അമിതവണ്ണത്തിലേക്കുള്ള യാത്ര ഇങ്ങനെ – സ്ത്രീകൾ അറിയണം ഈ കാരണങ്ങൾ Obesity in Women - Causes
ശരീരഭാരം കൂടുമ്പോൾ, കൈകാലുകളും ഉദരവും കൊഴുപ്പടിഞ്ഞു വീർക്കുമ്പോൾ, സ്ത്രീയ്ക്ക് ഉടലഴക് ഒരു പഴയ ഒരു ഓർമ മാത്രമാകും . അമിതവണ്ണം അവൾക്കു നൽകുന്ന ദുരിതങ്ങൾ ശാരീരിക ബുദ്ധിമുട്ടുകളും അഭംഗിയും മാത്രമല്ല, മാനസികമായ തളർത്തലുകൾ കൂടിയാണ്. മുള്ളും മുനയും വച്ച ബോഡി ഷെയ്മിങ് ആക്ഷേപങ്ങൾ ആത്മവിശ്വാസത്തിന്റെ ഒരു
ശരീരഭാരം കൂടുമ്പോൾ, കൈകാലുകളും ഉദരവും കൊഴുപ്പടിഞ്ഞു വീർക്കുമ്പോൾ, സ്ത്രീയ്ക്ക് ഉടലഴക് ഒരു പഴയ ഒരു ഓർമ മാത്രമാകും . അമിതവണ്ണം അവൾക്കു നൽകുന്ന ദുരിതങ്ങൾ ശാരീരിക ബുദ്ധിമുട്ടുകളും അഭംഗിയും മാത്രമല്ല, മാനസികമായ തളർത്തലുകൾ കൂടിയാണ്. മുള്ളും മുനയും വച്ച ബോഡി ഷെയ്മിങ് ആക്ഷേപങ്ങൾ ആത്മവിശ്വാസത്തിന്റെ ഒരു
ശരീരഭാരം കൂടുമ്പോൾ, കൈകാലുകളും ഉദരവും കൊഴുപ്പടിഞ്ഞു വീർക്കുമ്പോൾ, സ്ത്രീയ്ക്ക് ഉടലഴക് ഒരു പഴയ ഒരു ഓർമ മാത്രമാകും . അമിതവണ്ണം അവൾക്കു നൽകുന്ന ദുരിതങ്ങൾ ശാരീരിക ബുദ്ധിമുട്ടുകളും അഭംഗിയും മാത്രമല്ല, മാനസികമായ തളർത്തലുകൾ കൂടിയാണ്. മുള്ളും മുനയും വച്ച ബോഡി ഷെയ്മിങ് ആക്ഷേപങ്ങൾ ആത്മവിശ്വാസത്തിന്റെ ഒരു
ശരീരഭാരം കൂടുമ്പോൾ, കൈകാലുകളും ഉദരവും കൊഴുപ്പടിഞ്ഞു വീർക്കുമ്പോൾ, സ്ത്രീയ്ക്ക് ഉടലഴക് ഒരു പഴയ ഓർമ മാത്രമാകും. അമിതവണ്ണം അവൾക്കു നൽകുന്ന ദുരിതങ്ങൾ ശാരീരിക ബുദ്ധിമുട്ടുകളും അഭംഗിയും മാത്രമല്ല, മാനസികമായ തളർത്തലുകൾ കൂടിയാണ്. മുള്ളും മുനയും വച്ച ബോഡി ഷെയ്മിങ് ആക്ഷേപങ്ങൾ ആത്മവിശ്വാസത്തിന്റെ ഒരു കണിക ഉള്ളിലുണ്ടെങ്കിൽ അതു കൂടി ഇല്ലാതാക്കും.
സ്ത്രീകളിലെ അമിതവണ്ണത്തിന്റെ പ്രധാന കാരണങ്ങളെ ഒന്നു വിലയിരുത്തിയാലോ?
