പ്രായവും രോഗവും ഘടനാപ്രശ്നങ്ങളും കുഞ്ഞുണ്ടാകാൻ തടസ്സമായാൽ; ഐവിഎഫിനെക്കുറിച്ചറിയാം The IVF Process: Step-by-Step Explanation
വന്ധ്യതയ്ക്കു പല കാരണങ്ങളുണ്ട്. സ്ത്രീകളിലെയും പുരുഷന്മാരിലെയും വിവിധങ്ങളായ പ്രശ്നങ്ങൾ കൊണ്ടു വന്ധ്യത വരാം. ചിലപ്പോൾ രണ്ടുപേരിലും പ്രത്യേകിച്ചൊരു പ്രശ്നമില്ലാതിരുന്നാലും കുട്ടികളുണ്ടാകാതിരിക്കാം. ഇതിന് അകാരണമായ വന്ധ്യത (unexplained Infertility) എന്നു പറയുന്നു. ഇങ്ങനെ വിവിധ കാരണങ്ങളാൽ സ്വാഭാവിക
വന്ധ്യതയ്ക്കു പല കാരണങ്ങളുണ്ട്. സ്ത്രീകളിലെയും പുരുഷന്മാരിലെയും വിവിധങ്ങളായ പ്രശ്നങ്ങൾ കൊണ്ടു വന്ധ്യത വരാം. ചിലപ്പോൾ രണ്ടുപേരിലും പ്രത്യേകിച്ചൊരു പ്രശ്നമില്ലാതിരുന്നാലും കുട്ടികളുണ്ടാകാതിരിക്കാം. ഇതിന് അകാരണമായ വന്ധ്യത (unexplained Infertility) എന്നു പറയുന്നു. ഇങ്ങനെ വിവിധ കാരണങ്ങളാൽ സ്വാഭാവിക
വന്ധ്യതയ്ക്കു പല കാരണങ്ങളുണ്ട്. സ്ത്രീകളിലെയും പുരുഷന്മാരിലെയും വിവിധങ്ങളായ പ്രശ്നങ്ങൾ കൊണ്ടു വന്ധ്യത വരാം. ചിലപ്പോൾ രണ്ടുപേരിലും പ്രത്യേകിച്ചൊരു പ്രശ്നമില്ലാതിരുന്നാലും കുട്ടികളുണ്ടാകാതിരിക്കാം. ഇതിന് അകാരണമായ വന്ധ്യത (unexplained Infertility) എന്നു പറയുന്നു. ഇങ്ങനെ വിവിധ കാരണങ്ങളാൽ സ്വാഭാവിക
വന്ധ്യതയ്ക്കു പല കാരണങ്ങളുണ്ട്. സ്ത്രീകളിലെയും പുരുഷന്മാരിലെയും വിവിധങ്ങളായ പ്രശ്നങ്ങൾ കൊണ്ടു വന്ധ്യത വരാം. ചിലപ്പോൾ രണ്ടുപേരിലും പ്രത്യേകിച്ചൊരു പ്രശ്നമില്ലാതിരുന്നാലും കുട്ടികളുണ്ടാകാതിരിക്കാം. ഇതിന് അകാരണമായ വന്ധ്യത (unexplained Infertility) എന്നു പറയുന്നു. ഇങ്ങനെ വിവിധ കാരണങ്ങളാൽ സ്വാഭാവിക ഗർഭധാരണം സാധ്യമല്ലാതെ വരുമ്പോഴാണ് കൃത്രിമമായ ഗർഭധാരണ മാർഗങ്ങൾ തേടേണ്ടിവരുന്നത്. വന്ധ്യതാചികിത്സാ മാർഗങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു രീതിയാണ് ഐവിഎഫ് അഥവാ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ.
ദമ്പതികൾ സജീവമായ ദാമ്പത്യജീവിതം നയിച്ച് ഒരു വർഷമായിട്ടും ഗർഭം ധരിക്കുന്നില്ലെങ്കിലാണ് അതിനെ വന്ധ്യതയായി കണക്കാക്കുന്നത്.
