റിലാക്സേഷൻ വ്യായാമങ്ങൾ, ഡീടോക്സ് മസാജ്: വീട്ടിൽ തന്നെ ഡീസ്ട്രെസ്സ് ചെയ്യാൻ വഴികളുണ്ട് Natural Ways to Destress and Rejuvenate
ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ സമ്മർദ്ദം കുറയ്ക്കാനും ശാന്തത വീണ്ടെടുക്കാനും സഹായിക്കുന്ന വിവിധ മാർഗ്ഗങ്ങൾ ലേഖനം വിശദീകരിക്കുന്നു. ശ്വാസമെടുപ്പും പേശികളെ അയയ്ക്കലും പോലുള്ള റിലാക്സേഷൻ വ്യായാമങ്ങൾ, ധ്യാനം, പ്രകൃതിയുമായി ഇടപഴകൽ, കൃത്യമായ ഉറക്കം, ശാരീരിക വ്യായാമങ്ങൾ എന്നിവ മാനസിക പിരിമുറുക്കം ലഘൂകരിക്കാൻ സഹായിക്കും. വീടുകളിൽ തന്നെ റിലാക്സേഷൻ മുറികൾ തയ്യാറാക്കുക, ഡീറ്റോക്സ് മസാജ്, സ്കിൻ ബ്രഷിങ് എന്നിവ ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ഉന്മേഷം വീണ്ടെടുക്കാനും ഉപകരിക്കും. പഞ്ചേന്ദ്രിയങ്ങളെ ഉപയോഗിച്ച് നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും, ഹോബികളിൽ ഏർപ്പെടുന്നതും, വികാരങ്ങൾ എഴുതി സൂക്ഷിക്കുന്നതും, പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നും ലേഖനം പറയുന്നു.

നിത്യജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടെ നമുക്കു കൈമോശം വരുന്ന ഒന്നാണു സ്വാസ്ഥ്യം. വിവിധതരത്തിലുള്ള സമ്മർദങ്ങളാൽ നിറഞ്ഞ് ഓരോ ദിനവും കടന്നുപോകുന്പോൾ ഒരു ബ്രേക്ക് ആവശ്യമാണ്. ഇനി വീട്ടിൽ തന്നെ ഇരുന്ന് സമ്മർദങ്ങളെ അകറ്റി ഡീസ്ട്രെസ്സ് ചെയ്യാം.
റിലാക്സേഷൻ വ്യായാമങ്ങൾ
പിരിമുറുക്കം വരുന്പോൾ നമ്മുടെ ശരീരപേശികൾ വലിഞ്ഞുമുറുകും. മുറുകി നിൽക്കുന്ന പേശികളെ ബോധപൂർവം ശാന്തമാക്കാനുള്ള ശാരീരികനില (പോസ്ചറുകൾ) കൈക്കൊള്ളുക. അതു ചിലപ്പോൾ കിടപ്പ് ആകാം, ഇരിപ്പ് ആകാം. കാൽവിരൽ മുതൽ തല വരെയോ തിരിച്ചോ മനസ്സു കൊണ്ടു സഞ്ചരിച്ച, മുറുകി ഇരിക്കുന്ന പേശികളെ ക്രമാനുഗതമായി അയച്ചിടാം. പേശികൾ അയഞ്ഞു കിട്ടുന്പോൾ അപകടം ഇല്ല. ശാന്തമായ സന്ദർഭമാണെന്ന സന്ദേശമാണു നമ്മുടെ തലച്ചോറിനു ലഭിക്കുക. ഇതുവഴി സ്ട്രെസ്സിന്റെ റെഡ് സിഗ്നലുകൾ നീങ്ങും.
∙ ശ്വാസോച്ഛ്വാസത്തെ ക്രമീകരിക്കുന്നതു വഴി ഡിസ്ട്രെസ്സ് ചെയ്യാം. ശാന്തമായ പൊസിഷനിൽ ഇരിക്കുക. പതിയെ ശ്വാസം ഉള്ളിലേക്ക് എടുക്കുക. അൽപനിമിഷത്തേക്ക് അതു പിടിച്ചുവയ്ക്കുക. അതുകഴിഞ്ഞു ശ്വാസം പുറത്തേക്കു വിടുക. ഇതുവഴി റിലാക്സേഷനും ആരോഗ്യകരമായ മാറ്റങ്ങളും സംഭവിക്കും.