∙ ശാരീരിക ചലനത്തിന്റെ അഭാവം വ്യായാമക്കുറവു തന്നെയാണ്
ആദ്യ കാരണം. വ്യായാമം ചെയ്യാൻ മടിക്കുന്ന സ്ത്രീകളിൽ ശാരീരിക ചലനത്തിന്റെ കുറവു കൊണ്ടു കുറച്ചു കാലറി മാത്രമേ എരിഞ്ഞു തീരുന്നുള്ളൂ. ബാക്കി കൊഴുപ്പായി അടിഞ്ഞു കൂടും.
∙ അമിതമായി ആഹാരം കഴിക്കുന്നത്
അമിതമായി ആഹാരം കഴിക്കുന്നതു ശരീരഭാരത്തിലേക്കുള്ള പ്രധാന വഴി തന്നെയാണ്. കൊഴുപ്പും പഞ്ചസാരയും നിറഞ്ഞ ആഹാരമാണിവിടെ പ്രധാന വില്ലന്മാർ. ഫാസ്റ്റ്ഫൂഡും ഫ്രൈഡ് ഫൂഡും മധുരവുമൊക്കെ വണ്ണത്തിന്റെ കെണിയിൽ വീഴ്ത്തും. ഇത്തരം ആഹാരങ്ങളിൽ ചെറിയ അളവിൽ തന്നെ കൂടുതൽ കാലറിയുണ്ട് എന്നതാണു ശ്രദ്ധിക്കേണ്ട ഘടകം,. പാശ്ചാത്യ ഭക്ഷണരീതികളുടെ ആധിപത്യം എടുത്തു പറയേണ്ടതാണ്. വികസ്വര രാജ്യങ്ങളിൽ നഗരങ്ങളിലെ ഫാസ്റ്റ് ഫൂഡ് സമ്പ്രദായവും
ഒരു പ്രധാന കാരണമാണ്.
∙ ടിവിക്കു മുൻപിലുള്ള ഇരിപ്പ്
ടിവിക്കു മുൻപിൽ അധികനേരമുള്ള ഇരിപ്പും സ്നാക്സ് കൊറിക്കലുമൊക്കെ സ്ത്രീകളെ അമിതവണ്ണത്തിലേക്കു നയിക്കുന്ന കാരണങ്ങളാണ്.
∙ ജനിതക കാരണങ്ങളും
സത്രീകളിലെ അമിതവണ്ണത്തിനു പിന്നിൽ ജനിതക കാരണങ്ങളും പ്രധാനമാണെന്നു പഠനങ്ങൾ തെളിയിക്കുന്നു. മാതാപിതാക്കൾക്കു പൊണ്ണത്തടിയുണ്ടെങ്കിൽ അതു ജനിതകമായി അടുത്ത തലമുറയിലേക്കെത്താം. കൊഴുപ്പു നിയന്ത്രിക്കുന്ന ഹോർമോണുകളുടെ കാര്യത്തിലും ജനിതക ഇടപെടലുണ്ട്. ഉദാ. ലെപ്റ്റിൻ ഹോർമോണിന്റെ അപര്യാപ്തത, അമിത വിശപ്പ്, മെറ്റബോളിക് റേറ്റ് കുറവ്, ക്രമമില്ലാത്ത കൊഴുപ്പടിയൽ തുടങ്ങി അമിതവണ്ണമുണ്ടാകുന്നതിനു പിന്നിൽ നാനൂറിലേറെ ജനിതക വ്യതിയാനങ്ങളുണ്ടെന്നു പഠനങ്ങൾ പറയുന്നു.
