കാൽമുട്ടുവേദന പല കാരണങ്ങളാൽ ഉണ്ടാകാം, അവയിൽ പ്രധാനപ്പെട്ടവ അമിതവണ്ണവും മുട്ടിനേൽക്കുന്ന പരിക്കുകളുമാണ്. അമിതവണ്ണം തരുണാസ്ഥികൾക്ക് കേടുപാടുകൾ വരുത്തുകയും സന്ധികളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ശരീരത്തിൽ നീർവീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. വീഴ്ചകളോ കായിക വിനോദങ്ങളോ മൂലമുണ്ടാകുന്ന മുട്ടിലെ അസ്ഥികൾ, ലിഗമെന്റുകൾ, തരുണാസ്ഥി, പേശികൾ തുടങ്ങിയവയിലെ പരിക്കുകൾ വേദനയ്ക്കും നീർക്കെട്ടിനും കാരണമാകും. ദീർഘനേരം ഓടുന്നത് റണ്ണേഴ്സ് നീ, തുടർച്ചയായി ചാടുന്നത് ജംപേഴ്സ് നീ, നിരന്തരമായ ഡ്രൈവിംഗ് ഡ്രൈവേഴ്സ് നീ എന്നിവയിലേക്ക് നയിക്കാം. ഇടുപ്പിലെ പ്രശ്നങ്ങൾ, നട്ടെല്ലിന്റെ വളവ്, പാദങ്ങളിലെ പ്രശ്നങ്ങൾ, ദീർഘനേരമുള്ള ഇരിപ്പ്, നിൽപ്പ്, ഹൈ ഹീൽസ് ഷൂസുകളുടെ ഉപയോഗം എന്നിവയും മുട്ടുവേദനയ്ക്ക് കാരണമാകാം. ശരീരഘടനയിലെ വ്യത്യാസങ്ങൾ, പോഷകാഹാരക്കുറവ്, ഹോർമോൺ മാറ്റങ്ങൾ എന്നിവ സ്ത്രീകളിൽ മുട്ടുവേദന കൂടാൻ കാരണമാകുന്നു. വിറ്റാമിൻ ഡി, കാൽസ്യം, മഗ്നീഷ്യം, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നതിലൂടെയും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും മുട്ടുവേദനയെ പ്രതിരോധിക്കാനും ലക്ഷണങ്ങൾ ലഘൂകരിക്കാനും സാധിക്കും.

കാൽമുട്ടുവേദന അനുഭവിക്കാത്തവർ ചുരുക്കമാണ്. നിത്യജീവിതവുമായി ബന്ധപ്പെട്ട പല കാരണങ്ങൾ മുട്ടുവേദന വരുത്താം. അവ തിരിച്ചറിഞ്ഞു മുട്ടുവേദനയെ പ്രതിരോധിക്കാം.

അമിതവണ്ണം അപകടം

ADVERTISEMENT

അമിതവണ്ണം മൃദുവായ തരുണാസ്ഥികളെ കേടു വരുത്താൻ ഇടയാക്കും. ഓരോ കിലോ ശരീരഭാരം കൂടുന്പോഴും മൂന്ന് ഇരട്ടി സമ്മർദ്ദമാണു സന്ധികളിൽ ഉണ്ടാകുക. ഇത് ഒരു കാൽമുട്ടിലോ ഇരുമുട്ടുകളിലോ നീര് ഉണ്ടാകാനും ഓസ്റ്റിയോ ആർത്രൈറ്റിസ് ഉണ്ടാകാനുള്ള സാധ്യതയും വർധിക്കുന്നു. അമിതമായ ഭക്ഷണം കഴിക്കുന്നതു ശരീരവണ്ണം കൂടുന്നതിനും ശരീരത്തിലെ നീർവീക്കം (ലോ ഗ്രേഡ് ഇൻഫ്ലമേഷൻ) വർധിക്കാനും ഇടയാക്കും. എത്രമാത്രം ശരീരഭാരം കൂടുന്നുവോ, ശരീരത്തിലെ കൊഴുപ്പുകോശങ്ങൾ അത്രയും സൈറ്റോകൈനുകൾ പുറപ്പെടുവിക്കുന്നു. പ്രോട്ടീൻ അധിഷ്ഠിതമായ പദാർഥങ്ങളായ സൈറ്റോ കൈനുകൾ കൂടുന്നതു നീർവീക്കത്തിനു കാരണാകും. ഈ നീർവീക്കം വളരെ കാലം നീണ്ടു നിൽക്കുന്ന വാതം പോലുള്ളവയിൽ കാണപ്പെടുന്നു.

