സ്തനാർബുദം ലക്ഷണമില്ലാതെയും വരാം; ശരീരം നൽകുന്ന ഈ മുന്നറിയിപ്പുകളെ അവഗണിക്കരുത് Preventing Breast Cancer
ഏറ്റവും കൂടുതൽ തടയാൻ പറ്റുന്നതും നേരത്തെ കണ്ടെത്താൻ പറ്റുന്നതും ,നേരത്തെ കണ്ടെത്തിയാൽ എളുപ്പത്തിൽ ചികിൽസിക്കാൻ പറ്റുന്നതുമായ ഒരു കാൻസറാണ് സ്തനാർബുദം. അതെ സമയം ലോകത്തിൽ ഏറ്റവും അധികം ആളുകളെ ബാധിക്കുന്ന കാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. . ഗ്ലോബോക്കൻ ഡാറ്റ അനുസരിച്ച്, 2020 ൽ മാത്രം, ഏകദേശം 2.26 ദശലക്ഷം
ഏറ്റവും കൂടുതൽ തടയാൻ പറ്റുന്നതും നേരത്തെ കണ്ടെത്താൻ പറ്റുന്നതും ,നേരത്തെ കണ്ടെത്തിയാൽ എളുപ്പത്തിൽ ചികിൽസിക്കാൻ പറ്റുന്നതുമായ ഒരു കാൻസറാണ് സ്തനാർബുദം. അതെ സമയം ലോകത്തിൽ ഏറ്റവും അധികം ആളുകളെ ബാധിക്കുന്ന കാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. . ഗ്ലോബോക്കൻ ഡാറ്റ അനുസരിച്ച്, 2020 ൽ മാത്രം, ഏകദേശം 2.26 ദശലക്ഷം
ഏറ്റവും കൂടുതൽ തടയാൻ പറ്റുന്നതും നേരത്തെ കണ്ടെത്താൻ പറ്റുന്നതും ,നേരത്തെ കണ്ടെത്തിയാൽ എളുപ്പത്തിൽ ചികിൽസിക്കാൻ പറ്റുന്നതുമായ ഒരു കാൻസറാണ് സ്തനാർബുദം. അതെ സമയം ലോകത്തിൽ ഏറ്റവും അധികം ആളുകളെ ബാധിക്കുന്ന കാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. . ഗ്ലോബോക്കൻ ഡാറ്റ അനുസരിച്ച്, 2020 ൽ മാത്രം, ഏകദേശം 2.26 ദശലക്ഷം
ഏറ്റവും കൂടുതൽ തടയാൻ പറ്റുന്നതും നേരത്തെ കണ്ടെത്താൻ പറ്റുന്നതും ,നേരത്തെ കണ്ടെത്തിയാൽ എളുപ്പത്തിൽ ചികിൽസിക്കാൻ പറ്റുന്നതുമായ ഒരു കാൻസറാണ് സ്തനാർബുദം. അതെ സമയം ലോകത്തിൽ ഏറ്റവും അധികം ആളുകളെ ബാധിക്കുന്ന കാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. . ഗ്ലോബോക്കൻ ഡാറ്റ അനുസരിച്ച്, 2020 ൽ മാത്രം, ഏകദേശം 2.26 ദശലക്ഷം പുതിയ സ്തനാർബുദ കേസുകളും 685,000 സ്തനാർബുദവുമായി ബന്ധപ്പെട്ട മരണങ്ങളും ഉണ്ടായിട്ടുണ്ട്. 100,000 സ്ത്രീകളിൽ 45.6 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ മരണനിരക്ക് 100,000 സ്ത്രീകളിൽ 15.2 ആണ്. കേരളിത്തിലും സ്തനാർബുദം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ഈ കണക്കുകൾ ഏറെ ഞെട്ടിപ്പിക്കുന്നതാണ്.
എന്താണ് സ്തനാർബുദം?
