രാജസ്ഥാനിലെ ജോഡ്പൂര്‍ ബിക്കാനീര്‍ നാഷനല്‍ ഹൈവേ 89-ല്‍ ബിക്കാനീറില്‍ നിന്നും 30കിലോമീറ്റർ അകലെ ദേഷ്‌നോക്കിലാണ് കർണിമാതാ ക്ഷേത്രം. ബിക്കാനീറില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന ഒരു സ്ഥലം കൂടിയാണ് റാറ്റ് ടെമ്പിള്‍ അഥവാ കര്‍ണിമാതാ ക്ഷേത്രം. പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഥാര്‍

രാജസ്ഥാനിലെ ജോഡ്പൂര്‍ ബിക്കാനീര്‍ നാഷനല്‍ ഹൈവേ 89-ല്‍ ബിക്കാനീറില്‍ നിന്നും 30കിലോമീറ്റർ അകലെ ദേഷ്‌നോക്കിലാണ് കർണിമാതാ ക്ഷേത്രം. ബിക്കാനീറില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന ഒരു സ്ഥലം കൂടിയാണ് റാറ്റ് ടെമ്പിള്‍ അഥവാ കര്‍ണിമാതാ ക്ഷേത്രം. പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഥാര്‍

രാജസ്ഥാനിലെ ജോഡ്പൂര്‍ ബിക്കാനീര്‍ നാഷനല്‍ ഹൈവേ 89-ല്‍ ബിക്കാനീറില്‍ നിന്നും 30കിലോമീറ്റർ അകലെ ദേഷ്‌നോക്കിലാണ് കർണിമാതാ ക്ഷേത്രം. ബിക്കാനീറില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന ഒരു സ്ഥലം കൂടിയാണ് റാറ്റ് ടെമ്പിള്‍ അഥവാ കര്‍ണിമാതാ ക്ഷേത്രം. പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഥാര്‍

രാജസ്ഥാനിലെ ജോഡ്പൂര്‍ ബിക്കാനീര്‍ നാഷനല്‍ ഹൈവേ 89-ല്‍ ബിക്കാനീറില്‍ നിന്നും 30കിലോമീറ്റർ അകലെ ദേഷ്‌നോക്കിലാണ് കർണിമാതാ ക്ഷേത്രം. ബിക്കാനീറില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന ഒരു സ്ഥലം കൂടിയാണ് റാറ്റ് ടെമ്പിള്‍ അഥവാ കര്‍ണിമാതാ ക്ഷേത്രം.

പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഥാര്‍ മരുഭൂമിയിലെ ഒരു പട്ടണമാണ് ബിക്കാനീര്‍. മധുരപലഹാരങ്ങള്‍, രാജസ്ഥാന്‍ കരകൗശലവസ്തുക്കള്‍, ഏഷ്യയിലെ ഏറ്റവും വലിയ ഒട്ടകഫാം, കോട്ടകള്‍, കൊട്ടാരങ്ങള്‍ എന്നിവകൊണ്ടും പ്രസിദ്ധമാണിവിടം. ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

ADVERTISEMENT

ആത്മാക്കളെ വഹിക്കും എലികൾ

കോട്ടയുടെ മാതൃകയിലാണ് ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ നിര്‍മിച്ചിരിക്കുന്നത്. നോർത്തിന്ത്യയിലെ മിക്ക ക്ഷേത്രപരിസരത്തും എന്ന പോലെ ഇവിടെയും ധാരാളം കച്ചവടസ്ഥാപനങ്ങള്‍ കാണാം. ലഡു, പാല്‍, ധാന്യങ്ങള്‍, തേങ്ങ എന്നിവയാണ് വിൽക്കുന്ന ഉൽപന്നങ്ങൾ. ക്ഷേത്രത്തിന്റെ വാതിലുകള്‍ അതിമനോഹരങ്ങളായ ചിത്രപ്പണിയില്‍ വെള്ളിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ മുന്‍ഭാഗം വെളുത്ത മാര്‍ബിളില്‍ ചിത്രപ്പണികളാല്‍ അലങ്കരിച്ചിരിക്കുന്നു.

