കുഞ്ഞിനു വൈകല്യമുണ്ടോ എന്നറിയാം ആദ്യമാസങ്ങളിലേ; ഗർഭിണി ചെയ്യേണ്ട പരിശോധനകൾ Essential Prenatal Tests for a Healthy Pregnancy
അവസാന ആർത്തവ ചക്രത്തിലെ ആദ്യ ദിവസം മുതലാണു ഗർഭകാലം ആരംഭിക്കുന്നത്. ഇതിനെ ജസ്േറ്റഷനൽ ഏജ് (Gestational age of pregnancy) എന്നു പറയുന്നു. ഇതിനോട് 40 ആഴ്ച കൂടി കൂട്ടിയാണു ഡ്യൂ ഡേറ്റ് അഥവാ പ്രസവതീയതി സാധാരണ അനുമാനിക്കുന്നത്. ഗർഭധാരണം തൊട്ട് 14 ആഴ്ച തുടങ്ങുന്നതു വരെയുള്ള ഘട്ടമാണ് ആദ്യ ത്രൈമാസം അഥവാ
അവസാന ആർത്തവ ചക്രത്തിലെ ആദ്യ ദിവസം മുതലാണു ഗർഭകാലം ആരംഭിക്കുന്നത്. ഇതിനെ ജസ്േറ്റഷനൽ ഏജ് (Gestational age of pregnancy) എന്നു പറയുന്നു. ഇതിനോട് 40 ആഴ്ച കൂടി കൂട്ടിയാണു ഡ്യൂ ഡേറ്റ് അഥവാ പ്രസവതീയതി സാധാരണ അനുമാനിക്കുന്നത്. ഗർഭധാരണം തൊട്ട് 14 ആഴ്ച തുടങ്ങുന്നതു വരെയുള്ള ഘട്ടമാണ് ആദ്യ ത്രൈമാസം അഥവാ
അവസാന ആർത്തവ ചക്രത്തിലെ ആദ്യ ദിവസം മുതലാണു ഗർഭകാലം ആരംഭിക്കുന്നത്. ഇതിനെ ജസ്േറ്റഷനൽ ഏജ് (Gestational age of pregnancy) എന്നു പറയുന്നു. ഇതിനോട് 40 ആഴ്ച കൂടി കൂട്ടിയാണു ഡ്യൂ ഡേറ്റ് അഥവാ പ്രസവതീയതി സാധാരണ അനുമാനിക്കുന്നത്. ഗർഭധാരണം തൊട്ട് 14 ആഴ്ച തുടങ്ങുന്നതു വരെയുള്ള ഘട്ടമാണ് ആദ്യ ത്രൈമാസം അഥവാ
അവസാന ആർത്തവ ചക്രത്തിലെ ആദ്യ ദിവസം മുതലാണു ഗർഭകാലം ആരംഭിക്കുന്നത്. ഇതിനെ ജസ്േറ്റഷനൽ ഏജ് (Gestational age of pregnancy) എന്നു പറയുന്നു. ഇതിനോട് 40 ആഴ്ച കൂടി കൂട്ടിയാണു ഡ്യൂ ഡേറ്റ് അഥവാ പ്രസവതീയതി സാധാരണ അനുമാനിക്കുന്നത്.
ഗർഭധാരണം തൊട്ട് 14 ആഴ്ച തുടങ്ങുന്നതു വരെയുള്ള ഘട്ടമാണ് ആദ്യ ത്രൈമാസം അഥവാ ഫസ്റ്റ് ട്രൈമസ്റ്റർ. കുഞ്ഞിന്റെ വളർച്ചയുടെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ ഘട്ടം.
ആരോഗ്യത്തിന്റെയും ശരീര വളർച്ചയുടെയും തലച്ചോറിന്റെ വികാസത്തിന്റെയുമൊക്കെ അടിസ്ഥാനമിടുന്ന നാളുകൾ. ആദ്യമാസത്തിൽ ഒരു അരിമണിയേക്കാൾ കുറഞ്ഞ വലുപ്പമേ ഭ്രൂണത്തിനുണ്ടാകൂ.
ആറാം ആഴ്ചയാകുമ്പോഴേക്കും
ശ്വാസകോശം, ഹൃദയം, ചെവി, കൈകാലുകൾ എന്നിവയൊക്കെ രൂപപ്പെട്ടു തുടങ്ങും. അസ്ഥികൾ രൂപം കൊണ്ടുതുടങ്ങും. മുഖവും വായും മൂക്കുമൊക്കെ തെളിഞ്ഞു വ്യക്തമാകും. എട്ടാം ആഴ്ച അവസാനമാകുമ്പോഴേക്കും ഭ്രൂണം ഗർഭസ്ഥശിശുവിന്റെ രൂപത്തിലേക്കെത്തും.
