ഗർഭത്തിന്റെ അവസാന മൂന്നു മാസങ്ങൾ അതായത് 28 ആഴ്ച മുതൽ 40 ആഴ്ച വരെയുള്ള കാലഘട്ടം അത്യധികം പ്രാധാന്യമർഹിക്കുന്നു. പ്രസവത്തിന് അമ്മയ്ക്കു വേണ്ട തയാറെടുപ്പിനും അതിനനുബന്ധമായി അമ്മയിലുണ്ടാകുന്ന വ്യതിയാനങ്ങൾക്കുമാണ് ഈ സമയത്തു പ്രാധാന്യം കൊടുക്കുന്നത്. ∙ ഈ സമയത്താണു ഗർഭസ്ഥശിശുവിനു ഭാരം വയ്ക്കുന്നത്.

ഗർഭത്തിന്റെ അവസാന മൂന്നു മാസങ്ങൾ അതായത് 28 ആഴ്ച മുതൽ 40 ആഴ്ച വരെയുള്ള കാലഘട്ടം അത്യധികം പ്രാധാന്യമർഹിക്കുന്നു. പ്രസവത്തിന് അമ്മയ്ക്കു വേണ്ട തയാറെടുപ്പിനും അതിനനുബന്ധമായി അമ്മയിലുണ്ടാകുന്ന വ്യതിയാനങ്ങൾക്കുമാണ് ഈ സമയത്തു പ്രാധാന്യം കൊടുക്കുന്നത്. ∙ ഈ സമയത്താണു ഗർഭസ്ഥശിശുവിനു ഭാരം വയ്ക്കുന്നത്.

ഗർഭത്തിന്റെ അവസാന മൂന്നു മാസങ്ങൾ അതായത് 28 ആഴ്ച മുതൽ 40 ആഴ്ച വരെയുള്ള കാലഘട്ടം അത്യധികം പ്രാധാന്യമർഹിക്കുന്നു. പ്രസവത്തിന് അമ്മയ്ക്കു വേണ്ട തയാറെടുപ്പിനും അതിനനുബന്ധമായി അമ്മയിലുണ്ടാകുന്ന വ്യതിയാനങ്ങൾക്കുമാണ് ഈ സമയത്തു പ്രാധാന്യം കൊടുക്കുന്നത്. ∙ ഈ സമയത്താണു ഗർഭസ്ഥശിശുവിനു ഭാരം വയ്ക്കുന്നത്.

ഗർഭത്തിന്റെ അവസാന മൂന്നു മാസങ്ങൾ അതായത് 28 ആഴ്ച മുതൽ 40 ആഴ്ച വരെയുള്ള കാലഘട്ടം അത്യധികം പ്രാധാന്യമർഹിക്കുന്നു. പ്രസവത്തിന് അമ്മയ്ക്കു വേണ്ട തയാറെടുപ്പിനും അതിനനുബന്ധമായി അമ്മയിലുണ്ടാകുന്ന വ്യതിയാനങ്ങൾക്കുമാണ് ഈ സമയത്തു പ്രാധാന്യം കൊടുക്കുന്നത്.

∙ ഈ സമയത്താണു ഗർഭസ്ഥശിശുവിനു ഭാരം വയ്ക്കുന്നത്. അതുകൊണ്ടു തന്നെ മറുപിള്ളയുടെ പ്രവർത്തനം ശരിയാണോ, കുഞ്ഞിന്റെ വളർച്ചയെ ബാധിക്കുന്ന രോഗങ്ങൾ അമ്മയ്ക്കുണ്ടോ, കുഞ്ഞിന്റെ കിടപ്പ് സാധാരണപ്രസവത്തിന് അനുയോജ്യമാണോ എന്നു ശ്രദ്ധിക്കുകയും അതനുസരിച്ചുള്ള പരിചരണം ഗർഭിണിക്കു നൽകുകയും വേണം.

