സിസേറിയന് കഴിഞ്ഞു തരിപ്പും മരപ്പും: നട്ടെല്ലിനു കുത്തിവയ്പോ പ്രശ്നം? വിദഗ്ധ മറുപടി The Myth of Spinal Anesthesia and Back Pain
'സിസേറിയന് ആയിരുന്നോ മോളെ? എങ്കില്‍ ഉറപ്പിച്ചോ. നടുവേദന വിട്ടുമാറില്ല...' സിസേറിയനും കഴിഞ്ഞ്, സ്റ്റിച്ചിന്റെ വേദനയും കുഞ്ഞിന്റെ കരച്ചിലും തുടര്‍ച്ചയായ പാലൂട്ടലുമൊക്കെയായി വലഞ്ഞിരിക്കുമ്പോഴായിയിരിക്കും വെള്ളിടി പോലെയുള്ള ഇത്തരം മുന്നറിയിപ്പുകളെത്തുക. ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്കിടയിലേക്ക് അല്‍പം
'സിസേറിയന്‍ ആയിരുന്നോ മോളെ? എങ്കില്‍ ഉറപ്പിച്ചോ. നടുവേദന വിട്ടുമാറില്ല...' സിസേറിയനും കഴിഞ്ഞ്, സ്റ്റിച്ചിന്റെ വേദനയും കുഞ്ഞിന്റെ കരച്ചിലും തുടര്‍ച്ചയായ പാലൂട്ടലുമൊക്കെയായി വലഞ്ഞിരിക്കുമ്പോഴായിയിരിക്കും വെള്ളിടി പോലെയുള്ള ഇത്തരം മുന്നറിയിപ്പുകളെത്തുക. ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്കിടയിലേക്ക് അല്‍പം
'സിസേറിയന്‍ ആയിരുന്നോ മോളെ? എങ്കില്‍ ഉറപ്പിച്ചോ. നടുവേദന വിട്ടുമാറില്ല...' സിസേറിയനും കഴിഞ്ഞ്, സ്റ്റിച്ചിന്റെ വേദനയും കുഞ്ഞിന്റെ കരച്ചിലും തുടര്‍ച്ചയായ പാലൂട്ടലുമൊക്കെയായി വലഞ്ഞിരിക്കുമ്പോഴായിയിരിക്കും വെള്ളിടി പോലെയുള്ള ഇത്തരം മുന്നറിയിപ്പുകളെത്തുക. ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്കിടയിലേക്ക് അല്‍പം
'സിസേറിയന്‍ ആയിരുന്നോ മോളെ? എങ്കില്‍ ഉറപ്പിച്ചോ. നടുവേദന വിട്ടുമാറില്ല...' സിസേറിയനും കഴിഞ്ഞ്, സ്റ്റിച്ചിന്റെ വേദനയും കുഞ്ഞിന്റെ കരച്ചിലും തുടര്‍ച്ചയായ പാലൂട്ടലുമൊക്കെയായി വലഞ്ഞിരിക്കുമ്പോഴായിയിരിക്കും വെള്ളിടി പോലെയുള്ള ഇത്തരം മുന്നറിയിപ്പുകളെത്തുക. ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്കിടയിലേക്ക് അല്‍പം മാനസിക സംഘര്‍ഷം കൂടി കൂട്ടിനെത്തുമെന്നല്ലാതെ, ഇത്തരം ഉപദേശങ്ങളിലൊന്നും യാതൊരു കഴമ്പുമില്ലെന്ന് മനസ്സിലാക്കുക. സ്‌പൈനല്‍ അനസ്തീസിയ അഥവാ, അനസ്തീസിയയ്കായി നട്ടെല്ലിന് നല്‍കുന്ന ഇന്‍ജെക്ഷന്‍ ആണ് പലരും നടുവേദനയ്ക്കുള്ള കാരണായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, സിസേറിയന്‍ കഴിഞ്ഞവര്‍ക്കും സുഖപ്രസവം കഴിഞ്ഞവര്‍ക്കുമെല്ലാം നടുവേദനയ്ക്കുള്ള സാധ്യത ഒരേ പോലെയാണെന്നതാണ് വസ്തുത.
