കുടുംബത്തിന്റെ സ്പന്ദനവും കരുത്തുമാണ് ഓരോ സ്ത്രീയും. മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി സ്വന്തം ഇഷ്ടങ്ങളും വിശ്രമവും സന്തോഷപൂർവ്വം മാറ്റിവയ്ക്കുന്നവൾ. എന്നാൽ, ഈ ഓട്ടത്തിനിടയിൽ പലപ്പോഴും അവൾ മറന്നുപോകുന്നത് സ്വന്തം ശരീരത്തെയാണ്. 2026-ലെ അന്താരാഷ്ട്ര വനിതാ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് ഒരു വലിയ സത്യമാണ്:

കുടുംബത്തിന്റെ സ്പന്ദനവും കരുത്തുമാണ് ഓരോ സ്ത്രീയും. മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി സ്വന്തം ഇഷ്ടങ്ങളും വിശ്രമവും സന്തോഷപൂർവ്വം മാറ്റിവയ്ക്കുന്നവൾ. എന്നാൽ, ഈ ഓട്ടത്തിനിടയിൽ പലപ്പോഴും അവൾ മറന്നുപോകുന്നത് സ്വന്തം ശരീരത്തെയാണ്. 2026-ലെ അന്താരാഷ്ട്ര വനിതാ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് ഒരു വലിയ സത്യമാണ്:

കുടുംബത്തിന്റെ സ്പന്ദനവും കരുത്തുമാണ് ഓരോ സ്ത്രീയും. മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി സ്വന്തം ഇഷ്ടങ്ങളും വിശ്രമവും സന്തോഷപൂർവ്വം മാറ്റിവയ്ക്കുന്നവൾ. എന്നാൽ, ഈ ഓട്ടത്തിനിടയിൽ പലപ്പോഴും അവൾ മറന്നുപോകുന്നത് സ്വന്തം ശരീരത്തെയാണ്. 2026-ലെ അന്താരാഷ്ട്ര വനിതാ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് ഒരു വലിയ സത്യമാണ്:

കുടുംബത്തിന്റെ സ്പന്ദനവും കരുത്തുമാണ് ഓരോ സ്ത്രീയും. മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി സ്വന്തം ഇഷ്ടങ്ങളും വിശ്രമവും സന്തോഷപൂർവ്വം മാറ്റിവയ്ക്കുന്നവൾ. എന്നാൽ, ഈ ഓട്ടത്തിനിടയിൽ പലപ്പോഴും അവൾ മറന്നുപോകുന്നത് സ്വന്തം ശരീരത്തെയാണ്. 2026-ലെ അന്താരാഷ്ട്ര വനിതാ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് ഒരു വലിയ സത്യമാണ്: "ആരോഗ്യമുള്ള ഒരു സ്ത്രീക്ക് മാത്രമേ കരുത്തുറ്റ ഒരു കുടുംബത്തെ നയിക്കാനാവൂ."

ഈ വർഷത്തെ ആരോഗ്യ പ്രമേയമായ “Give to Gain” എന്നത് വെറുമൊരു മുദ്രാവാക്യമല്ല, മറിച്ച് ജീവിതത്തിലേക്കുള്ള ഒരു വലിയ നിക്ഷേപമാണ്. സ്വന്തം ആരോഗ്യത്തിനായി ഇന്ന് നിങ്ങൾ നൽകുന്ന (Give) അല്പം സമയവും ശ്രദ്ധയും മുൻകരുതലും, നാളെ വലിയൊരു ആരോഗ്യലാഭമായി (Gain) നിങ്ങൾക്ക് തിരിച്ചു ലഭിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്ന ചില കാൻസറുകൾ—സ്തനാർബുദം (Breast Cancer), സെർവിക്കൽ കാൻസർ (Cervical Cancer), ഒവേറിയൻ കാൻസർ (Ovarian Cancer)—ഇവയെക്കുറിച്ച് മുൻകരുതലും പരിശോധനകളും അനിവാര്യമാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടെത്തുന്ന കാൻസറുകളിൽ പ്രധാനപ്പെട്ടവയാണ് ഇവ. പക്ഷേ സന്തോഷകരമായ കാര്യം എന്തെന്നാൽ, ഇവയിൽ പലതും തുടക്കത്തിൽ കണ്ടെത്തിയാൽ ഫലപ്രദമായി ചികിത്സിക്കാനും പൂർണമായി നിയന്ത്രിക്കാനും കഴിയും.

