സംഗീതപരിപാടികളിൽ ശ്രദ്ധിച്ചിട്ടില്ലേ, പാടുന്നവരിൽ നിന്ന് അൽപം മാറി ഒരാൾ ഒരു ബാറ്റൻ ഉയർത്തി ആംഗ്യചലനങ്ങൾ കാണിക്കുന്നു. അയാൾ നൽകുന്ന ആംഗ്യസൂചനകൾക്ക് അനുസരിച്ച്, ശ്രുതിയും താളവും തെറ്റാതെ ഗായകർ പാടുന്നു. നമ്മുടെ ശരീരത്തിലെ ഹോർമോൺ പ്രവർത്തനവും ഒരു മ്യൂസിക് ഒാർക്കസ്ട്ര പോലെയാണു പ്രവർത്തിക്കുന്നത്.

സംഗീതപരിപാടികളിൽ ശ്രദ്ധിച്ചിട്ടില്ലേ, പാടുന്നവരിൽ നിന്ന് അൽപം മാറി ഒരാൾ ഒരു ബാറ്റൻ ഉയർത്തി ആംഗ്യചലനങ്ങൾ കാണിക്കുന്നു. അയാൾ നൽകുന്ന ആംഗ്യസൂചനകൾക്ക് അനുസരിച്ച്, ശ്രുതിയും താളവും തെറ്റാതെ ഗായകർ പാടുന്നു. നമ്മുടെ ശരീരത്തിലെ ഹോർമോൺ പ്രവർത്തനവും ഒരു മ്യൂസിക് ഒാർക്കസ്ട്ര പോലെയാണു പ്രവർത്തിക്കുന്നത്.

സംഗീതപരിപാടികളിൽ ശ്രദ്ധിച്ചിട്ടില്ലേ, പാടുന്നവരിൽ നിന്ന് അൽപം മാറി ഒരാൾ ഒരു ബാറ്റൻ ഉയർത്തി ആംഗ്യചലനങ്ങൾ കാണിക്കുന്നു. അയാൾ നൽകുന്ന ആംഗ്യസൂചനകൾക്ക് അനുസരിച്ച്, ശ്രുതിയും താളവും തെറ്റാതെ ഗായകർ പാടുന്നു. നമ്മുടെ ശരീരത്തിലെ ഹോർമോൺ പ്രവർത്തനവും ഒരു മ്യൂസിക് ഒാർക്കസ്ട്ര പോലെയാണു പ്രവർത്തിക്കുന്നത്.

സംഗീതപരിപാടികളിൽ ശ്രദ്ധിച്ചിട്ടില്ലേ, പാടുന്നവരിൽ നിന്ന് അൽപം മാറി ഒരാൾ ഒരു ബാറ്റൻ ഉയർത്തി ആംഗ്യചലനങ്ങൾ കാണിക്കുന്നു. അയാൾ നൽകുന്ന ആംഗ്യസൂചനകൾക്ക് അനുസരിച്ച്, ശ്രുതിയും താളവും തെറ്റാതെ ഗായകർ പാടുന്നു. നമ്മുടെ ശരീരത്തിലെ ഹോർമോൺ പ്രവർത്തനവും ഒരു മ്യൂസിക് ഒാർക്കസ്ട്ര പോലെയാണു പ്രവർത്തിക്കുന്നത്. തലച്ചോറിന്റെ താഴ്ഭാഗത്തുള്ള പിറ്റ്യൂട്ടറി എന്ന മാസ്റ്റർ ഗ്ലാൻഡ് നൽകുന്ന സൂചനകൾക്ക് അനുസരിച്ചു മറ്റു ഗ്രന്ഥികൾ ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നു. ഈ ഹോർമോണുകൾ കൃത്യമായ അളവിലും അനുപാതത്തിലും ആണെങ്കിൽ നമ്മുടെ മനസ്സും ശരീരവും ശ്രുതിഭംഗമില്ലാത്ത സംഗീതം പോലെ ഐക്യത്തിലും സന്തുലനത്തിലുമായിരിക്കും. സൗഖ്യപൂർണമായ ഈ അവസ്ഥയ്ക്കു ഹോർമോൺ ഹാർമണി എന്നു പറയുന്നു. ശാസ്ത്രീയമായി പറഞ്ഞാൽ ഹോർമോണൽ ഹോമിയോ സ്റ്റാസിസ്.

എന്തിന് ഹോർമോൺ?