∙ ലഘു കാർബോഹൈഡ്രേറ്റും ഇടവേളയും
ലഘു കാർബോഹൈഡ്രേറ്റുകൾ അധികമായി ഉൾപ്പെടുന്ന ഡയറ്റ് അമിതവണ്ണത്തിലേക്കു നയിക്കുന്നതിനെക്കുറിച്ചും പഠനങ്ങൾ നടക്കുന്നു. ഭക്ഷണം കഴിക്കുന്നതിന്റെ ഇടവേളയും മുഖ്യമാണ്. 2–3 നേരമായി കൂടുതൽ അളവിൽ ആഹാരം കഴിക്കുന്നത് അനാരോഗ്യകരമാണെന്നും ഇതു പൊണ്ണത്തടിയിലേക്കു നയിക്കുമെന്നും ദിവസം 4–5 തവണയായി ചെറു ഭക്ഷണനേരങ്ങൾ ക്രമീകരിക്കുന്നതാണു നല്ലതെന്നും പറയുന്നു.
∙ പ്രസവശേഷം ആഹാരം
പ്രസവശേഷമാണു ചില സ്ത്രീകളുടെ പൊണ്ണത്തടിയിലേക്കുള്ള യാത്ര. കുഞ്ഞിനെ പാലൂട്ടണം എന്നു കരുതി ഏറെ ആഹാരം കഴിക്കാം എന്നൊരു തീരുമാനമെടുക്കരുത്. അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഉചിതമായി ഭക്ഷണരീതിയും ക്രമവും ഒരു പോഷകാഹാര വിദഗ്ധയുടെ സഹായത്തോടെ ചിട്ടപ്പെടുത്താം. വാരിവലിച്ചു കഴിക്കുക എന്നതല്ല പോഷകാഹാരം ആവശ്യമായ അളവിൽ കഴിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.
∙ ബാക്കിയാകുന്ന ആഹാരം കഴിച്ചാൽ
രാത്രി ഭക്ഷണം കഴിയുന്നതോടെ അടുക്കളയിൽ ഭക്ഷണം ബാക്കിയാകരുത് എന്നു നിർബന്ധമുള്ള കുറച്ചു സ്ത്രീകളുണ്ട്. ശേഷിക്കുന്ന ആഹാരം സ്വയം കഴിക്കുക എന്നതാണ് അതിനവർ കണ്ടെത്തുന്ന വഴി. കുട്ടികളുടെ ബാക്കി വരുന്ന ഭക്ഷണം കഴിക്കുന്നതൊക്കെ ഇതിലുൾപ്പെടുന്നു. ആവശ്യമായ ആഹാരം കഴിച്ച ശേഷം ബാക്കിവരുന്നതും കഴിക്കുന്ന പ്രവണത ക്രമേണ അമിതവണ്ണത്തിലേക്കു നയിക്കും.
∙ മരുന്നുകൾ വണ്ണം കൂട്ടാം
ചില മരുന്നുകളും സ്ത്രീകളിൽ ശരീരഭാരം വർധിപ്പിക്കുന്നുണ്ട്. ആന്റിഡിപ്രസന്റുകൾ, ഗർഭനിരോധന ഗുളികകൾ പോലെ കഴിക്കുന്ന മരുന്നുകളിൽ ശരീരഭാരം വർധിപ്പിക്കുന്ന ഘടകങ്ങളുണ്ടോ എന്നു സ്ത്രീകൾ ശ്രദ്ധിക്കണം. ഡോക്ടറുടെ നിർദേശവും തേടാം.
∙ മനസ്സു വിഷമിച്ചാൽ കഴിക്കുമോ?
ദേഷ്യമുള്ളപ്പോഴും സമ്മർദവും ദുഃഖവും അലട്ടുന്ന അവസരങ്ങളിലും ചില സ്ത്രീകളെങ്കിലും അധികമായി കഴിക്കാറുണ്ട്. ഇതു ശരീരഭാരം വർധിക്കുന്നതിലേക്കു നയിക്കാം. അമിതവണ്ണമുള്ള സ്ത്രീകളിലുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും പ്രസക്തമാണ്. വിഷാദം ഇവരിൽ പൊതുവെ കാണപ്പെടുന്നു. ഇതു കാരണം പലരും അധികമായി ഭക്ഷണം കഴിക്കുകയും മടിപിടിച്ചു ശരീരമനക്കാതിരിക്കുകയും ചെയ്യുന്നു.