സ്തനങ്ങളിൽ പ്രധാനമായും 3 ഭാഗങ്ങൾ ഉൾപ്പെടുന്നു: ലോബ്യൂളുകൾ (lobules), നാളങ്ങൾ (ducts), ബന്ധിത ടിഷ്യു( connective tissue). ഇതിൽ പാൽ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളാണ് ലോബ്യൂൾസ്. മുലക്കണ്ണിലേക്ക് പാൽ കൊണ്ടുപോകുന്ന കുഴലുകളാണ് നാളങ്ങൾ. നാരുകളും കൊഴുപ്പും അടങ്ങിയ ബന്ധിത ടിഷ്യു ഇവയെ താങ്ങി ഒരുമിച്ച് നിർത്തുന്നു. ഇതിലെ ഏതെങ്കിലും ഭാഗങ്ങളെ ബാധിക്കുന്ന കാൻസറിനെയാണ് സ്തനാർബുദം എന്ന് വിളിക്കുന്നത്. വിവിധ സ്തനാർബുദങ്ങൾ -ഇൻവേസീവ് ഡക്റ്റൽ കാർസിനോമ (Invasive ductal carcinoma) -ഇൻവേസീവ് ലോബുലാർ കാർസിനോമ(Invasive lobular carcinoma)
ആർക്കൊക്കെ വരാം ?
-ഒരിക്കൽ സ്തനാർബുദം ബാധിച്ച സ്ത്രീകൾക്ക് രണ്ടാമതും സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്.
-അർബുദമല്ലാത്ത ചില സ്തനരോഗങ്ങളായ എടിപിക്കൽ ഡക്‌ടൽ ഹൈപ്പർപ്ലാസിയ അല്ലെങ്കിൽ ലോബുലാർ കാർസിനോമ ഇൻ സിറ്റു എന്നിവ സ്‌തനാർബുദം വരാനുള്ള ഉയർന്ന സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
- കൂടുതൽ ഡെൻസിറ്റിയുള്ള സ്തനങ്ങൾ ഉള്ളത്.:
- 12 വയസ്സിന് മുമ്പ് ആർത്തവം ആരംഭിച്ചവർക്ക്, 55 വയസ്സിന് ശേഷം ആർത്തവവിരാമം സംഭവിക്കുന്നവർക്ക് സ്തനാർബുദ സാധ്യത കൂടുതലാണ്. (ഹോർമോണുകൾ കൂടുതൽ കാലം ശരീരത്തിൽ നില നിൽക്കുന്നതാണിതിന്റ്റെ കാരണം)
-50 വയസിൽ കൂടുതലുള്ളവർ - പ്രായം കൂടുന്നതിനനുസരിച്ചു സ്തനാർബുദ സാധ്യത കൂടുതലാണ് . 50 വയസ്സിനു ശേഷമാണ് മിക്ക സ്തനാർബുദങ്ങളും കണ്ടുപിടിക്കുന്നത്. -ജനിതകമാറ്റങ്ങൾ- BRCA1, BRCA2 എന്നിങ്ങനെയുള്ള ചില ജീനുകളിൽ പാരമ്പര്യമായി മാറ്റങ്ങൾ (മ്യൂട്ടേഷനുകൾ) ഉള്ള സ്ത്രീകൾക്ക് സ്തന, അണ്ഡാശയ ക്യാൻസറിനുള്ള സാധ്യത കൂടുതലാണ്.
-അമ്മയോ സഹോദരിയോ മകളോ (ഫസ്റ്റ്-ഡിഗ്രി ബന്ധു) അല്ലെങ്കിൽ സ്തനാർബുദമോ അണ്ഡാശയ അർബുദമോ ഉള്ള കുടുംബത്തിലെ അമ്മയുടെയോ അച്ഛന്റെയോ ഭാഗത്തുള്ള ഒന്നിലധികം കുടുംബാംഗങ്ങളോ ഉണ്ടെങ്കിൽ സ്തനാർബുദത്തിനുള്ള സാധ്യത കൂടുതലാണ്.