ADVERTISEMENT

മാസമുറ സമയത്തെ ദേഷ്യം പോലെയുള്ള ഭാവമാറ്റങ്ങൾ ഹോർമോൺ പ്രശ്നങ്ങളുടെ പ്രതിഫലനമാണെന്നു പൊതുവേ ആളുകൾക്കറിയാം. അമിത കോപവും വിഷാദഭാവവുമൊക്കെ വരുമ്പോൾ തൈറോയ്ഡ് കുറയുന്നതു കൊണ്ടാണോ എന്നൊക്കെ ആളുകൾ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. പക്ഷേ, അതു മാത്രമല്ല വളർച്ച, ഉപാപചയം, ഉറക്കം, ഷുഗർ-ബിപി നിയന്ത്രണം, പ്രത്യുൽപാദനം, ലൈംഗികത എന്നിങ്ങനെ ഒട്ടുമിക്ക ശരീരപ്രവർത്തനങ്ങൾക്കും ഹോർമോണുകൾ കൂടിയേ തീരൂ.

ശരീരം ഉൽപാദിപ്പിക്കുന്ന പ്രധാന ഹോർമോണുകളാണ് :

ADVERTISEMENT

∙ ഡോപമിൻ-ഹൈപ്പോതലാമസ്

∙ തൈറോയ്ഡ് ഹോർമോൺ-തൈറോയ്ഡ്

ADVERTISEMENT

∙ കോർട്ടിസോൾ, അഡ്രിനാലിൻ-അഡ്രിനൽ ഗ്രന്ഥി

∙ മെലടോണിൻ-പീനിയൽ ഗ്രന്ഥി

∙ ഇൻസുലിൻ-പാൻക്രിയാസ്

∙ ഈസ്ട്രജൻ- അണ്ഡാശയം

∙ ടെസ്േറ്റാസ്റ്റിറോൺ-ടെസ്റ്റിസ്

ഈ ഹോർമോണുകളുടെ അളവിലുള്ള നേരിയ ഏറ്റക്കുറച്ചിലുകൾ പോലും ശരീരത്തിന്റെയും മനസ്സിന്റെയും പ്രവർത്തനത്തെ സാരമായി ബാധിക്കാം. ഉദാഹരണത്തിനു വളരുന്ന സമയത്തു ഗ്രോത് ഹോർമോൺ കുറഞ്ഞുപോയാൽ കുട്ടികളുടെ വളർച്ചാതോതിനെയും ഉയരം വയ്ക്കലിനെയും ബാധിക്കാം. പ്രായപൂർത്തി ആകുന്ന സമയത്തുള്ള ഹോർമോൺ പ്രശ്നങ്ങൾ തിരിച്ചറിയപ്പെടാതെ പോയാൽ നേരത്തേ പ്രായപൂർത്തി (Precocious puberty) എത്താം. അല്ലെങ്കിൽ പ്രായപൂർത്തിയാകുന്നതു താമസിക്കാം. ഏറ്റവും സാധാരണമായി കാണുന്ന ഹോർമോൺ പ്രശ്നങ്ങൾ പ്രമേഹവും തൈറോയ്ഡ് പ്രശ്നങ്ങളും പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രവുമാണ്.

കാരണമില്ലാതെ ഭാരം കൂടുക,കുറയുക, ക്ഷീണം, മലബന്ധം, കൈകാലുകളിൽ തരിപ്പ്, വിഷാദം, ഉത്കണ്ഠ പോലെയുള്ള പൊതുവായ ലക്ഷണങ്ങളും ഹോർമോൺ ഐക്യം തകരാറിലാണെന്നതിന്റെ സൂചനയാകാം.

ഒന്നു മറ്റൊന്നിനെ ആശ്രയിക്കുന്നവിധം പരസ്പര പൂരകമായാണുഹോർമോണുകൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു ഹോർമോണിന്റെ അളവു പെട്ടെന്നു കൂടുകയോ കുറയുകയോ ചെയ്താൽ അതു മറ്റു ഹോർമോണുകളുടെ ഉൽപാദനത്തെയോ പ്രവർത്തനത്തെയോ ബാധിക്കാം. ഉദാഹരണത്തിന്, കോർട്ടിസോളിന്റെ അളവു കൂടിയാൽ അതു കൊഴുപ്പിന്റെ ഉൽപാദനത്തെയും വിതരണത്തെയും നിയന്ത്രിക്കുന്ന ഹോർമോണിനെ സ്വാധീനിച്ച് അമിത ഭാരത്തിനും ഉദരഭാഗത്തു കൊഴുപ്പടിയാനും ഇടയാക്കാം.

