ശസ്ത്രക്രിയയില്ലാതെ തന്നെ ചർമസംരക്ഷണത്തിനും സൗന്ദര്യവർധനയ്ക്കും ഒട്ടേറെ കാര്യങ്ങൾ നമുക്കു ചെയ്യാനാകും. ഒട്ടും വേദനയില്ലാതെ ചർമത്തിലെ വരകളും ചുളിവുകളും മായ്ക്കാനും നിറവ്യത്യാസങ്ങളും മുഖക്കുരുവിന്റെ പാടുകളും ഭേദമാക്കാനും ഉള്ള മാർഗങ്ങളെക്കുറിച്ച് അറിയാം. ബോട്ടോക്സും മൈക്രോ ബോട്ടോക്സും മുഖത്തെ

ശസ്ത്രക്രിയയില്ലാതെ തന്നെ ചർമസംരക്ഷണത്തിനും സൗന്ദര്യവർധനയ്ക്കും ഒട്ടേറെ കാര്യങ്ങൾ നമുക്കു ചെയ്യാനാകും. ഒട്ടും വേദനയില്ലാതെ ചർമത്തിലെ വരകളും ചുളിവുകളും മായ്ക്കാനും നിറവ്യത്യാസങ്ങളും മുഖക്കുരുവിന്റെ പാടുകളും ഭേദമാക്കാനും ഉള്ള മാർഗങ്ങളെക്കുറിച്ച് അറിയാം. ബോട്ടോക്സും മൈക്രോ ബോട്ടോക്സും മുഖത്തെ

ശസ്ത്രക്രിയയില്ലാതെ തന്നെ ചർമസംരക്ഷണത്തിനും സൗന്ദര്യവർധനയ്ക്കും ഒട്ടേറെ കാര്യങ്ങൾ നമുക്കു ചെയ്യാനാകും. ഒട്ടും വേദനയില്ലാതെ ചർമത്തിലെ വരകളും ചുളിവുകളും മായ്ക്കാനും നിറവ്യത്യാസങ്ങളും മുഖക്കുരുവിന്റെ പാടുകളും ഭേദമാക്കാനും ഉള്ള മാർഗങ്ങളെക്കുറിച്ച് അറിയാം. ബോട്ടോക്സും മൈക്രോ ബോട്ടോക്സും മുഖത്തെ

ശസ്ത്രക്രിയയില്ലാതെ തന്നെ ചർമസംരക്ഷണത്തിനും സൗന്ദര്യവർധനയ്ക്കും ഒട്ടേറെ കാര്യങ്ങൾ നമുക്കു ചെയ്യാനാകും. ഒട്ടും വേദനയില്ലാതെ ചർമത്തിലെ വരകളും ചുളിവുകളും മായ്ക്കാനും നിറവ്യത്യാസങ്ങളും മുഖക്കുരുവിന്റെ പാടുകളും ഭേദമാക്കാനും ഉള്ള മാർഗങ്ങളെക്കുറിച്ച് അറിയാം.