ADVERTISEMENT

സങ്കീർണതകൾ തടയാം

∙ ഈ സമയത്ത് അമ്മയുടെ ആഹാരക്രമങ്ങളിൽ മാത്രം ശ്രദ്ധ നൽകിയാൽ പോരാ. ഗർഭിണികൾക്കുണ്ടാകുന്ന മിക്ക രോഗങ്ങളും (ഉയർന്ന രക്തസമ്മർദം, ഗർഭകാലത്തെ പ്രമേഹം, വിളർച്ചയുടെ പ്രശ്‌നങ്ങൾ മുതലായവ) ഈ മൂന്നു മാസങ്ങളിലാണു പ്രകടമാകുന്നത്. അതു കണ്ടുപിടിക്കാനുള്ള പരിശോധനകൾ കൃത്യമായി നടത്തണം.

ADVERTISEMENT

∙ എല്ലാ രണ്ട് ആഴ്ച കൂടുമ്പോഴും ഡോക്ടറെ കാണണം. അവസാനത്തെ നാല് ആഴ്ചകളിൽ ഓരോ ആഴ്ചയിലും പരിശോധന നടത്തേണ്ടതാണ്. ഈ പരിശോധനാവേളയിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

ശരീരഭാരം - സാധാരണ ശരീരഭാരത്തിൽ ഗർഭം തുടങ്ങുന്ന ഒരു സ്ത്രീക്ക് ഗർഭകാലത്തിൽ 14 മുതൽ 16 കിലോ വരെ കൂടാം. ഇതിൽ കൂടുതലും അവസാനത്തെ മൂന്നു മാസങ്ങളിലാണു കാണാറ്. 3-4 കിലോ വരെ ഒരു മാസത്തിൽ കൂടുന്നതു സാധാരണമാണ്. എല്ലാ സന്ദർശനത്തിലും ശരീരഭാരം അളക്കേണ്ടതുണ്ട്.

ADVERTISEMENT

∙ശരീരഭാരം ക്രമാതീതമായി വർധിക്കുന്നുണ്ടെങ്കിൽ അതു ചില പ്രശ്നങ്ങൾക്കു മുന്നോടിയാകാം.

∙ഗർഭിണി ആവശ്യത്തിലും അധികം ആഹാരം കഴിക്കുന്നുണ്ടാകാം. പക്ഷേ, സമീകൃത ആഹാരമായിരിക്കില്ല കഴിക്കുന്നത്.

∙ശരീരത്തിൽ നീരു വരുന്നുണ്ടാകാം. ഗര്‍‍ഭകാലത്തിന്റെ അവസാന മാസങ്ങളിൽ സാധാരണ പ്രക്രിയയുടെ
ഭാഗമായി നീരു കാണപ്പെടാം. പക്ഷേ, പലപ്പോഴും ഉയർന്ന രക്ത സമ്മർദത്തിന്റേയും തന്മൂലമുള്ള
പ്രീ എക്ലാംപ്സിയയുടേയും തുടക്കവുമാകാം.

രക്തസമ്മർദം

രക്തസമ്മർദം ശ്രദ്ധയോടെ രേഖപ്പെടുത്തണം. 140/90 mmgHg ഓ അതിനു മുകളിലോ ആണു ബിപി രേഖപ്പെടുത്തുന്നതെങ്കിൽ അതു ഗർഭകാലത്തുണ്ടാകുന്ന അധിക രക്തസമ്മർദം, പ്രീ എക്ലാംപ്സിയ എന്നീ രോഗങ്ങളാണെന്നു മനസ്സിലാക്കുക. സാധാരണ ആറു മാസം വരെ ഗർഭിണികളിൽ 90-100-110 അളവുകളിലുള്ള താഴ്ന്ന ബിപി ആണു കാണാറുള്ളത്. ഈ താഴ്ന്ന അളവിൽ നിന്നു പെട്ടെന്ന് 20-30 കൂടി 120-130 എന്ന തോതിലായാൽ അതു സാധാരണ ബിപി ആണെങ്കിൽ പോലും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പ്രീ എക്ലാംപ്സിയ അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ അപകടകാരിയാണ്.