എന്തുകൊണ്ടു താളം തെറ്റുന്നു?

അമിതവണ്ണം ഹോർമോൺ ഐക്യം തകരാറിലാകാൻ ഒരു പ്രധാന കാരണമാണ്. അമിതവണ്ണം ഇൻസുലിൻ പ്രതിരോധത്തിലേക്കു നയിക്കുകയും ഇൻസുലിൻ ഉൽപാദനം കൂട്ടുകയും ചെയ്യും. ഇതു പിസിഒഡി, ഫാറ്റി ലിവർ, പ്രമേഹം എന്നിവയിലേക്കു നയിക്കാം. സ്ട്രെസ്സ്, വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, തലച്ചോറിനു തീരെ വിശ്രമമില്ലാത്ത അവസ്ഥ എന്നിവയും ഹോർമോൺ താളപ്പിഴകൾ വരുത്താം. സൗന്ദര്യവർധകങ്ങൾ പോലെയുള്ള പലതരം രാസപദാർഥങ്ങളുമായി സമ്പർക്കത്തിൽ വരുന്നതും ഒരുപരിധി വരെ ഹോർമോൺ പ്രശ്നങ്ങൾക്കു കാരണമാകുന്നുണ്ട്.

ചികിത്സിക്കാതെയിരുന്നാൽ

ഹോർമോൺ പ്രശ്നങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞു ചികിത്സിക്കാതിരുന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കു വരെ പോകാം.
പ്രത്യേകിച്ചു കുട്ടികളിൽ. ഒന്നു മുതൽ മൂന്നു വയസ്സു വരെയുള്ള കുട്ടികളിൽ തൈറോയ്ഡ് കുറവു തിരിച്ചറിയാതെ പോയാൽ അതവരുടെ തലച്ചോറിന്റെ വളർച്ചയെയും വികാസത്തെയും പ്രതികൂലമായി ബാധിക്കാം. വൈകല്യത്തിനിടയാക്കാം.

സ്ത്രീ-പുരുഷ ഹോർമോണിലെ വ്യതിയാനങ്ങൾ തിരിച്ചറിയാതെ പോകുന്നതും പ്രശ്നമാണ്. 40 വയസ്സിനു മുൻപേ സ്ത്രീ ഹോർമോൺ കുറഞ്ഞുപോയാൽ ഹോർമോൺ പുറമേനിന്നു നൽകേണ്ടിവരും. ഇല്ലെങ്കിൽ പേശികളുടെ പ്രവർത്തനത്തെയും പ്രധാനമായി എല്ലുകളുടെ ആരോഗ്യത്തെയും മോശമായി ബാധിക്കും.

ഹോർമോൺ പ്രശ്നങ്ങൾക്കു സ്ത്രീ-പുരുഷ ഭേദമില്ല. രണ്ടു കൂട്ടരിലും വരാം. പക്ഷേ, കുറേയധികം ഹോർമോൺ ക്രമക്കേടുകൾ സ്ത്രീകളിൽ കൂടുതൽ കാണാറുണ്ട്.

താളം ശരിയാക്കാം

നല്ല ഉറക്കം- ഉറക്കം ശരിയായില്ലെങ്കിൽ അന്നു മുഴുവനും ക്ഷീണവും അസ്വസ്ഥതയും ആയിരിക്കും.
ഹോർമോൺ താളം തെറ്റുന്നതാണു പ്രശ്നം. ഹോർമോൺ ഐക്യത്തിനു ദിവസവും 7-8 മണിക്കൂർ ഗാഢനിദ്ര ലഭിക്കണം. ഉറക്കം കുറയുന്നതു
ഗ്രോത് ഹോർമോൺ ഉൽപാദനം കുറയാനിടയാക്കാം. വിശപ്പുമായി ബന്ധപ്പെട്ട ഹോർമോണുകൾ, കോ ർട്ടിസോൾ, ഇൻസുലിൻ എന്നിവയിലൊക്കെ ക്രമക്കേടുകൾ വരാം.