. റേഡിയേഷൻ തെറാപ്പി സ്വീകരിച്ചവർ : 30 വയസ്സിന് മുമ്പ് നെഞ്ചിലോ സ്തനങ്ങളിലോ റേഡിയേഷൻ തെറാപ്പി നടത്തിയ സ്ത്രീകൾക്ക് (ഉദാഹരണത്തിന്, ഹോഡ്ജ്കിൻസ് ലിംഫോമയുടെ ചികിത്സയുമായി ബന്ധപ്പെട്ട്) പിന്നീട് ജീവിതത്തിൽ സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്. ഡൈതൈൽസ്റ്റിൽബെസ്ട്രോൾ (DES) എന്ന മരുന്നിന്റെ എക്സ്പോഷർ. ഗർഭം അലസുന്നത് തടയാൻ DES എടുത്ത സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്.
തടയാൻ ശ്രദ്ധിക്കേണ്ടത് ?
∙ ആക്റ്റീവ് ആയിരിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാൻ സാധ്യത വളരെ കുറവാണ്. ശാരീരികമായി സജീവമല്ലാത്ത സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്. അത് കൊണ്ട് ആക്റ്റീവ് ആയിരിക്കാൻ ശ്രദ്ധിക്കുക.
∙ ആർത്തവവിരാമത്തിനു ശേഷം അമിതഭാരം അല്ലെങ്കിൽ അമിതവണ്ണം ഉള്ളവർക്ക് - എത്രയും പെട്ടെന്ന് അമിത വണ്ണം ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ നടത്തുക വഴി സ്തനാർബുദ സാധ്യത തടയാം. അമിതവണ്ണമുള്ള പ്രായമായ സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്.
∙ ഹോർമോൺ ചികിത്സ ശ്രദ്ധിച് എടുക്കാം: ചില ഹോർമോൺ ചികിത്സകൾ സ്തനാർബുദ സാധ്യത വർധിപ്പിച്ചേക്കാം. അത് കൊണ്ട് ഇത്തരം ചികിത്സകൾക്കു വിദഗ്ധ ഡോക്ടർമാരുടെ സഹായം തേടാം. ആർത്തവവിരാമ സമയത്ത് എടുക്കുന്ന ചില ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (ഈസ്ട്രജനും പ്രൊജസ്റ്ററോണും ഉൾപ്പെടുന്നവ) അഞ്ചു വർഷത്തിൽ കൂടുതൽ എടുക്കുന്നത് സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കും.
∙ കോൺട്രാസെപ്റ്റീവ് ഗുളികകൾ ശ്രദ്ധയോടെ എടുക്കാം : ജനന നിയന്ത്രണ ഗുളികകളുടെ അമിതമായ ഉപയോഗം സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
∙ ഗർഭധാരണം നേരത്തേയാക്കുക: നേരത്തെ വിവാഹം കഴിക്കുന്നവർ കുട്ടികൾ 30 വയസ്സിനു മുൻപേ പ്ലാൻ ചെയ്യുന്നതാണ് നല്ലതു. 30 വയസ്സിനു ശേഷമുള്ള ആദ്യത്തെ ഗർഭധാരണം പലരിലും സ്തനാർബുദ സാധ്യത കൂടുതുന്നതായി കണ്ടെത്തിയിട്ടുണ്ട്.
∙ കുഞ്ഞിനെ നല്ല പോലെ മുലയൂട്ടുക. മുലയൂട്ടാൻ കഴിയാത്ത അമ്മമാരിൽ സ്തനാർബുദ സാധ്യത കൂടുതലായി കണ്ടു വരുന്നുണ്ട്.
∙ മദ്യപാനം പൂർണമായി ഒഴിവാക്കുക. കൂടുതൽ മദ്യം കഴിക്കുന്നതിനനുസരിച്ച് സ്ത്രീകൾക്ക് സ്തനാർബുദ സാധ്യത വർദ്ധിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.
∙ പുകവലി സ്തനാര്ബുദത്തിനും കാരണമാകുന്നുണ്ട്. പുകവലി പരിപൂർണമായും ഒഴിവാക്കുക. പാസ്സീവ് സ്മോക്കിങ്ങും ഒഴിവാക്കുക.
∙ രാസവസ്തുക്കളുമായുള്ള സമ്പർക്കം: കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് സ്തനാർബുദ സാധ്യത കൂട്ടുന്നുണ്ട്. ഇത് ഒഴിവാക്കാൻ ശ്രമിക്കുക.