∙ വിശദമായ ശാരീരിക പരിശോധന വഴി വിളർച്ച, പാദങ്ങളിലെ നീര്, വയറു പരിശോധന എന്നിവ ചെയ്യുന്നു.

ഇതിലൂടെ കുഞ്ഞിന്റെ വളർച്ച, കിടപ്പ്, ഹൃദയമിടിപ്പ്, കുഞ്ഞിനു ചുറ്റുമുള്ള വെള്ളത്തിന്റെ അളവ് എന്നിവ മനസ്സിലാക്കാം.

∙ വയറിന്റെ വലുപ്പം ആ സമയത്തു കാണേണ്ടതിലും അധികമാണെങ്കിൽ ഗർഭസ്ഥ ശിശുവിന്റെ വളർച്ച കൂടുതലാണെന്നോ അല്ലെങ്കിൽ ചുറ്റുമുള്ള വെള്ളം കൂടുതലാണെന്നോ മനസ്സിലാക്കണം. ഇതു രണ്ടും കൂടുന്നതു ഗർഭകാലത്തെ പ്രമേഹത്തിലാണ്. അമ്മയുടെ രക്തത്തിലെ ഗ്ലൂക്കോസ് കൂടുതലാണോ എന്നു ബ്ലഡ് ഷുഗർ പരിശോധനയിലൂടെ മനസ്സിലാക്കുകയും കൂടുതലാണെങ്കിൽ അതു ക്രമീകരിക്കാനുള്ള ചികിത്സ ആരംഭിക്കേണ്ടതുമാണ്.

∙ വയറിന്റെ വലുപ്പം കുറവാണെങ്കിൽ ഗർഭസ്ഥ ശിശുവിന്റെ ഭാരവും വലിപ്പവും കുറവായിരിക്കും. അല്ലെങ്കിൽ വെള്ളത്തിന്റെ അളവു കുറവായിരിക്കാം. മറുപിള്ള വഴി കുഞ്ഞിനു കിട്ടുന്ന രക്തയോട്ടം കുറയുമ്പോഴാണു സാധാരണ ഇങ്ങനെ സംഭവിക്കുന്നത്. അതു കണ്ടു പിടിക്കാൻ ഗർഭിണിക്കു കൂടുതൽ സ്കാനിങ്ങുകളും പരിശോധനകളും വേണ്ടി വരും. ഗർഭാശയത്തിനകത്തു വളരാൻ പറ്റുന്ന സാഹചര്യമല്ലെങ്കിൽ മാസം തികയാതെ തന്നെ കുഞ്ഞിനെ പുറത്തെടുക്കേണ്ടി വരും. ഇവർക്കും സിസേറിയനുള്ള സാധ്യത കൂടുതലാണ്.

പരിശോധനയും സ്കാനും

മൂത്രത്തിൽ പ്രോട്ടീൻ അഥവാ ആൽബുമിൻ ഉണ്ടോ എന്ന് എല്ലാ സന്ദർശനത്തിലും പരിശോധിക്കണം. ഇതിനു പുറമേ മൂത്രത്തിൽ അണുബാധയുണ്ടോ എന്നും നോക്കേണ്ടതും അത്യാവശ്യമാണ്. കാരണം ഈ അണുബാധ ഗർഭിണികളിൽ ലക്ഷണങ്ങൾ കാണിക്കുകയില്ല. പക്ഷേ, മൂത്രത്തിലെ അണുബാധ കൃത്യമായി കണ്ടുപിടിച്ചില്ല എങ്കിൽ അതു വൃക്കകളെ ബാധിക്കുകയും (Pyelonephritis) അണുബാധ രക്തത്തിലേക്കു വ്യാപിക്കുകയും (Septicaemia) ചെയ്യും. മാത്രവുമല്ല മാസം തികയുന്നതിനു മുൻപു വെള്ളം പൊട്ടിപ്പോകാനുള്ള സാധ്യതയും ഇതിനാൽ വർധിക്കുന്നു.

