സിനിമാറ്റിക് കൂവപ്പാറ; ഓരോ ചുവടും ഇരുട്ടിലേക്കാണ്
ഓരോ ചുവടും ഇരുട്ടിലേക്കാണ്. ടോർച്ച് തെളിച്ചപ്പോൾ പാറക്കെട്ടുകളുടെ ഇടയിലൂടെ വിടവു കണ്ടു. അതു ഗുഹയിലേക്കുള്ള വഴിയാണ്, വളഞ്ഞു പുളഞ്ഞ് അങ്ങകലേക്കു നീണ്ടു കിടക്കുന്ന ഗുഹാമാർഗം. ഇരുട്ടിന്റെ മടകളിൽ നിന്നു നരിച്ചീറുകളുടെ ചിറകടി ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ ഗുഹാകവാടത്തിൽ നിന്നുള്ള വെളിച്ചം അകലേയ്ക്കു
ഓരോ ചുവടും ഇരുട്ടിലേക്കാണ്. ടോർച്ച് തെളിച്ചപ്പോൾ പാറക്കെട്ടുകളുടെ ഇടയിലൂടെ വിടവു കണ്ടു. അതു ഗുഹയിലേക്കുള്ള വഴിയാണ്, വളഞ്ഞു പുളഞ്ഞ് അങ്ങകലേക്കു നീണ്ടു കിടക്കുന്ന ഗുഹാമാർഗം. ഇരുട്ടിന്റെ മടകളിൽ നിന്നു നരിച്ചീറുകളുടെ ചിറകടി ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ ഗുഹാകവാടത്തിൽ നിന്നുള്ള വെളിച്ചം അകലേയ്ക്കു
ഓരോ ചുവടും ഇരുട്ടിലേക്കാണ്. ടോർച്ച് തെളിച്ചപ്പോൾ പാറക്കെട്ടുകളുടെ ഇടയിലൂടെ വിടവു കണ്ടു. അതു ഗുഹയിലേക്കുള്ള വഴിയാണ്, വളഞ്ഞു പുളഞ്ഞ് അങ്ങകലേക്കു നീണ്ടു കിടക്കുന്ന ഗുഹാമാർഗം. ഇരുട്ടിന്റെ മടകളിൽ നിന്നു നരിച്ചീറുകളുടെ ചിറകടി ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ ഗുഹാകവാടത്തിൽ നിന്നുള്ള വെളിച്ചം അകലേയ്ക്കു
ഓരോ ചുവടും ഇരുട്ടിലേക്കാണ്. ടോർച്ച് തെളിച്ചപ്പോൾ പാറക്കെട്ടുകളുടെ ഇടയിലൂടെ വിടവു കണ്ടു. അതു ഗുഹയിലേക്കുള്ള വഴിയാണ്, വളഞ്ഞു പുളഞ്ഞ് അങ്ങകലേക്കു നീണ്ടു കിടക്കുന്ന ഗുഹാമാർഗം. ഇരുട്ടിന്റെ മടകളിൽ നിന്നു നരിച്ചീറുകളുടെ ചിറകടി ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ ഗുഹാകവാടത്തിൽ നിന്നുള്ള വെളിച്ചം അകലേയ്ക്കു മറഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇതിനു മുൻപ് അവിടെ എത്തിയവർ പറഞ്ഞതു ശരിയാണ്, കൂവപ്പാറ ഗുഹയിലേക്കുള്ള യാത്ര വല്ലാത്തൊരു അനുഭവം തന്നെ.
കാസർകോഡ് ജില്ലയിൽ ഭീമനടിക്കു സമീപത്താണു കൂവപ്പാറ ഗുഹ. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലൂടെ ഗുഹയുടെ സാഹസികതകൾ തിയറ്ററിൽ എത്തിയപ്പോൾ കൂവപ്പാറ നാചുറൽ കേവിൽ സന്ദർശകരുടെ തിരക്കേറിയിട്ടുണ്ട്. സുരക്ഷിതമായി സന്ദർശിക്കാവുന്ന ഗുഹ – ഇതാണ് സന്ദർശകരുടെ അഭിപ്രായം.