ഐവിഎഫിന്റെ വിജയസാധ്യത കുറയ്ക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണു ദമ്പതികളുടെ പ്രായം. അതുകൊണ്ട്, ഐവിഎഫ് പ്രധാന ചികിത്സയായി ഡോക്ടർ നിർദേശിച്ചാൽ വീണ്ടും മറ്റു ചികിത്സാ പരീക്ഷണങ്ങൾക്കായി വർഷങ്ങൾ പാഴാക്കാതെ നേരേ ചികിത്സയ്ക്ക് എ ത്തേണ്ടതു പ്രധാനമാണ്.
എപ്പോഴൊക്കെ ചെയ്യാം?
ഐവിഎഫ് ചെയ്യേണ്ടി വരുന്നതിന്റെ ഒരു പ്രധാന കാരണം സ്ത്രീകളിലെ ഫലോപ്യൻ ട്യൂബിലെ തടസ്സങ്ങളാണ്. അണ്ഡവിസർജനം കൃത്യമായി നടക്കാത്തവരിൽ അക്കാരണം കൊണ്ടുതന്നെ അണ്ഡങ്ങളുടെ എണ്ണം കുറവായിരിക്കും. ഇവരിലും, അകാരണമായ വന്ധ്യതയുള്ളവർ, പ്രായം കൂടുതലുള്ളവർ (ഉദാഹരണത്തിന് 40 വയസ്സിനു മുകളിലുള്ളവർ) എന്നിവരിലും ഐവിഎഫ് ചെയ്യുന്നത് ആയിരിക്കും നല്ലത്.
സ്ത്രീകളിലെ മാത്രമല്ല പുരുഷന്മാരിലെ വന്ധ്യതാ കാരണങ്ങൾക്ക് ഉള്ള പരിഹാരമായും ഐവിഎഫ് നി ർദേശിക്കാറുണ്ട്. പുരുഷനിൽ ബീജത്തിന്റെ അളവു വളരെ കുറവായിരിക്കുന്ന സാഹചര്യം തന്നെ ഉദാഹരണം. ഗർഭസ്ഥശിശുവിനു ജനിതകപരിശോധന വേണ്ടിവരുന്ന സാഹചര്യത്തിലും ഐവിഎഫ് ആയിരിക്കും ഉത്തമം. ഉദാഹരണത്തിനു സിക്കിൾ സെൽ അ നീമിയ പോലെയുള്ള രോഗങ്ങൾ കുടുംബത്തിൽ ആർക്കെങ്കിലും ഉള്ള സാഹചര്യത്തിൽ.
അല്ലെങ്കിൽ വളരെ പ്രായം ചെന്നു ഗർഭം ധരിക്കുന്നവരിൽ അക്കാരണം കൊണ്ടുതന്നെ ജനിതകക്രമക്കേടുകളോടെ കുഞ്ഞു ജനിക്കാം. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഭ്രൂണത്തിലെ ഏതാനും കോശങ്ങളെടുത്തു പരിശോധന നടത്തി വൈകല്യം ഇല്ലാത്തതാണെന്ന് ഉറപ്പു വരുത്തി മാത്രം ഗർഭപാത്രത്തിൽ നിക്ഷേപിക്കാനാകും.
വളരെ കടുത്ത എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകളിലും ഐവിഎഫ് ആണ് ഉത്തമം.
തീവ്രമായ എൻഡോമെട്രിയോസിസിൽ ഗർഭപാത്രവും ഫലോപ്യൻ ട്യൂബുമെല്ലാം തമ്മിൽ ഒട്ടിപ്പോകാം. ഇതെല്ലാം ശരിയാക്കാൻ ശസ്ത്രക്രിയ വേണ്ടിവരും. ഈ ശസ്ത്രക്രിയ കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ഗർഭിണിയാകുന്നില്ലെങ്കിൽ നേരേ ഐവിഎഫിനു പോകുന്നതാകും ഉചിതം. കാരണം ഇവരിൽ രോഗം വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ പലതവണ രോഗം വന്ന് ഒട്ടേറെ ശസ്ത്രക്രിയകളും കഴിയുമ്പോഴേക്കും അണ്ഡാശയത്തിലുള്ള അണ്ഡങ്ങളുടെ എണ്ണം കുറഞ്ഞുപോകാം. ഇത് ഒരു കുഞ്ഞെന്ന സ്വപ്നത്തെ തന്നെ തകർത്തുകളയും.