വില്ലന്‍ സ്പൈനൽ അനസ്‌തീസിയയോ?
സിസേറിയന് സാധാരണയായി നട്ടെല്ലിനാണ് അനസ്‌തീസിയ കൊടുക്കാറ്. ചെരിച്ചു കിടത്തി, ശരീരം കുറച്ചൊന്നു വളച്ച് നട്ടെല്ലിന്റെ എല്ലുകള്‍ക്കിടയിലെ വിടവില്‍ ഇന്‍ജെക്ഷന്‍ വെക്കുകയാണ് ചെയ്യാറ്. ഇതുവഴി പൊക്കിളിനുതൊട്ടുമുകളില്‍ നിന്ന് താഴോട്ടേക്കുള്ള ഭാഗം പൂര്‍ണമായി മരവിക്കുന്നു. 'റീജ്യനല്‍ അനസ്തീസിയ' ആയതിനാല്‍ തന്നെ രോഗി പൂര്‍ണമായും ബോധവതിയായിരിക്കും. സുരക്ഷിതമായൊരു അനസ്തീസിയ രീതിയാണിത്. സര്‍ജറിക്കിടയില്‍ അനസ്തീസിയ കൊടുത്തതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളൊും ഉണ്ടാകാറില്ല.
സിസേറിയന്‍ ശസ്ത്രക്രിയയ്ക്ക് മാത്രമല്ല സ്‌പൈനല്‍ അനസ്തീസിയ ഇന്‍ജെക്ഷന്‍ വെയ്ക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത. അടിവയറിനും ഊരയ്ക്ക് താഴെയുമായുള്ള ശസ്ത്രക്രിയകള്‍ക്ക് സ്‌പൈനല്‍ അനസ്തീസിയ നല്‍കാറുണ്ട്. ഇവര്‍ക്കൊന്നും ഇല്ലാത്ത തരത്തില്‍ സിസേറിയന്‍ ചെയ്ത അമ്മമാര്‍ക്ക് മാത്രം വിട്ടുമാറാത്ത വിധം നടുവേദന പിടികൂടുന്നുവെന്ന ആരോപണം തന്നെ ആശയക്കുഴപ്പമുണ്ടാക്കുതാണ്.
കാത്സ്യം വൈറ്റമിന്‍ ഡി കുറവ്
കാത്സ്യത്തിന്റെയോ വൈറ്റമിന്‍ ഡി യുടെയോ ഒക്കെ കുറവുമൂലം നടുവേദന അനുഭവപ്പെടുന്നതു സാധാരണമാണ്. കുഞ്ഞിനെ പാലൂട്ടുന്നതിനാല്‍, അമ്മയുടെ ശരീരത്തിലെ കാത്സ്യം പാലിലേക്ക് ഉപയോഗപ്പെടുത്തുകയും അമ്മയ്ക്ക് കാത്സ്യം തികയാതെ വരികയും ചെയ്യും. ഇത് നട്ടെല്ലിനെ ബാധിക്കുന്നതാണ് നടുവേദനയ്ക്ക് കാരണമാകുന്നത്.
പ്രസവം കഴിഞ്ഞു നാലോ അഞ്ചോ മാസം വരെ തുടര്‍ച്ചയായി കാത്സ്യം സപ്ലിമെന്റ് കഴിച്ചാല്‍ നടുവേദന ഒരു പരിധി വരെ നിയന്ത്രിക്കാം. ഗര്‍ഭകാലത്തിന്റെ നാലാം മാസം മുതല്‍ ഇത് തുടങ്ങാവുതാണ്. വൈറ്റമിന്‍ ഡിയുടെ അപര്യാപ്തതയും നടുവേദനയ്ക്ക് ഇടയാക്കും. ഡോക്ടറുടെ നിര്‍ദേശപ്രകാരം വൈറ്റമിന്‍ ഡി സപ്ലിമെന്റും കഴിക്കാം. ഇവ രണ്ടും അടങ്ങിയ ഭക്ഷണവും ധാരാളമായി കഴിക്കണം.
