കുട്ടിക്കാലം കുസൃതിയുടെയും ജിജ്ഞാസയുടെയും കാലമാണ്. ഏതു വിഷയത്തിനുള്ളിലേക്കും നുഴഞ്ഞുകയറി കാരണം കണ്ടുപിടിക്കാൻ കുട്ടികൾക്കു താൽപര്യം കൂടുന്ന കാലം. ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കുട്ടികളിൽ പലവിധത്തിലുള്ള സംശയങ്ങളും ആശങ്കകളും കൗതുകങ്ങളും രൂപപ്പെടാം. പലപ്പോഴും എങ്ങനെ ഉത്തരം നൽകണമെന്നതു

കുട്ടിക്കാലം കുസൃതിയുടെയും ജിജ്ഞാസയുടെയും കാലമാണ്. ഏതു വിഷയത്തിനുള്ളിലേക്കും നുഴഞ്ഞുകയറി കാരണം കണ്ടുപിടിക്കാൻ കുട്ടികൾക്കു താൽപര്യം കൂടുന്ന കാലം. ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കുട്ടികളിൽ പലവിധത്തിലുള്ള സംശയങ്ങളും ആശങ്കകളും കൗതുകങ്ങളും രൂപപ്പെടാം. പലപ്പോഴും എങ്ങനെ ഉത്തരം നൽകണമെന്നതു

കുട്ടിക്കാലം കുസൃതിയുടെയും ജിജ്ഞാസയുടെയും കാലമാണ്. ഏതു വിഷയത്തിനുള്ളിലേക്കും നുഴഞ്ഞുകയറി കാരണം കണ്ടുപിടിക്കാൻ കുട്ടികൾക്കു താൽപര്യം കൂടുന്ന കാലം. ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കുട്ടികളിൽ പലവിധത്തിലുള്ള സംശയങ്ങളും ആശങ്കകളും കൗതുകങ്ങളും രൂപപ്പെടാം. പലപ്പോഴും എങ്ങനെ ഉത്തരം നൽകണമെന്നതു

കുട്ടിക്കാലം കുസൃതിയുടെയും ജിജ്ഞാസയുടെയും കാലമാണ്. ഏതു വിഷയത്തിനുള്ളിലേക്കും നുഴഞ്ഞുകയറി കാരണം കണ്ടുപിടിക്കാൻ കുട്ടികൾക്കു താൽപര്യം കൂടുന്ന കാലം. ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കുട്ടികളിൽ പലവിധത്തിലുള്ള സംശയങ്ങളും ആശങ്കകളും കൗതുകങ്ങളും രൂപപ്പെടാം. പലപ്പോഴും എങ്ങനെ ഉത്തരം നൽകണമെന്നതു രക്ഷിതാക്കളെ കുഴപ്പിക്കുന്ന കാര്യമാണ്.

ഏതു പ്രായത്തിൽ?
മൂന്നു - നാലു വയസ്സിലാണു കുട്ടികൾ പലപ്പോഴും ലൈംഗികതയുമായി ബന്ധപ്പെട്ട സംശയങ്ങളും ചോദ്യങ്ങളുമായി രക്ഷിതാക്കളുടെ മുൻപിലെത്തുന്നത്. പിന്നീട് കൗമാരപ്രായമാകുമ്പോഴാണ് വീണ്ടും ഇത്തരം കാര്യങ്ങളിൽ സംശയങ്ങൾ വരിക. പലപ്പോഴും ടിവിയിൽ നിന്നോ കൂട്ടുകാരിൽ നിന്നോ മറ്റു മുതിർന്നവരിൽ നിന്നോ കിട്ടുന്ന വിവരങ്ങൾ സത്യമാണോ എന്നറിയാനാണു കുട്ടികൾ മാതാപിതാക്കളെ സമീപിക്കുന്നത്. കുട്ടിയുടെ സംശയത്തിനു പ്രായത്തിന് അനുസരിച്ചു മറുപടി നൽകുക. ചെറിയ കുട്ടിക്കു ലൈംഗികവിദ്യാഭ്യാസം നൽകിയാൽ അത് ആ കുട്ടി കൃത്യമായി മനസ്സിലാക്കണമെന്നില്ല. പടിപടിയായി വേണം നൽകാൻ. എല്ലാ വിവരങ്ങളും ഒരു ദിവസം തന്നെ നൽകണമെന്നും ഇല്ല.

ADVERTISEMENT

കുട്ടികൾ എതിർലിംഗത്തെ കുറിച്ചു മനസ്സിലാക്കാൻ തുടങ്ങുന്നത് മൂന്ന് - നാല് വയസ്സിലാണ്. ഈ പ്രായത്തിൽ സ്വന്തം ശരീരത്തെക്കുറിച്ചും ആണ്-പെൺ വ്യത്യാസത്തെ കുറിച്ചുമുള്ള അടിസ്ഥാന പാഠങ്ങൾ മാതാപിതാക്കൾ കുട്ടിക്കു പറഞ്ഞുകൊടുക്കണം. അടിവസ്ത്രം കൊണ്ടു മറയ്ക്കുന്ന ഭാഗമാണു സ്വകാര്യഭാഗങ്ങൾ എന്നു ലളിതമായി പറയാം.