∙ ഹീമോഗ്ലോബിന്റെ അളവ് (Hb)-അവസാനത്തെ മൂന്നു മാസത്തിന്റെ തുടക്കത്തിൽ തന്നെ രക്തത്തിലെ എച്ച്ബി അളവു നോക്കി വിളർച്ചയുണ്ടോ എന്നു സ്ഥിരീകരിക്കണം. വിളർച്ചയുണ്ടെങ്കിൽ ഇരുമ്പു സത്തുള്ള ആഹാരം, ഇരുമ്പുസത്തിന്റെ ഗുളികകളോ കുത്തിവയ്പോ എടുത്തു വിളർച്ച മാറ്റണം. കാരണം പ്രസവ സമയത്തു വരുന്ന രക്തസ്രാവത്തിൽ അമ്മയ്ക്ക് അപകടം വരാതെ നോക്കുന്ന ഒരു പ്രധാന ഘടകമാണിത്.

∙ തൈറോയ്ഡ് ഹോർമോണിന്റെ അളവും നോക്കുന്നു.∙ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ കടന്നു പോകുന്ന ഒരു ഗർഭത്തിൽ 36 ആഴ്ചയിലെ സ്കാനിങ്ങിലൂടെ കുഞ്ഞിന്റെ വളർച്ച, അമ്നിയോട്ടിക് ഫ്ളൂയിഡിന്റെ അളവ്, കുഞ്ഞിനും അതിന്റെ തലച്ചോറിനും കിട്ടുന്ന രക്തയോട്ടം എന്നിവയെപ്പറ്റിയൊക്കെ ഒരു ധാരണ ലഭിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസവത്തെ പറ്റിയുള്ള തീരുമാനങ്ങളും കൈക്കൊള്ളാവുന്നതാണ്.

ഭക്ഷണവും വ്യായാമവും

∙ ഗർഭിണികൾക്ക് ഈ കാലഘട്ടത്തിൽ, പ്രത്യേകിച്ച് അവസാന ആഴ്ചകളിൽ വയറുനിറയെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടു വരാറുണ്ട്. മൂന്നു നേരം വയറു നിറയെ ഭക്ഷണം കഴിക്കുന്നതിനു പകരം ആറു നേരം പകുതി നിറയുന്ന അളവിൽ ഭക്ഷണം കഴിക്കുന്നതാണു നല്ലത്. ∙ ഭക്ഷണം സമീകൃതമാകണം. ചോറ്, ദോശ, ചപ്പാത്തി കഴിക്കുന്ന അളവിൽത്തന്നെ (അന്നജം) പ്രോട്ടീനും കഴിക്കണം. അത്രയും തന്നെ പച്ചക്കറികളും കഴിക്കണം.

∙ വറുത്തതും പൊരിച്ചതും എണ്ണമയം കൂടുതലുള്ളതുമായ ഭക്ഷണം കുറയ്ക്കണം. ഉച്ചഭക്ഷണം കഴിക്കുമ്പോൾ ചോറിന്റെ അളവു കുറച്ചു പ്രോട്ടീൻ അളവു കൂട്ടണം. (വൻപയറ്, ചെറുപയറ്, മീൻ എന്നിവ). അതേ അളവിൽ പച്ചക്കറികളും വേണം. തോരൻ, അവിയൽ എന്നിവ. അതിന്റെ കൂടെ ഒരു ഇലക്കറിയും ഉൾപ്പെടുത്തുക. മീൻ കഴിക്കുമ്പോൾ നാലു ചെറിയ കഷണത്തിനു സമാനമായി കഴിക്കണം.

∙ ഭക്ഷണത്തിൽ നാലിൽ ഒരു ഭാഗം പഴവർഗങ്ങളായിരിക്കണം. പ്രധാന ഭക്ഷണങ്ങൾക്കിടയിലുള്ള സമയത്ത് ഇതു കഴിക്കാം.പേരയ്ക്ക, മാതളം, ആപ്പിൾ മുതലായവയാണ് അഭികാമ്യം. മാമ്പഴം, കൈതച്ചക്ക, ഓറഞ്ച് മുതലായവ മിതമായേ കഴിക്കാവൂ. നാരുകൾ കൂടുതലുള്ള ആഹാരം കഴിക്കേണ്ടതാണ്.

