സാന്താക്ലോസ് വേഷത്തിൽ വന്ന് ആസിഡ് ഒഴിച്ചു; ഇന്നും ദുരിതത്തിന്റെ പൊള്ളലടങ്ങാതെ റിൻസിയും മകനും From Ashes to Hope: A Kerala Acid Attack Survivor's Fight
2015 ഡിസംബർ 24-ന് ക്രിസ്തുമസ് തലേന്നത്തെ പാതിരാത്രിയിൽ, പാതിരാകുർബാനയ്ക്ക് പോകുകയായിരുന്ന റിൻസിയുടെ മുഖത്ത് മുൻപരിചയമുള്ള ഒരാൾ ആസിഡ് ഒഴിച്ചു. ഈ ഭീകരമായ ആക്രമണത്തിൽ റിൻസിയുടെ മുഖം പൂർണ്ണമായും വെന്തുരുകുകയും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. ഒപ്പം ഉണ്ടായിരുന്ന ഏഴു വയസ്സുള്ള മകനും പൊള്ളലേറ്റു. അച്ഛനും അമ്മയും മകനും ഉൾപ്പെടെയുള്ള കുടുംബത്തിന്റെ ഉത്തരവാദിത്തം റിൻസിക്കായിരുന്നു. അന്നുമുതൽ വീട്ടുജോലികൾ ചെയ്തും നൃത്തം പഠിപ്പിച്ചും മെഴുകുതിരിയും സോപ്പും നിർമ്മിച്ചും സ്വരു കൂട്ടിയ പണം ഉപയോഗിച്ച് റിൻസി ജീവിതം മുന്നോട്ട് കൊണ്ടുപോയി. ബുദ്ധിവികാസക്കുറവുള്ള മകന്റെ ചികിത്സയ്ക്കും പഠനത്തിനും വേണ്ടി കഷ്ടപ്പെട്ട റിൻസി, ദിവസക്കൂലിക്കുള്ള ജോലികൾ ചെയ്തും കുടുംബം പുലർത്താൻ ശ്രമിച്ചു. അപകടകരമായ തൊഴിൽ സാഹചര്യങ്ങൾ കാരണം പിന്നീട് ആ ജോലി ഉപേക്ഷിക്കേണ്ടി വന്നുവെങ്കിലും, തന്റെ ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് റിൻസി.

കുളിരും തണുപ്പും നിറയുന്ന ഡിസംബർ മാസങ്ങൾ റിൻസിക്കു ചുട്ടുനീറുന്ന ഒാർമയാണ്. 2015 ഡിസംബർ 24 ലെ കുളിരുന്നൊരു പാതിരാത്രിയിലാണു കണ്ണൂർ ഏമ്പട്ട് സ്വദേശി റിൻസിയുടെ സ്വപ്നങ്ങളും ജീവിതവും പൊള്ളിക്കരിഞ്ഞുപോയത്.
വീടിനു തൊട്ടടുത്തുള്ള സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ പാതിരാക്കുർബാന കൂടാൻ പോയതാണു റിൻസി. സമയം പത്തര. തോളിൽ ഏഴു വയസ്സുള്ള മകൻ അഭിഷേക് നല്ല ഉറക്കം. റിൻസിയുടെ അച്ഛൻ റോബർട്ടിന്റെ കയ്യിൽ പിടിച്ചു മൂത്തമകൾ മനീഷ തൊട്ടുപുറകെയുണ്ട്. വീടിനടുത്തുള്ള ചെറിയ പാലം കഴിഞ്ഞാൽ വിജനമായ മൈതാനം.
പെട്ടെന്നാണു സാന്താക്ലോസിന്റെ ചുവന്ന കുപ്പായവും മുഖംമൂടിയും വച്ചൊരാൾ മുൻപിലേക്കു ചാടിവീണത്. ‘ഇവിടെയെന്താണു സാന്താക്ലോസ്’ എന്നു ചിന്തിച്ചു തീരും മുൻപു മുഖത്തു തീകോരിയെറിഞ്ഞ വേദന. മുഖത്ത് ഒഴിച്ചതിന്റെ ആസിഡ് ബാക്കിയുള്ളതു തോളത്തുകിടക്കുന്ന കുഞ്ഞിനു മുകളിലേക്കും ഒഴിച്ച് അയാൾ ഒാടിമറഞ്ഞു. അന്നു മുതൽ വെന്തുനീറുന്ന പാതിമുഖവും കരിഞ്ഞുപോകാത്ത ചിരിയുമായി വിധിയെ നേരിടുകയാണു റിൻസി. ആ അനുഭവം വായിക്കാം.