മുട്ടിനു പരുക്ക്

ADVERTISEMENT

മുട്ടിലെ അസ്ഥി, ലിഗമെന്റുകൾ, തരുണാസ്ഥി, പേശീതന്തുക്കൾ, മെനിസ്ക്സ് എന്നിവയിൽ ഉണ്ടാകുന്ന പരുക്കുകൾ മുട്ടുവേദന വരുത്താം. വളരെ സാധാരണമായി മുട്ടിന് ഉണ്ടാകുന്ന പരുക്കുകൾ ഇവയാണ്.

∙ സ്പ്രെയിൻ – ലിഗമെന്റുകൾ വലിഞ്ഞുണ്ടാകുന്നത്

ADVERTISEMENT

∙ ലിഗമെന്റുകൾ കീറി പോകുന്നത്

∙ പേശികളിലും പേശീതന്തുക്കളിലും ഉണ്ടാകുന്ന അമിത സമ്മർദ്ദവും വലിച്ചിലും (സ്ട്രെയിൻ)

∙ തരുണാസ്ഥിയിൽ വരുന്ന കേടുകൾ

∙ മുട്ടുചിരട്ട സന്ധിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ

∙ ഒടിവുകളും ചതവുകളും (വീഴ്ച കാരണമോ മറ്റോ സംഭവിക്കുന്നത്)

∙ മുട്ടു ചിരട്ടയുടെയോ മുട്ടിലെ സന്ധിയുടെയോ സ്ഥാനം തെറ്റുന്നത്. ഇത്തരം പരുക്കുകൾ വീഴ്ചയെ തുടർന്നോ കായിക വിനോദങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നോ പറ്റുന്നതാവാം. പലപ്പോഴും ഇത്തരം പരുക്കുകൾ കാരണം അസഹ്യമായ മുട്ടുവേദന, നടക്കാൻ സാധിക്കാതെ വരുക, മുട്ടിനുണ്ടാകുന്ന നീർക്കെട്ട് തുടങ്ങിയ ലക്ഷണങ്ങൾ കാണാം. പലരും കായികാഭ്യാസങ്ങൾക്കിടയിൽ സംഭവിക്കുന്ന പരുക്കുകളെ യഥാസമയം ചികിത്സിക്കാതെ അവഗണിക്കും. ഇതു മുട്ടുവേദന വേദന തീവ്രമാകാനും സ്ഥിതി ഗുരുതരമാകാനും കാരണമാകും.

റണ്ണേഴ്സ് നീ

ഇന്ന് ധാരാളം ആളുകൾ മാരത്തണിലും മറ്റും പങ്കെടുക്കുന്നുണ്ട്. കൃത്യമായ തയാറെടുപ്പ് ഇല്ലാതെയുള്ള ദീർഘനേരം ഓട്ടം റണ്ണേഴ്സ് നീക്ക് കാരണമാകാം. റണ്ണേഴ്സ് നീ (Runner’s Knee) എന്ന അവസ്ഥയിൽ കാൽമുട്ടിന്റെ മുൻഭാഗത്തു, മുട്ടു ചിരട്ടയോട് അനുബന്ധിച്ചു വേദന അനുഭവപ്പെടും. ഈ അവസ്ഥയ്ക്കു പറ്റെലോഫിമോറൽ പെയിൻ സിൻഡ്രം എന്നാണ് പേര്. തരുണാസ്ഥയിലെ സമ്മർദ്ദം കാരണം ഉണ്ടാകുന്ന ഉരച്ചിലുകളാണു രോഗകാരണം. കാൽമുട്ടിന്റെ ഘടനയിലെ പ്രശ്നം കാരണം വേദന വരാം. അല്ലെങ്കിൽ പ്രത്യേക രീതിയിൽ തുടർച്ചയായി ഓടുകയോ നടക്കുകയോ ചെയ്താൽ കാൽമുട്ടിനു കൂടുതൽ ആയാസം നൽകുന്ന പ്രവൃത്തി ചെയ്താലും വേദന വരാം.