∙ രണ്ടു ലീറ്റർ വെള്ളം കുടിക്കുന്നതു നിസ്സാരമായി കാണരുത്. മൂത്രത്തിൽ പഴുപ്പ്, മലബന്ധം, വളരെ അപകടകാരിയായി രക്തക്കുഴലിൽ ഉടലെടുക്കുന്ന രക്തം കട്ടപിടിക്കൽ ഇതെല്ലാം ഒരു പരിധിവരെ ഒഴിവാക്കാൻ വെള്ളംകുടി സഹായിക്കും.

∙ പഴച്ചാറുകൾ ഒഴിവാക്കുക.നാരോടുകൂടി മുഴുവൻ പഴവും കഴിക്കുന്നതാണ് ഉത്തമം.

∙ ദിവസവും അരമണിക്കൂര്‍ എങ്കിലും സാധാരണ വേഗതയിൽ തുടർച്ചയായി നടക്കുന്നത് അഭികാമ്യമാണ്. ഡോക്ടറുടെ നിർദേശപ്രകാരമുള്ള ഇടുപ്പെല്ലിന്റെയും യോനിഭാഗത്തെയും മൂലസ്ഥാനത്തെയും പേശികളുടെ അയവിനു വേണ്ടിയുള്ള വ്യായാമങ്ങളും മുടക്കരുത്. സുഖപ്രസവത്തിന് ഈ വ്യായാമങ്ങൾ സഹായിക്കും.

∙യാത്ര ചെയ്യുന്നതിനു തടസ്സങ്ങളൊന്നുമില്ല. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കുഴികളിൽ വീഴാതെ പെട്ടെന്നു വരുന്ന ആഘാതങ്ങൾ ഒഴിവാക്കി കരുതലെടുക്കണം. ബൈക്കിൽ ഒരേ ഇരുപ്പ് ഇരിക്കുന്നതു നടുവേദന വരാനുള്ള സാധ്യത കൂട്ടും. അതുകൊണ്ടു ബൈക്കിൽ ദൂരയാത്രകൾ ഒഴിവാക്കുന്നതാണു നല്ലത്.

∙ ഈ മൂന്നു മാസങ്ങളി‍ൽ പലർക്കും ഉറക്കക്കുറവു കാണാറുണ്ട്. മാനസികമായ പിരിമുറുക്കവും വലുതായ ഗർഭപാത്രം കൊണ്ടുള്ള അസ്വസ്ഥതകളും നടുവേദനയും രാത്രി ഉണ്ടാകുന്ന നെഞ്ചെരിച്ചിലും പുളിച്ചു തികട്ടലും ഉറക്കത്തിനു തടസ്സമാകാം.
∙ പാട്ടു കേട്ടോ, ധ്യാനം, യോഗ എന്നിവ വഴിയോ മനസ്സു ശാന്തമാക്കി വയ്ക്കാം. രാത്രി ഏഴര- എട്ടുമണിക്കു മുൻപു ഭക്ഷണം കഴിച്ചിരിക്കണം. ഭക്ഷണത്തിനു ശേഷം 30 മിനിറ്റു നടക്കണം. ഉറങ്ങും മുൻപു ചെറുചൂടു വെള്ളത്തിൽ കുളിക്കുന്നതു നല്ല ഉറക്കം നൽകും.

∙ ഇടതു വശം ചരിഞ്ഞ് ഉറങ്ങുന്നതാണു കുഞ്ഞിനു രക്തയോട്ടം കൂടുതൽ ലഭിക്കാൻ അഭികാമ്യം. വലതു വശം ചരിഞ്ഞും കിടക്കാം.

