ആമാശയത്തിലെ ദഹനരസത്തിൽ അടങ്ങിയ ഹൈഡ്രോക്ലോറിക് ആസിഡിന്റെ അമിതോത്പാദനം ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് ഡിസീസ്, പെപ്റ്റിക് അൾസർ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അന്റാസിഡുകൾ നേരിട്ട് ആസിഡിനെ നിർവീര്യമാക്കുമ്പോൾ, അവയുടെ അമിത ഉപയോഗം ശരീരത്തിന്റെ ക്ഷാരഗുണം വർദ്ധിപ്പിക്കുകയും വൃക്കരോഗങ്ങൾ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്യാം. കൂടാതെ, അന്റാസിഡുകൾ മറ്റു ചില മരുന്നുകളുടെ ആഗിരണത്തെ തടസ്സപ്പെടുത്താം. എച്ച് 2 റിസപ്റ്റർ ബ്ലോക്കേഴ്സ് ദഹനരസത്തിന്റെ ഉത്പാദനം കുറയ്ക്കുമെങ്കിലും തലവേദന, ശ്വാസതടസ്സം പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാം, കൂടാതെ ചില മരുന്നുകളുമായി ഇവ പ്രതിപ്രവർത്തിക്കുകയും ചെയ്യാം. റാനിറ്റിഡിൻ പോലുള്ള മരുന്നുകൾ കാൻസർ സാധ്യത കാരണം നിരോധിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ, ഇത്തരം മരുന്നുകൾ ഉപയോഗിക്കുമ്പോൾ ഡോക്ടറുടെ നിർദ്ദേശം കർശനമായി പാലിക്കേണ്ടത് അത്യാവശ്യമാണ്, പ്രത്യേകിച്ചും കുട്ടികൾ, ഹൃദ്രോഗികൾ, വൃക്കരോഗികൾ എന്നിവർക്ക്.

ആഹാരം ദഹിപ്പിക്കുന്നതിനായി നമ്മുടെ ആമാശയത്തിൽ ഉൽപാദിപ്പിക്കുന്ന ദഹനരസത്തിൽ പ്രധാനമായും ഹൈഡ്രോക്ലോറിക് ആസിഡ് ആണ് അടങ്ങിയിട്ടുള്ളത്. ഇത്തരം ദഹനരസങ്ങളുടെ അമിത ഉൽപാദനം കാരണം പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് ഡിസീസ്, പെപ്റ്റിക് അൾസർ, അമിത മാനസിക സമ്മർദം കാരണം ശ്ലേഷ്മ സ്തരങ്ങളിൽ ഉണ്ടാകുന്ന മുറിവുകൾ എന്നിവ ഉദാഹരണം. ഇത്തരം 90 ശതമാനത്തിൽ അധികം കേസുകളിലും കാരണം എച്ച്Ðപൈലോറി എന്ന സൂക്ഷ്മജീവി കാരണമുണ്ടാകുന്ന അണുബാധയും വേദനാസംഹാരി ഗുളികകളുടെ അമിത ഉപയോഗവുമാണ്.

അന്റാസിഡുകൾ, എച്ച് 2 റിസപ്റ്ററുകൾക്കെതിരെ പ്രവർത്തിക്കുന്ന മരുന്നുകൾ, പ്രോട്ടോൺ പമ്പ് ഇൻഹിബിറ്റർ എന്നീ വിഭാഗത്തിൽപ്പെട്ട മരുന്നുകളാണു പ്രധാനമായും അസിഡിറ്റി ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. അന്റാസിഡ് മരുന്നുകളായ സോഡിയം ബൈ കാർബണേറ്റ്, കാത്സ്യം കാർബണേറ്റ്, മഗ്നീഷ്യം ഹൈഡ്രോക്സൈഡ്, അലുമിനിയം ഹൈഡ്രോക്സൈഡ് എന്നിവ നേരിട്ടു ദഹനരസത്തിലെ ഹൈഡ്രോക്ലോറിക് ആസി‍ഡുമായി പ്രവർത്തിച്ച് അമ്ലഗുണത്തെ നിർവീര്യമാക്കുന്നു.

ADVERTISEMENT

ഈ പ്രക്രിയയിൽ ഉണ്ടാകുന്ന കാർബൺ ഡൈ ഓക്സൈഡ് ചില പ്പോൾ നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രബിൾ തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാക്കാറുണ്ട്. അന്റാസിഡുകളുടെ അമിത ഉപയോഗം കാരണം രക്തത്തിന്റെ ക്ഷാരഗുണം വർദ്ധിക്കുകയും തന്മൂലം വൃക്കരോഗങ്ങൾ, അമിത രക്തസമ്മർദ്ദം എന്നിവ കണ്ടുവരുന്നു. മഗ്നീഷ്യം ഹൈഡ്രോക്സൈഡ്, അലുമിനിയം ഹൈഡ്രോക്സൈഡ് എന്നീ അന്റാസിഡുകളുടെ അമിതമായ ഉപയോഗം കാരണം വൃക്കരോഗം, മലബന്ധം, നീർക്കെട്ട് എന്നിവ വരാം.