മുന്നറിയിപ്പു ശ്രദ്ധിക്കാം
സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ മിക്ക ആളുകൾക്കും വ്യത്യസ്തമായിരിക്കും. ചില ആളുകൾക്ക് ലക്ഷണങ്ങൾ ഒന്നും കണ്ടില്ലെന്നും വരാം . സ്തനാർബുദത്തിന്റെ ചില മുന്നറിയിപ്പ് സൂചനകൾ ഇവയാണ്- ·
∙ സ്തനത്തിലോ കക്ഷത്തിലോ മുഴ.
· സ്തനത്തിന്റെ ഒരു ഭാഗം കട്ടിയാകുകയോ വീർക്കുകയോ ചെയ്യുക.
· സ്തനങ്ങളുടെ ചർമത്തിൽ ഏതെങ്കിലും രീതിയിലുള്ള മാറ്റം.
· മുലക്കണ്ണിൻറെ ഭാഗത്തോ സ്തനത്തിലോ ചുമപ്പ് നിറമോ അടർന്നു പോവുന്ന രീതിയിലുള്ള ചർമം.
· മുലക്കണ്ണ് വലിയുക അല്ലെങ്കിൽ മുലക്കണ്ണിൻറെ ഭാഗത്തുള്ള വേദന
· മുലപ്പാൽ ഒഴികെയുള്ള മുലക്കണ്ണിൽ നിന്ന് രക്തം ഉൾപ്പെടെയുള്ള ഡിസ്ചാർജ്.
· സ്തനത്തിന്റെ വലുപ്പത്തിലോ ആകൃതിയിലോ എന്തെങ്കിലും മാറ്റം.
· സ്തനത്തിന്റെ ഏതെങ്കിലും ഭാഗത്ത് വേദന.
ഇതെല്ലാം കാൻസറിന്റെ ലക്ഷണങ്ങൾ ആവണമെന്ന് നിർബന്ധമില്ല. കാൻസർ അല്ലാത്ത അല്ലാത്ത മറ്റ് പല അവസ്ഥകളിലും ഈ ലക്ഷണങ്ങൾ ഉണ്ടാവാം. എന്തെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ, ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.
മുഴകളെല്ലാം കാൻസർ അല്ല
മിക്ക സ്ത്രീകളും അവരുടെ സ്തനങ്ങൾ മുഴയുള്ളതായും രണ്ടു സ്തനങ്ങൾ തമ്മിൽ വ്യത്യാസമുണ്ടെന്നും പറയുന്നു . നിങ്ങളുടെ സ്തനങ്ങളുടെ രൂപവും ചെറിയ വ്യത്യാസങ്ങളും മാസത്തിൽ ആർത്തവം വരുന്നത് അനുസരിച്ചു , ഗർഭിണിയായിരിക്കുന്ന സമയം, ശരീരഭാരം കുറയുകയോ കൂടുകയോ ചെയ്യുന്ന സമയം എന്നീ പല ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു . പ്രായത്തിനനുസരിച്ച് സ്തനങ്ങളും മാറിക്കൊണ്ടിരിക്കും. കാൻസർ ഉൾപ്പെടെയുള്ള പല അവസ്ഥകളിലും സ്തനത്തിൽ മുഴകൾ ഉണ്ടാക്കാം. എന്നാൽ മിക്ക സ്തന മുഴകളും മറ്റ് മെഡിക്കൽ അവസ്ഥകൾ മൂലമാണ് ഉണ്ടാകുന്നത്. ഫൈബ്രോസിസ്റ്റിക് ബ്രെസ്റ്റ് അവസ്ഥയും സിസ്റ്റുകളും ആണ് സ്തന മുഴകളുടെ രണ്ട് പ്രധാന കാരണങ്ങൾ. വികസിക്കാൻ കഴിയുന്ന ചെറിയ ദ്രാവകം നിറഞ്ഞ സഞ്ചികളാണ് സിസ്റ്റുകൾഇവ കാൻസറുകൾ അല്ലെങ്കിലും സ്തനങ്ങളിൽ മുഴയായും ,ചിലപ്പോൾ വേദനയായുമൊക്കെ കാണപ്പെടാറുണ്ട്ട്. ചില സ്തന മാറ്റങ്ങൾ പെട്ടെന്ന് അനുഭവപ്പെടുകയോ കാണുകയോ ചെയ്തില്ലെന്ന് വരം , അവ മാമോഗ്രാം, എംആർഐ അല്ലെങ്കിൽ അൾട്രാസൗണ്ട് പോലുള്ള ഒരു ഇമേജിംഗ് പ്രക്രിയയിൽ മാത്രമേ കണ്ടെത്താനാകൂ എന്ന് ഓർമ്മിക്കുക.