ADVERTISEMENT

ക്ഷേത്രത്തിനുള്ളില്‍ കയറിയാല്‍ അറപ്പും വെറുപ്പും ഉണ്ടാക്കുന്ന രീതിയില്‍ എലികളുടെ ഒരു സാമ്രാജ്യമാണിവിടം. ഇരുപത്തയ്യായിരത്തോളം എലികള്‍. അവ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയും നമ്മുടെ ശരീരത്തിൽ കയറാനും ശ്രമിക്കും. ആദ്യം ഭയം തോന്നുമെങ്കിലും കുറച്ചു നേരം ക്ഷേത്രത്തിൽ ചെലവിടുമ്പോൾ ഇതൊരു സാധാരണ അനുഭവമായി തോന്നും. ദേവിയുടെ പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളായ ‘ചരണു’കളുടെ ആത്മാക്കളെയും വഹിച്ചാണ് ഈ എലികൾ ക്ഷേത്രത്തിൽ നിലകൊള്ളുന്നതെന്നാണ് വിശ്വാസം.

എലിയെ പാലൂട്ടാം

ADVERTISEMENT

ക്ഷേത്രത്തിനുള്ളില്‍ പല ഭാഗങ്ങളിലായി എലികള്‍ക്ക് കുടിക്കാനായി പാല്‍ വച്ചിരിക്കുന്നത് കാണാം. അത്തരം വലിയ പാത്രങ്ങളുടെ വക്കിലിരുന്നും പാത്രത്തിനുള്ളിലിറങ്ങിയും എലികള്‍ കൂട്ടമായി നിന്ന് പാല്‍ കുടിക്കുന്ന അപൂർവ കാഴ്ച. ചില പാത്രങ്ങളിൽ പാലിനു പകരം വെള്ളമാണുള്ളത്. ക്ഷേത്രത്തിന്റെ പലയിടങ്ങിലായുള്ള നിരവധി മാളങ്ങൾ. അവിടെയാണ് എലികളുടെ വാസം. ഇവയ്ക്ക് കഴിക്കാനായി പാത്രം നിറയെ ലഡു വച്ചിട്ടുണ്ട്. എവിടെ തിരിഞ്ഞ് നോക്കിയാലും ആകെ എലിമയം. ഈ ക്ഷേത്രം പല മുറികളായിട്ടാണ് തിരിച്ചിരിക്കുന്നത്. എല്ലാ മുറികളിലെയും കാഴ്ചകൾ ഒന്നുതന്നെ എന്നാല്‍ ഒരു ഭാഗത്തു വസിക്കുന്ന എലികള്‍ മറ്റു ഭാഗങ്ങളിലേക്ക് പോകില്ല എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ എലികള്‍ക്ക് ധാന്യങ്ങള്‍, മധുരപലഹാരങ്ങള്‍ തുടങ്ങിയവയെല്ലാം ഭക്തിപൂർവം സമര്‍പ്പിക്കുന്നുണ്ട്. എലികള്‍ക്ക് ഇവിടെ വരുന്ന ഭക്തരേയും ഭക്തര്‍ക്ക് ഇവിടെയുള്ള എലികളേയും പേടിയില്ല. ഭക്തര്‍ എലികളെ ‘കബ്ബ’ എന്നാണ് വിളിക്കുന്നത്. കര്‍ണിമാതാവിന്റെ ഓമനകള്‍ എന്നാണ് അതിനർഥം. കർണിമാതാ ക്ഷേത്രത്തിൽ മൂഷികർ വാഴുന്നതിന്റെ ഐതിഹ്യം സംബന്ധിച്ച് നിരവധി കഥകളുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്,