‘‘മുഖവും കണ്ണും വെന്തുരുകുന്ന വേദനയിലും ‘അച്ഛാ, ഒാടിക്കോ ആസിഡാണ് ’ എന്നു പറഞ്ഞു ഞാൻ വീട്ടിലേക്കു പാഞ്ഞു. വീണും എഴുന്നേറ്റും മുഖവും ശരീരവും വെന്തുനീറി വീട്ടുമുറ്റത്തെത്തി. ഒക്കത്തിരുന്ന കുഞ്ഞിനെ നിലത്തുനിർത്തി ബക്കറ്റിലെ വെള്ളം മുഖത്തേക്കു ഒഴിച്ചു. അപ്പോഴേക്കും ആസിഡ് തൊണ്ടയിലേക്കിറങ്ങി ഒച്ചയടഞ്ഞിരുന്നു. പിന്നെ ഒന്നും ഒാർമയില്ല.
ഒരു മാസത്തിനു ശേഷം കണ്ണു തുറക്കുന്നതു മംഗലാപുരത്തെ ഫാ. മുള്ളർ ആശുപത്രിയുടെ ഐസിയുവിൽ. പച്ചമാംസം പുകയുന്ന വേദനയിലും മകനെവിടെ എന്നാണ് ആദ്യം തിരഞ്ഞത്. തൊട്ടടുത്തുള്ള ഐസിയുവിൽ മുഖത്തിന്റെ ഒരു ഭാഗവും പുറവും കഴുത്തും വെന്തു കുഞ്ഞ് അഭിഷേക് വേദനയിൽ മയങ്ങുന്നു.
കറുത്ത പന്തുപോലെ
മുഖത്തു വലതുഭാഗത്താണ് ആസിഡ് വീണത്. വലതുകണ്ണും മൂക്കും ഉരുകി. കറുത്ത പന്തുപോലെ വീർത്തുന്തി മുഖം. അവിടെ ഒരു മാസം ചികിത്സ. ശേഷം കോയമ്പത്തൂർ അരവിന്ദ ഹോസ്പിറ്റലിൽ. കാഴ്ച കിട്ടിയില്ല. കണ്ണിന്റെ ഭാഗം ഗുഹ പോലെ ആകാതിരിക്കാൻ കാഴ്ച പോയ വലംകണ്ണു തുന്നിവച്ചുതന്നു.
കൂട്ടിന്, മൂന്ന് അറ്റാക്ക് കഴിഞ്ഞ അച്ഛനും പ്രായം ചെന്ന അമ്മയും. അനാഥാലയത്തിലാണ് അച്ഛനും അമ്മയും വളർന്നത്. ഒരു ചേട്ടനുണ്ടായിരുന്നതു ചെറുപ്പത്തിലേ മരിച്ചു.
മൂന്നു വയസ്സു മുതലേ നൃത്തം പഠിച്ചു തുടങ്ങിയതാണ്. ഭരതനാട്യവും മോഹിനിയാട്ടവും നാടോടിനൃത്തവും വഴങ്ങും. ഒാട്ടത്തിലും ചാട്ടത്തിലും നീന്തലിലുമൊക്കെ സംസ്ഥാനതലത്തിൽ വരെ സമ്മാനങ്ങൾ. കണ്ണൂർ സ്പോർട്സ് സ്കൂളിലായിരുന്നു പഠനം. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നോട് ഇഷ്ടം തോന്നി ഒരാൾ വീട്ടിൽവന്നു പെണ്ണു ചോദിച്ചു. ആറു വയസ്സ് കൂടുതൽ. അന്യമതസ്ഥൻ. ‘ഒാളുടെ പഠിപ്പു കഴിഞ്ഞിട്ടു നോക്കാം’ എന്ന് പറഞ്ഞ് അച്ഛൻ ഒഴിവാക്കി.
വീണ്ടും ശല്യപ്പെടുത്തിയപ്പോൾ അച്ഛനും ചങ്ങാതിമാരും ചേർന്ന് അയാളെ തല്ലി. ആ വൈരാഗ്യത്തിന് എന്നെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്തു.
ഇഷ്ടപ്പെട്ടു സ്വന്തമാക്കിയതാണെങ്കിലും കുടിച്ചു കഴിയുമ്പോൾ അതെല്ലാം അയാൾ മറക്കും. മകളെയും ഉപദ്രവിക്കും. കണ്ണീരിന്റെ നാളുകൾക്കിടയിലും ഞാൻ പത്താം ക്ലാസ്സും പ്ലസ്ടുവും പാസ്സായി. രണ്ടാമതു മകൻ ജനിച്ചു. ആറാം മാസം മുതൽ അവനു ഫിറ്റ്സ് വന്നു തുടങ്ങി. ബുദ്ധിവളർച്ചയും കുറവാണ്. അയാൾ മകനെയും ഉപദ്രവിക്കാൻ തുടങ്ങിയതോടെ ബന്ധം വേർപെടുത്തി എന്റെ വീട്ടിലേക്കു വന്നു.