∙ മാനസിക പിരുമുറുക്കം കുറയ്ക്കാൻ ധ്വാനിക്കാം. നമ്മുടെ തലച്ചോർ പല തരത്തിലുള്ള തരംഗങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്. ശാന്തതയുടേതായ തരംഗങ്ങൾ ഉൽപാദിപ്പിക്കുന്ന അവസ്ഥയിലേക്ക് തലച്ചോറിനെ എത്തിക്കുകയാണു ധ്വാനത്തിന്റെ ലക്ഷ്യം. ശാന്തതയോടെ ഇരുന്ന്, ചിന്തകളെ, സങ്കൽപങ്ങളെ, ഭാവനകളെ ഒക്കെ സമാധാനത്തിന്റെ ബിന്ദുവിലേക്ക് കൊണ്ടുവരുക. (പച്ചപ്പുള്ള പുൽത്തകിടി, കാറ്റുള്ള പൂന്തോട്ടം, ഇഷ്ടപ്പെട്ട അമ്പലത്തിന്റെ ശ്രീകോവിൽ.. ഇങ്ങനെയുള്ള കാഴ്ചയുടെ അനുഭവങ്ങൾ). ഈ കാഴ്ചയിലേക്കു മനസ്സു കൊണ്ടു ലയിച്ചു, ശരീരവും അയഞ്ഞു, സ്വച്ഛമായി ഇരിക്കുന്ന അവസ്ഥയാണു ധ്വാനം. മതപരമായ രീതിയിലും ധ്വാനിക്കാം.
• റിലാക്സ് ചെയ്യുന്ന തരത്തിലുള്ള ജീവിതശൈലി ക്രമീകരിക്കേണ്ടതും അത്യാവശ്യമാണ്. ഉദാ: സ്ലീപ് സൈക്കിൾ. അതായത് നമ്മുടെ ഇഷ്ടത്തിന് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നതിനു പകരം പ്രകൃതിയുടെ താളക്രമത്തിന് അനുസരിച്ച് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന രീതി. നിദ്രാശുചിത്വം പാലിക്കണമെന്നു ചുരുക്കം. ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ നമ്മുടെ ശരീരത്തിനു വേണ്ടത്ര ചലനം ലഭിക്കുന്നില്ല. അതു പാടില്ല. കായികമായ ആക്ടിവിറ്റി വേണം.
• പ്രകൃതിയുമായി ഇടപഴകണം. സൂര്യപ്രകാശം ഏൽക്കണം. ചെരുപ്പ് ധരിക്കാതെ മണ്ണിനെ അറിഞ്ഞു നടക്കാം.
റിലാക്സേഷൻ മുറി ഒരുക്കാം
മിക്ക സ്പാകളിലും റിലാക്സേഷൻ മുറികൾ ഉണ്ടാകും. അതുപോലെ ഒരിടം വീടുകളിലും തയാറാക്കാം. റിലാക്സേഷൻ മുറി എന്നു പറയുമ്പോൾ അതൊരു മുറി തന്നെ ആകണമെന്നില്ല. കിടപ്പുമുറിയിലെ ഒരിടം ആയാലും മതി. ആ സ്ഥലത്തു റിലാക്സ് ആയി ഇരിക്കാൻ കസേരയോ ചെറിയ കിടക്കയോ സെറ്റ് ചെയ്യാം. അതിനു സമീപം മങ്ങിയ വെളിച്ചമോ മെഴുകുതിരികളോ വയ്ക്കാം. ഇവിടെ ഇരിക്കുമ്പോൾ കയ്യിൽ ഫോണോ ലാപ്ടോപ്പോ ഉണ്ടാകരുത്. ആവശ്യമെങ്കിൽ പുസ്തകം വായിക്കാം. ഒന്നും ചെയ്യാതെ, ഒന്നിനെ കുറിച്ചും ചിന്തിക്കാതെ വെറുതെ ഇരുന്നാലും മതി.
