പ്രകാശം ചിതറിയപോലെ, ചെറിയ അക്ഷരങ്ങൾ വായിക്കാൻ പ്രയാസം; കണ്ണു പരിശോധിക്കാൻ സമയമായി Understanding Age-Related Vision Loss
പ്രായം കൂടുന്തോറും തിമിരം, ഗ്ലോക്കോമ തുടങ്ങിയ നേത്രരോഗങ്ങൾ കാഴ്ചയെ സാരമായി ബാധിക്കാം, പ്രമേഹം പോലുള്ള രോഗങ്ങൾ കാഴ്ച പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു. തിമിരം കണ്ണിലെ ലെൻസിനെ സുതാര്യമാക്കാതെയാകുന്ന അവസ്ഥയാണ്, ഇത് ആദ്യം ദൂരക്കാഴ്ചയെ ബാധിക്കുകയും പിന്നീട് വായനാശക്തിയെയും ബാധിക്കാം. ശസ്ത്രക്രിയയിലൂടെ തിമിരം മാറ്റിയെടുക്കാം. ഗ്ലോക്കോമ കണ്ണിലെ സമ്മർദ്ദം കൂടുന്നത് മൂലമുണ്ടാകുന്നതും അപകടകരവുമായ ഒരു രോഗമാണ്, ഇതിലൂടെ ദൃഷ്ടിനാഡി നശിക്കുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്യാം. പ്രമേഹം കണ്ണിലെ റെറ്റിനയെ ബാധിച്ച് കാഴ്ച പ്രശ്നങ്ങളുണ്ടാക്കാം (ഡയബറ്റിക് റെറ്റിനോപ്പതി), അതിനാൽ പ്രമേഹ രോഗികൾ കൃത്യമായ ഇടവേളകളിൽ നേത്രപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. പ്രായാധിക്യത്താലുള്ള മറ്റ് രോഗങ്ങളും കാഴ്ചയെ ബാധിക്കാം, അതിനാൽ എല്ലാവരും, പ്രത്യേകിച്ച് പ്രായമായവർ, ഇടയ്ക്കിടെ നേത്രപരിശോധനയ്ക്ക് വിധേയരാകുന്നത് ഉത്തമമാണ്.

നല്ല തെളിച്ചമുള്ള കാഴ്ച യൗവനത്തിന്റെ ഭാഗ്യമാണ്. പ്രായമാകുമ്പോൾ വെള്ളെഴുത്തായും തിമിരമായും കാഴ് ചയ്ക്കു ഭീഷണികൾ വരാം. പ്രമേഹം പോലെയുള്ള രോഗങ്ങൾ വളരെ വ്യാപകമായിട്ടുള്ള ഇന്നത്തെ കാലത്ത് അതുകൊണ്ടുള്ള കാഴ്ചപ്രശ്നങ്ങളും കൂടുതലാണ്.
തിമിരം നേരത്തേ തിരിച്ചറിയാം
പ്രായമാകുമ്പോൾ കാഴ്ചയെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗം തിമിരമാണ്. കണ്ണിലെ സുതാര്യമായ ലെൻസ് അതാര്യം അഥവാ പ്രകാശത്തെ കടത്തിവിടാത്തതാകുന്നു. കാഴ്ചക്കുറവാണു പ്രധാന ലക്ഷണം. പ്രകാശത്തിലേക്കു നോക്കുമ്പോൾ ചിതറിയ പോലെ കാണപ്പെടാം.
പ്രായമായിട്ടു വരുന്ന തിമിരത്തിൽ ദൂരക്കാഴ്ചയാണ് ആദ്യം കുറയുന്നത്. വളരെ മെല്ലെയാകും ഈ കുറവു പ്രകടമാവുക. അതുകൊണ്ടു തുടക്കത്തിലേ തിരിച്ചറിയാൻ പ്രയാസമായിരിക്കും. കുറച്ചുകൂടി കഴിയുമ്പോൾ ദൂരക്കാഴ്ച വളരെ കുറയും. ഒപ്പം വളരെ ചെറിയ അ ക്ഷരം വായിക്കാൻ പറ്റാതെയാകുന്നു. കണ്ണാടി വച്ചിട്ടുള്ളവർക്കും ഇതേ പ്രശ്നം വരാം. കണ്ണാടി മാറി വച്ചാലും വായിക്കാൻ പറ്റാതെ വരുന്നു. അങ്ങനെ വരുമ്പോഴാണു സർജറിയിലേക്ക് എത്തുന്നത്.