മാരകരോഗങ്ങളിൽ
കീമോതെറപ്പിയും റേഡിയേഷനും പോലെയുള്ള അർബുദചികിത്സകൾ കുഞ്ഞെന്ന സ്വപ്നത്തിനു തടസ്സമാകാം. ഇവർക്കു വലിയൊരു പ്രത്യാശയാണ് ഐവിഎഫ്. അർബുദ ബാധി തരായിട്ടുള്ള അവിവാഹിതർക്കോ കു ട്ടികൾ ഇല്ലാത്തവർക്കോ കൂടുതൽ കുട്ടികൾ വേണമെന്നുള്ളവർക്കോ നിശ്ചിത കാലത്തേക്ക് അണ്ഡം ശീതീകരിച്ചു സൂക്ഷിക്കാനും ചികിത്സകൾക്കു ശേഷം ഐവിഎഫ് വഴി ഗർഭം ധ രിക്കാനും ഇന്നു സൗകര്യമുണ്ട്.
എങ്ങനെ ചെയ്യുന്നു?
സ്ത്രീ ശരീരത്തിനു പുറത്ത് ഒരു ലാബിൽ വച്ച് അണ്ഡത്തെയും ബീജത്തെയും കൂട്ടിയോജിപ്പിച്ച് ഭ്രൂണം രൂപപ്പെടുത്തി, ആ ഭ്രൂണത്തെ ഗർഭപാത്രത്തിലേക്കു തിരികെ നിക്ഷേപിക്കുന്നു. ഇതാണ് ഏറ്റവും ലളിതമായി പറഞ്ഞാൽ ഐവിഎഫ് (ഇൻ വിട്രിയോ ഫെർട്ടിലൈസേഷൻ). ഇൻ വിട്രിയോ എന്നാൽ ശരീരത്തിനു പുറത്ത് എന്നാണർഥം.
പക്ഷേ, പറയുന്നതുപോലെ അത്ര ലളിതമല്ല, ഒട്ടേറെ സങ്കീർണമായ ഘട്ടങ്ങൾ ചേരുന്നതാണ് ഐവിഎഫ്. ആദ്യഘട്ടത്തിൽ ഗൊണാഡോട്രോപിൻസ് എന്ന ഹോർമോൺ മരുന്നുകൾ കൊടുത്തിട്ട് സ്ത്രീയുടെ അണ്ഡാശയത്തിൽ ഒന്നിലധികം ഫോളിക്കിളുകൾ വളർത്തുന്നു. ഐവിഎഫിന് ആ വശ്യമുള്ളത്ര, പാകമായ അണ്ഡങ്ങൾ ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. തുടർന്ന് ഫോളിക്കിളുകൾ എല്ലാം പൊട്ടാനുള്ള ഒരു പ്രത്യേക കുത്തിവയ്പു നൽകുന്നു. ഇതിനു ‘ട്രിഗർ ഷോട്ട്’ എന്നാണു പറയുക.
ഒരു സ്ത്രീയുടെ സ്വാഭാവിക ആർത്തവചക്രത്തിൽ, ഫോളിക്കിൾ പൊട്ടി പാകമായ ഒരൊറ്റ അണ്ഡമാണു ബീജസംയോജനത്തിനായി പുറത്തുവരിക. പാകമാകാത്തവയെ പുറന്തള്ളും. പക്ഷേ, ഐവിഎഫിൽ ഹോർമോൺ കുത്തിവയ്പു നൽകുമ്പോൾ ഫോളിക്കിളുകളിലെ എല്ലാ അണ്ഡങ്ങളും ഒ രേ സമയത്തു പാകമായി പുറത്തുവരുന്നു. അതായത് ഒരു അണ്ഡത്തിനു പകരം ഒട്ടേറെ പാകമായ അണ്ഡങ്ങളെ ലഭിക്കുന്നു.