ഡീറ്റോക്സ് മസാജ്
ശരീരത്തിലെ പേശീകലകൾ, ലിംഫാറ്റിക് വ്യവസ്ഥ, മാനസിക ഉത്തേജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഴത്തിലുള്ള മസാജ് തെറപ്പിയാണ് ഡീറ്റോക്സ് മസാജ്. ശരീരത്തിലെ കലകളെ ലക്ഷ്യം വച്ചുള്ള മസാജ് ആണിത്. ദൈനംദിന ജീവിതത്തിൽ വിവിധതരത്തിൽ ഉള്ള വിഷവസ്തുക്കൾ – കൃത്രിമ അഡിറ്റീവുകൾ, കീടനാശിനികൾ, ജങ്ക് ഫുഡ്, മറ്റു പാരിസ്ഥിതിക വിഷങ്ങൾ എന്നിവ ശരീരത്തിൽ അടിയുന്നതിനാൽ ശരീരത്തിന്റെ സന്തുലനാവസ്ഥ തടസ്സപ്പെടുന്നു. ഡീറ്റോക്സ് മസാജ് ഉപയോഗിച്ച് മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിനുള്ള പ്രധാന മേഖലയായ ലസികാഗ്രന്ഥി വ്യൂഹത്തെ (തലയുടെ പിൻഭാഗം, കഴുത്തിന്റെ ഇരുവശം, താടിയെല്ല് തുടങ്ങിയ ഇടങ്ങളിലാണ് പ്രധാന ലിംഫ് നോഡുകൾ സ്ഥിതി ചെയ്യുന്നത്) ഉത്തേജിപ്പിക്കുന്നു. ഇതു ശരീരത്തിലെ വിഷാംശം പുറത്തുവിടുന്നത് എളുപ്പമാക്കുന്നു. ശരിയായ രീതിയിലുള്ള മസാജ് എങ്ങനെ എന്നു മനസ്സിലാക്കാൻ ഒരു മസാജ് തെറാപ്പിസ്റ്റിന്റെ സഹായം തേടാം. കൃത്യമായ പരിശീലനം ഇല്ലാതെ ചെയ്യുന്ന മസാജ് വിപരീതഫലം നൽകും.
∙ സ്കിൻ ബ്രഷിങ് – മൃതകോശങ്ങളാൽ അടഞ്ഞ ചർമ്മത്തിലെ സുഷിരങ്ങൾ തുറക്കുന്നതിനു സ്കിൻ ബ്രഷിങ് രീതി സഹായിക്കും. കട്ടിയുള്ള ബ്രഷോ ടവലോ ഉപയോഗിച്ചു ചർമ്മത്തിൽ ഹൃദയത്തിന്റെ ദിശയിലേക്കു തിരുമ്മുക. ശേഷം കുളിക്കുക. ഈ രീതി ശരീരം വിയർപ്പിക്കുന്നു. രക്തപ്രവാഹം വർധിപ്പിക്കുന്നു.
ഇന്ദ്രിയങ്ങളുമായി ഒരു നിമിഷം
കാഴ്ച, ഗന്ധം, ശബ്ദം, രുചി - ഈ വികാരങ്ങളിൽ ഏതെങ്കിലും ഒന്നിനെ മാത്രം ഫോക്കസ് ചെയ്യൂ.. സ്ട്രെസ്സ് അകന്നു പോകുന്നത് അനുഭവിക്കാൻ കഴിയും. ഉദാ: ചുറ്റുമുള്ള മനോഹരമായ ഇടത്തേക്കു നോക്കിയിരിക്കുക, ഇഷ്ടമുള്ള സംഗീതം ആസ്വദിക്കുക, ഇഷ്ടഗന്ധമുള്ള മെഴുകുതിരി മുറിയിൽകത്തിച്ചുവയ്ക്കുക, പ്രിയപ്പെട്ട ഭക്ഷണം കഴിക്കുക തുടങ്ങിയവ. 5,4,3,2,1 ടെക്നിക്കും പരീക്ഷിക്കാം.