വേണം സ്വയപരിശോധന
സ്തന മാറ്റങ്ങൾ കണ്ടെത്തുന്നതിനു സ്വയം പരിശോധന സഹായിക്കുന്നു. നിങ്ങൾ കുളിക്കുമ്പോഴോ ബ്രാ ധരിക്കുമ്പോഴോ നിങ്ങളുടെ സ്തനങ്ങൾ സാധാരണയായി എങ്ങനെ അനുഭവപ്പെടുന്നു എന്നതിനെക്കുറിച്ച് പരിചിതമായിരിക്കുന്നത്, എന്തെങ്കിലും മാറ്റങ്ങൾ വരുന്നത് ശ്രദ്ധിക്കുന്നത് എളുപ്പമാക്കും. അതുകൊണ്ടു തന്നെ സ്വയം സ്തന പരിശോധന ജീവിതത്തിന്റെ ഭാഗമാക്കേണ്ടതാണ് .
സ്വയം സ്തന പരിശോധന എങ്ങനെ ?
1)കൈകൾ തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ചും ,അരയിൽ കൈ വെച്ചും കണ്ണാടിയുടെ മുന്നിൽ നിന്ന് സ്തനങ്ങളിൽ വലിപ്പ വ്യത്യാസം ഉണ്ടോ എന്നും നിറ വ്യത്യാസമുണ്ടോ എന്നും നോക്കുക.
· കണ്ണാടിയുടെ മുന്നിൽ നിന്ന് കൈകൾ ഉയർത്തി സ്തനത്തിലും ചർമ്മത്തിലും നിറവ്യത്യാസം ഉണ്ടോയെന്നും രണ്ടു സ്തനങ്ങളും ഒരേ ലെവലിൽ ആണോ എന്നും നോക്കുക.
· കിടന്നുകൊണ്ട് ഇടതു സ്തനം വലത് കരം കൊണ്ട് അമർത്തി മുഴകൾ ഉണ്ടോ എന്ന് പരിശോധിക്കുക. തിരിച്ച് വലത് സ്തനവും പരിശോധിക്കുക. വലതു കൈകൊണ്ട് ഇടതു കക്ഷവും ഇടത് കൈ കൊണ്ട് വലതു കക്ഷവും പരിശോധിക്കുക (ചൂണ്ടുവിരൽ , നടുവിരൽ ,മോതിരവിരൽ എന്നിവയുടെ മധ്യഭാഗമാണ് ഉപയോഗിക്കേണ്ടത്) ·
∙ വിരലുകളുടെ ഉൾഭാഗം കൊണ്ടു വൃത്താകൃതിയിൽ മുഴകൾ ഉണ്ടോ എന്ന് പരിശോധിക്കണം.
∙ സ്തന ഞെട്ട് അമർത്തി സ്രവം ഉണ്ടോ എന്നു നോക്കുക.