∙ രോഗങ്ങളും കാരണം
ശരിയായ ജീവിതശൈലിയും ഭക്ഷണരീതിയും തുടരുമ്പോഴും ശരീരഭാരം കൂടി വരുകയാണെങ്കിൽ അതു മറ്റു രോഗാവസ്ഥകളുടെ ലക്ഷണമാകാം. തൈറോയ്ഡ് രോഗങ്ങൾ, കുഷിങ് സിൻഡ്രം (Thyroid Disorders, Cushing Syndrome) തുടങ്ങിയ ഹോർമോൺ രോഗങ്ങൾ കാരണമോ, കരൾ, വൃക്ക എന്നീ അവയവങ്ങളെ ബാധിക്കുന്ന നീർക്കെട്ടുകൾ കാരണമോ അമിതവണ്ണമുണ്ടാകാം. ഇത്തരം അവസ്ഥകളിൽ ഉടനെ വൈദ്യസഹായം തേടി ഉചിതമായ ചികിത്സ ആരംഭിക്കണം.
∙ പ്രസവശേഷം വണ്ണം വയ്ക്കൽ
പ്രസവശേഷമുള്ള കാലയളവിൽ ഉറക്കക്കുറവ്, വ്യായാമക്കുറവ്, സമ്മർദം, ആഹാരശീലങ്ങൾ തുടങ്ങി അനവധി കാരണങ്ങളാൽ സ്ത്രീകളിൽ അമിതവണ്ണം ഉണ്ടാകാം. ഈ കാലയളവിൽ സ്ത്രീകൾ അവർക്കായി സമയം കണ്ടെത്താൻ ബുദ്ധിമുട്ടും. പോരാതെ പാലൂട്ടുമ്പോൾ വിശപ്പും വർധിക്കുന്നു. എന്നാൽ ഈ കാലയളവിൽ ഭക്ഷണനിയന്ത്രണം പാലിക്കുന്നതോ തെറ്റായ വ്യായാമം ചെയ്യുന്നതോ കൂടുതൽ വിനയായി തീരും. വൈദ്യസഹായം തേടി ശരിയായി വ്യായാമം ചെയ്തു കഴിഞ്ഞാൽ കാലക്രമേണ ഗർഭാവസ്ഥയിലുണ്ടാകുന്ന അമിതവണ്ണം കുറഞ്ഞു തുടങ്ങും.
∙ പ്രായമേറുമ്പോൾ
പ്രായം ചെല്ലുംതോറും സ്ത്രീകളിൽ വണ്ണവും വർധിക്കുന്നു. പേശികൾ ചുരുങ്ങുന്നതും കൊഴുപ്പടിയുന്നതും ഇതിനു കാരണമാകുന്നു. മറ്റൊരു കാരണം പ്രായം വർധിക്കുമ്പോൾ മെറ്റബോളിക് റേറ്റ് (Metabolic Rate) കുറയുന്നു എന്നതാണ്.
∙ ആർത്തവവിരാമം
ആർത്തവവിരാമവും അതുകാരണമുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും ഒരു പരിധിവരെ അമിത വണ്ണത്തിനു കാരണമാകുന്നു. ഈ സമയത്തുണ്ടാകുന്ന ഹോർമോൺ കുറവും ഉറക്കക്കുറവും വണ്ണം കൂട്ടാൻ സഹായകമാകുന്നു. വിശപ്പും ഈ കാലങ്ങളിൽ വർധിക്കാറുണ്ട്.
വിവരങ്ങൾക്കു കടപ്പാട്
ഡോ. ആനി എ. പുളിക്കൽ
കൺസൽറ്റന്റ ് എൻഡോക്രൈനോളജിസ്‌റ്റ്
മെഡിക്കൽ ട്രസ്‌റ്റ് ഹോസ്പിറ്റൽ , കൊച്ചി