ആസിഡ് ഒാർമകൾ
പിന്നെയങ്ങോട്ടു ജീവിക്കാനും മക്കളെ വളർത്തുവാനുമായി കുറേ കഷ്ടപ്പെട്ടു. നൃത്തം പഠിപ്പിച്ചും മെഴുകുതിരിയും സോപ്പും നിർമിച്ചും പണം സ്വരുക്കൂട്ടി. മകന് ഇടയ്ക്കിടെ അപസ്മാരം വരും. ശരീരം മുഴുവൻ തണുത്തുമരച്ചു ജീവൻ പോയപോലെ കുട്ടി നിശ്ചലനായി കിടക്കും. ഉടനെ അവനെയും വാരിയെടുത്ത് ആശുപത്രിയിലേക്ക് ഒാടും. ആശുപത്രി ഒാട്ടങ്ങൾക്കു വിളിച്ചതാണു ടാക്സി ഡ്രൈവറായ ജയിംസ് ആന്റണിയെ. അയാളുടെ ഭാര്യയെ എനിക്കു പരിചയമുണ്ട്. അവരാണു പറഞ്ഞത് ആശുപത്രി കേസ് വന്നാൽ മടിക്കാതെ വിളിക്കണമെന്ന്. രണ്ടു മൂന്നു തവണ മാത്രമേ അയാളുടെ വണ്ടിയിൽ പോയുള്ളു. സംസാരവും പെരുമാറ്റവും പന്തിയല്ലെന്നു തോന്നിയപ്പോൾ വണ്ടി വിളിക്കാതായി. അയാളുടെ ഇഷ്ടത്തിനു വഴങ്ങാത്തതിനുള്ള പ്രതികാരമായിരുന്നു ക്രിസ്മസ് തലേന്നത്തെ ചതി.
കഷ്ടപ്പാടും കടങ്ങളും പെരുകിയപ്പോൾ കളക്ടറെ കണ്ട് അപേക്ഷിച്ചു. അങ്ങനെ പരിയാരം മെഡിക്കൽ കോളജിൽ ദിവസക്കൂലിക്ക് അറ്റൻഡറായി. മകന് ഒരു മാസത്തെ മരുന്നിനു തന്നെ നല്ലൊരു തുക വേണം. ഹൃദ്രോഗിയായ അച്ഛനെയും അമ്മയേയും നോക്കണം. മകളുടെ പഠനത്തിനും വേണം പണം. ആകെ കിട്ടുന്നതു ദിവസം 400 രൂപയും. പലരോടും അപേക്ഷിച്ച് ദിവസക്കൂലി 600 രൂപയാക്കി കിട്ടി. അതുകൊണ്ടു മകളെ പഠിപ്പിച്ചു. കുടുംബം നോക്കി.
പക്ഷേ, രോഗാണുക്കൾ നിറഞ്ഞ അന്തരീക്ഷവും പൊടിയും ചൂടും ആസിഡിൽ വെന്ത ശരീരത്തിനു പ്രതികൂലമായി. തുടരെ അണുബാധകൾ. ദേഹം മുഴുവൻ പുകച്ചിൽ. കണ്ണിനും പ്രശ്നം. തൊഴിൽ സാഹചര്യങ്ങളിൽ മാറ്റം ചോദിച്ചിട്ടും അനുകൂല പ്രതികരണമുണ്ടായില്ല. സങ്കടത്തോടെയാണെങ്കിലും ജോലി വിട്ടു. ആരോഗ്യമില്ലാതെ ജീവിക്കാനാകില്ലല്ലൊ.
കാണുന്ന ഒഴിവുകളിലെല്ലാം അപേക്ഷിക്കുകയാണ് ഇപ്പോൾ. മകന് 18 വയസ്സായി. ‘എനിക്കൊരു പണി തരാമോ’ എന്നവൻ കാണുന്നവരോടൊക്കെ ചോദിക്കും. ബുദ്ധിവളർച്ച കുറവായതുകൊണ്ട് അവനെ തനിച്ചാക്കി ജോലിക്കു ദൂരെപ്പോകാൻ വയ്യ. ’’
ദുരിതങ്ങളുടെ പൊള്ളലടങ്ങി ജീവിതം വീണ്ടും തളിർക്കുമെന്നു പ്രതീക്ഷയോടെ കാത്തിരിക്കുകയാണു റിൻസി.