നീലേശ്വരത്തു നിന്ന് മലയടിവാരത്തേക്കു തിരിഞ്ഞാൽ ചൂടിന് ചെറിയ ആശ്വാസമുണ്ട്. വഴികളിൽ മിക്കയിടങ്ങളിലും മരങ്ങൾ തണലൊരുക്കിയിരിക്കുന്നു. ചായ്യോത്ത് കടന്നു പരപ്പച്ചാൽ വഴി മുന്നോട്ടുള്ള പാതയിൽ റോഡിന്റെ ഇരു വശത്തും മരങ്ങളും കൃഷിയിടങ്ങളുമാണ്.
കുന്നുംകൈ, കാലിക്കടവ് ജംക്‌ഷനുകൾ കടന്ന് പ്രധാന റോഡിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞാൽ കൂവപ്പാറയിലേക്കുള്ള ചൂണ്ടു പലക കാണാം. നീലേശ്വരം – കൂവപ്പാറ 22 കിലോമീറ്റർ.
ഉദ്യാനത്തിൽ നിന്നു ഭൂമിക്കടിയിലേക്ക്
ഗുഹയെന്നു കേൾക്കുമ്പോൾ കാടുപിടിച്ച ഇരുൾ പാതയെന്നു കരുതരുത്. വൃത്തിയായി സംരക്ഷിച്ചിട്ടുള്ള മനോഹരമായ പരിസരമാണു കൂവപ്പാറയിലേത്. കുട്ടികളോടൊപ്പം വരുന്നവർക്ക് വിശ്രമിക്കാൻ ഇടമുണ്ട്. കുട്ടികൾക്കായി ചിൽഡ്രൻസ് പാർക്കും നിർമിച്ചിരിക്കുന്നു.
പൂന്തോട്ടം കടന്നു ചെല്ലുമ്പോൾ ഗുഹയുടെ പ്രവേശന കവാടം കാണാം.
സന്ദർശകർക്കു കൗതുകമുണ്ടാക്കുന്ന രീതിയിലാണ് രൂപകൽപന. വലിയ കവാടത്തിലൂടെ നടന്നു കയറുകയല്ല, 30 അടിയിലേറെ താഴേക്ക് പടവുകൾ ഇറങ്ങുകയാണു ചെയ്യേണ്ടത്.
രാവിലെ ഒൻപതിന് അവിടെയെത്തി. ഗുഹയിലേക്കു വഴികാട്ടിയായി എത്തിയതു പാപ്പച്ചൻ.
ഗുഹയിലെ കാഴ്ചകൾ
ഗോവണിയിലൂടെ കിണറിലേക്ക് ഇറങ്ങും വിധം കുത്തനെയുള്ള പടവുകൾ ഇറങ്ങി. കാറ്റും വെളിച്ചവുമുള്ള കവാടം മനോഹരം. ഉറച്ച ചെങ്കൽപാറയാണ് ഗുഹയുടെ മേൽത്തട്ടിലുള്ളത്. ‘‘ചെങ്കല്ല് വായുവുമായി സമ്പർക്കത്തിൽ വരുമ്പോളാണ് അതിനു കാഠിന്യം വർധിക്കുക’’ പാപ്പച്ചൻ പറഞ്ഞു. മണ്ണിനടിയിൽ സംഭവിക്കാറുള്ള ‘സോയിൽ പൈപ്പിങ്’ (മണ്ണൊലിപ്പ്) പോലെ തുടർച്ചയായ മാറ്റങ്ങൾക്കു വിധേയമായാണ് ഗുഹ രൂപപ്പെട്ടത്.
ആദ്യത്തെ ഗുഹയിൽ നിന്നു രണ്ടു വശങ്ങളിലേക്കു വഴി തിരിയുന്നു. പശിമയുള്ള മണ്ണാണ്. ശ്രദ്ധിച്ചു നടക്കണം. വഴി കാണാനുള്ള വെളിച്ചമുണ്ട്. ഇടയ്ക്കിടെ നരിച്ചീറുകൾ (വവ്വാൽ) കൂട്ടത്തോടെ ഒച്ചവയ്ക്കുന്നതു കേട്ടു. അഡ്വഞ്ചറസ് യാത്രയാണിത്. ഗുഹാ ഭിത്തിയോടു ചേർന്നു നടക്കുമ്പോൾ മുകളിലെ പാറകളിൽ തലയിടിക്കാതെ കുനിഞ്ഞു നടന്നു. ചെങ്കൽ പാറയാണ് ഉൾവശത്തു കാണുന്നത്. ചിലയിടങ്ങളിൽ മുകളിൽ നിന്ന് ഉറവ പോലെ വെള്ളം ഇറ്റു വീഴുന്നുണ്ട്.