ADVERTISEMENT

1. സ്തനാർബുദം (Breast Cancer)

സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടെത്തുന്ന കാൻസറാണ് സ്തനാർബുദം. ഇന്ത്യയിൽ പോലും ഇത് വേഗത്തിൽ വർധിച്ചു കൊണ്ടിരിക്കുകയാണ്. സ്തനത്തിൽ ഉണ്ടാകുന്ന കട്ട, വേദനയില്ലാത്ത തടിപ്പ്, ചർമ്മത്തിലെ മാറ്റങ്ങൾ, നിപ്പിളിൽ നിന്നുള്ള അസാധാരണമായ സ്രവങ്ങൾ എന്നിവ ഇതിന്റെ ലക്ഷണങ്ങളായി കാണാം.

ADVERTISEMENT

സ്തനാർബുദം നേരത്തേ കണ്ടെത്താൻ സഹായിക്കുന്ന പ്രധാന പരിശോധനയാണ് മാമോഗ്രാം (Mammogram). സാധാരണയായി 40 വയസിന് ശേഷം സ്ത്രീകൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം സ്ഥിരമായി മാമോഗ്രാം പരിശോധന നടത്തുന്നത് നല്ലതാണ്. കൂടാതെ മാസത്തിൽ ഒരിക്കൽ Breast Self Examination ചെയ്യുന്നതും ആരംഭ ഘട്ടത്തിൽ മാറ്റങ്ങൾ തിരിച്ചറിയാൻ സഹായിക്കും.

2. സെർവിക്കൽ കാൻസർ (Cervical Cancer)

ADVERTISEMENT

ഗർഭാശയമുഖത്ത് ഉണ്ടാകുന്ന കാൻസറാണ് സർവൈക്കൽ കാൻസർ. ഇതു പ്രധാനമായും ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) എന്ന വൈറസ് കാരണമാണ് ഉണ്ടാകുന്നത്.  സ്ത്രീകളിൽ കൂടുതലായി മരണങ്ങൾക്കു കാരണമാകുന്ന കാൻസറുകളിൽ ഒന്നാണിത്.

ഈ കാൻസർ തടയാനും നേരത്തേ കണ്ടെത്താനും സഹായിക്കുന്ന പ്രധാന മാർഗങ്ങൾ രണ്ട് ആണ്:

പാപ് സ്മിയർ ടെസ്റ്റ്: ഗർഭാശയമുഖത്തിലെ കോശങ്ങളിൽ അസാധാരണ മാറ്റങ്ങൾ ഉണ്ടോ എന്നു പരിശോധിക്കുന്ന പരിശോധന.

എച്ച് പി വി വാക്സീൻ: എച്ച്പിവി വൈറസിൽ നിന്നു സംരക്ഷണം നൽകുന്ന വാക്സീൻ. സാധാരണയായി 9–26 വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്കും യുവതികൾക്കും ഇത് നൽകാൻ ശുപാർശ ചെയ്യുന്നു.

ക്രമമായ Pap smear പരിശോധനകൾ സർവൈക്കൽ കാൻസർ വളരെ നേരത്തെ കണ്ടെത്താൻ സഹായിക്കുന്നു, അതിനാൽ ചികിത്സയും കൂടുതൽ ഫലപ്രദമാകും.

3. ഒവേറിയൻ കാൻസർ (Ovarian Cancer)

അണ്ഡാശയങ്ങളിൽ ഉണ്ടാകുന്ന കാൻസറാണ് ഒവേറിയൻ കാൻസർ. ഇതു പലപ്പോഴും തുടക്കഘട്ടത്തിൽ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ “നിശ്ശബ്ദ കാൻസർ” എന്നറിയപ്പെടുന്നു. വയറുവേദന, വയർ നിറഞ്ഞത് പോലെ തോന്നൽ, ഭക്ഷണം കഴിച്ചാൽ പെട്ടെന്ന് നിറയുന്നത്, മൂത്രമൊഴിക്കാനുള്ള ആവശ്യം വർധിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ ചിലപ്പോൾ കാണാം.

ഇത് നേരത്തേ കണ്ടെത്താൻ സ്ഥിരമായ ഗൈനക്കോളജിക്കൽ പരിശോധനകൾ വളരെ പ്രധാനമാണ്. കുടുംബത്തിൽ ഈ കാൻസറിന്റെ ചരിത്രമുണ്ടെങ്കിൽ കൂടുതൽ ജാഗ്രതയും പരിശോധനകളും ആവശ്യമാണ്.

4. സ്ത്രീകളിലെ മറ്റു കാൻസറുകൾ

∙ എൻഡോമെട്രിയൽ കാൻസർ (Endometrial Cancer)–
ഇതിനെ ഗർഭാശയ കാൻസർ (Uterine Cancer) എന്നും വിളിക്കാറുണ്ട്. ഗർഭപാത്രത്തിന്റെ ഉൾപാളിയായ എൻഡോമെട്രിയത്തിലാണ് ഇത് ആരംഭിക്കുന്നത്.

