വീണുടഞ്ഞിട്ടും ഉയിർത്തെഴുന്നേറ്റവൾ – ആൽഫിയാ ജെയിംസിന്റെ അതിജീവന കഥ The Inspiring Journey of Alphia James
മൂവാറ്റുപുഴ സ്വദേശിനിയായ ആൽഫിയ ജെയിംസ്, കായിക രംഗത്ത് തിളങ്ങിനിന്ന കാലത്താണ് ഒരു ദാരുണമായ വീഴ്ചയിലൂടെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വീൽചെയറിലായത്; തുടർന്ന് ബാസ്ക്കറ്റ്ബോൾ ദേശീയ ടീം സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നുവെങ്കിലും, പവർലിഫ്റ്റിംഗ്, പാരാബാഡ്മിന്റൺ എന്നീ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയയായ ഒരു വ്യക്തിയാണ്. 16-ാം വയസ്സിൽ നേരിട്ട ഈ ദുരന്തത്തെ അതിജീവിച്ച്, ഇച്ഛാശക്തിയോടെ പുതിയ ലക്ഷ്യങ്ങൾ കണ്ടെത്തി, ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുകയും നിരവധി അന്താരാഷ്ട്ര മെഡലുകൾ നേടുകയും ചെയ്ത ആൽഫിയ, ശാരീരിക പരിമിതികളെ മറികടന്ന് മറ്റുള്ളവർക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്, പാരാലിംപിക്സിൽ മെഡൽ നേടുക എന്നതാണ് അവരുടെ അടുത്ത ലക്ഷ്യം.
മൂവാറ്റുപുഴ സ്വദേശിനിയായ ആൽഫിയ ജെയിംസ്, കായിക രംഗത്ത് തിളങ്ങിനിന്ന കാലത്താണ് ഒരു ദാരുണമായ വീഴ്ചയിലൂടെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വീൽചെയറിലായത്; തുടർന്ന് ബാസ്ക്കറ്റ്ബോൾ ദേശീയ ടീം സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നുവെങ്കിലും, പവർലിഫ്റ്റിംഗ്, പാരാബാഡ്മിന്റൺ എന്നീ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയയായ ഒരു വ്യക്തിയാണ്. 16-ാം വയസ്സിൽ നേരിട്ട ഈ ദുരന്തത്തെ അതിജീവിച്ച്, ഇച്ഛാശക്തിയോടെ പുതിയ ലക്ഷ്യങ്ങൾ കണ്ടെത്തി, ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുകയും നിരവധി അന്താരാഷ്ട്ര മെഡലുകൾ നേടുകയും ചെയ്ത ആൽഫിയ, ശാരീരിക പരിമിതികളെ മറികടന്ന് മറ്റുള്ളവർക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്, പാരാലിംപിക്സിൽ മെഡൽ നേടുക എന്നതാണ് അവരുടെ അടുത്ത ലക്ഷ്യം.
മൂവാറ്റുപുഴ സ്വദേശിനിയായ ആൽഫിയ ജെയിംസ്, കായിക രംഗത്ത് തിളങ്ങിനിന്ന കാലത്താണ് ഒരു ദാരുണമായ വീഴ്ചയിലൂടെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വീൽചെയറിലായത്; തുടർന്ന് ബാസ്ക്കറ്റ്ബോൾ ദേശീയ ടീം സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നുവെങ്കിലും, പവർലിഫ്റ്റിംഗ്, പാരാബാഡ്മിന്റൺ എന്നീ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയയായ ഒരു വ്യക്തിയാണ്. 16-ാം വയസ്സിൽ നേരിട്ട ഈ ദുരന്തത്തെ അതിജീവിച്ച്, ഇച്ഛാശക്തിയോടെ പുതിയ ലക്ഷ്യങ്ങൾ കണ്ടെത്തി, ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുകയും നിരവധി അന്താരാഷ്ട്ര മെഡലുകൾ നേടുകയും ചെയ്ത ആൽഫിയ, ശാരീരിക പരിമിതികളെ മറികടന്ന് മറ്റുള്ളവർക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്, പാരാലിംപിക്സിൽ മെഡൽ നേടുക എന്നതാണ് അവരുടെ അടുത്ത ലക്ഷ്യം.