അൽപം മുന്നോട്ടു നീങ്ങിയപ്പോൾ കൈവരി കണ്ടു. അതിനു താഴെയൊരു ചെറിയ പൊയ്കയുണ്ട്. ഗുഹയുടെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നു ഈ തടാകം. ഇതിൽ നിന്നാണ് ഇവിടെ കൃഷിക്ക് വെള്ളം എടുക്കുന്നത്. കുളം നിറയുമ്പോൾ പാറകൾക്കിടയിലൂടെ വെള്ളം പുറത്തേക്കു പോകും.
അവിടെ നിന്നു തിരികെ നടന്നു. വീണ്ടും ഗുഹയുടെ പ്രധാന വീഥിയിലേക്കു നീങ്ങി. ഇനിയുള്ള നടത്തം മുകളിലേക്കാണ്. പണ്ട് കന്നുകാലികളെ മേയ്ക്കാൻ എത്തിയിരുന്നവർ ഈ പാതയിലൂടെ ഇറങ്ങുമായിരുന്നു. പടവുകൾ നിർമിച്ച് ഇപ്പോൾ ആ സ്ഥലം മനോഹരമാക്കിയിരിക്കുന്നു.
വീണ്ടും ഗുഹ!
ആദ്യത്തെ ഗുഹയിൽ നിന്നിറങ്ങിയപ്പോൾ പാപ്പച്ചൻ രണ്ടാമത്തെ ഗുഹയിലേക്കു വഴി കാണിച്ചു. സാഹസികമായി ഇറങ്ങേണ്ട സ്ഥലമാണിത്. വീതികുറഞ്ഞ ഗുഹാവഴിയുടെ ഒരറ്റം അടഞ്ഞു കിടക്കുകയാണ്. നേരേ നടന്നാൽ ഗുഹയ്ക്കുള്ളിലെ മറ്റൊരു കുളത്തിൽ എത്താം. ഈ ഗുഹയിൽ നടക്കാൻ സാധിക്കില്ല. ഇരുന്നു നിരങ്ങിയാണു മുന്നോട്ടു പോകേണ്ടത്. ഇവിടെയും വലിയ ഹാൾ പോലെയുള്ള വിശ്രമ സ്ഥലമുണ്ട്. അവിടം താണ്ടിയാൽ ടണൽ കാണാം. അതു പുറത്തേക്കുള്ള വഴിയാണ്.
കുട നിവർത്തിയ പോലെയൊരു പാറയിടുക്കാണ് ഈ യാത്രയിൽ ഭംഗിയുള്ള മറ്റൊരു ദൃശ്യം.
ടോവിനോ തോമസ് നായകനായ ‘അജയന്റെ രണ്ടാം മോഷണം’ ഉൾപ്പെടെ സിനിമകളിൽ ഈ സ്ഥലം പതിഞ്ഞിട്ടുണ്ട്.
ഒരു മണിക്കൂർ ഭൂമിക്കടിയിലൂടെ സഞ്ചരിച്ച് ഗുഹയുടെ നിഴൽവഴികൾ ആസ്വദിച്ചതിനു ശേഷം പതുക്കെ പുറത്തേക്കു നടന്നു. ഏറ്റവും ഒടുവിലത്തെ പോയിന്റിൽ നിന്നു ഗുഹയുടെ കവാടത്തിലേക്ക് 300 മീറ്റർ നടക്കണം. അത്രയും നേരത്തെ കാഴ്ചകളുടെ കഥ പറഞ്ഞ് നടന്നിറങ്ങുന്ന കുറേയാളുകൾക്കൊപ്പം ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്ക് കടന്നപ്പോൾ എക്കാലത്തും ഓർമയിൽ സൂക്ഷിക്കാനുള്ള ചിത്രങ്ങൾ സ്വന്തമാക്കി കഴിഞ്ഞിരുന്നു.
കൂവപ്പാറ ഗുഹാ സന്ദർശനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ: 9495 56 1468, 7560 80 4342