ഗർഭപാത്രത്തിലേക്ക്...
കുത്തിവയ്പു നൽകി മുപ്പത്തിയാറു മണിക്കൂറിന് ഉള്ളിൽ ഫോളിക്കിളുകൾ പൊട്ടി അണ്ഡങ്ങൾ പുറത്തുവരും. ചെറിയൊരു മയക്കം നൽകി വജൈനയിലൂടെ ഒരു പ്രത്യേക സൂചി കടത്തി ഈ അണ്ഡങ്ങളെ ശേഖരിച്ച് ഇൻക്യുബേറ്ററിൽ വയ്ക്കുന്നു. ലാബിനുള്ളിൽ വച്ച് ഇവയിൽ നിന്ന് ഏറ്റവും മികച്ച അണ്ഡങ്ങൾ തിരഞ്ഞെടുത്ത് ബീജം കുത്തിവയ്ക്കാം.
അണ്ഡത്തിലേക്കു ബീജം കുത്തിവയ്ക്കുന്ന പ്രക്രിയയ്ക്ക് ഇക്സി (ICSI) എന്നാണു പറയുക. ബീജത്തിന്റെ ചലനശേഷി കുറയുന്നതു പോലെയുള്ള സാഹചര്യങ്ങളിൽ തനിയെ അണ്ഡ ബീജസംയോജനം നടക്കുക പ്രയാസമാണ്. അതുകൊണ്ടാണു മിക്ക വന്ധ്യതാകേന്ദ്രങ്ങളിലും ഇക്സിക്കു പ്രാധാന്യം നൽകുന്നത്.
ഈ പ്രക്രിയയ്ക്കു ശേഷം 16-18 മണിക്കൂറിനുള്ളിൽ അണ്ഡവും ബീജവും സംയോജിക്കും. അതുകൊണ്ട് 16 മണിക്കൂർ കഴിയുമ്പോൾ തുടങ്ങി അണ്ഡവും ബീജവും സംയോജിച്ചോ എന്നു നോക്കണം. ഇതിനു ‘ഫെർട്ടിലിറ്റി ചെക്ക്’ എന്നാണു പറയുക. ബീജസങ്കലനത്തിനു ശേഷം ലഭിക്കുന്ന ഭ്രൂണത്തെ രണ്ടു മുതൽ ആറു ദിവസത്തിനുള്ളിൽ തിരികെ ഗർഭപാത്രത്തിനുള്ളിലേക്കു വയ്ക്കുന്നു.
രണ്ടു തരത്തിൽ ഭ്രൂണത്തെ ഗർഭപാത്രത്തിൽ നിക്ഷേപിക്കാം. അണ്ഡം പുറത്തെടുത്ത് മൂന്നു മുതൽ ഏഴു ദിവസത്തിനുള്ളിൽ ഭ്രൂണമാക്കി ഗർഭപാത്രത്തിനുള്ളിൽ വയ്ക്കുന്നതിനു ഫ്രഷ് എംബ്രിയോ ട്രാൻസ്ഫർ എന്നു പറയുന്നു. മൂന്നാം ദിവസം ഭ്രൂണം വയ്ക്കുമ്പോഴുള്ള വിജയശതമാനം ശരാശരി 30-40 ശതമാനം ആണെങ്കിൽ അഞ്ചാം ദിവസം ശരാശരി 50-60 ശതമാനം വിജയസാധ്യതയുണ്ട്.
