടായില്ല. പതിയെ അച്ഛൻ ജീവയുടെ മാത്രം ബാധ്യതയായി. എങ്കിലും ആഘോഷങ്ങളും ചടങ്ങുകളുമൊക്കെ ഒഴിവാക്കി ജീവ സ്വയം എരിഞ്ഞുതീർന്നു. പതിയെ സ്നേഹം
അച്ഛൻ കിടപ്പിലായ ആദ്യ നാളുകളിൽ ജീവ അദ്ദേഹത്തിന്റെ കിടക്കയുടെ അരികിൽ നിന്നു മാറിയതേയില്ല. ഊണും ഉറക്കവുമില്ലാതെ നാളുകൾ കടന്നുപോയി. പക്ഷേ, അച്ഛന്റെ നിലയിൽ പുരോഗതിയുണ്ടായില്ല. പതിയെ അച്ഛൻ ജീവയുടെ മാത്രം ബാധ്യതയായി. എങ്കിലും ആഘോഷങ്ങളും ചടങ്ങുകളുമൊക്കെ ഒഴിവാക്കി ജീവ സ്വയം എരിഞ്ഞുതീർന്നു. പതിയെ സ്നേഹം
അച്ഛൻ കിടപ്പിലായ ആദ്യ നാളുകളിൽ ജീവ അദ്ദേഹത്തിന്റെ കിടക്കയുടെ അരികിൽ നിന്നു മാറിയതേയില്ല. ഊണും ഉറക്കവുമില്ലാതെ നാളുകൾ കടന്നുപോയി. പക്ഷേ, അച്ഛന്റെ നിലയിൽ പുരോഗതിയുണ്ടായില്ല. പതിയെ അച്ഛൻ ജീവയുടെ മാത്രം ബാധ്യതയായി. എങ്കിലും ആഘോഷങ്ങളും ചടങ്ങുകളുമൊക്കെ ഒഴിവാക്കി ജീവ സ്വയം എരിഞ്ഞുതീർന്നു. പതിയെ സ്നേഹം
അച്ഛൻ കിടപ്പിലായ ആദ്യ നാളുകളിൽ ജീവ അദ്ദേഹത്തിന്റെ കിടക്കയുടെ അരികിൽ നിന്നു മാറിയതേയില്ല. ഊണും ഉറക്കവുമില്ലാതെ നാളുകൾ കടന്നുപോയി. പക്ഷേ, അച്ഛന്റെ നിലയിൽ പുരോഗതിയുണ്ടായില്ല. പതിയെ അച്ഛൻ ജീവയുടെ മാത്രം ബാധ്യതയായി. എങ്കിലും ആഘോഷങ്ങളും ചടങ്ങുകളുമൊക്കെ ഒഴിവാക്കി ജീവ സ്വയം എരിഞ്ഞുതീർന്നു. പതിയെ സ്നേഹം മടുപ്പിലേക്കു വഴി മാറി. എത്ര പരിചരിച്ചിട്ടും അച്ഛനു മാറ്റമുണ്ടാകില്ല എന്ന തിരിച്ചറിവും ഊർജസ്വലനായിരുന്ന അച്ഛൻ ജീവച്ഛവം പോലെ കിടക്കുന്ന കാഴ്ചയും ചേർന്നു വല്ലാത്തൊരു മരവിപ്പിലേക്കു ജീവയെ എത്തിച്ചു. ഒടുവിൽ ഒരു ദിവസം ജീവ തിരിച്ചറിഞ്ഞു, ഇപ്പോൾ ശരിക്കും സഹായം വേണ്ടതു തനിക്കാണെന്ന്...
കംപാഷൻ ഫറ്റീഗ്
ജീവയെ പോലെ ദീർഘകാലം രോഗീപരിചരണത്തിലോ മറ്റുള്ളവരുടെ രോഗങ്ങളിലും ദുരിതങ്ങളിലും പങ്കുചേർന്നോ ദുരന്തമുഖങ്ങളിലോ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കും ശുശ്രൂഷകർക്കും ഒക്കെ ശാരീരികമായും മാനസികമായും വൈകാരികമായും അനുഭവപ്പെടുന്ന തളർച്ചയും ശൂന്യതയുമാണു കംപാഷൻ ഫറ്റീഗ് എന്ന് അറിയപ്പെടുന്നത്. ദീർഘകാലം രോഗവും മരണവും കണ്ടുകൊണ്ടിരിക്കുമ്പോൾ അതു മനസ്സിനെ വല്ലാത്തൊരു ക്ഷീണത്തിലേക്കും മരവിപ്പിലേക്കെുമെത്തിക്കാം.
ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, ദുരന്തസ്ഥലങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ, തെറപ്പിസ്റ്റുകൾ, കിടപ്പുരോഗികളുടെ പരിചാരകർ എന്നിവരൊക്കെ ഈ അവസ്ഥയിലേക്കു പോകാനിടയുണ്ട്.
ചിലപ്പോൾ ആദ്യം ബേൺ ഔട്ട് എന്ന അവസ്ഥയാകും അനുഭവപ്പെടുക. ശാരീരികമായും മാനസികമായും വൈകാരികമായും ശൂന്യമായ ഒരവസ്ഥ. ഒന്നിനോടും പ്രത്യേകിച്ചു വേദനയോ വിഷമമോ ഒന്നും തോ ന്നാത്ത മരവിച്ച അവസ്ഥയിലായിപ്പോകാം. ഉറക്കം കുറയാം, എപ്പോഴും ദേഷ്യവും അസ്വസ്ഥതയുമൊക്കെ വരാം. തലവേദന, എപ്പോഴും ക്ഷീണം എന്നിങ്ങനെ ശാരീരികമായും ബുദ്ധിമുട്ടുകളും ഉണ്ടാകാം.
കംപാഷൻ ഫറ്റീഗ് ഒരുപരിധി വിട്ടു കഴിഞ്ഞാൽ മാനസിക ആരോഗ്യത്തെ പിടിച്ചു കുലുക്കാം. ഇതു മെല്ലെ, വിഷാദരോഗം, ഉത്കണ്ഠ പോലെയുള്ള മാനസികബുദ്ധിമുട്ടുകളിലേക്കെത്തി ഒടുവിൽ പ്രഫഷനൽ സഹായം തേടേണ്ടി വരുന്ന അവസ്ഥയിലെത്താം.
കോവിഡ് കാലത്തു കംപാഷൻ ഫറ്റീഗ് ഏറ്റവും പ്രകടമായി നാം കണ്ടറിഞ്ഞതാണ്. രാവും പകലുമില്ലാതെ, കുടുംബത്തെ പോലും കാണാതെ, മരണമുഖത്തു ജോലി ചെയ്ത ആരോഗ്യപ്രവർത്തകരിൽ പലരും വലിയ മടുപ്പിലേക്കും തളർച്ചയിലേക്കും പോയതു നാം നേരിട്ടു മനസ്സിലാക്കി. പ്രകൃതിദുരന്തങ്ങൾ പോലുള്ളവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരിലും ഫറ്റീഗ് വരാം.
എങ്ങനെ പരിഹരിക്കാം?
∙ ആദ്യം വേണ്ടത്, കംപാഷൻ ഫറ്റീഗിനെക്കുറിച്ചുള്ള തിരിച്ചറിവാണ്. മടുപ്പും മരവിപ്പും അനുഭവപ്പെട്ടു തുടങ്ങുമ്പോഴേ ജാഗ്രത വേണം.
∙ രണ്ടാമതായി, പരിധികൾ വയ്ക്കുക. പരിചരിക്കുന്ന സമയത്തിനു പരിധി വയ്ക്കാം. ചിലരുണ്ട്, സ്വന്തം ദിനചര്യകൾ പോലും മാറ്റിവച്ചു സദാസമയവും രോഗിയുടെ കൂടെയായിരിക്കും. ദീർഘകാലത്തേക്കാകുമ്പോൾ ഇതു പ്രായോഗികമല്ല. അതുകൊണ്ടു പരിചരിക്കുന്ന സമയത്തിനു പരിധി വച്ചു സ്വന്തം ദിനചര്യകൾക്കും സമയം കണ്ടെത്തുക. താങ്ങാനാകാത്ത ഭാരമുണ്ടെങ്കിൽ അധിക ചുമതലകളോടു നോ പറയാം.