കൗമാരത്തിൽ അസ്ഥികളിലും പേശികളിലും ഉണ്ടാകുന്ന വളർച്ചാ വ്യതിയാനങ്ങൾ പേശി (പരന്ന പാദം, ചരിഞ്ഞ പാദം) എന്നിവ കാരണം മുട്ടുസന്ധിയിൽ റണ്ണേഴ്സ് നീ അവസ്ഥ വരുത്താം. ഈ പ്രശ്നങ്ങൾ ഉള്ളവർ അനുയോജ്യമായ പാദരക്ഷകൾ ധരിക്കണം. നമ്മൾ ആക്ടീവ് ആയിരിക്കുമ്പോൾ അനുഭവപ്പെടുന്ന മുട്ടുവേദന റണ്ണേഴ്സ് നീയുടെ ഒരു ലക്ഷണമാണ്. കാൽമുട്ട് ഒരുപാടു നേരം മടങ്ങിയുള്ള ഇരുപ്പും വേദന വരുത്താം. കാൽ നിവർത്തുകയോ മടക്കുകയോ ചെയ്യുന്പോൾ കാൽമുട്ടിൽ നിന്നു ശബ്ദം കേൾക്കാം. കൃത്യമായ ശാരീരിക പരിശോധനയിലൂടെ രോഗനിർ‌ണയം നടത്താം. കാൽമുട്ടിന് ആയാസം ഉണ്ടാക്കുന്ന കാര്യങ്ങള്‍ ഓട്ടം, ചാട്ടം, ഒരുപാടു നേരമുള്ള ഇരിപ്പും നിൽപ്പും എന്നിവ ഒഴിവാക്കുക. വ്യായാമത്തിനു മുൻപ് വാം അപ് ചെയ്യണം. വേദന കുറയാൻ മുട്ടിനു ചുറ്റും ഐസ് വയ്ക്കാം. വേദന കുറയ്ക്കാം. വേദന കുറയ്ക്കാനുള്ള മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കുക. കാൽമുട്ടിനു ബാൻഡേജുകളും ധരിക്കാം.

ഡ്രൈവേഴ്സ് നീ

തുടർച്ചയായി ഡ്രൈവ് ചെയ്യുന്പോൾ, ക്ലച്ചും ബ്രേക്കും, ആക്സിലേറ്ററും മാറി മാറി അമര്‍ത്തുന്നതിനെ തുടർന്നു മുട്ടുവേദന അനുഭവപ്പെടാം. ഈ അവസ്ഥയെ ഡ്രൈവേഴ്സ് നീ എന്നാണു പറയുന്നത്. ഒന്നു–രണ്ടു മണിക്കൂർ ദീർഘനേരം ഡ്രൈവ് ചെയ്യുന്നവർ വേണ്ടത്ര ഇടവേളകൾ എടുക്കുകയും മുട്ടിന് ആയാസം കുറയ്ക്കുന്ന ചെറിയ വ്യായാമങ്ങളും ചെയ്യാം.

ജംപേഴ്സ് നീ (Jumper’s Knee)

തുടർച്ചയായി ചാടുകയും ഓടുകയും ചെയ്യുന്ന കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉണ്ടാകുന്ന മുട്ടുസന്ധി വേദനയാണു ജംപേഴ്സ് നീ. മുട്ടു ചിരട്ടയോട് അനുബന്ധിച്ചുള്ള പേശീതന്തുക്കൾക്ക് ഉണ്ടാകുന്ന നീർക്കെട്ടാണു വേദനയ്ക്കു പിന്നിൽ. മുട്ടുചിരട്ടയുടെ തെറ്റായ വിന്യാസം (മാൽ അലൈൻമെന്റ്), അമിതവണ്ണം, തുടർച്ചയായി അമിതവ്യായാമം, അശാസ്ത്രീയ പരിശീലനം എന്നിവയാണു നീർക്കെട്ടിന്റെ കാരണം. വോളിബോൾ, ബാസ്ക്കറ്റ് ബോൾ എന്നിവ കളിക്കുന്നവരിൽ ഈ വേദന കണ്ടുവരാറുണ്ട്.