‘നാം തളർന്നു വീണതോ തകർന്നു പോയതോ അവരറിയേണ്ട, നാം വസന്തത്തെ വരവേൽക്കാനായി പഴയ ഇലകൾ പൊഴിക്കുകയാണെന്ന് അവർ ധരിച്ചു കൊള്ളട്ടെ ’’ – റൂമി
അത്രമേൽ പ്രിയപ്പെട്ട ലക്ഷ്യത്തിന്റെ കൈയെത്തും ദൂരത്ത് എത്തുമ്പോഴാകും കാലം അപ്രതീക്ഷിതമായി ഒരു ആഘാതമേകുന്നത്. ഉടലും ഉയിരും തകർന്നുടഞ്ഞ്, കണ്ണീരും വിഷാദവും സഹയാത്രികരാകുന്ന കാലം. അങ്ങനെ ഭൂതകാലത്തിന്റെ ക്ഷതങ്ങളിൽ, ഉണർന്നും ഉറങ്ങിയും ജീവിക്കുന്ന എത്രയോ മനുഷ്യർ. എന്നാൽ ജീവിതം നൽകിയ കൊടുംവേദനകളിൽ നിന്നു പുതിയ ഉൗർജം നേടുന്നവരുണ്ട്. മനസ്സിൽ കാത്തു വച്ച അതേ സ്വപ്നലക്ഷ്യത്തിലേക്കു കൂടുതൽ മനോഹരമായി എത്തിച്ചേരുന്നവർ. തങ്ങളെ ഉലച്ചു കളഞ്ഞ കാലത്തെയും വിസ്മയിപ്പിക്കുന്ന പ്രതിഭകൾ. അത്തരം ഒരു പോരാട്ടമാണു മൂവാറ്റുപുഴ സ്വദേശിനി ആൽഫിയാ ജെയിംസിന്റെ ജീവിതം.
കുഞ്ഞുനാളിൽ തന്നെ സ്പോർട്സ് ആൽഫിയയ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. തൊടുപുഴ മുട്ടത്തെ ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ പഠിക്കുമ്പോൾ ഒന്നാംക്ലാസു മുതൽ കുഞ്ഞു ചുവടുകളോടെ കളിക്കളത്തിൽ നിറഞ്ഞ മിടുക്കിക്കുട്ടി. ഒാട്ടത്തിനും ലോങ്ജംപിനും അവളും പങ്കെടുത്തു. 10 –11 വയസ്സു വരെ അത്‌ലറ്റിക്സിനു പ്രാധാന്യം നൽകിയ ആൽഫിയ 12–ാം വയസ്സിൽ ബാസ്ക്കറ്റ് ബോൾ പരിശീലിച്ചു തുടങ്ങി.
ആ വീഴ്ചയിൽ
2017. പ്ലസ് വണ്ണിലെ പരീക്ഷാക്കാലം.ഹോസ്‌റ്റലിന്റെ മൂന്നാംനിലയിലെ ടെറസിൽ ഉണങ്ങിയ തുണികളെടുക്കാൻ കയറിയതായിരുന്നു ആൽഫിയ. മഴ പെയ്തിരുന്നു. പെട്ടെന്നു കാൽ വഴുതി താഴേക്കു വീണു. ഒരു നിമിഷാർഥത്തിൽ അസഹ്യവേദനയും മരവിപ്പും ശരീരത്തെ പൊതിഞ്ഞു. കണ്ണു തുറക്കുന്നത് ആശുപത്രി കിടക്കയിലാണ്. നട്ടെല്ലിനായിരുന്നു പരുക്കേറ്റത്. ഒരു മാസത്തോളം കൊച്ചി ആസ്‌റ്റർ മെഡ്സിറ്റിയിലായിരുന്നു ചികിത്സ. സുഷുമ്നാനാഡിക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. നട്ടെല്ലിനും കൈയ്ക്കും ശസ്ത്രക്രിയ വേണ്ടി വന്നു. ആസ്‌റ്റർ മെഡ്സിറ്റിയിൽ ഫിസിയോതെറപ്പിയും കഴിഞ്ഞ് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലേക്കാണു പോയത്. അവിടെ രണ്ടു മാസം ഫിസിയോതെറപ്പി തുടർന്നു. പിന്നീടു വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ മൂന്നുമാസത്തോളം ഫിസിയോതെറപ്പി.