ലക്ഷണങ്ങൾ: ആർത്തവവിരാമത്തിന് ശേഷമുള്ള രക്തസ്രാവം (Post-menopausal bleeding), ആർത്തവങ്ങൾക്കിടയിലുള്ള രക്തസ്രാവം, ഇടുപ്പ് വേദന.

ശ്രദ്ധിക്കാൻ: അമിതവണ്ണം, പ്രമേഹം, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവ ഇതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് പലപ്പോഴും നേരത്തെ കണ്ടെത്താൻ കഴിയുന്ന ഒന്നാണ്.

∙ വജൈനൽ കാൻസർ (Vaginal Cancer)

യോനിയെ ബാധിക്കുന്ന കാൻസറാണിത്. ഇത് വളരെ അപൂർവ്വമായി മാത്രമേ കാണാറുള്ളൂ.

കാരണം: സർവൈക്കൽ കാൻസറിന് കാരണമാകുന്ന എച്ച്പിവി വൈറസ് തന്നെ ഇതിനും കാരണമാകാറുണ്ട്.

ലക്ഷണങ്ങൾ: ലൈംഗിക ബന്ധത്തിന് ശേഷമുള്ള രക്തസ്രാവം, അസാധാരണമായ വെള്ളപോക്ക്, യോനിയിൽ കാണുന്ന മുഴകൾ.

∙ വൾവാർ കാൻസർ (Vulvar Cancer)

സ്ത്രീകളുടെ ബാഹ്യ ജനനേന്ദ്രിയ ഭാഗങ്ങളിൽ (Vulva) കാണപ്പെടുന്ന കാൻസറാണിത്. പ്രായമായ സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.

ലക്ഷണങ്ങൾ: ജനനേന്ദ്രിയ ഭാഗത്തെ മാറാത്ത ചൊറിച്ചിൽ, നിറവ്യത്യാസം, തടിപ്പ് അല്ലെങ്കിൽ ഉണങ്ങാത്ത വ്രണങ്ങൾ.

∙ ഗർഭാശയ സർക്കോമ (Uterine Sarcoma)

ഗർഭപാത്രത്തിന്റെ പേശികളിലോ (Myometrium) മറ്റ് കോശങ്ങളിലോ ഉണ്ടാകുന്ന കാൻസറാണിത്. എൻഡോമെട്രിയൽ കാൻസറിനെ അപേക്ഷിച്ച് ഇത് വളരെ അപൂർവ്വവും എന്നാൽ കൂടുതൽ ഗൗരവകരവുമാണ്.

മുൻകരുതൽ വേണം

“Give to Gain” എന്ന ആശയം ആരോഗ്യ രംഗത്തും അത്യന്തം പ്രസക്തമാണ്. സ്ത്രീകൾ തങ്ങളുടെ ആരോഗ്യത്തിന് ചെറിയ സമയം നൽകുകയാണെങ്കിൽ ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാം.

*നിത്യേന ആരോഗ്യ പരിശോധനകൾ നടത്തുക

*ഡോക്ടർ നിർദേശിക്കുന്ന സ്ക്രീനിങ് ടെസ്റ്റുകൾ ചെയ്യുക

*HPV വാക്സിൻ സ്വീകരിക്കുക

*ആരോഗ്യകരമായ ഭക്ഷണരീതി പാലിക്കുക

*വ്യായാമവും മാനസികാരോഗ്യവും ശ്രദ്ധിക്കുക

*പുകവലി, മദ്യപാനം പോലുള്ള അപകടകരമായ ശീലങ്ങൾ ഒഴിവാക്കുക

സ്വന്തം ആരോഗ്യത്തിന് മുൻഗണന നൽകുന്നത് സ്വാർത്ഥതയല്ല; അത് നിങ്ങളെ സ്നേഹിക്കുന്നവർക്കായി നിങ്ങൾ നൽകുന്ന ഏറ്റവും വലിയ സമ്മാനമാണ്. ഈ വനിതാ ദിനത്തിൽ നമുക്ക് ഉറപ്പിക്കാം- ഇന്നത്തെ ചെറിയ ശ്രദ്ധ, നാളെയുടെ വലിയ ആരോഗ്യം.

ഡോ. അരുൺ ആർ. വാര്യർ, സീനിയർ കൺസൾട്ടൻ്റ് - മെഡിക്കൽ ഓങ്കോളജി, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി

English Summary:

Women are the strength of their families, often prioritizing others' needs over their own well-being. This International Women's Day highlights the crucial message: 'A healthy woman can lead a strong family,' emphasizing that investing in personal health through early detection and preventive measures, especially for common cancers like breast, cervical, and ovarian cancers, yields significant long-term gains.

ADVERTISEMENT