സ്ട്രെസ്സ് കുറയ്ക്കാം- മാനസിക പിരിമുറുക്കം അനുഭവപ്പെടുന്ന സമയത്തു ശരീരം അതിനെ അതിജീവിക്കുന്നതു കോർട്ടിസോൾ നിരക്കു വർധിപ്പിച്ചാണ്. പക്ഷേ, പിരിമുറുക്കം പതിവാകുമ്പോൾ കോർട്ടിസോൾ നിരക്കു സ്ഥിരമായി ഉയർന്നു നിൽക്കും. ഇതു കാലക്രമേണ അമിതവണ്ണത്തിലേക്കു നയിക്കാം. അതിനാൽ മാനസിക
പിരിമുറുക്കത്തിന് അടിപ്പെട്ടുപോകാതെ കൈകാര്യം ചെയ്യാൻ
പഠിക്കണം.

ദിവസവും കുറച്ചുനേരം വ്യായാമത്തിനായി മാറ്റിവയ്ക്കണം- ആഴ്ചയിൽ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. വ്യായാമം, എൻഡോർഫിൻ, സെറടോണിൻ പോലെയുള്ള ഹോർമോണുകളുടെ ഉൽപാദനം മെച്ചപ്പെടുത്തുന്നു. ഹോർമോൺ സന്തുലനത്തിനു കാർഡിയോ വ്യായാമങ്ങളോടൊപ്പം ആഴ്ചയിൽ രണ്ടു ദിവസം പേശികളെ ബലപ്പെടുത്താനുള്ള വ്യായാമം ചെയ്യാം. യോഗ, ധ്യാനം എന്നിവ പിരിമുറുക്കം കുറയാനും
കോർട്ടിസോൾ നിരക്കു കൂടാതിരിക്കാനും സഹായിക്കും.

കഫീൻ പാനീയങ്ങൾ മിതമായി മാത്രം ഉപയോഗിക്കുക- അമിതമായ കാപ്പി, ചായ ഉപയോഗം അ‍‍ഡ്രിനൽ ഗ്രന്ഥിയെ ഉത്തേജിപ്പിച്ചു കോർട്ടിസോൾ ഹോർമോൺ നിരക്കു വർധിപ്പിക്കുമെന്നു പഠനങ്ങളുണ്ട്. രാവിലെ ഉണർന്നയുടനെ കാപ്പി കുടിക്കുന്ന ശീലം മാറ്റുന്നതാകും നല്ലത്. കാരണം ഈ സമയത്തു കോർട്ടിസോൾ നിരക്കു കൂടുതലായിരിക്കും. രാത്രി വൈകി കാപ്പി കുടിക്കുന്നതു ഉറക്കം തടസ്സപ്പെടാനിടയാകാം.

അമിതവണ്ണം കുറയ്ക്കാം- ഭാരം കുറയ്ക്കുന്നത് ഇൻസുലിൻ പ്രതിരോധം കുറച്ച് ഇൻസുലിൻ ഹോർമോൺ അളവു നിയന്ത്രിക്കും.

രാത്രി വൈകി സ്ക്രീൻ ഉപയോഗം വേണ്ട- ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നും സ്ക്രീനിൽ നിന്നുമുള്ള നീലപ്രകാശം മെലടോണിൻ ഹോർമോൺ ഉൽപാദനം തടയുന്നതു കാരണം ഉറക്കം തടസ്സപ്പെടാം. അതുകൊണ്ട് ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും സ്ക്രീൻ ഒാഫ് ചെയ്യുക.

ഹോർമോണുകൾ സന്തുലിതമാകുമ്പോൾ നമ്മുടെ ഭാവമാറ്റങ്ങൾ നിയന്ത്രണത്തിലാകും. പ്രവൃത്തികൾ ഊർജഭരിതമാകും. ക്ഷീണം അകലും. ജീവിതനിലവാരം വർധിക്കും.   അപ്പോൾ, പോവുകയല്ലേ ഹോർമോൺ ഹാർമണിയിലേക്ക്...

ഡോ. അമൽ ദേവ് ഡി.

കൺസൽറ്റന്റ് എൻഡോക്രൈനോളജിസ്റ്റ്,

ഡോ. കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്, ചെങ്ങന്നൂർ

English Summary:

Hormone harmony refers to the balanced and synchronized functioning of our body's hormones, akin to a perfectly conducted orchestra, ensuring physical and mental well-being. This delicate balance is crucial for various bodily functions, and disruptions can lead to a range of health issues, emphasizing the importance of maintaining this internal equilibrium for overall health.

ADVERTISEMENT