ഫെബ്രുവരി 24-ന് അടൂർ മണ്ണടി ക്ഷേത്രോത്സവത്തിനിടെ കൊല്ലം കുളക്കട സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഡോ. അജയകുമാർ, ഏനാത്ത്-മണ്ണടി റൂട്ടിൽ നിയന്ത്രണം വിട്ട ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട ശ്രീജിത് എന്നയാളുടെ ജീവൻ രക്ഷിച്ചു. സ്വകാര്യ ആവശ്യത്തിനായി മണ്ണടിയിലേക്ക് പോവുകയായിരുന്ന ഡോക്ടർ, അപകടം നേരിൽ കണ്ടതിനെത്തുടർന്ന് ഉടൻതന്നെ ഓടിച്ചെന്ന് ശ്രീജിത്തിന് സിപിആർ നൽകി ബോധം വീണ്ടെടുക്കുകയും, കാൽമുറിവ് കെട്ടുകയും എല്ലൊടിഞ്ഞതിന് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് ആംബുലൻസിലെത്തിച്ച ഇദ്ദേഹത്തെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. ഡോക്ടറുടെ അടിയന്തര ഇടപെടൽ ശ്രീജിത്തിന്റെ ജീവൻ നിലനിർത്താൻ സഹായിച്ചുവെന്ന് സഹായം ലഭിച്ച വ്യക്തിയും കുടുംബവും അറിയിച്ചു.

ഫെബ്രുവരി 24. അന്ന് അടൂരിലുള്ള മണ്ണടി ക്ഷേത്രത്തിലെ ഉത്സവമായിരുന്നു. കൊല്ലം കുളക്കട സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറായ ഡോ. അജയകുമാർ മണ്ണടിയിലേക്കു പോവുകയായിരുന്നു. ആ യാത്രയ്ക്കിടെ അദ്ദേഹം
ഒരിക്കലും വിചാരിച്ചിരുന്നില്ല, ഒരു ജീവൻ രക്ഷിക്കാനുള്ള ഉദ്യമം അപ്രതീക്ഷിതമായി തനിക്കു വന്നുചേരുമെന്ന്.  ആ അനുഭവം ഡോ. അജയകുമാർ പങ്കുവയ്ക്കുന്നു.  

അപകടം കൺമുൻപിൽ

ADVERTISEMENT

‘‘ഞാനും കുടുംബവും താമസിക്കുന്നത് ഏനാത്ത് ആണ്. ഭാര്യ ഗീതയുടെ വീട് മണ്ണടിയിലും. അവർ അവിടെ ഉത്സവം കൂടാൻ പോയിരുന്നു. ഞാൻ ഭാര്യയെ കൂട്ടിക്കൊണ്ടുവരാനായി പോവുകയായിരുന്നു. രാത്രി ഏകദേശം എട്ടു മണി ആയി കാണും. മണ്ണടി-ഏനാത്ത് റൂട്ട്. ഒരു ബൈക്ക് എന്റെ കാറിനെ ഓവർടേക്ക് െചയ്തു പോയി. നിമിഷങ്ങൾക്കുള്ളിൽ എന്റെ മുൻപിൽ തന്നെ അതു സംഭവിച്ചു. ബൈക്ക് ഏതിർദിശയിൽ വന്ന ഒാട്ടോയുമായി നേർക്കുനേർ കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരൻ റോഡിലേക്കു തെറിച്ചുവീണു. ഓട്ടോ നിയന്ത്രണം വിട്ടു സമീപമുള്ള കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. ഭാഗ്യത്തിന് ഓട്ടോയിലെ യാത്രക്കാർക്കു ഗുരുതര പരുക്ക് ഇല്ലായിരുന്നു. പെട്ടെന്നു തന്നെ ഞാൻ കാർ നിർത്തി പുറത്തേക്ക് ഇറങ്ങി. അപകടസ്ഥലത്തേക്ക് ആളുകൾ കൂടുന്നുണ്ടായിരുന്നു. ബൈക്ക് യാത്രക്കാരന്റെ ഹെൽമറ്റ് ദൂരേയ്ക്കു തെറിച്ചുപോയിരുന്നു. പ്രായം അൻപതിനോടടുത്തു കാണും. ഞാൻ ഡോക്ടറാണ് എന്നു പറഞ്ഞുകൊണ്ട് ആൾക്കൂട്ടത്തെ അൽപം മാറ്റി. വീണുകിടക്കുന്ന ആളെ പരിശോധിച്ചു. വിളിച്ചിട്ട് അനക്കമില്ല. ചോരയിൽ കുളിച്ചാണു കിടപ്പ്. പൾസ് പരിശോധിച്ചിട്ടു കിട്ടുന്നുമില്ല. എത്രയും വേഗം സിപിആർ ആരംഭിച്ചില്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവൻ നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു.

സിപിആർ ആരംഭിച്ചു

ADVERTISEMENT

സമയം കളയാതെ ഞാൻ സിപിആർ നൽകാൻ തുടങ്ങി. അഞ്ചു സൈക്കിൾ സിപിആർ നൽകിയപ്പോൾ തന്നെ അദ്ദേഹത്തിനു ബോധം തെളിഞ്ഞു. ദേഹപരിശോധനയിൽ കാൽ ഒടിഞ്ഞിട്ടുണ്ടെന്നു മനസ്സിലായി. മുറിവിൽ നിന്നുള്ള രക്തസ്രാവം നിയന്ത്രിക്കണമായിരുന്നു. ഒരു മുണ്ട് കീറിയെടുത്തു മുറിവിൽ കെട്ടി. കാൽ ഒടിഞ്ഞിരുന്നല്ലോ. ഒരു കമ്പു കൊണ്ടുവന്നു കാലിനോടു ചേർത്തു കെട്ടി സ്റ്റെബിലൈസ് െചയ്തു. ഈ സമയമായപ്പോഴേക്കും 108 ആംബുലൻസ് എത്തി. ആദ്യം അടൂർ താലൂക്ക് ആശുപത്രിയിലേക്കാണു കൊണ്ടുപോയത്. അവിടുന്ന് അദ്ദേഹത്തെ സ്റ്റേബിൾ ആക്കി, കൂടുതൽ ചികിത്സകൾക്കു കോട്ടയം മെഡിക്കൽ കോളജിലേക്കു റഫർ െചയ്തു. അപകടം ഉണ്ടായ സ്ഥലത്തിനടുത്താണു മുൻ വാർഡ് മെമ്പർ അഡ്വ. താജുദീൻ താമസിച്ചിരുന്നത്. അദ്ദേഹത്തിൽ നിന്നാണ് അപകടപ്പെട്ട വ്യക്തിയുെട പേര് ശ്രീജിത് എന്നാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും അറിഞ്ഞത്. പിന്നീട് ശ്രീജിത്തിനെ ആശുപത്രിയിൽ പോയി കണ്ടു. ഞാനാണു സിപിആർ നൽകിയതെന്ന് അദ്ദേഹവും കുടുംബവും അറിഞ്ഞിരുന്നു. എല്ലാവരും ഒത്തിരി നന്ദി പറഞ്ഞു. ജീവൻ രക്ഷിക്കുക എന്നതു ഞങ്ങൾ ഡോക്ടർമാരുെട കടമ തന്നെ അല്ലേ...

English Summary:

A doctor, Dr. Ajayakumar, unexpectedly saved a life on February 24th during the Mannadi Temple festival in Adoor, Kerala. He was on his way to pick up his wife when he witnessed a severe accident and immediately performed CPR on the injured biker, ultimately saving his life.

ADVERTISEMENT