തളർന്നതു സ്വപ്നങ്ങൾ
സുഷുമ്നാനാഡിക്കേറ്റ ക്ഷതത്തെക്കുറിച്ച് ആൽഫിയയ്ക്കു മനസ്സിലായിരുന്നില്ല. അതേക്കുറിച്ച് ആരും അവളോടു പറഞ്ഞതുമില്ല. എന്നാൽ ആൽഫിയയ്ക്ക് ഇനിയൊരിക്കലും നടക്കാനാകില്ലെന്ന സത്യം ഡോക്ടർമാർ അമ്മയോടു പറഞ്ഞു. ആൽഫിയയുടെ അമ്മ ബിജി നഴ്സ് ആയിരുന്നു. അച്ഛൻ ജെയിംസ് ആൽഫിയയുടെ ബാല്യകാലത്തു മരിച്ചതാണ്. വെല്ലൂരിലെ ഫിസിയോതെറപ്പിക്കാലത്തു സ്പൈനൽ കോഡ് ഇൻജുറി വന്നു വർഷങ്ങളായി വീൽചെയറിൽ ജീവിക്കുന്ന ഒട്ടേറെപ്പേരെ ആൽഫിയ കണ്ടു. കണ്ണുകളിൽ ദുഃഖം തളം കെട്ടി നിൽക്കുന്ന മനുഷ്യർ. താൻ കടന്നു പോകുന്ന അവസ്ഥയുടെ യഥാർഥചിത്രം ആൽഫിയയ്ക്കു വ്യക്തമായി തുടങ്ങി. അവൾ ആ സത്യം അറിഞ്ഞു, ഇനിയൊരിക്കലും തനിക്കു നടക്കാനാകില്ല. 16–ാം വയസ്സിൽ തന്റെ കാലുകൾ നിശ്ചലമായി എന്ന് ആൽഫിയയ്ക്ക് ആദ്യം ഉൾക്കൊള്ളാനായില്ല. കരഞ്ഞു തളർന്നു കണ്ണിൻ മുൻപിൽ ഇരുട്ടു നിറയുമ്പോൾ ഇനിയെന്തു ചെയ്യും എന്ന ചോദ്യം തീ പോലെ ആ പെൺകുട്ടിയുടെ ഉള്ളു പൊള്ളിച്ചു. വെല്ലൂരിൽ നിന്നു വീട്ടിലെത്തിയ ആൽഫിയ പ്ലസ് ടു പഠനത്തിനായി ഹോസ്‌റ്റലിലേക്കു മാറി.
ജോലി ഉപേക്ഷിച്ച് അമ്മ ആൽഫിയയുടെ കൂടെ നിന്നു. ഒാടി നടന്ന സ്കൂൾ മുറ്റത്തേക്കു വീൽചെയറിൽ വന്നപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തന്റെ പ്രിയപ്പെട്ട സ്വപ്നം സാക്ഷാത്കരിക്കാൻ ആൽഫിയ കാത്തിരിക്കവേ ആയിരുന്നു ആ വീഴ്‌ച. ബാസ്ക്കറ്റ് ബോൾ നാഷനൽ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആൽഫിയയുടെ വാക്കുകളിൽ ‘ഫസ്‌റ്റ് ലവ് ’ ബാസ്ക്കറ്റ് ബോളിനോടായിരുന്നു. ആ വീഴ്ചയിൽ അതെല്ലാം ഒരു പകൽക്കനവു പോലെ മാഞ്ഞുപോയി. അമ്മയുടെ കണ്ണീരിൽ, അനുജൻ ആൽഫിന്റെ നിശ്ശബ്ദതയിൽ അതു സങ്കടങ്ങളുടെ വീടായി മാറി.