പാലൂട്ടുമ്പോള്‍ നടുനിവര്‍ത്തി ഇരിക്കുക
കുഞ്ഞിനെ തുടര്‍ച്ചയായി പാലൂട്ടേണ്ടി വരുന്നതും നടുവേദനയ്ക്കും പുറംവേദനയ്ക്കുമൊക്കെ കാരണമാകുന്നു. പാല്‍ കൊടുക്കുമ്പോള്‍ തെറ്റായ രീതിയിലാണ് ഇരിക്കുന്നത് എങ്കില്‍, നടുവേദനയ്ക്ക് വേറെ കാരണം അന്വേഷിച്ച് പോകേണ്ടതില്ല. കസേരയില്‍ നേരെ ഇരുന്ന്, നടുവിനു താങ്ങ് കിട്ടുംവിധം തലയിണ വെക്കണം. ഏറെ നേരം ഒരേ രീതിയിൽ ഇരിക്കരുത്. കുഞ്ഞിനെ തൊ്ടടിലിൽ നിന്നെടുക്കാനായി കുനിയുമ്പോൾ നടുവു വളച്ച് എടുക്കുന്നതിനു പകരം മുട്ടു മടക്കി താഴ്ന്നു കുഞ്ഞിനെ എടുക്കുക. രാത്രിയില്‍ ഉറക്കം കിട്ടാത്തതും വിശ്രമമില്ലായ്കയുമൊക്കെ നടുവേദനയ്ക്ക് ഇടയാക്കും. പകൽ കുഞ്ഞുറങ്ങുന്ന സമയത്ത് അമ്മയും ആവശ്യത്തിനു വിശ്രമിക്കാൻ ശ്രദ്ധിക്കണം.
കോച്ചിപ്പിടുത്തവും വേദനയും
നട്ടെല്ലിന് ഇടയില്‍ ഇന്‍ജക്ഷന്‍ വെക്കുമ്പോള്‍, ആ ഭാഗത്തെ പേശികൾക്ക് കോച്ചിപ്പിടുത്തം (സ്പാസ്ം) അനുഭവപ്പെട്ടേക്കാം. ചിലര്‍ക്ക് ഇത് സുഖപ്പെടാന്‍ സമയമെടുക്കും. അത്തരക്കാര്‍ക്ക്, ഇന്‍ജക്ഷന്‍ കൊടുത്ത ഭാഗത്തായി രണ്ട് മുതല്‍ മൂന്ന് മാസം വരെ വേദന അനുഭവപ്പെട്ടേക്കാം. ഇതല്ലാതെ, സിസേറിയന്‍ ചെയ്തവര്‍ക്ക് മാത്രമായി മറ്റു തരത്തിലുള്ള ഒരു നടുവേദനയ്ക്കും സാധ്യത ഇല്ല.
വേണം ആവശ്യത്തിന് വ്യായാമം
വേണ്ടത്ര വ്യായാമം ഇല്ലാതെ, ഏറെ നാള്‍ അനങ്ങാതെ ഇരിക്കുന്നത് കാരണം പേശികൾ ദുര്‍ബലമാകുന്നതും നടുവേദനയ്ക്ക് കാരണമാകും. അതുകൊണ്ട് ഗൈനക്കോളജിസ്റ്റിന്റെ ഉപദേശമനുസരിച്ച് വ്യായാമം പതുക്കെ വീണ്ടും തുടങ്ങാവുന്നതാണ്. എന്നാല്‍ പ്രസവം കഴിഞ്ഞയുടന്‍ തന്നെ ഭാരം എടുക്കുകയോ, ബുദ്ധിമുട്ടുള്ള ജോലികള്‍ ചെയ്യുകയോ അരുത്. ആറ് ആഴ്ച മുതൽ ബ്രിഡ്ജ് വ്യായാമം പോലെയുള്ള ഉദരഭാഗത്തെയും ഇടുപ്പിലെയും നടുവിലെയും പേശികളെ ദൃഢമാക്കുന്ന വ്യായാമങ്ങൾ തുടങ്ങി മെല്ലെ മെല്ലെ കഠിനമായ വ്യായാമങ്ങളിലേക്കു പോകാം.