സ്തനാർബുദ സ്ക്രീനിംഗ്
സ്തനാർബുദ സ്‌ക്രീനിംഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് തന്നെ ഒരു സ്ത്രീയുടെ സ്തനങ്ങളിൽ കാൻസറുണ്ടോ എന്ന് പരിശോധിക്കുക എന്നതാണ്. സ്‌ക്രീനിംഗിന്റെ പ്രയോജനം, ചികിത്സിക്കാൻ എളുപ്പമായിരിക്കുമ്പോൾ , ക്യാൻസർ നേരത്തേ കണ്ടെത്തുന്നതാണ്. സ്ക്രീനിംഗ് രീതികൾ ക്ലിനിക്കൽ ബ്രെസ്റ്റ് എക്സാമിനേഷൻ ഒരു ഡോക്ടറോ ട്രെയിൻഡ് നഴ്‌സോ നടത്തുന്ന പരിശോധനയാണ് ക്ലിനിക്കൽ ബ്രെസ്റ്റ് എക്‌സാമിനേഷൻ, കൈകൾ ഉപയോഗിച്ച് മാറ് പരിശോധിക്കുന്നു, 3 മുതൽ ആറു മാസം കൂടുമ്പോൾ ക്ലിനിക്കൽ ബ്രെസ്റ്റ് എക്സാമിനേഷൻചെയേണ്ടതാണ്.
മാമോഗ്രാം എപ്പോൾ ?
സ്തനത്തിന്റെ എക്സ്-റേ ചിത്രമാണ് മാമോഗ്രാം. സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്താൻ ഡോക്ടർമാർ മാമോഗ്രാം ഉപയോഗിക്കുന്നു. മാമോഗ്രാം ചെയ്യുന്നത് സ്തനാർബുദം നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കും. 40 വയസ്സ് കഴിഞ്ഞ സ്ത്രീകൾ രണ്ട് വർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്യണമെന്ന് ശുപാർശ ചെയ്യുന്നു. സ്തനാർബുദ സാധ്യത കൂടുതൽ ഉള്ളവർ കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിന് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തിയതിന്റെ 10 വർഷം മുമ്പ് മാമ്മോഗ്രാം ചെയ്യാൻ ആരംഭിക്കേണ്ടതാണ് , ഇത് വർഷത്തിൽ ഒരിക്കൽ ചെയ്യേണ്ടതാണ് . (30 വയസിനു ശേഷം മാത്രം ) സ്‌ക്രീനിംഗ് മാമോഗ്രാം 40 ശേഷമേ ചെയേണ്ടതുള്ളൂ , 40 വയസ്സിന് മുമ്പ് മാമോഗ്രാം എടുക്കാൻ തുടങ്ങണമോ എന്ന് തീരുമാനിക്കുമ്പോൾ സ്‌ക്രീനിംഗ് ടെസ്റ്റുകളുടെ നേട്ടങ്ങളും അപകടസാധ്യതകളും ശ്രദ്ധിക്കേണ്ടതാണ്.
ചികിത്സ ഇങ്ങനെ ?
സ്തനാർബുദം പല വിധത്തിലാണ് ചികിത്സിക്കുന്നത്. ഇത് സ്തനാർബുദത്തിന്റെ തരത്തെയും അത് എത്രത്തോളം വ്യാപിച്ചു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.പലപ്പോഴും ഒന്നിലധികം ചികിത്സകൾ വേണ്ടി വരുന്നു . ശസ്ത്രക്രിയ. കീമോതെറാപ്പി. ക്യാൻസർ കോശങ്ങളെ ചുരുക്കാനോ നശിപ്പിക്കാനോ പ്രത്യേക മരുന്നുകൾ ഉപയോഗിക്കുന്നു. . ഹോർമോൺ തെറാപ്പി. കാൻസർ കോശങ്ങൾക്ക് വളരാൻ ആവശ്യമായ ഹോർമോണുകൾ ലഭിക്കുന്നത് തടയുന്നു. റേഡിയേഷൻ തെറാപ്പി. കാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഉയർന്ന ഊർജ്ജ രശ്മികൾ (എക്‌സ്-റേയ്ക്ക് സമാനമായി) ഉപയോഗിക്കുന്നു.
സ്തനാർബുദ ചികിത്സയ്ക്കായി വിവിധ സ്പെഷ്യാലിറ്റികളിൽ നിന്നുള്ള ഡോക്ടർമാർ പലപ്പോഴും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഓപ്പറേഷൻ നടത്തുന്ന ഡോക്ടർമാരാണ് സർജന്മാർ. കാൻസറിനെ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കുന്ന ഡോക്ടർമാരാണ് മെഡിക്കൽ ഓങ്കോളജിസ്റ്റുകൾ. റേഡിയേഷൻ ഉപയോഗിച്ച് ക്യാൻസറിനെ ചികിത്സിക്കുന്ന ഡോക്ടർമാരാണ് റേഡിയേഷൻ ഓങ്കോളജിസ്റ്റുകൾ.
