ഉറക്കം കുറഞ്ഞാൽ കുട്ടിയുടെ വളർച്ച കുറയുമോ ?
കുട്ടികളുടെ വളർച്ചയും ഉയരവും നിയന്ത്രിക്കുന്നതിൽ ഗ്രോത് ഹോർമോണിന് വലിയ പങ്കുണ്ട്. പിറ്റ്യൂട്ടറി ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഈ ഹോർമോൺ പ്രധാനമായും രാത്രിയിലെ ആഴത്തിലുള്ള ഉറക്കത്തിലാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. 6 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് ദിവസവും 9 മുതൽ 12 മണിക്കൂർ വരെ ഉറക്കം ആവശ്യമാണെന്ന് അമേരിക്കൻ അക്കാദമി ഒാഫ് പീഡിയാട്രിക്സ് വ്യക്തമാക്കുന്നു. അവധിക്കാലത്ത് വൈകി ഉറങ്ങുന്നതും ഉറക്കം കുറയുന്നതും ഗ്രോത് ഹോർമോണിന്റെ ഗുണങ്ങൾ ലഭിക്കുന്നതിന് തടസ്സമാകാം. സ്ക്രീൻ ഉപയോഗവും മാനസിക സമ്മർപ്പവുമെല്ലാം കുട്ടികളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെയും അതുവഴി ശാരീരിക വളർച്ചയെയും പ്രതികൂലമായി ബാധിക്കും.

അവധിക്കാലത്തു രാത്രി 11 മണി ആയാലും എട്ടു വയസ്സുകാരിയായ കുട്ടി ഉറങ്ങുന്നില്ല. ഉറക്കം കുറയുന്നതു കുട്ടികളുടെ വളർച്ചയെ ബാധിക്കുമെന്നു കണ്ടു. ശരിയാണോ?
കുട്ടികളുടെ ഉറക്കവും, വളർച്ചയെ സഹായിക്കുന്ന ഗ്രോത് ഹോർമോണും (Growth Hormone) തമ്മിൽ ശക്തമായ ബന്ധമുണ്ട്. ഗ്രോത് ഹോർമോൺ (GH) എന്നതു പിറ്റ്യൂട്ടറി ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോർമോൺ ആണ്. ഇതു ശരീരവളർച്ച (ഉയരം, അസ്ഥി വളർച്ച, പേശീവളർച്ച), കോശങ്ങളുടെ
പുതുക്കൽ (Repair), മെറ്റബോളിസം
നിയന്ത്രണം എന്നിവയ്ക്കെല്ലാം സഹായകമാണ്.
ഗ്രോത് ഹോർമോൺ പകലും ഉണ്ടാകുമെങ്കിലും രാത്രിയിലാണു പ്രധാനമായി ഉൽപാദിപ്പിക്കപ്പെടുന്നത്. ആഴത്തിലുള്ള ഉറക്കത്തിലാണു (Deep Sleep) ഗ്രോത് ഹോർമോൺ കൂടുതലായി സ്രവിക്കപ്പെടുക. ഇതു സാധാരണയായി ഉറക്കത്തിന്റെ ആദ്യ മണിക്കൂറുകളിൽ കൂടുതലായിരിക്കും. രാത്രിയിലാണ് പീക്ക് (Peak) അളവ്.
അമേരിക്കൻ അക്കാദമി ഒാഫ് പീഡിയാട്രിക്സ് മാർഗനിർദേശം അനുസരിച്ച് 6–12 വയസ്സിലുള്ള കുട്ടിക്ക് 9 മുതൽ 12 മണിക്കൂർ ഉറക്കം ലഭിക്കണം. നേരത്തെ ഉറങ്ങുന്ന കുട്ടികൾക്ക് ആവശ്യമുള്ളത്ര ഉറക്കം ലഭിക്കും. ഇവർക്കു ഗ്രോത് ഹോർമോണിന്റെ ഗുണങ്ങൾ കൂടുതൽ ലഭിക്കും. നല്ല ഉറക്കം ലഭിക്കുന്നത് ഉയരം വയ്ക്കാനും ശരീര വളർച്ചയും മസ്തിഷ്കവികാസവും മെച്ചപ്പെടാനും സഹായിക്കും. പ്രതിരോധശേഷി (immunity) വർധിക്കും.
വെക്കേഷൻ സമയത്ത് ഉറക്കം
കുറഞ്ഞതുകൊണ്ടു മാത്രം ഗ്രോത് ഹോർമോൺ കുറയില്ല. പക്ഷേ, പതിവായി വൈകി ഉറങ്ങുന്നതും ഉറക്കം കുറയുന്നതും മേൽപറഞ്ഞ ഗുണ
ഫലങ്ങൾ പൂർണമായി ലഭിക്കാൻ തടസ്സമാകാം. ഉറക്കത്തിന്റെ ഗുണമേന്മയും പ്രധാനമാണ്. ഇടയ്ക്കിടെ എഴുന്നേൽക്കൽ, വൈകി ഉറങ്ങൽ, ഉറക്കത്തിനും ഉണർവിനും ചിട്ട ഇല്ലാതിരിക്കുക എന്നിവ ഗ്രോത് ഹോർമോൺ കുറയാനിടയാക്കും.
കൂടാതെ സ്ക്രീൻ ഉപയോഗം (പ്രത്യേകിച്ചു വൈകുന്നേരങ്ങളിൽ), മാനസിക സമ്മർദം (Stress), പോഷകക്കുറവ് എന്നിവയും ഗ്രോത് ഹോർമോൺ ഉൽപാദനം കുറയ്ക്കാം.