ഇടുപ്പിലെ പ്രശ്നങ്ങൾ

ഇടുപ്പിലെ സന്ധിയിലെ വേദനയും മുട്ടിലെ സന്ധിയിലെ വേദനയും പ്രത്യേകമായാണു കാണുന്നതെങ്കിലും പലപ്പോഴും ഒന്നു മറ്റൊന്നിനെ സ്വാധീനിക്കുന്നു. അസ്ഥികൾ, ലിഗമെന്റുകൾ, പേശികൾ, പേശീതന്തുക്കൾ എന്നിവയുടെ സങ്കീർണായ ശൃംഖലയിലൂടെ ഇടുപ്പ്–കാൽമുട്ട് സന്ധികൾ ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ശരീരത്തിന്റെ ഭാഗം തങ്ങാനും ചലനം സുഗമമാക്കാനും ബാലൻസ് നിലനിർത്താനും ഈ സന്ധികൾ ഒരുമിച്ചു പ്രവർത്തിക്കുന്നു. അതിനാൽ തന്നെ ഏതെങ്കിലും ഒരു സന്ധിയുടെ പ്രവർത്തനത്തിലെ അപാകത മറ്റേ സന്ധിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഉദാ: ഇടുപ്പിനെ ബാധിക്കുന്ന പലവിധ രോഗങ്ങളും കാൽമുട്ടു സന്ധിയിൽ അധിക സമ്മർദം ഏൽക്കാൻ കാരണമാകുകയും ചെയ്യാം. ഈ സമ്മർദ്ദം കാൽമുട്ടിനു ചുറ്റും വേദനയും നീർക്കെട്ടും ഉണ്ടാക്കാം. നിൽക്കുന്പോഴോ ഓടുന്പോഴോ കാൽമുട്ടിന്റെ പുറംഭാഗത്തു വേദന അനുഭവപ്പെടുന്നതു പലപ്പോഴും ഇടുപ്പിലെ പ്രശ്നം കാരണമാകാം. ഇടുപ്പ് ചലിക്കുന്പോൾ മുട്ടുവേദന അനുഭവപ്പെടുന്നുണ്ടെങ്കിലും അതിനു കാരണം ഇടുപ്പിലെ പ്രശ്നമാകാം. ‌

വീഴ്ചയെ തുടർന്ന് ഇടുപ്പു സന്ധികളിൽ നീർക്കെട്ടും ഉണ്ടാകുന്പോള്‍ അതു മുട്ടുവേദനയായിട്ടും പ്രകടമാകാം. പ്രത്യേകിച്ചു കുട്ടികളിൽ ശാരീരിക പരിശോധനയിലാണു പ്രശ്നം ഇടുപ്പിനാണെന്നു തിരിച്ചറിയുന്നത്.

നട്ടെല്ലിനു ചെറിയ വളവുള്ളവർക്കു ശരീരഘടനയിൽ വരുത്തുന്ന വ്യതിയാനം മുട്ടുവേദനയ്ക്കു കാരണാകാം. പരന്ന കാൽപാദവും മുട്ടിന്റെ വിന്യാസത്തെ (അലൈൻമെന്റ്) ബാധിച്ച് അസ്വാസ്ഥ്യം വരുത്താം.