സ്തനാർബുദ സാധ്യത കുറയ്ക്കാൻ എന്തുചെയ്യാം ?
നിത്യ ജീവിതത്തിൽ പല ഘടകങ്ങളും സ്തനാർബുദ സാധ്യതയെ സ്വാധീനിക്കും. പ്രായമാകൽ അല്ലെങ്കിൽ പാരമ്പര്യ ഘടകങ്ങൾ എന്നിവ മാറ്റാൻ നമുക്ക് കഴിയില്ല, എന്നാൽ ഇനിപ്പറയുന്ന വഴികളിലൂടെ നിങ്ങളുടെ ആരോഗ്യം പരിപാലിക്കുന്നതിലൂടെ സ്തനാർബുദ സാധ്യത കുറയ്ക്കാൻ സാധിക്കും. ആരോഗ്യകരമായ ഭാരം നിലനിർത്തുക. ശാരീരികമായി സജീവമായിരിക്കുക. മദ്യവും പുകവലിയും ഒഴിവാക്കുക . നിങ്ങൾ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി അല്ലെങ്കിൽ ഓവർ ദി കൗണ്ടർ ഗർഭനിരോധന ഗുളികകൾ പരമാവധി ഒഴിവാക്കുക .
നിങ്ങൾക്ക് സ്തനാർബുദത്തിന്റെ ഫാമിലി ഹിസ്റ്ററിയോ BRCA1, BRCA2 ജീനുകളിൽ പാരമ്പര്യമായ മാറ്റങ്ങളോ ഉണ്ടെങ്കിൽ, നിങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള മറ്റ് വഴികളെക്കുറിച്ച് ഡോക്ടറോട് സംസാരിക്കുക. ആരോഗ്യത്തോടെ ചിട്ടയായുള്ള ജീവിതം കാൻസർ വരാനുള്ള സാധ്യത കുറയ്ക്കും, അഥവാ കാൻസർ വന്നാലും അത് എളുപ്പത്തിൽ അതിജീവിക്കാൻ ചിട്ടയായ ജീവിതക്രമം സഹായിക്കും. അതിജീവനത്തിനു ശേഷം സ്തനാർബുദത്തെ അതിജീവിച്ചവർ ജീവിതത്തെ കൂടുതൽ അടുത്തറിയുന്നു. ഇവർക്കായി ലോകമെമ്പാടും നിരവധി കൂട്ടായ്മകൾ ഉണ്ട്. ചിലരെങ്കിലും വിഷാദ അവസ്ഥയിലേക്ക് കടന്നു പോകാറുണ്ടെങ്കിലും കൂടുതൽ പേരും കൂട്ടായ്മയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നവരാണ് .
ചില രാജ്യങ്ങളിലൊക്കെ സ്തനാർബുദ അതിജീവിതർ ഫോട്ടോ ഷൂട്ട് ഒക്കെ നടത്തി ആണ് ഇത്തരം തിരിച്ചു വരവുകൾ ആഘോഷിക്കാറുള്ളത്. സ്തനാർബുദ അതിജീവിതർക്കു നമ്മുടെ നാട്ടിലും ഒട്ടേറേ കൂട്ടായ്മകൾ നിലവിലുണ്ട്.ഡോക്ടർമാരും സന്നദ്ധ പ്രവർത്തകരും നല്ല സുഹൃത്തുക്കളായി അവരുടെ' കൂടെ ഉണ്ടാവാറുണ്ട്. യോഗ, നൃത്തം , സംഗീതം, കൃത്യമായ വ്യായാമം എന്നിവ അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ സഹായിക്കുന്ന ഘടകങ്ങൾ ആണ്. കാൻസറിനെ പേടിക്കാതെ എന്നാൽ മനസിലാക്കി കൊണ്ട് കാൻസർ ഇല്ലാത്ത ലോകത്തേക്ക് മുന്നേറാം..