ഒരു കണ്ണിനു മാത്രമായി തിമിരം വ ന്ന്, അതു തീവ്രമായാലും മറ്റേ കണ്ണിനു കുഴപ്പമൊന്നും ഇല്ലെങ്കിൽ ഈ പ്രശ്നം തിരിച്ചറിയപ്പെടാതെ പോകാം. മറ്റേ കണ്ണിന്റെ കാഴ്ച കുറയുമ്പോഴേ തിമിരം മനസ്സിലാകൂ. ഒരു കണ്ണ് അടച്ചുപിടിച്ചു നോക്കിയാൽ ഒരു കണ്ണിനു മാത്രമായി കാഴ്ചക്കുറവുണ്ടോ എന്നു തിരിച്ചറിയാൻ സാധിക്കും.
കണ്ണട കൊണ്ടു ഗുണമുണ്ടോ?
തിമിരത്തിന്റെ ആദ്യഘട്ടത്തിൽ ക ണ്ണട ഉപയോഗിക്കുന്നതു കൊണ്ടു കുറച്ചു പ്രയോജനം ഉണ്ടാകും. പക്ഷേ, തിമിരം വഷളായിക്കഴിഞ്ഞാൽ പിന്നെ കണ്ണട കൊണ്ടു പ്രയോജനമില്ല. അപ്പോൾ ശസ്ത്രക്രിയ വഴി തിമിരമുള്ള ലെൻസ് എടുത്തു മാറ്റി കൃത്രിമ ലെൻസ് വയ്ക്കുന്നു. അതല്ലാതെ മറ്റു മരുന്നുകളോ കണ്ണടയോ ഒന്നും തിമിരത്തിനു ഫലപ്രദമല്ല.
ചിലരെങ്കിലും ശസ്ത്രക്രിയയോടുള്ള ഭയം കാരണം തിമിരം ചികിത്സിക്കാതെ കൊണ്ടുനടക്കും. യഥാർഥത്തിൽ, തിമിര ശസ്ത്രക്രിയയെക്കുറിച്ച് ഒന്നും പേടിക്കേണ്ടതില്ല. മരുന്ന് ഒഴിച്ചു മരവിപ്പിച്ചുള്ള കീ ഹോൾ സർജറിയാണ് ഇപ്പോൾ വ്യാപകമായി ചെയ്യുന്നത്. കുത്തിവയ്പിന്റെ പോലും ആവശ്യമില്ല. ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ് ചത്തെ വിശ്രമം മതിയാകും.
ഗ്ലോക്കോമ
തിമിരത്തിന്റെ അത്ര സാധാരണമല്ലെങ്കിലും കൂടുതൽ അപകടകാരിയാണു ഗ്ലോക്കോമ. കണ്ണിലെ പ്രഷർ വ്യതിയാനങ്ങളാണു (Intra Ocular pressure) കാരണം. എന്നുവച്ച് ബിപി ഉള്ളവർക്കാണ് ഇതു വരിക എന്നു കരുതേണ്ട. രക്തസമ്മർദം സാധാരണനിലയിൽ ഉള്ളവ ർക്കും വരാം. ഗ്ലോക്കോമ തീവ്രമായി കാഴ്ച നഷ്ടപ്പെട്ടാൽ പിന്നെ തിരിച്ചുകിട്ടില്ല. കാരണം കാഴ്ച സാധ്യമാക്കുന്ന ദൃശ്യനാഡി കണ്ണിലെ പ്രഷർ വ്യതിയാനം കാരണം നശിച്ചുപോകാം. നാഡീകോശങ്ങൾ നശിച്ചുപോയാൽ വീണ്ടെടുക്കാനാകില്ലല്ലൊ.
ആദ്യമൊന്നും രോഗമുണ്ടെന്ന് അ റിയണമെന്നില്ല. കണ്ണിനു ചെറിയ വേദനയും തലവേദനയും മാത്രമേ കാണൂ. കാഴ്ചക്കുറവു മനസ്സിലാകില്ല. പതിവു നേത്രപരിശോധനകളിൽ യാദൃശ്ചികമായിട്ടാണു പലപ്പോഴും ഗ്ലോക്കാമ കണ്ടെത്താറ്. അതല്ലെങ്കിൽ ഒരു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടമായി, അടുത്ത കണ്ണിന്റേതും കുറയുമ്പോഴായിരിക്കും ഡോക്ടറെ കാണുക. അതുകൊണ്ട് ഇടയ്ക്കു നേത്രപരിശോധനയ്ക്കു വിധേയരാകുന്നതു നല്ലത്.