ഭ്രൂണം ശീതീകരിച്ചും ചെയ്യാം
ഭ്രൂണം ശീതീകരിച്ചു വച്ചിട്ടു യോജ്യമായ സാഹചര്യത്തിൽ തണുപ്പു മാറ്റി ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നതാണു രണ്ടാമത്തെ രീതി. ഇതിനു ഫ്രോസൻ എംബ്രിയോ ട്രാൻസ്ഫർ എന്നു പറയുന്നു. പ്രത്യേകം മരുന്നുകൾ നൽകി ഗർഭപാത്ര ആവരണത്തെ (എൻഡോമെട്രിയം) ഭ്രൂണത്തെ സ്വീകരിക്കാൻ തക്കവണ്ണം വളർത്തിയെടുത്തിട്ടാണ് ഇങ്ങനെ ഭ്രൂണം നിക്ഷേപിക്കുന്നത്.
ക്രയോക്യാൻ എന്നു പറയുന്ന പ്രത്യേകതരം സംവിധാനത്തിലാണു ഭ്രൂണം ശീതീകരിച്ചു വയ്ക്കുന്നത്. ശീതീകരണം എന്നു പറയുന്നതു ഭ്രൂണത്തെ സംബന്ധിച്ചു കാഠിന്യമേറിയ പ്രക്രിയ തന്നെയാണ്. ഈ പ്രക്രിയ വിജയകരമായി പൂർത്തിയാക്കുന്ന ഭ്രൂണം അക്കാര്യം കൊണ്ടുതന്നെ അതിജീവനശേഷിയുള്ളതാണ്. ദമ്പതികളുടെ അനുമതിയോടെ പത്തു വർഷം വരെ ഭ്രൂണം ശീതീകരിച്ചു സൂക്ഷിക്കാം.
ഏതു സമയത്തു ഭ്രൂണം വച്ചാലാണ് ഏറ്റവും വിജയകരമാവുക എന്ന് അറിയാൻ പരിശോധനകളുണ്ട്. ‘എൻഡോമെട്രിയിൽ റിസപ്റ്റിവിറ്റി അസേ’ എന്നു പറയും. ഇതു നോക്കിയാൽ ‘ഇംപ്ലാന്റേഷൻ വിൻഡോ’ എന്നൊരു പ്രത്യേക സമയം അറിയാം. ഈ വിൻഡോയ്ക്കു മുൻപു വച്ചാലും ശേഷം വ ച്ചാലും ഭ്രൂണം ജീവനാകാനുള്ള സാധ്യത കുറയും
ബീജസങ്കലനം നടന്നു 14 ദിവസത്തിനു ശേഷം രക്തപരിശോധനയിലൂടെ ഗർഭം ഉറപ്പു വരുത്താം. ശേഷം ആറ് ആഴ്ച ആകുമ്പോൾ സ്കാൻ ചെയ്യാം. ആറ്- ഏഴ് ആഴ്ച ആകുമ്പോഴേക്കും ഗർഭസ്ഥശിശുവിന്റെ ഹൃദയം ഒക്കെ കണ്ടുതുടങ്ങും. 11 മുതൽ 14 ആഴ്ചയ് ക്കുള്ളിൽ ഗർഭസ്ഥ ശിശുവിന് അംഗവൈകല്യം ഇല്ല എന്നുറപ്പാക്കാനുള്ള എൻ ടി സ്കാൻ ചെയ്യുന്നു. സ്കാനിനൊപ്പം അന്യൂപ്ലോയ്ഡ് സ്ക്രീനിങ് എന്ന രക്തപരിശോധനയും നടത്താം. എൻടി സ്കാനിൽ എന്തെങ്കിലും പ്രശ്നം കണ്ടാൽ അമ്നിയോട്ടിക് ദ്രവം കുത്തിയെടുത്തുള്ള പരിശോധന ഉൾപ്പെടെ കൂടുതൽ ജനിതക പരിശോധനകൾ നടത്തേണ്ടിവരും.
കടപ്പാട്
ഡോ. അനിത എം.
പ്രഫസർ, മേധാവി, റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗം
മെഡി. കോളജ്, തിരുവനന്തപുരം