ആദ്യ ത്രൈമാസത്തിന്റെ അവസാനഘട്ടമെത്തുമ്പോഴേക്കും കുഞ്ഞിനു കൈകാൽ വിരലുകളും നഖങ്ങളുമൊക്കെ രൂപപ്പെടും. മൂത്രാശയ വ്യവസ്ഥയും ദഹന വ്യവസ്ഥയും പ്രവർത്തന സജ്ജമാകും. 6-7 ആഴ്ചയിലെ സ്കാനിൽ കുഞ്ഞിന്റെ ഹൃദയമിടിപ്പ് അറിയാനാകും.
ഗർഭിണിക്കും ഇത് ഒരു പ്രധാനപ്പെട്ട സമയം ആണ്.
ഏതൊക്കെ പരിശോധനകൾ?
ഈ സമയത്തു ചില പ്രധാന ടെസ്റ്റുകൾ നടത്തി നോർമൽ ആണെന്നു സ്ഥിരീകരിക്കേണ്ടതു പ്രധാനമാണ്. ഉദാ: പ്രമേഹം, തൈറോയ്ഡ് ഹോർമോൺ തകരാറുകൾ, അമിത രക്തസമ്മർദം. കൂടാതെ ഈ രോഗങ്ങളുടെ മരുന്നുകൾ കഴിക്കുന്നവർ ഡോസ് ശരിയായി ക്രമീകരിക്കുക. ഗർഭത്തിൽ കുഞ്ഞിന്റെ വളർച്ചയെയോ, അവയവങ്ങളുടെ ഘടനയെ
യോ ബാധിക്കാൻ സാധ്യതയുള്ള മരുന്നുകൾ മാറ്റി, താരതമ്യേന അപകടം കുറഞ്ഞ മരുന്നുകളിലേക്കു
മാറണം.
പ്രധാനപരിശോധനകൾ:
∙ രക്തപരിശോധനകൾ–രക്തഗ്രൂപ്പ്, ഹീമോഗ്ലോബിൻ അളവ്, തൈറോയ്ഡ് ഹോർമോൺ പരിശോധന (ടിഎസ്എച്ച്), വിവിധ സീറോളജി പരിശോധനകൾ
(HIV, Hepatitis B, C ) എന്നിവ.
∙ മൂത്രപരിശോധന
∙ ഗർഭിണികൾക്ക് ആദ്യ സന്ദർശനത്തിൽ തന്നെ ഷുഗർ ടെസ്റ്റ് നടത്തുന്നു. 75 ഗ്രാം ഗ്ലൂക്കോസ് കുടിച്ചിട്ടു രണ്ടു മണിക്കൂറിനു ശേഷം ചെയ്യുന്ന രക്തപരിശോധന ഒാറൽ ഗ്ലൂക്കോസ് ടോളറൻസ് പരിശോധന (OGTT) എന്നറിയപ്പെടുന്നു.
∙ കൂടാതെ ആദ്യ പരിശോധനാഘട്ടത്തിൽ തന്നെ ഗർഭിണിയുടെ ശരീരപരിശോധന നടത്തി ശരീര
ഭാരം, ബിഎംഐ ( ബോഡി മാസ് ഇൻഡക്സ്), ഹൃദയ തകരാറുകൾ, മാനസികാരോഗ്യ നില, ഗർഭപൂർവ രോഗങ്ങൾ മുതലായവ വിശദമായി പരിശോധിക്കും.
∙ ചെറിയ പ്രായത്തിൽ ശാരീരിക, മാനസിക രോഗങ്ങൾ വന്നു ചികിത്സിച്ചിട്ടുണ്ടെങ്കിലോ, മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിലോ, ശസ്ത്രക്രിയ
കൾ നടത്തിയിട്ടുണ്ടെങ്കിലോ അതു ഡോക്ടറോട് ആദ്യ സന്ദർശനത്തിൽ തന്നെ പറയേണ്ടതാണ്.