ബോട്ടോക്സും മൈക്രോ ബോട്ടോക്സും
മുഖത്തെ ചുളിവുകളും വരകളും താൽക്കാലികമായി നീക്കാൻ ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ പേരാണു ബോട്ടോക്സ് അഥവാ ബോട്ടുലിനം ടോക്സിൻ. ഈ മരുന്നു ചർമത്തിലെ പേശികളിലേക്കു കുത്തിവയ്ക്കുകയാണു ചെയ്യുന്നത്. വായയുടെ വശങ്ങളിലും നെറ്റിയിലും കണ്ണുകൾക്കും ചുറ്റുമുള്ള ചുളിവുകളും മടക്കുകളും പരിഹരിക്കാൻ ബോട്ടോക്സ് സഹായിക്കുന്നു. സ്ഥിരമായി ഉപയോഗിച്ചാൽ ആഴത്തിലുള്ള ചുളിവുകൾ ഉണ്ടാകുന്നതു തടയാനും കഴിയും. കുറഞ്ഞ അളവിൽ ബോട്ടോക്സ് കുത്തിവയ്ക്കുന്ന രീതിയാണ് ഇപ്പോൾ കൂടുതൽ പ്രചാരത്തിലുള്ളത്. മൈക്രോ ബോട്ടോക്സ്, ബേബി ബോട്ടോക്സ് എന്നൊക്കെയാണ് ഈ ചികിത്സ അറിയപ്പെടുന്നത്. ചർമം മിനുസമുള്ളതാക്കാനും മുഖത്തെ കുഴികളുടെ വലുപ്പം കുറയ്ക്കാനും ഇതു സഹായിക്കുന്നു. താരതമ്യേന ചെലവും കുറവാണ്. സാധാരണ ബോട്ടോക്സ് ചെയ്തുകഴിഞ്ഞാൽ മൂന്നു മുതൽ നാലുമാസം വരെ ഫലം നിലനിൽക്കും. ഓരോ 3-6 മാസത്തിലും ബോട്ടോക്സ് ആവർത്തിക്കാം. മൈക്രോ ബോട്ടോക്സ് ആണെങ്കിൽ മൂന്നു മാസത്തിലൊരിക്കൽ ചെയ്യുന്നതു തുടർച്ചയായി ഫലപ്രാപ്തി നിലനിർത്തും.

ADVERTISEMENT

കുത്തിവയ്ക്കുന്ന ബോട്ടോക്‌സിന്റെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായാൽ മുഖത്ത് അപാകതകൾ പ്രത്യക്ഷപ്പെടാം. നാഡികളെയും പേശികളെയും ബാധിക്കുന്ന രോഗങ്ങളുള്ളവർ, ബോട്ടുലിനം ടോക്സിനോട് അലർജിയുള്ളവർ, ചർമത്തിൽ അണുബാധകളുള്ളവർ എന്നിവർ ബോട്ടോക്സ് ചെയ്യരുത്.

കെമിക്കൽ പീലുകൾ
മുഖക്കുരു, കറുത്തപാടുകൾ, ചുളിവുകൾ, തിണർപ്പുകൾ, സൂര്യപ്രകാശമേറ്റുണ്ടാകുന്ന തകരാറുകൾ, നിറവ്യത്യാസങ്ങൾ എന്നിങ്ങനെ ഒട്ടേറെ ചർമരോഗങ്ങൾ പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു മാർഗമാണു കെമിക്കൽ പീലുകൾ. മുഖത്തും കഴുത്തിലും കൈകളിലും സാധാരണ പ്രയോഗിക്കാറുണ്ട്. ഓരോ വ്യക്തിയുടെയും ചർമത്തിന് അനുയോജ്യമായ ഒരു കെമിക്കലാണ് ഉപയോഗിക്കുന്നത്. ഗ്ലൈക്കോളിക് ആസിഡ്, സാലിസിലിക് ആസിഡ് എന്നിങ്ങനെ പല രാസപദാർത്ഥങ്ങളും ഉപയോഗിച്ചുവരുന്നു.

ADVERTISEMENT

കെമിക്കൽ പീലുകൾ ഉപയോഗിച്ചുകഴിഞ്ഞാൽ ചർമത്തിന്റെ ഏറ്റവും പുറമെയുള്ള പാളി ക്രമേണ ഇളകിപ്പോവുകയും പകരം മൃദുവും ഭംഗിയുള്ളതുമായ പുതിയ ചർമപാളി രൂപം കൊള്ളുകയും ചെയ്യും. ചുളിവുകളും വരകളുമില്ലാത്ത യൗവ്വനമാർന്ന ചർമമായിരിക്കും ഇത്.

കെമിക്കൽ പീലുകൾ ഉപയോഗിച്ചു കഴിഞ്ഞാൽ ചർമം വളരെ സെൻസിറ്റീവ് ആയിരിക്കും. പരമാവധി സൂര്യപ്രകാശമേൽക്കാതെ നോക്കണം. ശ്രദ്ധിച്ചില്ലെങ്കിൽ ചർമത്തിൽ നിറവ്യത്യാസമോ മറ്റുപ്രശ്നങ്ങളോ ഉണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ശൈത്യകാലത്താണു കൂടുതലാളുകളും ഇത് ഉപയോഗിക്കുന്നത്.