അമിതവണ്ണം വേണ്ട
പ്രസവരക്ഷയുടെ ഭാഗമായുള്ള അമ്മമാരെ അമിതമായി വണ്ണം വെപ്പിക്കാറുണ്ട്. കുറഞ്ഞ കാലയളവില്‍ കൂടുതല്‍ വണ്ണം വെക്കുന്നത് നടുവിനെ ബാധിക്കും. ഡിസ്‌കിന് പ്രശ്‌നമുള്ളവുള്ളവും പരിക്ക് പറ്റിയവര്‍ക്കുമൊക്കെ വേദന വരാനിടയുണ്ട്. പ്രസവരക്ഷയുടെ ഭാഗമായി അമിതമായി നെയ്യും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. അമിത കാലറിയുടെയും ആവശ്യമില്ല.
മുറിവിനു ചുറ്റും തരിപ്പും മരവിപ്പും തടിച്ചു പൊന്തലും
ചിലരിൽ സിസേറിയൻ മുറിവിനു ചുറ്റും ചെറിയ തരിപ്പും മരവിപ്പും അനുഭവപ്പെടുന്ന അവസ്ഥ വരാറുണ്ട്. സിസേറിയനായി മുറിവുണ്ടാക്കുന്ന സമയത്ത് അവിടെയുള്ള ചെറിയ നാഡിഞരമ്പുകളുടെ അഗ്രഭാഗങ്ങൾ മുറിക്കപ്പെടുന്നുണ്ട്. ഇങ്ങനെ മുറിയുന്നതു മൂലമാണ് ആ ഭാഗത്തു തരിപ്പും മരവിപ്പും അനുഭവപ്പെടുന്നത്. ഞരമ്പുകൾ കൂടിച്ചേർന്ന് സാധാരണ അവസ്ഥയിൽ എത്തിയാൽ പിന്നെ ഈ പ്രശ്നമൊന്നുമുണ്ടാകില്ല.
ഞരമ്പുകൾ കൂടിച്ചേർന്നു പഴയ അവസ്ഥയിലേക്ക് എത്താൻ ഒരുപാടു സമയമെടുക്കും. ചിലര്‍ക്ക് ഒരു മാസം മുതല്‍ ഒന്നര മാസം വരെയേ ഈ ബുദ്ധിമുട്ട് നിലനില്‍ക്കൂ. എന്നാല്‍ ചിലര്‍ക്കിത് സുഖപ്പെടാന്‍ വർഷങ്ങൾ എടുക്കാം. അതുകൊണ്ട് ഈ പ്രശ്നത്തിൽ വലിയ വേവലാതിയും ടെൻഷനും ആവശ്യമില്ല. ഇത്തരം തരിപ്പിനും മരവിപ്പിനും പ്രത്യേകം ചികിത്സ തേടേണ്ട ആവശ്യവുമില്ല.
ചില സമയത്ത്, സിസേറിയന്റെ സ്റ്റിച്ച് തടിച്ചു കറുപ്പു നിറത്തിൽ പൊങ്ങിവരാം. ഇതിനു കീലോയ്ഡ് ഫോർമേഷൻ എന്നാണു പറയുക. കീലോയിഡ് ഉണ്ടാകുന്നതിനു മുൻപേയും അതു കഴിഞ്ഞാലും അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടും. ഇങ്ങനെ ഒരു വടു രൂപപ്പെട്ടു വരുമ്പോൾ തന്നെ ചികിത്സ തേടിയാൽ അതിന്റെ വളർച്ച നിയന്ത്രിക്കാൻ മരുന്നുകൾ കൊണ്ടു സാധിക്കും.