‘ആ രാത്രി ’എങ്ങനെ വേണം? Debunking First Night Myths and Misconceptions
വിവാഹശേഷം വരനും വധുവിനും ഒന്നിച്ചു കഴിയാനുള്ള ആദ്യവസരമായ ആദ്യരാത്രിയെക്കുറിച്ചുള്ള ലേഖനം, ഭാരതീയ സംസ്കാരത്തിൽ ലൈംഗികതയെക്കുറിച്ചുള്ള തുറന്ന ചർച്ചകൾക്ക് ഇടമില്ലാത്തതും, ഇത് പലപ്പോഴും യുവതീ യുവാക്കളുടെ ലൈംഗികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതും എങ്ങനെയാണെന്ന് വിശദീകരിക്കുന്നു. പോൺ സൈറ്റുകളിൽ നിന്നുള്ള തെറ്റായ ധാരണകൾ കാരണം പല യുവരും ആദ്യരാത്രിയിൽ പരാജയപ്പെടുന്നതായും, ലൈംഗികബന്ധം ആദ്യരാത്രിയിൽ നിർബന്ധമല്ലെന്നും, വാത്സ്യായന മഹർഷി പറഞ്ഞതുപോലെ പത്തുദിവസത്തെ അകൽച്ച ദാമ്പത്യബന്ധം ഊഷ്മളമാക്കാൻ സഹായിക്കുമെന്നും ലേഖനം പറയുന്നു. പങ്കാളികളെ മനസ്സിലാക്കി സ്വാഭാവികമായി മുന്നോട്ട് പോകേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ലേഖനം, സൗകര്യപ്രദമായ പൊസിഷനുകൾ തിരഞ്ഞെടുക്കാനും, വസ്ത്രധാരണത്തിൽ വ്യക്തിപരമായ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകാനും, പങ്കാളിയുടെ രതിമൂർച്ഛയെക്കുറിച്ച് തുറന്നു ചോദിക്കാനും നിർദ്ദേശിക്കുന്നു.

ആദ്യരാത്രി! വിവാഹശേഷം വരനും വധുവിനും ഒന്നിച്ചു കഴിയാനുള്ള ആദ്യത്തെ അവസരം. പല സംസ്കാരങ്ങളിൽ പല പേരുകളാണ് ഈ മുഹൂർത്തത്തിനുള്ളത്. കവികൾ ഈ മുഹൂർത്തത്തെ എത്ര വാഴ്ത്തിപ്പാടിയിട്ടുണ്ടെന്നോ! അവിവാഹിതരായ യുവാക്കളുടെയും ഒരളവു വരെ യുവതികളുടെയും രഹസ്യമോഹങ്ങളിൽ ആദ്യരാത്രിക്കു വലിയ സ്ഥാനമാണുള്ളത്.
ഇന്ത്യയിെല സാമാന്യ രീതികളനുസരിച്ചു വിവാഹം തീരുമാനിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നീടുള്ള ചർച്ചകൾ ക്ഷണത്തെക്കുറിച്ചും ആഭരണങ്ങൾ വാങ്ങുന്നതിനെക്കുറിച്ചും ചടങ്ങ് എങ്ങനെ നടത്തണമെന്നതിനെക്കുറിച്ചുമൊക്കെയായിരിക്കും. വധൂവരന്മാരുടെ ലൈംഗികപക്വതയെക്കുറിച്ചുള്ള ചർച്ചകൾ ഇതിനിടയിലെങ്ങും ഉണ്ടാകാറില്ല. അത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നതു പോലും സംസ്കാരശൂന്യതയായി കരുതുന്നവരാണേറെയും. തങ്ങളുടെ മക്കൾ വളരുന്നതിനനുസരിച്ച് ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുമെന്നാണു മിക്ക മാതാപിതാക്കളുടെയും ധാരണ.