‘1373 സെപ്റ്റംബര്‍ 20നാണ് കര്‍ണിമാത ജനിക്കുന്നത്. ബാല്യത്തില്‍ അവരുടെ പേര് റിങ്കുഭായി എന്നായിരുന്നു. വെറും ആറു വയസ്സുള്ളപ്പോള്‍ ഒരു ബന്ധുവിനെ മാരകമായ രോഗത്തില്‍ നിന്നും സുഖപ്പെടുത്തി. അന്നു മുതല്‍ക്കാണ് കര്‍ണിമാതാ എന്നറിയപ്പെടാന്‍ തുടങ്ങിയത്. സാതിക ഗ്രാമത്തിലെ ദീപാജിയെ വിവാഹം കഴിച്ചു. എന്നാല്‍ പ്രായപൂര്‍ത്തിയായപ്പോള്‍ ദാമ്പത്യ ജീവിതത്തില്‍ താല്‍പര്യമില്ലാതെ അവര്‍ അതില്‍ നിന്നും മോചനം നേടാന്‍ ആഗ്രഹിച്ചു. അങ്ങനെ തന്റെ അനുജത്തി ഗുലാബിനെ തന്റെ ഭര്‍ത്താവിന് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. 150 വര്‍ഷം ജീവിച്ച അവര്‍ ജീവിതകാലം മുഴുവന്‍ ബ്രഹ്‌മചര്യത്തില്‍ ജീവിച്ചു. ഒരിക്കല്‍ തന്റെ അനുജത്തിയുടെ മകന്‍ ലക്ഷ്മണന്‍ വെള്ളം കുടിക്കുന്നതിനിടയില്‍ കാളിയാട്ട് ഹാസിലെ ഒരു കുളത്തില്‍ വീണ് മുങ്ങിമരിച്ചു. കര്‍ണിമാത, മരണദേവനായ യമനോട് മകന്റെ പുനര്‍ജന്മത്തിനായി പ്രാര്‍ഥിച്ചു. ആദ്യം ആവശ്യം നിരസിച്ചെങ്കിലും പിന്നീട് എലിയായി പുനര്‍ജന്മം നല്‍കി. മുൻപ് മരിച്ച എല്ലാ ആണ്‍മക്കളേയും എലികളായി പുനര്‍ജന്മം നല്‍കുക കൂടി ചെയ്തു. അവരാണ് ഇവിടെ ചില സമയങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള വെള്ള എലികള്‍. അത്തരത്തില്‍ മൂന്നോ നാലോ വെള്ള എലികള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. ആ വെള്ള എലികളെ കാണാൻ സാധിക്കുന്നവര്‍ അതീവഭാഗ്യം ഉള്ളവരായി തീരും എന്നാണ് വിശ്വാസം.

എലികളായി പുനർജന്മം

ബിക്കാനീര്‍ രാജകുടുംബത്തിന്റെ കുലദൈവമാണ് കര്‍ണിമാതാ. കർണിമാതാ ക്ഷേത്രത്തിലെ എലികളെ സംബന്ധിച്ച് ഇവിടത്തുകാർക്കിടയിലുള്ള മറ്റൊരു ഐതിഹ്യകഥയാണ്,

‘യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇരുപത്തയ്യായിരത്തോളം വരുന്ന സൈന്യം യുദ്ധം ഉപേക്ഷിച്ച് ദേശ്‌നോക്കിലേക്ക് ഓടിയെത്തി. യുദ്ധം എന്ന പാപം മരണശിക്ഷ അര്‍ഹിക്കുന്നതാണെന്ന് മനസ്സിലാക്കിയ അവര്‍ കര്‍ണിമാതാവില്‍ അഭയം തേടി. അവരെ ദേവി എലികളാക്കി മാറ്റി. അവരുടെ തലമുറക്കാരാണ് ഈ എലികള്‍. ആ സൈന്യത്തിന്റെ പിന്‍തലമുറക്കാരായി അറന്നൂറോളം കുടുംബങ്ങള്‍ ഈ ഗ്രാമത്തില്‍ ഉണ്ടെന്ന് അവകാശപ്പെടുന്നവരുണ്ട്. ഈ പരമ്പരയിലുള്ളവര്‍ മരിച്ചാല്‍ എലികളായും എലികള്‍ മരിച്ചാല്‍ മനുഷ്യരായും പുനര്‍ജനിക്കുമെന്നുമാണ് വിശ്വാസം.