∙ മുലക്കണ്ണിന്റെ പരിചരണം അവസാന ആഴ്ചകളിൽ ആരംഭിക്കാം. വെളിച്ചെണ്ണ ഉപയോഗിച്ചു മുലക്കണ്ണിന്റെ കറുപ്പുനിറമുള്ള ഭാഗം മസാജ് ചെയ്യണം. ദിവസം 10 തവണ വച്ചു രണ്ടു പ്രാവശ്യം മസാജ് ചെയ്യാം.ഇതു മുലയൂട്ടുന്ന സമയത്തു മുലക്കണ്ണിനു വിള്ളൽ വരാതെ തടയും.

കുഞ്ഞിന്റെ അനക്കം

കുഞ്ഞിന്റെ അനക്കം നോക്കുമ്പോൾ ഒരു മണിക്കൂറിൽ മൂന്നു ചലനങ്ങളെങ്കിലും കിട്ടുന്നുണ്ടെങ്കിൽ കുഞ്ഞ് സുരക്ഷിതമായിരിക്കുന്നു എന്ന് അമ്മയ്ക്കു തീർച്ചയാക്കാം. ഗർഭസ്ഥ ശിശുവും ഗർഭാശയത്തിനകത്ത് ഉറങ്ങാറുണ്ട്. കുഞ്ഞിന്റെ ഉറക്കം 40 മിനിറ്റ് നീണ്ടു നിൽക്കും. ഉറങ്ങുന്ന സമയം കുഞ്ഞു പൊതുവേ അനങ്ങുകയില്ല. പക്ഷേ, ഉറക്കം കഴിയുമ്പോൾ വീണ്ടും അനങ്ങിത്തുടങ്ങും. ദിവസം മൂന്നു നേരം ഇടതുവശം ചരിഞ്ഞു കിടന്ന് അനക്കം എണ്ണി മനസ്സിലാക്കേണ്ടതാണ്

ആശുപത്രിയിലേക്ക് എപ്പോൾ ?

ഗർഭിണികൾക്കു സാധാരണയായി ഉണ്ടാകുന്ന ഒരു സംശയമാണു പ്രസവവേദന എങ്ങനെ തിരിച്ചറിയും എന്നത്.

∙ ശരിക്കുള്ള പ്രസവവേദന തുടങ്ങുന്നതു വയറിന്റെ മുകൾ ഭാഗത്തായിട്ടാണ്. അത് അവിടെ നിന്നു താഴേയ്ക്കു വ്യാപിക്കും.

∙ വയറുവേദനയുടെ കൂടെത്തന്നെ നടുവേദനയും ഉണ്ടാകും.

∙ കൃത്യമായ ഇടവേളകളിൽ വരുകയും വേദനയുടെ കാഠിന്യം വർധിക്കുകയും ചെയ്യും.

∙ ഒരേ പോലെ നിൽക്കുന്ന, ഒരു സമയ നിഷ്കർഷയുമില്ലാതെ വരുന്ന വേദന സാധാരണ ഗതിയിൽ ഫാൾസ് ലേബർ പെയിൻ ആയിരിക്കും. അതു കുറച്ചു സമയത്തിനു േശഷം ഇല്ലാതെയാകും,

പ്രസവതീയതി എപ്പോഴാണ്? പ്രസവ വേദനയുടെ തുടക്കം എങ്ങനെ ആയിരിക്കും? എത്ര നേരം സാധാരണ വേദനയുണ്ടാകും? പ്രസവ സമയത്തു വേദനാ സംഹാരികൾ ലഭ്യമാണോ? എന്നിവയൊക്കെ ഡോക്ടറോടു ചോദിച്ചു മനസ്സിലാക്കണം. ഇത് ആശങ്കകളകറ്റി കുഞ്ഞിനെ സന്തോഷത്തോടെ വരവേൽക്കാൻ ഗർഭിണിയെ സഹായിക്കും.

Understanding the Last Trimester of Pregnancy:

The last trimester of pregnancy, from 28 to 40 weeks, is crucial for both the mother's preparation for childbirth and monitoring fetal development. This period requires careful attention to diet, regular medical check-ups, and understanding the signs of labor to ensure a healthy outcome.

ADVERTISEMENT