രോഗം തീവ്രമാകുമ്പോൾ കാഴ്ചയുടെ പരിധി (Field of vision) ചുരുങ്ങിവരുന്നു. ഒടുവിൽ നേരേയുള്ള കാഴ്ച മാത്രം കാണാൻ പറ്റുന്ന അവസ്ഥയെ ത്തും. കാഴ്ച പൂർണമായും നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ ജീവിതകാലം മുഴുവൻ, ഒരു ദിവസം പോലും മുടങ്ങാതെ തുള്ളിമരുന്നുകൾ കണ്ണിലൊഴിച്ചാൽ, 95 ശതമാനം പേരിലും ഉള്ള കാഴ്ച നിലനിർത്താം. ബാക്കിയുള്ളവർക്കു സർജറി വേണ്ടിവരും. പാരമ്പര്യമായും ഗ്ലോക്കോമ വരാം. അതുകൊണ്ട് കുടുംബത്തിൽ ആർക്കെങ്കിലും ഗ്ലോക്കോമ ഉണ്ടെങ്കിൽ ഇടയ്ക്കിടെ നേത്രപരിശോധനകൾ നടത്തണം.
ചെറിയ കണ്ണുകൾ ഉള്ള ചിലരിൽ (കോർണിയയും ഐറിസും തമ്മിലുള്ള കോണകലം കുറവുള്ളവരിൽ) ഒരുതരം ഗ്ലോക്കോമ വരാം. ഇതിനു നാരോ ആംഗിൾ ഗ്ലോക്കോമ എന്നു പറയുന്നു. തലവേദനയാണു ലക്ഷണം. പെട്ടെന്നു ഭയങ്കരമായ വേദന വരാം. മരുന്നുകളും ലേസർ ചികിത്സയും സർജറിയുമാണു ഗ്ലോക്കോമയുടെ പരിഹാരങ്ങൾ.
പ്രമേഹം ബാധിക്കുമ്പോൾ
അനിയന്ത്രിത പ്രമേഹം കണ്ണിലെ റെറ്റിനയെ ബാധിച്ചു കാഴ്ചപ്രശ്നങ്ങൾ വ രുത്താം. ഇതിനു ഡയബറ്റിക് റെറ്റിനോപ്പതി എന്നു പറയുന്നു. പ്രമേഹത്തിനു കൃത്യമായ ചികിത്സ എടുക്കുന്ന പലരും പക്ഷേ, കണ്ണിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല. പ്രമേഹം ഉണ്ടെന്നു കണ്ടുപിടിക്കുമ്പോൾ തന്നെ ഒരു നേത്രരോഗവിദഗ്ധനെ കണ്ടു കണ്ണു പരിശോധിപ്പിക്കണം. പ്രമേഹം കണ്ണിനെ ബാധിച്ചിട്ടുണ്ടെങ്കിൽ അതിന്റെ തീവ്രത അനുസരിച്ച്, ഡോക്ടറുടെ നിർദേശപ്രകാരം മൂന്നു മുതൽ ആറു മാസത്തിനിടയ്ക്കു കണ്ണു പരിശോധന നടത്തണം.
അഥവാ പ്രമേഹം കണ്ണിനെ ബാധിച്ചിട്ടില്ലെങ്കിലും എല്ലാ വർഷവും നേത്രപരിശോധന നടത്തണം.
കാരണം, പ്രമേഹം കണ്ണിലെ റെറ്റിനയുടെ രക്തക്കുഴലുകളിൽ ചില മാറ്റങ്ങൾ സംഭവിക്കാൻ കാരണമാകാം. കണ്ണിനകത്തു ര ക്തസ്രാവം ഉണ്ടാകാം. ഞരമ്പിനു നീ രു വരാം. റെറ്റിനയിൽ വർധിച്ച തോതിലുള്ള രക്തസ്രാവം വരാം. വിട്രിയസ് ഹെമറേജ് എന്ന അവസ്ഥ വന്നു റെറ്റിന വിട്ടുപോരുന്ന റെറ്റിനൽ ഡിറ്റാച്ച്മെന്റ് വരെ സംഭവിക്കാം. ഈ പ്രശ്നങ്ങ ൾ വന്നുകഴിഞ്ഞാൽ ചികിത്സിച്ചാലും കാഴ്ച തിരിച്ചു കിട്ടാൻ പ്രയാസമാണ്.
ഇതുകൂടാതെ റെറ്റിനയിലും കോർണിയയിലും ഒക്കെ പ്രായാനുബന്ധമായ കോശമാറ്റങ്ങളും പ്രവർത്തനശേഷിക്കുറവും കൊണ്ടുള്ള രോഗങ്ങളും (Deg enerative diseases) വരാം. അതുകൊണ്ടു, കണ്ണിനു പ്രശ്നമൊന്നുമില്ല എന്നു പറഞ്ഞിരിക്കാതെ ഇടയ്ക്കു നേത്രപരിശോധനകൾ നടത്താൻ വയോജനങ്ങ ൾ ശ്രദ്ധിക്കണം.
വിവരങ്ങൾക്കു കടപ്പാട്
ഡോ. മിനി സി. ജി.
നേത്രരോഗ വിദഗ്ധ, കോട്ടയം