പുതിയ തീരുമാനങ്ങൾ
പ്ലസ് ടു കഴിഞ്ഞുള്ള വെക്കേഷൻ. ഒരു പകൽ, മുറിയിൽ കരഞ്ഞുകൊണ്ടിരിക്കവേ ചില ചോദ്യങ്ങൾ ആൽഫിയയുടെ മനസ്സിൽ ഉയർന്നു. എത്രനാൾ ഇങ്ങനെ മുൻപോട്ടു പോകും? എത്രനാൾ അമ്മയെ ആശ്രയിക്കും? അങ്ങനെ ഈ അവസ്ഥയിൽ നിന്നു മൂവ് ഒാൺ ചെയ്യുക എന്ന തീരുമാനത്തിൽ ആൽഫിയ എത്തിച്ചേർന്നു. ഇൻഡിപെൻഡന്റ ് ആകുക എന്നതായിരുന്നു ആദ്യത്തെ തീരുമാനം. അതുകൊണ്ടു തന്നെ കോളജ് പഠനം ഹോസ്റ്റലിൽ നിന്നു മതി എന്നു തീരുമാനിച്ചു. ഒരാളെ ആശ്രയിച്ചു ജീവിക്കുന്നത് ആൽഫിയയ്ക്ക് ഇഷ്ടമായിരുന്നില്ല. കൊച്ചിയിലെ ജെയ്ൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയിൽ ബി കോം വിദ്യാർഥിനിയായിരിക്കവേയാണു വീൽ ചെയർ ബാസ്കറ്റ് ബോളിനെക്കുറിച്ചു കേൾക്കുന്നത്.
കോച്ച് ഫാ. മാത്യുവിന്റെ നേതൃത്വത്തിൽ വീക്കെൻഡിൽ പ്രാക്ടീസ് തുടങ്ങി. വർക്‌ഒൗട്ട് ചെയ്യണമെന്നായിരുന്നു അടുത്ത ആഗ്രഹം. ഒരുപാടു ജിമ്മുകളിൽ അന്വേഷിച്ചെങ്കിലും വീൽ ചെയറിൽ ആയതു കൊണ്ട് ആരും തയാറായില്ല. ഒടുവിൽ കാക്കനാട്ടെ ഡി ആർക് ഫിറ്റ്‌നസ് ജിമ്മിൽ പ്രവേശനം നേടി. ജിമ്മിലെ ട്രെയ്നർമാർ മികച്ച പിന്തുണ നൽകി. ഈ ജിമ്മിൽ നിന്നാണ് ആൽഫിയ പവർ ലിഫ്‌റ്റിങ്ങിലും പരിശീലനം നേടിയത്. ജിമ്മിൽ പോയിത്തുടങ്ങിയപ്പോഴാണു സ്പോർട്സിലേക്കുള്ള സജീവമായ തിരിച്ചുവരവിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയതും. പവർ ലിഫ്‌റ്റിങ് സ്‌റ്റേറ്റ് ചാംപ്യനായി. ദേശീയ തലത്തിൽ സിൽവർ മെഡലും നേടി. വീൽചെയർ കാറ്റഗറിയിൽ മാത്രമല്ല, പവർ ലിഫ്‌റ്റിങ്ങിൽ ഒാപ്പൺ കാറ്റഗറിയിലും മത്സരിച്ചു– ബഞ്ച് പ്രസ്സിൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഗോൾഡ് മെഡലും സിൽവർ മെഡലും നേടി. പതിയെ പവർ ലിഫ്‌റ്റിങ് ഉപേക്ഷിച്ച ആൽഫിയ പാരാസ്‌പോർട്ടിനെക്കുറിച്ച് അന്വേഷിച്ചു തുടങ്ങി.