മികച്ച അക്കാദമിക് യോഗ്യതകളുള്ള ഒരു ഐടി ഉദ്യോഗസ്ഥൻ തന്റെ ലൈംഗികജീവിതം പ്രോഗ്രാം ചെയ്യുന്നതിൽ പരാജയപ്പെട്ടുപോയതിന്റെ പ്രധാന കാരണം ഇത്തരം സാഹചര്യങ്ങളാണ്. മിക്ക ആൺകുട്ടികളും പോൺ സൈറ്റുകൾ കണ്ടാണു ലൈംഗികതയെക്കുറിച്ചുള്ള ധാരണകൾ രൂപപ്പെടുത്തുന്നത്. പുരുഷൻ ഒന്നു തൊടുമ്പോഴേക്കും ധരിച്ച വസ്ത്രങ്ങൾ അഴിച്ചെറിഞ്ഞ് എന്തിനും തയാറായി നിൽക്കുന്ന യുവതികളാണ് അവരുടെ മനസ്സിൽ. വന്യമായ ആസക്തിയോടെയുള്ള ശാരീരികബന്ധം പറഞ്ഞറിയിക്കാനാവാത്ത ആനന്ദം നൽകുന്നുവെന്ന സന്ദേശമാണു പല അശ്ലീല വിഡിയോകളും പകരുന്നത്.
ഇത് അഭിനയമാണെന്നും ഏറെ നേരമെടുത്തു ചിത്രീകരിക്കുന്ന വിവിധ ഷോട്ടുകളിലൂടെയാണ് ഒരു വിഡിയോ പൂർത്തിയാകുന്നതെന്നും ഇത്തരം വിഡിയോകളിൽ അഭിനയിക്കാനായി പരിശീലിപ്പിക്കപ്പെട്ട പ്രഫഷനൽ അഭിനേതാക്കളാണ് ഇതൊക്കെ ചെയ്യുന്നതെന്നും വിഡിയോ കാണുന്ന ഭൂരിപക്ഷത്തിനും അറിയില്ലെന്നതാണു സത്യം. പോൺ വിഡിയോകളിൽനിന്നു ലഭിച്ച അറിവുമായാണു പല നവവരന്മാരും തന്റെ വധുവിനെ ആദ്യരാത്രിയിൽ സമീപിക്കുന്നതും ഉദ്ധാരണം നീണ്ടുനിൽക്കാതെ വരുന്നതും ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെടുന്നതുമൊക്കെ.
∙ ആദ്യരാത്രിയിൽ ലൈംഗികബന്ധം നിർബന്ധമാണോ?
അതു തെറ്റായ ധാരണയാണ്. പകൽ മുഴുവൻ വിവാഹവും അനുബന്ധ ചടങ്ങുകളുമൊക്കെയായി വധൂവരന്മാർ തിരക്കിലായിരിക്കും. ലൈംഗികബന്ധത്തിനു താൽപര്യമുണ്ടെങ്കിൽപ്പോലും ക്ഷീണിതനായ അവസ്ഥയിൽ പുരുഷന്റെ ലൈംഗികാവയവം ലൈംഗിക താൽപര്യത്തിന് അനുകൂലമായി പ്രതികരിക്കണമെന്നില്ല. എന്നുവച്ചു പാടില്ലെന്നുമില്ല. പങ്കാളികൾ പരസ്പരം എത്രത്തോളം മനസ്സിലാക്കിയെന്നതിനെ ആശ്രയിച്ചിരിക്കുമിത്.
‘കാമസൂത്രം’ എന്ന വിഖ്യാത കൃതി രചിച്ച വാത്സ്യായന മഹർഷിയുടെ അഭിപ്രായപ്രകാരം നവദമ്പതികൾ പത്തു ദിവസമെങ്കിലും ലൈംഗികബന്ധത്തിൽനിന്നു വിട്ടുനിൽക്കുന്നതാണുത്തമം. ഈ പത്തു ദിവസത്തിനിടെ പങ്കാളികൾ തമ്മിലുള്ള അടുപ്പം ഊഷ്മളമാകുകയും പുതിയതായി ചെന്ന വീടിനോടും ബന്ധുക്കളോടുമൊക്കെയുള്ള അകൽച്ച കുറയുകയും ചെയ്യും. ഇങ്ങനെയുള്ള അവസ്ഥയിൽ അവർ തമ്മിലുള്ള ലൈംഗികതയ്ക്കും മനോഹാരിത ഏറും.
∙ ആദ്യരാത്രി ഭാര്യയെ തൃപ്തിപ്പെടുത്താന്‍ എന്താണു ചെയ്യേണ്ടത്?