അതായതു നിങ്ങൾ കാണുന്ന അഞ്ചു കാര്യങ്ങൾ, കേൾക്കുന്ന നാലു കാര്യങ്ങൾ, സ്പർശിക്കുന്ന മൂന്നു കാര്യങ്ങൾ, ഗന്ധമേകുന്ന രണ്ടു കാര്യങ്ങൾ, രുചിയറിയുന്ന ഒരു കാര്യം - എന്നിവ പറയുക. ഇതുവഴി പഞ്ചേന്ദ്രിയങ്ങളെയും ഉൾപ്പെടുത്തി ഇപ്പോഴുള്ള നിമിഷത്തിലേക്കു വരാൻ സാധിക്കും. കൂടാതെ സ്ട്രെസ്സിൽ നിന്നുള്ള ഫോക്കസ് മാറുകയും ചെയ്യും.
സ്പായിൽ നിന്നു സൗഖ്യം
ദൈനംദിന ജീവിതത്തിലെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ ഒരു ബ്രേക്ക് വേണമെന്നു തോന്നുകയാണെങ്കിൽ സ്പാ ചെയ്യാം. ഒരു ദിവസം അതിനായി മാറ്റിവയ്ക്കാം. സ്പാ സെന്ററുകളിൽ തന്നെ പോയി ട്രീറ്റ്‌മെന്റുകൾ ചെയ്യണമെന്നില്ല. വീട്ടിൽ തന്നെ സ്പാ ഒരുക്കാം. അതിനായി മനസ്സും ശരീരവും റിലാക്സ് ആകുന്ന തരത്തിൽ ഒരിടം ഒരുക്കുക. അവിടെ ഗന്ധമുള്ള മെഴുകുതിരികൾ കത്തിച്ചുവയ്ക്കാം. ഇഷ്ടമുള്ള സംഗീതം കേൾക്കാം. മുടിയ്ക്കു ഹോട്ട് ഓയിൽ മസാജും കാലിനും പെഡിക്യൂറും കൈകൾക്കും മാനിക്യൂറും ചെയ്യാം. മുഖത്തിനു ഫെയ്സ് മാസ്കും ഇടാം. ഇതിലൂടെ സ്ട്രെസ്സിനെ അകറ്റി, റിലാക്സ് ആകാം.
∙ നിങ്ങളുടെ ഹോബികളെ പൊടി തട്ടിയെടുക്കാം. ഹോബി അല്ലെങ്കിൽ നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യം- പൂന്തോട്ട നിർമാണം, ചിത്രരചന, എഴുത്ത്, ഫോട്ടോഗ്രഫി തുടങ്ങിയവ. ഇതു സ്ട്രെസ്സുള്ള അന്തരീക്ഷത്തിൽ നിന്നു നിങ്ങൾക്ക് ഒരു ബ്രേക്ക് നൽകും.
∙ മനസ്സിൽ തോന്നുന്ന വികാരങ്ങൾ എവിടെയെങ്കിലും എഴുതുക. നിങ്ങൾക്കു സ്ട്രെസ്സ് ഉണ്ടാക്കുന്ന കാര്യമെന്താണെന്നു തുറന്നെഴുതുക.
∙ വീട്ടിൽ റിലാക്സ് ആയി ഇരിക്കുന്ന കാലയളവിൽ പോഷകസന്പന്നമായ ആഹാരം കഴിക്കുക. പോഷകങ്ങളുെട കുറവു നമ്മുടെ മൂഡിനെ മോശമായി ബാധിക്കുമെന്നാണു പഠനങ്ങൾ പറയുന്നത്.
വിവരങ്ങൾക്കു കടപ്പാട്
ഡോ. വർഗീസ് പുന്നൂസ്
മേധാവി, സൈക്യാട്രി വിഭാഗം, മെഡിക്കൽ കോളജ്, കോട്ടയം
ഡോ. വസുന്ധര വി. ആർ.
ജീവനം നാചുറോപതി ആന്റ് യോഗ സെന്റർ, തിരുവനന്തപുരം