വേണം സ്വയം കരുതൽ
∙ അവനവന്റെ പാത്രത്തിൽ നിന്നും അന്യനു പകരുമ്പോൾ ഇടയ്ക്കു സ്വന്തം പാത്രം നിറയ്ക്കാൻ മറക്കരുത് എന്നു പറയാറുണ്ട്. മറ്റുള്ളവരെ പരിചരിക്കുന്നതിനിടയിൽ വ്യക്തിപരമായ എല്ലാ സന്തോഷങ്ങളും മാറ്റിവയ്ക്കേണ്ടതില്ല. എല്ലാ ദിവസവും 15 മിനിറ്റു നേരമെങ്കിലും സ്വന്തം സന്തോഷത്തിനായി മാറ്റിവയ്ക്കുമെന്ന് ഉറപ്പിക്കുക. ജോലികൾക്കു മുടക്കം വരാത്ത രീതിയിൽ ദിവസവും കൃത്യമായൊരു സമയം ടാർഗറ്റ് വച്ച്, ഷെഡ്യൂൾ ചെയ്യാം. എന്നും മുടങ്ങാതെ ആ സമയത്ത് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണം. എത്ര തിരക്കാണെങ്കിലും ഭക്ഷണം കഴിക്കാൻ നാം സമയം കണ്ടെത്താറില്ലേ. അതുപോലെ മനസ്സിനു പോഷണം നൽകാനായി എന്നും സ്വന്തമായി കുറച്ചു സമയം ചെലവിടുക. കുറച്ചു നേരമാണെങ്കിലും പതിവായി ചെയ്താൽ തീർച്ചയായും ഫലമുണ്ടാകും.
∙ ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ എന്നു കേട്ടിട്ടില്ലേ? സ്വന്തം ആരോഗ്യം സംരക്ഷിച്ചാലേ മറ്റുള്ളവരുടെ ആരോഗ്യപാലനത്തിൽ ശ്രദ്ധിക്കാനാകൂ. പോഷകാഹാരം, വ്യായാമം, ഉറക്കം എന്നിവ പരിചരിക്കുന്നവർക്കും പ്രധാനമാണ്.
∙ ദിവസവും 10 മിനിറ്റ് എങ്കിലും
യോഗയോ ധ്യാനമോ പോലെയുള്ളവ ചെയ്യുന്നതു മനസ്സിന് ഉന്മേഷവും ശാന്തതയും നൽകും.
∙ സാമൂഹിക പിന്തുണയും പ്രധാനമാണ്. കിടപ്പുരോഗികളെ സന്ദർശിക്കുന്നതുകൊണ്ടു സമൂഹത്തിന്റെ ഉത്തരവാദിത്തം തീരുന്നില്ല. രോഗികളെ പരിചരിക്കുന്നവർ ചെയ്യുന്ന കാര്യങ്ങളെ അഭിനന്ദിച്ചു സംസാരിക്കാനും അനാവശ്യ വിമർശനങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കുക. ഒരു ദിവസത്തേക്കെങ്കിലും അവരെ പരിചരിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുത്താൽ സ്ഥിരം ശുശ്രൂഷകർക്ക് അതൊരാശ്വാസമായിരിക്കും.
∙ ദിവസങ്ങളോളം ഉറക്കം ഇല്ലാതിരിക്കുക, ഇഷ്ടപ്പെട്ടു ചെയ്തിരുന്ന കാര്യങ്ങളിൽ താൽപര്യം നഷ്ടപ്പെടുക, കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ പോലും സമ്മതിക്കാത്തത്ര ക്ഷീണം, മനസ്സ് എപ്പോഴും മൂടിക്കെട്ടിയിരിക്കുക എന്നീ ലക്ഷണങ്ങൾ നിസ്സാരമാക്കരുത്. മടിക്കാതെ പ്രഫഷനൽ സഹായം തേടുക.
വിവരങ്ങൾക്കു കടപ്പാട്
ഡോ. ജിഷ ഏബ്രഹാം
സൈക്കോഒാങ്കോളജി വിഭാഗം,
മലബാർ കാൻസർ സെന്റർ, തലശ്ശേരി
ശ്രീജ കെ. ജി.
കൺസൽറ്റന്റ് സൈക്കോളജിസ്റ്റ്,
അമല ഹോസ്പിറ്റൽ, തൃശൂർ