പാരാലിംപിക്സ്
ബാസ്കറ്റ് ബോൾ ടീം ഗെയിം ആണല്ലോ. ഒരു വ്യക്തിഗത പാരാസ്പോർട് വിഭാഗത്തിൽ പ്രാക്ടീസ് ചെയ്യണമെന്നതായിരുന്നു ആൽഫിയയുടെ ആഗ്രഹം. 2020 ൽ ടോക്കിയോയിൽ നടന്ന പാരാലിംപിക്സ് യൂട്യൂബിൽ കണ്ടു. അങ്ങനെയാണു പാരാബാഡ്മിന്റനെക്കുറിച്ച് അറിയുന്നത്. പാരാബാഡ്മിന്റൻ ആയിരുന്നു അടുത്ത ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള വഴി അത്ര സുഗമമായിരുന്നില്ല. കൊച്ചിയിൽ സ്ഥലം കണ്ടെത്തി, 2021ലാണ് പാരാബാഡ്മിന്റൻ പ്രാക്ടീസ് തുടങ്ങുന്നത്. 2022 ൽ ആദ്യ ദേശീയ മത്സരത്തിനു പോയി. അപ്പോഴേക്കും ബിരുദപഠനം പൂർത്തിയായിരുന്നു. ലക്നൗവിൽ ക്യാംപിൽ പങ്കെടുത്തു. തുടർന്നു ദേശീയതലത്തിൽ ചാംപ്യനായി. ആ കാലത്താണു സ്പോൺസറെ ലഭിക്കുന്നതും ദുബായിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ലഭിക്കുന്നതും. അങ്ങനെ ദുബായിൽ താമസമാക്കി. തുടരെ മത്സരങ്ങളും ചാംപ്യൻഷിപ്പുകളും. ആൽഫിയ താരമായി ഉയിർത്തെഴുന്നേറ്റു.
തിളങ്ങി നക്ഷത്രമായ്
37 ഇന്റർനാഷനൽ മെഡലുകൾ സ്വന്തമാക്കിയാണ് ആൽഫിയ തിളങ്ങും താരമായത്. പാരാബാഡ്മിന്റനിൽ നാലു തവണ നാഷനൽ ചാംപ്യൻ ആയി. ഇന്ത്യയിൽ ഒന്നാം സ്ഥാനത്തും ലോക റാങ്കിങ്ങിൽ മൂന്നാമതും ആണ് ആൽഫിയയുടെ സ്ഥാനം. സിംഗിൾസിൽ വേൾഡ് നമ്പർ 3യും മിക്സഡ് ഡബിൾസിൽ വേൾഡ് നമ്പർ വണ്ണും ആണ്. വുമൻ ഡബിൾസിൽ വേൾഡ് നമ്പർ 6 ആണ്. ഇന്ത്യയിൽ അടുത്തിടെ നടന്ന ഫസ്‌റ്റ് വീൽചെയർ വേൾഡ് ചാംപ്യൻഷിപ്പിൽ മിക്സഡ് ഡബിൾസിൽ സിൽവർ മെഡലും നേടി.
ഇടറാതെ മുൻപോട്ട്
വീൽ ചെയറിൽ യാത്ര ചെയ്യുന്നതു കാണുമ്പോൾ വയ്യാത്ത കുട്ടിയല്ലെ? വീട്ടിൽ ഇരുന്നു കൂടെ ? എന്നു പരസ്പരം പറയുന്നവരെ ആൽഫിയ കണ്ടിട്ടുണ്ട്. നിരുത്സാഹപ്പെടുത്തുന്ന അത്തരം വാക്കുകളിലും സമീപനങ്ങളിലും ആൽഫിയ പതറിപ്പോകാറില്ല. തന്നെക്കുറിച്ചോർത്ത് എപ്പോഴും കരഞ്ഞു കൊണ്ടിരുന്ന അമ്മയുടെ മുൻപിൽ പുരസ്കാര നിറവിൽ നിൽക്കാനായതും കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനായതും ഒരു സാധാരണ വ്യക്തിയെക്കാളും മനോഹരമായി ജീവിക്കാനായതും ആൽഫിയ സൗഭാഗ്യങ്ങളായി കാണുന്നു. മറ്റൊരാളുടെ സഹായമില്ലാതെയാണ് ആൽഫിയ വ്യക്തിപരമായ കാര്യങ്ങളെല്ലാം ചെയ്യുന്നത്. വേൾഡ് ചാംപ്യൻഷിപ്പു നേടിയതാണ് ഏറ്റവും സന്തോഷം നൽകിയ നിമിഷമെന്നു പറയുമ്പോഴും പാരാലിംപിക്സിൽ മെഡൽ നേടുകയാണ് ആൽഫിയയുടെ അടുത്ത ലക്ഷ്യം. വീൽ ചെയറിൽ സ്കൈ ഡൈവിങ്ങും സ്കൂബാ ഡൈവിങ്ങും ചെയ്ത ആൽഫിയ സ്വപ്നങ്ങൾക്ക് അതിരുകൾ വയ്ക്കുന്നേയില്ല.