ടെട്രാസൈക്ലിൻ, ഫ്ളൂറോമെതലോൺ ശ്രേണിയിൽപ്പെട്ട ആന്റിബയോട്ടിക്കുകൾ, ചില ആന്റിഫംഗൽ മരുന്നുകൾ (ഇട്രാകൊണസോൾ), അയൺ എന്നിവയുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നതിനാൽ മേൽപ്പറഞ്ഞ മരുന്നുകൾ കഴിച്ചു രണ്ടു മണിക്കൂർ കഴിഞ്ഞേ അന്റാസിഡ് ഉപയോഗിക്കാവൂ. 12 വയസ്സിൽ താഴെയുള്ള കുട്ടികൾ, ഹൃദയസംബന്ധമായ രോഗമുള്ളവർ, ഉയർന്ന വാതസമ്മർദ്ദത്തിനു സ്ഥിരമായി മരുന്നു കഴിക്കുന്നവർ, കരൾ, വൃക്ക രോഗികൾ എന്നിവർ വൈദ്യനിർദേശ പ്രകാരം മാത്രം അന്റാസിഡ് കഴിക്കുക

ADVERTISEMENT

എച്ച് 2 റിസപ്റ്റർ ബ്ലോക്കേഴ്സ്

സിമറ്റിഡിൻ, റാനിറ്റിഡിൻ എന്നീ വിഭാഗത്തിൽ ഉൾപ്പെടുന്ന മരുന്നുകളാണിവ. ആമാശയഭിത്തികളിലെ ദഹനരസം ഉൽപാദിപ്പിക്കുന്ന കോശങ്ങളിൽ പ്രവർത്തിച്ച് ഇവ ദഹനരസങ്ങളുടെ ഉൽപാദനം ഗണ്യമായി കുറയ്ക്കുന്നു. ഗുളിക രൂപത്തിലും കുത്തിവയ്പു രൂപത്തിലും ലഭ്യമാണ്. ഇവയുടെ കണ്ടുപിടുത്തത്തിന് ജെയിംസ് ബ്ലാക്ക് എന്ന ശാസ്ത്രജ്ഞന് നോബൽ പ്രൈസ് ലഭിക്കുകയുണ്ടായി.

ADVERTISEMENT

പ്രധാന പാർശ്വഫലങ്ങൾ തലവേദന, തലകറക്കം, പേശിവേദന, സംഭ്രമം, നെഞ്ചിൽ ഭാരം, ശ്വസന ബുദ്ധിമുട്ടുകൾ, ക്രമം തെറ്റിയ ഹൃദയമിടിപ്പ് എന്നിവയാണ്.വാർഫറിൻ, തിയോഫിലിൻ, ഫിനൈറ്റോയിൻ, പ്രൊപനോൾ നിഫെഡിപിൻ എന്നീ മരുന്നുകൾ കഴിക്കുന്നവർ ഡോക്ടറോടു സംസാരിച്ചശേഷമേ സിമറ്റിഡിൻ കഴിക്കാവൂ. ആന്റിവൈറൽ മരുന്നുകൾ, ഡെറ്റിനിബ്, എർലോറ്റിനിബ് തുടങ്ങിയ കാൻസർ മരുന്നുകൾ , വാർഫറിൻ, മിഡസോളം തുടങ്ങിയ മരുന്നുകളുമായി റാനിറ്റിഡിൻ പ്രതിപ്രവർത്തിക്കുന്നതു കണ്ടെത്തിയിട്ടുണ്ട്.

കാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ള രാസവസ്തുവിന്റെ അളവു (NOMA) കണ്ടെത്തിയതിനെത്തുടർന്ന് 2020Ðൽ U S FDA റാനിറ്റിഡിന്റെ ഉപയോഗവും വിൽപനയും നിരോധിക്കുകയുണ്ടായി. ദീർഘനാൾ ഉപയോഗം വഴി ചില വൈറ്റമിനുകളുടെ (വൈറ്റമിൻ ബി12, ഡി, ഫോളിക് ആസിഡ്) ആഗിരണത്തെയും ഇവ തടസ്സപ്പെടുത്തുന്നതായി കണ്ടുവരുന്നു

ഡോ. ഹരികുമാർ ആർ.

ഫാർമസി സ്േറ്റാർ സൂപ്രണ്ട്,

ഗവ. മെഡി. കോളജ്, കോട്ടയം

English Summary:

Acidity is primarily caused by excess hydrochloric acid production in the stomach, leading to conditions like GERD and ulcers. While antacids neutralize acid, they can cause side effects such as increased alkalinity and kidney issues with overuse, and interfere with the absorption of other medications. H2 blockers significantly reduce acid production but also have side effects and potential drug interactions, with ranitidine being banned due to carcinogen concerns. Proton pump inhibitors, another class of drugs, are also used for acidity treatment. Proper medical guidance is essential, especially for children and individuals with pre-existing health conditions, when using these medications. Understanding these treatments and their implications is crucial for managing digestive health effectively.

ADVERTISEMENT