ADVERTISEMENT

കാർബൺ ലേസർ പീൽ
കാർബൺ ലോഷന്റെ ഒരു നേർത്ത പാളി ചർമത്തിൽ പുരട്ടുകയാണു കാർബൺ ലേസർ പീലിൽ ചെയ്യുന്നത്. ശേഷം ലേസർ ഉപയോഗിച്ചു കാർബണിനെ ആവിയാക്കിക്കളയുന്നു. കാർബണിനോടൊപ്പം ചർമത്തിലെ മാലിന്യങ്ങളും ആവിയായിപ്പോകുന്നു. മുഖക്കുരു കുറയ്ക്കാനും കുഴികൾ മായ്ക്കാനും നിറവ്യത്യാസങ്ങൾ ഭേദമാക്കാനും ഇതു സഹായിക്കും. കൊളാജന്റെ ഉൽപാദനം വർധിപ്പിക്കുന്നതിനാൽ, തുടർച്ചയായി കാർബൺ ലേസർ പീൽ ചെയ്യുന്നവരിൽ ഒരു പരിധിവരെ ചുളിവുകളും കുറയാറുണ്ട്.

സെൻസിറ്റീവായ ചർമമുള്ളവരിൽ ചുവന്ന തടിപ്പുകളോ ചർമത്തിൽ നേരിയ അടരുകൾ ഉണ്ടാവുകയോ
ചെയ്തേക്കാം. കൗമാരം കഴിഞ്ഞു യൗവനത്തിലേക്കു കടക്കുന്ന സമയം മുതൽ കാർബൺ ലേസർ പീൽ ചെയ്തുതുടങ്ങാം. മുഖക്കുരുവിന്റെ പാടുകളും ചർമത്തിലെ എണ്ണമയവും കുറയ്ക്കാൻ ഇതു സഹായകരമാണ്. 4 മുതൽ 6 സെഷനുകൾ വരെയാണു സാധാരണ വേണ്ടിവരാറുള്ളത്.

മേൽപറഞ്ഞ ഏതൊരു ചർമചികിത്സയ്ക്കു മുൻപും ശേഷവും നിർബന്ധമായും പാലിച്ചിരിക്കേണ്ട പൊതുവായ കാര്യങ്ങളുണ്ട്. ട്രീറ്റ്മെന്റിനു മുൻപും ശേഷവും സൺസ്‌ക്രീൻ എപ്പോഴും പതിവാക്കുക. വെയിലേൽക്കുന്നതു കുറയ്ക്കുക. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്ടറുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. മേൽപ്പറഞ്ഞ പല ചികിത്സകളും ഇക്കൂട്ടർ ഒഴിവാക്കേണ്ടതാണ്. ധാരാളം വെള്ളം കുടിക്കുകയും മോയിസ്ചറൈസർ ഉപയോഗിക്കുകയും ചെയ്യുക. ചികിത്സ കഴിഞ്ഞ ഭാഗത്തു തൊടുന്നതു കുറയ്ക്കുക. അത്യാവശ്യ സാഹചര്യങ്ങളിൽ കൈകൾ അണുവിമുക്തമാണെന്ന് ഉറപ്പാക്കുക. നീരും ചുവന്നുതടിപ്പും കുറയ്ക്കാൻ തണുപ്പ് കൊള്ളിക്കാം. ചികിത്സയിൽ നിർദേശിച്ചിട്ടുള്ള എല്ലാ തുടർസെഷനുകളും പൂർത്തിയാക്കുക.

തയാറാക്കിയത്
ഡോ. അനുരാധ കാക്കനാട്ട് ബാബു
സീനിയർ കൺസൽറ്റന്റ്, ഡെർമറ്റോളജി & വെനെറോളജി, ആസ്റ്റർ മെ‍ഡ്സിറ്റി, എറണാകുളം

English Summary:

Non-surgical skin treatments offer effective solutions for wrinkles, fine lines, acne scars, and uneven skin tone, enhancing beauty without surgery. These advanced dermatology procedures, including Botox, chemical peels, and carbon laser peels, revitalize the skin, promoting a youthful and radiant complexion.

ADVERTISEMENT