മൂത്രമൊഴിക്കുന്ന ഭാഗം, മാറിടം, തുട, പിൻഭാഗം, മലദ്വാരം, ലിംഗം തുടങ്ങിയ ശരീരഭാഗങ്ങളിൽ അന്യർ സ്പർശിക്കുന്നത് തെറ്റാണെന്നും, അതു ചീത്ത സ്പർശനമാണെന്നും കുട്ടിയെ ബോധ്യപ്പെടുത്തുക. അങ്ങനെ ആരെങ്കിലും തൊട്ടാൽ അത് അച്ഛനോടും അമ്മയോടും പറയണമെന്നും കുട്ടിയോടു നിർദ്ദേശിക്കാം. തോളത്തു തട്ടുന്നതും തലയിൽ തൊടുന്നതുമെല്ലാം നല്ല സ്പർശനമാണെന്നും പറയാം.

ADVERTISEMENT

അപരിചിതർ തരുന്ന സമ്മാനം വാങ്ങുകയോ അവരെ ശരീരത്തിൽ സ്പർശിക്കാൻ അനുവദിക്കുകയോ ചെയ്യരുതെന്നു കുട്ടിയെ പഠിപ്പിക്കുക. പരിചിതരാണെങ്കിലും മിഠായിയും മറ്റും നൽകിയിട്ട് സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കാൻ അനുവദിക്കരുത് എന്നും പറയണം. അമ്മയെയും അച്ഛനേയും അമ്മൂമ്മ പോലെ വളരെ അടുത്ത ബന്ധുക്കളെയും മാത്രമേ കുഞ്ഞിന് ഉമ്മ നൽകാനും മടിയിൽ ഇരുത്താനും കെട്ടിപ്പിടിക്കാനും സമ്മതിക്കാവൂ എന്നും പറഞ്ഞു കൊടുക്കാം.

അവയവങ്ങളുടെ പേരുകൾ
വളരെ ചെറിയ കുട്ടികളോട് ലിംഗം, യോനി എന്നൊന്നും പറഞ്ഞു കൊടുക്കണമെന്നില്ല. മൂത്രമൊഴിക്കുന്ന ഭാഗം, ആപ്പിയിടുന്ന ഭാഗം എന്നു പറഞ്ഞാൽ മതിയാകും. കൂടുതൽ ശാസ്ത്രീയമായ പേരുകൾ അവരെ കുഴപ്പിക്കും.

ADVERTISEMENT

പ്ലേ സ്കൂളിൽ പോകുന്ന കുട്ടികൾ പലപ്പോഴും മറ്റു കുട്ടികളുടെ ശരീരത്തിൽ സ്പർശിക്കാറുണ്ട്. ഇങ്ങനെ സംഭവിച്ചാലും ടീച്ചറോടും രക്ഷിതാക്കളോടും തുറന്നു പറയാൻ ആവശ്യപ്പെടാം. മാത്രമല്ല സ്കൂളിൽ നടക്കുന്ന എല്ലാ കാര്യങ്ങളും വീട്ടിൽ തുറന്നുപറയണമെന്ന് കുട്ടിയോടു നിർദ്ദേശിക്കാം.

കുട്ടികൾ അശ്ലീലവാക്കുകൾ പറയാറുണ്ട്. പലപ്പോഴും ടിവിയിൽ നിന്നും സ്കൂളിൽ നിന്നുമെല്ലാമാകാം പഠിക്കുന്നത്. ചിലപ്പോൾ മുതിർന്നവരുടെ ശ്രദ്ധ പിടിച്ചു പറ്റാനാകും അവർ ചീത്ത വാക്കുകൾ പറയുന്നത്. അങ്ങനെയെങ്കിൽ അതു പാടെ അവഗണിക്കുക. അർഥമറിയാതെ ഉപയോഗിച്ചതെങ്കിൽ അതിന്റെ അർഥം പറഞ്ഞുകൊടുക്കുക. ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് ചീത്ത സ്വഭാവമാണെന്നു കുട്ടിയോടു സൗമ്യമായി പറഞ്ഞുകൊടുക്കുക.

ഏഴ് - എട്ട് വയസ്സ് എന്നാൽ ടിവിയിലും ഫോണിലും മറ്റും കാണുന്ന കാര്യങ്ങൾ കുട്ടി മനസ്സിലാക്കാൻ തുടങ്ങുന്ന പ്രായമാണ്. അതിനാൽ തന്നെ ലൈംഗികതയുമായി ബന്ധപ്പെട്ടു വികലമായ, തെറ്റായ വിവരങ്ങൾ കുട്ടികൾ അറിയാൻ ഇടയുണ്ട്. കുട്ടികൾ എന്തു കാണുന്നു എന്നതു മാതാപിതാക്കൾ കൃത്യമായി നിരീക്ഷിക്കണം. തെറ്റായ വിവരങ്ങൾ അടിസ്ഥാനമാക്കി സംശയം ചോദിച്ചാൽ അതു സൗമ്യമായി തിരുത്തികൊടുക്കണം.

കടപ്പാട്

ഡോ. എം.കെ.സി. നായർ
ശിശുരോഗ വിദഗ്ധൻ, മനശ്ശാസ്ത്രഞ്ജൻ
തിരുവനന്തപുരം

English Summary:

Guiding children through their natural curiosity about sexuality is a crucial aspect of parenting. This article provides age-appropriate advice for parents on how to address children's questions and concerns about sexual development and body safety.

ADVERTISEMENT