ആദ്യരാത്രി എന്തെങ്കിലും കാര്യമായി ചെയ്തില്ലെങ്കിൽ ശരിയാവില്ല എന്ന ചിന്ത ആദ്യം മനസ്സിൽ നിന്നു കളയുക. തികച്ചും സ്വാഭാവികമായി സംഭവിക്കേണ്ടതു മാത്രം അന്നു സംഭവിക്കട്ടെ. സ്വന്തം പങ്കാളിയെ വേണ്ട വിധം മനസ്സിലാക്കാതെ എടുത്തു ചാടിയാൽ ആദ്യരാത്രി മറക്കാൻ മാത്രം ശ്രമിക്കേണ്ട ഒരു ദുരന്തദിനമായി മാറിയേക്കാം.
∙ ആദ്യരാത്രി ബന്ധപ്പെടാൻ ഏതു പൊസിഷനാണു നല്ലത്?
ഇരുവർക്കും സൗകര്യപ്രദമായ ഏതു പൊസിഷൻ വേണമെങ്കിലും സ്വീകരിക്കാം. എങ്കിലും പുതിയതായി വിവാഹം കഴിഞ്ഞ ദമ്പതികളെ സംബന്ധിച്ചിടത്തോളം സ്ത്രീ മലർന്നു കിടന്നു കാൽമുട്ടുകൾ മടക്കിവച്ച്, തുടകൾ അകത്തി വയ്ക്കുന്നതാണു നല്ലത്. ഈ സമയം അരക്കെട്ട് കട്ടിലിന്റെ അറ്റത്തായിരിക്കണം. ഈ അവസ്ഥയിൽ സ്ത്രീയുടെ യോനി വിടർന്നിരിക്കും. ഇതു പുരുഷനു വ്യക്തമായി കാണാനും സാധിക്കും. പുരുഷൻ നിന്നുകൊണ്ടുള്ള പൊസിഷനിൽ ബന്ധപ്പെടുമ്പോൾ ഇരുവർക്കും ബുദ്ധിമുട്ടു കുറവായിരിക്കും.
∙ മറ്റു പൊസിഷനുകൾ പരീക്ഷിക്കുന്നതിൽ കുഴപ്പമുണ്ടോ?
ഇരുവർക്കും സൗകര്യപ്രദമാണെങ്കിൽ ഏതു പൊസിഷനും ദമ്പതിമാർക്കു പരീക്ഷിക്കാം. മുകളിൽ വിവരിച്ചത് ഏറ്റവും സൗകര്യപ്രദമായ ഒരു പൊസിഷനാണെന്നേയുള്ളു.
∙ സെറ്റു സാരിയും മുല്ലപ്പൂവുമൊക്കെ നിർബന്ധമുണ്ടോ ?
ചിലയിടങ്ങളിൽ ഒരുപടി കൂടി കടന്ന് ആദ്യരാത്രി വെളുത്ത വിരിപ്പിലായിരിക്കണം കിടക്കേണ്ടത് എന്നുകൂടിയുണ്ട്. വധൂവരന്മാർ ബന്ധപ്പെടുമ്പോൾ കന്യാചർമം പൊട്ടി രക്തം വന്നതിന്റെ പാടുകൾ ആ വിരിപ്പിൽ കാണാം. ഇങ്ങനെ വധു കന്യകയാണെന്നുറപ്പിക്കാം! ഇതൊക്കെ പഴയകാലത്തെ ചില രീതികളാണ്. ആദ്യരാത്രി ഏതു വസ്ത്രം ധരിക്കണമെന്നും എങ്ങനെ ഒരുങ്ങണമെന്നുള്ളതും ഒക്കെ വ്യക്തിപരമായ കാര്യമാണ്. മറ്റുള്ളവരുടെ അഭിപ്രായത്തിനു വലിയ പ്രാധാന്യമില്ല.
∙ പങ്കാളിക്കു രതിമൂർച്ഛ സംഭവിച്ചുവെന്ന് എങ്ങനെ മനസ്സിലാക്കാം?
ഇക്കാര്യം തുറന്നു ചോദിക്കുന്നതിൽ മടിക്കേണ്ട. ക്രമേണ സ്ത്രീയുടെ ശരീരഭാഷയിൽ നിന്നു തന്നെ അതു പുരുഷനു തിരിച്ചറിയാനാകും.