വൈകല്യം കണ്ടെത്താൻ
∙ ഡബിൾ മാർക്കർ പരിശോധന– 12 ആഴ്ച തുടങ്ങി 14–ാം ആഴ്ചയ്ക്കു മുൻപായി ജനിതക പ്രശ്നങ്ങളുടെ സാധ്യത അറിയാനായി നടത്തുന്ന സ്ക്രീനിങ് രക്തപരിശോധന. ഇത് എൻ ടി സ്കാനിനൊപ്പം ചെയ്യുന്നു. അമ്മയുടെ രക്തത്തിലെ പാപ് എ (Papp A), ഫ്രീ ബീറ്റ എച്ച്സിജി എന്നീ ഹോർമോണുകളുടെ അളവാണു പരിശോധിക്കുന്നത്. ഇതിന്റെ ഫലം പോസിറ്റീവ് ആയാൽ ഡൗൺ സിൻഡ്രം പോലുള്ള ജനിതകപ്രശ്നങ്ങളുടെ സാധ്യത ഉണ്ടെന്നു മനസ്സിലാക്കാം. തുടർപരിശോധനയിലുടെ
മാത്രമേ വൈകല്യങ്ങൾ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ.
∙ ഡൗൺ സിൻഡ്രം പോലെയുള്ള ക്രോമസോം പ്രശ്നങ്ങൾ അഥവാ ജനിതക പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ ഇപ്പോൾ അമ്മയുടെ രക്തപരിശോധനയിലൂടെ സാധിക്കും. ഫ്രീ ഫീറ്റൽ ഡിഎൻഎ (cffDNA) പരിശോധന എന്ന് അറിയപ്പെടുന്ന ഈ പരിശോധന താരതമ്യേന പണച്ചെലവ് ഉള്ളതാണ്.
ആദ്യ സ്കാനുകൾ
ആദ്യ ട്രൈമസ്റ്ററിൽ രണ്ടു സ്കാനുകളാണുള്ളത്.
∙ ഡേറ്റിങ് സ്കാൻ– ഗർഭിണിയായി 8 – 9 ആഴ്ചകളിൽ
ചെയ്യുന്ന സ്കാനിനെ ഡേറ്റിങ് സ്കാൻ എന്നു വിളിക്കുന്നു. പ്രസവതീയതി ഏറ്റവും കൃത്യമായി അറിയാൻ സാധിക്കുന്നത് ഈ സ്കാൻ വഴിയാണ്. അതുകൊണ്ടാണു ഡേറ്റിങ് സ്കാൻ എന്നു പറയുന്നത്. ഈ ആദ്യ സ്കാൻ ഗർഭിണിയെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. കാരണം ഗർഭപാത്രത്തിനു വെളിയിൽ ഉണ്ടാകുന്ന ഗർഭം (ഉദാ : ട്യൂബൽ പ്രെഗ്‌നൻസി), മുന്തിരിക്കുല ഗർഭം എന്നിങ്ങനെയുള്ള ഗൗരവകരമായ അവസ്ഥകൾ കണ്ടുപിടിക്കാൻ ഈ സ്കാൻ സഹായിക്കുന്നു.
∙ ന്യുക്കൽ ട്രാൻസ്‌ലുസെൻസി (NT ) സ്കാൻ– 12 ആഴ്ച മുതൽ 14 ആഴ്ച ആകുന്നതിനു മുൻപു ചെയ്യുന്ന സ്കാനിൽ കുഞ്ഞിന്റെ കഴുത്തിന്റെ പുറകിൽ ഉള്ള അളവ്, കുഞ്ഞിന്റെ
മൂക്കിലെ എല്ലിന്റെ ഘടന( Nasal bone) എന്നിവ നോക്കി, കുഞ്ഞിന് അംഗവൈകല്യങ്ങൾ, ജനിതക വൈകല്യങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത നിർണയിക്കാനാകും. ഈ സ്കാനിലൂടെ അമ്മയ്ക്കു ഗർഭകാല അമിത രക്തസമ്മർദം വരാനുള്ള
സാധ്യതയും കണ്ടെത്താം.
വാക്സീനെടുക്കാം
∙ ഗർഭം സ്ഥിരീകരിച്ചു വൈകാതെ തന്നെ ടെറ്റനസ് ടോക്സോയിഡ് വാക്സീൻ ആദ്യ ഡോസ് നൽകുന്നു. ഇൻഫ്ളുവൻസ വാക്സീനും ആവശ്യമെങ്കിൽ നൽകുന്നു. ഇതു ഫ്ളൂവിന്റെ സങ്കീർണതകളിൽ നിന്നും അമ്മയെ സംരക്ഷിക്കുകയും ഗർഭസ്ഥശിശുവിനു കുറച്ചു പ്രതി
രോധശേഷി നൽകുകയും ചെയ്യും.