കൈപ്പത്തിയിലും വിരലുകളിലും തരിപ്പ് ഉണ്ടാകുന്ന ഒരു രോഗമാണു കാർപൽ ടണൽ സിൻഡ്രം ( Carpal Tunnel Syndrome). കൂലിപ്പണിക്കാർ മുതൽ ഉദ്യോഗസ്ഥർക്കും, വീട്ടമ്മമാർക്കും വരെ ഉണ്ടായേക്കാവുന്ന ഒരു രോഗം. കൈപ്പത്തിയ്ക്കും, വിരലുകൾക്കും സ്പർശനശേഷി നൽകുന്ന പ്രധാന ഞരമ്പിനെ മീഡിയൻ നെർവ് എന്ന് പറയുന്നു. ഈ ഞരമ്പ്

കൈപ്പത്തിയിലും വിരലുകളിലും തരിപ്പ് ഉണ്ടാകുന്ന ഒരു രോഗമാണു കാർപൽ ടണൽ സിൻഡ്രം ( Carpal Tunnel Syndrome). കൂലിപ്പണിക്കാർ മുതൽ ഉദ്യോഗസ്ഥർക്കും, വീട്ടമ്മമാർക്കും വരെ ഉണ്ടായേക്കാവുന്ന ഒരു രോഗം.

കൈപ്പത്തിയ്ക്കും, വിരലുകൾക്കും സ്പർശനശേഷി നൽകുന്ന പ്രധാന ഞരമ്പിനെ മീഡിയൻ നെർവ് എന്ന് പറയുന്നു. ഈ ഞരമ്പ് കൈത്തണ്ടയിലൂടെ കൈപ്പത്തിയിലേക്ക് പോകുന്ന വഴിയാണ് കാർപൽ ടണൽ. ഈ ടണലിനുള്ളിൽ വച്ച് ഞരമ്പ് അമർന്നു പോകുമ്പോൾ ആ വ്യക്തിക്ക് കാർപൽ ടണൽ സിൻഡ്രോം എന്ന അസുഖം ഉണ്ടാകുന്നു.

ADVERTISEMENT

എങ്ങനെ തിരിച്ചറിയാം ?

കൈപ്പത്തിയിൽ തരിപ്പു വരിക എന്നതാണു പ്രധാന പ്രശ്നം. സ്പർശനശേഷി കുറവ്, വേദന, പെരുപ്പ്, കഴപ്പ്, ബലക്ഷയം എന്നിങ്ങനെയും കാണാം. ഇതു രാത്രി സമയങ്ങളിലാണു കൂടുതൽ കാണുക. ഈ അസുഖം പുരോഗമിക്കുന്തോറും കയ്യിലെ ചെറിയ പേശികൾ ക്ഷയിച്ചു പോവുകയും, കൈപ്പത്തിയിൽ പൊങ്ങിനിൽക്കുന്ന ഭാഗങ്ങൾ പരന്നു പോവുകയും ചെയ്യും. ചിലപ്പോൾ ഈ വേദന കൈപ്പത്തിയിൽ നിന്നു മുകളിലോട്ടു പോകുന്നതും കാണാറുണ്ട്. ഒരേ സമയം രണ്ടു കൈകളിലും വന്നെന്നും വരാം. ഈ തരിപ്പു കാരണം രോഗികൾ തിരുമ്മുന്നതും കൈ കുടയുന്നതും കാണാം.

ADVERTISEMENT

 ഈ രോഗം സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നു. കൂടുതൽ രോഗികളിലും ഇതിനു പ്രത്യേകിച്ച് ഒരു കാരണവും കണ്ടെത്താനാവില്ല. പ്രമേഹം, വൃക്ക രോഗം, തൈറോയ്ഡ് ഗ്രന്ഥിയിലെ രോഗങ്ങൾ, റുമാറ്റിക് ആർത്രൈറ്റിസ്, ഗർഭിണികൾ, വൈബ്രേറ്റർ മിഷ്യൻ ഉപയോഗിക്കുന്നവർ, ചില പ്രത്യേക ജോലികൾ (ഉദാ: ടൈപ്പിങ്) തുടർച്ചയായി ചെയ്യുന്നവർ എന്നിങ്ങനെ ഉള്ളവർക്ക് ഈ രോഗം കാണാറുണ്ട് .

വീട്ടമ്മമാർക്കും, ഉദ്യോഗസ്ഥർക്കും ഒരുപോലെ ദൈനംദിന കാര്യങ്ങളും ജോലികളും മറ്റും ചെയ്യാൻ ഈ തരിപ്പ് ഒരു തടസമാകുന്നു. ഡ്രൈവിങ്ങിനെയും, എഴുത്തിനെയും, രാത്രിയിലെ ഉറക്കത്തെയും ബാധിക്കുന്നു.

ADVERTISEMENT

ഏതു ഡോക്ടറെ കാണണം?

നിങ്ങൾ ഒരു സർജനെയോ, പ്ലാസ്റ്റിക് സർജനെയോ സമീപിക്കുക. നേർവ് കണ്ടക്‌ഷൻ പഠനം, അൾട്രാസൗണ്ട് എന്നീ പരിശോധനകളിലൂടെ ഈ അസുഖം ഏറെക്കുറെ തിരിച്ചറിയാം.

ചികിത്സ അറിയാം

അസുഖത്തിന്റെ കാഠിന്യം എത്രമാത്രമുണ്ട് എന്നതനുസരിച്ചാണു ചികിത്സ തീരുമാനിക്കുന്നത്. ശസ്ത്രക്രിയ ആണു പ്രധാന ചികിത്സ. കയ്യിൽ സ്പ്ലിന്റ് ഇടുക, കയ്യിൽ സ്റ്റിറോയ്ഡ് ഇഞ്ചക്ഷൻ എടുക്കുക തുടങ്ങിയവയും ഉണ്ട്. കാർപൽ ടണൽ സിൻഡ്രമിന്റെ ശസ്ത്രക്രിയ, കൈത്തണ്ടയിലുണ്ടാക്കുന്ന ഒരു ചെറിയ മുറിവിലൂടെ ചെയ്യുന്ന സുരക്ഷിതമായ ഒന്നാണ്. കാർപൽ ടണൽ റിലീസ് എന്നാണു പറയുക. മൊത്തത്തിൽ മയക്കാതെ തന്നെ ഈ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കും.

സമയബന്ധിതമായ ചികിത്സയും , ശസ്ത്രക്രിയയും വേദന മാറ്റുവാൻ എന്നു മാത്രമല്ല ഈ അസുഖം കൂടുതൽ വഷളാകാതിരിക്കാനും ആവശ്യമാണ്. കൈപ്പത്തിയിലെ ചെറിയ പേശികൾ ക്ഷയിച്ചു പോയിക്കഴിഞ്ഞാൽ പിന്നെ അത് ശസ്ത്രക്രിയയിലൂടെ പരിഹരിക്കാൻ ബുദ്ധിമുട്ടാണ്. അതിനാൽ മേൽപ്പറഞ്ഞ ബുദ്ധിമുട്ടുകൾ നിങ്ങൾക്കുണ്ടെങ്കിൽ ഒരു സർജനെയോ പ്ലാസ്റ്റിക് സർജനെയോ സമീപിക്കുക .

English Summary:

Carpal Tunnel Syndrome is a common condition causing numbness and tingling in the hands and fingers due to the compression of the median nerve in the wrist. Early diagnosis and treatment, which may include surgery, are crucial to prevent permanent nerve damage and muscle weakness.

ADVERTISEMENT