ദീർഘമായുള്ള ഇരിപ്പ്, നിൽപ്

കാൽമുട്ടു വേദനയും ഉദാസീനമായുള്ള ജീവിതശൈലിയും (Sedentary lifestyle)‌ തമ്മിൽ ബന്ധമുണ്ടെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. ദിവസം ഏറെ നേരം ഒരേ രീതിയിൽ ഇരിക്കുന്നതു മുട്ടുവേദന വരുത്താം. ഒരുപാടു നേരം ഇരിക്കുന്നതിലൂടെ സന്ധികളും പേശികളും മുറുകുകയും ഇതു വേദനയ്ക്കു കാരണമാവുകയും ചെയ്യാം. എത്ര നേരം ഇരിക്കുന്നു എന്നതു മാത്രമല്ല ഏതു രീതിയിലാണ് ഇരിക്കുന്നത് എന്നതു പ്രധാനമാണ്. തെറ്റായ പൊസിഷനിൽ ഇരിക്കുന്നതു പ്രശ്നമാണ്. കാൽ പിണച്ചുവച്ചു ഏറെ നേരം ഇരിക്കുന്നതു മുട്ടുചിരട്ടയിൽ സമ്മർദ്ദം വരുത്താം. സന്ധിവാതം ഉള്ളവർക്കും ഏറെ നേരം ഒരേ ഇരിപ്പിൽ‌ തുടർന്നാൽ മുട്ടുവേദന അനുഭവപ്പെടാം. കാൽമുട്ടിനു പരുക്കു പറ്റിയിട്ടുള്ളവർ, അമിതവണ്ണം ഉള്ളവർ, പേശികൾക്കു ബലമില്ലാത്തവർ, സന്ധികൾക്കു തുടർച്ചയായി സമ്മർദ്ദം ഏൽക്കുന്ന ജോലി ചെയ്യുന്നവർ ഇക്കൂട്ടർക്കെല്ലാം മുട്ടുവേദന വരാം.

ഒരേ രീതിയിൽ ഏറെനേരം ഇരിക്കുന്നത് ഒഴിവാക്കണം. ഒരു മണിക്കൂർ തുടർച്ചയായി ഇരുന്നാൽ അൽപനേരം എഴുന്നേറ്റു നടക്കണം.

തുടർച്ചയായി ഏറെ നേരം നിൽക്കുന്നത് ഇടുപ്പിനെയും നട്ടെല്ലിനെയുമാണു കൂടുതൽ ബാധിക്കുക. എന്നാൽ ഇതു കാൽമുട്ടിനും പ്രശ്നമുണ്ടാക്കും. ഒരുപാടു നേരം നിൽക്കുന്നതു കാൽമുട്ടിന്റെ സന്ധികൾക്കും പേശീതന്തുക്കൾക്കും സമ്മർദ്ദം നൽകും. ഈ അവസ്ഥയെ ഓവർ യൂസ് സിൻഡ്രം എന്നു പറയും. ഏറെ നേരം നിൽക്കുന്നവർ ശരീരഭാരം ഒരു കാലിൽ മാത്രം താങ്ങി നിൽക്കരുത്.

ഹൈ ഹീൽസ് ഉള്ള ചെരുപ്പ് ഉപയോഗം നട്ടെല്ലിനെയാണു കൂടുതൽ ബാധിക്കുന്നതെങ്കിലും മുട്ടിനും വേദന വരുത്താം. ഇത്തരം ചെരുപ്പുകളുടെ ഉപയോഗം മുട്ടു ചിരട്ടയിൽ കൂടുതൽ സമ്മർദ്ദം ഏൽപ്പിക്കും.

സ്ത്രീകളിൽ കൂടുന്നു?

സ്ത്രീകളിലാണു പൊതുവെ കാൽമുട്ടുവേദന കൂടുതലായി കാണുന്നത്. ഇതിനു ഒരു കാരണം ശരീരഘടന നമ്മുടെ പ്രത്യേകതകളാണ്. നമ്മുടെ കാൽമുട്ടു സന്ധി, ഇടുപ്പിലെ സന്ധി, പാദങ്ങളിലെ സന്ധി എല്ലാം ഒരു പ്രത്യേക വിന്യാസത്തിലാണു സ്ഥിതി ചെയ്യേണ്ടത്. സ്ത്രീകളിൽ ഈ ഘടനയ്ക്കു രീതിയിൽ ചെറിയ മാറ്റങ്ങൾ വരാം. കാരണം സ്ത്രീകളുടെ ഇടുപ്പെല്ല്, ഇടുപ്പു സന്ധിയുടെ ഘടന എന്നിവ പുരുഷന്മാരെ അപേക്ഷിച്ചു കുറച്ചു വ്യത്യസ്തമാണ്.