ശാരീരിക പരിമിതികൾക്കിടയിലും ആഹാരശീലങ്ങളിലും ജീവിതശൈലിയിലും ആൽഫിയ ഏറെ ശ്രദ്ധിക്കുന്നുണ്ട്. പ്രോട്ടീൻ പ്രധാനമായതിനാൽ മുട്ട പോലുള്ളവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിനു പ്രത്യേകം ശ്രദ്ധിക്കും. വേ പ്രോട്ടീനും ഉപയോഗിക്കാറുണ്ട്. ജങ്ക് ഫൂഡ് പൂർണമായി ഒഴിവാക്കും. ടൂർണമെന്റിനു തയാറെടുക്കുമ്പോൾ
6 – 8 മാസക്കാലം ഷുഗർ കട്ടു ചെയ്യും. കൂടുതൽ പ്രോട്ടീനും കുറച്ചു കാർബ്സും ചേർന്ന ആഹാരമാണ് ഉൾപ്പെടുത്തുന്നത്. സ്മൂത്തികൾ, ഡ്രൈ ഫ്രൂട്ടുകൾ എന്നിവയും കഴിക്കാറുണ്ട്. കാൽസ്യം, മഗ്നീഷ്യം സപ്ലിമെന്റുകളും ഉൾപ്പെടുത്തും. ഡയറ്റീഷന്റെ നിർദേശപ്രകാരമുള്ള ഡയറ്റാണു പിന്തുടരുന്നത്. പരിശീലനസമയത്തു ഡയറ്റിൽ മാറ്റം വരാറുണ്ട്. രാവിലെ അഞ്ചേമുക്കാലോടെ ഉണരും. മെഡിറ്റേഷൻ കഴിഞ്ഞു പരിശീലനം. പരിശീലനത്തിനു മുൻപു സ്മൂത്തി കഴിക്കും. തുടർന്നു പ്രഭാതഭക്ഷണം. കേരള ശൈലിയിലുള്ള പ്രഭാതഭക്ഷണമാണു കഴിക്കാറുള്ളത്.
പ്രചോദനത്തിന്റെ മാലാഖ
തിരിച്ചു കിട്ടുമെന്ന് ഉറപ്പില്ലാതിരുന്ന ജീവിതത്തിലേക്ക് ആത്മധൈര്യം കൊണ്ടു തിരികെ എത്തിയപ്പോൾ അതിനു മാധുര്യം കൂടുതലാണെന്നു പറയുന്നു ഈ പെൺകുട്ടി. ഒാരോ ദിവസത്തിനും ചെയ്യുന്ന നൻമകളും പെരുമാറ്റവും പ്രാർഥനകളും കൊണ്ടു മൂല്യം ഉറപ്പു വരുത്താനും അവൾ മറക്കാറില്ല. സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിനു പേർ ആൽഫിയയെ പിന്തുടരുന്നുണ്ട്. ജീവിക്കാൻ നിങ്ങൾ നൽകിയ പ്രചോദനം വലുതെന്നു പറയുന്ന സന്ദേശങ്ങൾ ആൽഫിയയുടെ ഇൻബോക്സിൽ നിറയുന്നു. കേരളത്തിൽ നിന്ന് അംഗീകാരമൊന്നും ലഭിച്ചില്ല എന്ന പരിഭവം കൂടി ആൽഫിയ പങ്കുവയ്ക്കുന്നുണ്ട്.
ജീവിതത്തിലെ നഷ്ടങ്ങളൊന്നും നമ്മിലെ പ്രതിഭയുടെ കനൽ കെടുത്തുന്നില്ല എന്നാണ് ആൽഫിയയുടെ ജീവിതം പറയുന്നത്. തളർന്നും തകർന്നും പോയ ആ പതിനാറുകാരിയിൽ നിന്നു ഭൂതകാലത്തെ വിജയത്തിലേക്കുള്ള പടവുകളാക്കി അവളിന്നൊരു വിജയതാരകമായിരിക്കുന്നു. വീണുടഞ്ഞിട്ടും വാനോളം ഉയർന്ന്...