ഇതിനൊപ്പം കാത്സ്യം പോലുള്ള പോഷണങ്ങളുടെ അപര്യാപ്തത കൂടുതലും സ്ത്രീകളിലാണു കണ്ടുവരുന്നത്. തുടയിൽ കൊഴുപ്പു കൂടുതലും സ്ത്രീകളിലാണു കൂടുതലും. ഇതു നടത്തത്തിലും മറ്റും വ്യത്യാസം വരുത്തുകയും കാലുകളിലെ സന്ധികളുടെ വിന്യാസത്തിൽ ചെറിയ മാറ്റം വരുത്തുകയും ചെയ്യും. ഇതു മുട്ടുവേദനയ്ക്കു കാരണമാകാം. ആർത്തവ വിരാമത്തെ തുടർന്നുള്ള ഹോർമോൺ വ്യതിയാനം തരുണാസ്ഥിയുടെ ശോഷണത്തിനു കാരണമാകും. ഈസ്ട്രജൻ കുറയുന്നതാണു കാരണം.

അമിതവണ്ണം കുറയ്ക്കുകയും പോഷകാഹാരം കഴിക്കുകയും ചെയ്യുന്നതിനൊപ്പം ആരോഗ്യകരമായ ഇരിപ്പും നടപ്പും ശീലിച്ചാൽ മുട്ടുവേദനയെ അകറ്റി നിർത്താം.

സൂര്യപ്രകാശം ഏൽക്കാം

അസ്ഥികളുടെ ബലത്തിനും ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ജീവകമാണു വൈറ്റമിൻ ഡി. ഇതു അസ്ഥി ശോഷണം തടയാൻ സഹായിക്കും. വൈറ്റമിൻ ഡി ആവശ്യമായ അളവിൽ ഉണ്ടെങ്കിൽ മാത്രമെ കാത്സ്യത്തിന്റെ ആഗിരണം ശരീരത്തിലേക്കു ശരിയായി നടക്കൂ. വൈറ്റമിന്‍ ഡിയുടെ പ്രകൃതിദത്തമായ സ്രോതസ്സാണ് സൂര്യപ്രകാശം. മത്തി, മുട്ടയുടെ മഞ്ഞക്കരു, പാൽ, ചീസ്, മീനെണ്ണ എന്നിവ മറ്റു സ്രോതസ്സുകളാണ്.

കാത്സ്യം പ്രധാനം

കാത്സ്യം അടങ്ങിയ ഭക്ഷണം അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമാണ്. കാത്സ്യത്തിന്റെ അളവു കുറയുന്നത് അസ്ഥികൾക്കു ക്ഷതം സംഭവിക്കാൻ സാധ്യത കൂട്ടും. പേശികളുടെയും അസ്ഥികളുടെയും ബലത്തിനു മഗ്നീഷ്യവും ഒമേഗ 3 ഫാറ്റി ആസിഡും പ്രധാനമാണ്. സ്പിനച്ച്, നേന്ത്രപ്പഴം എന്നിവയിൽ മഗ്നീഷ്യം ഉണ്ട്. അണ്ടിപ്പരിപ്പിൽ മഗ്നീഷ്യവും കാത്സ്യവും ഉണ്ട്. മത്തിയിൽ ഒമേഗ 3 ഫാറ്റി ആസിഡും. ഉപ്പിന്റെ അളവു കുറയ്ക്കുന്നതു നല്ലതാണ്. അതുപോലെ കഫീൻ ഉപയോഗവും.

English Summary:

Knee pain is a common ailment with various causes affecting daily life. Understanding and preventing knee pain by identifying its triggers is crucial for maintaining an active lifestyle.

ADVERTISEMENT