ക്ഷേത്രത്തിലെ തന്നെ മറ്റൊരു മന്ദിരത്തിലാണ് കര്‍ണിമാതായുടെ ശ്രീകോവില്‍. ധാരാളം ഭക്തര്‍ കര്‍ണിമാതായുടെ ദര്‍ശനത്തിനും അനുഗ്രഹത്തിനുമായി വരി നില്‍ക്കുന്നു. ത്രിശൂലം ഏന്തി നില്‍ക്കുന്ന ദേവി വിഗ്രഹത്തിന് 75 സെന്റിമീറ്ററോളം ഉയരമുണ്ട്. ഈ വിഗ്രഹത്തിന്റെ വശങ്ങളില്‍ സഹോദരിമാരുടെ ശിൽപവും കാണാം. ഏറെ അദ്ഭുതപ്പെടുത്തിയൊരു കാര്യം ഇവിടെ കാണുന്ന എലികളെല്ലാം ഒരേ വലിപ്പമുള്ളവയാണ്. ചെറിയ എലിയോ നമ്മുടെ നാട്ടിലെ പുരയിടങ്ങളില്‍ കാണുന്നതുപോലെയുള്ള പന്നിയെലിയോ ഇവിടെ കാണുന്നില്ല. ഇത്രയും എലികളുടെ സാമീപ്യം ഈ ക്ഷേത്രത്തില്‍ ഉണ്ടായിട്ടും അവ ഒരിക്കലും രോഗമോ ദുര്‍ഗന്ധമോ പരത്തുന്നു എന്ന പരാതിപോലും കേട്ടിട്ടില്ല. ഇവിടെ സമര്‍പ്പിക്കുന്ന വസ്തുക്കള്‍ എലികള്‍ കഴിക്കുകയോ കയറിയിറങ്ങുകയോ ചെയ്താല്‍ മാത്രമേ അവ പ്രസാദമായി ആളുകള്‍ക്ക് കൊടുക്കാറുള്ളു. ജനങ്ങള്‍ അവ ഭക്തിയോടെ സ്വീകരിക്കുകയും ചെയ്യുന്നു.

വിശ്വാസം, അതല്ലേ എല്ലാം

ക്ഷേത്രത്തിലെ കാഴ്ചകളെല്ലാം ചുറ്റിക്കണ്ട് ഇറങ്ങിയപ്പോൾ ആദ്യം അൽപം അറപ്പു തോന്നിയെങ്കിലും ഭക്തര്‍ അവയോടുകാണിക്കുന്ന ബഹുമാനവും ഭക്തിയും കണ്ടപ്പോള്‍ കൗതുകമായി. ഇവിടെ വരുന്ന ആരും ഭയത്തോടെയല്ല എലികളെ സമീപിക്കുന്നത്. അവ തിരിച്ചും അങ്ങനെ തന്നെ.

പ്രഭാതത്തില്‍ അഞ്ചിനും വൈകിട്ട് ഏഴിനും നടക്കുന്ന ആരതി പൂജാ സമയങ്ങളില്‍, മറ്റു സമയങ്ങളെ അപേക്ഷിച്ച് ധാരാളം എലികളെ കാണാന്‍ കഴിയും. എലികളുടെ സംരക്ഷണത്തിനായി ക്ഷേത്രത്തിനു മുകളില്‍ വലകെട്ടി ഭദ്രമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന് എതിര്‍വശത്തായി കര്‍ണിമാതാവിന്റെ ചരിത്രം വിശദീകരിക്കുന്ന ഒരു മ്യൂസിയം പ്രവര്‍ത്തിക്കുന്നുണ്ട്. ഒരാളുടെയും വിശ്വാസത്തെ, ഭക്തിയെ ചോദ്യം ചെയ്യാനുള്ള അവകാശം ഇല്ലെന്ന ഉത്തമ ബോധ്യത്തോടെയായിരുന്നു മടക്കം. എലികൾ മാത്രമല്ല അതുപോലെ പല ജീവികളെയും ആരാധിക്കുന്ന ക്ഷേത്രങ്ങൾ പല നാടുകളിലായുണ്ട്. പ്രകൃതിയെ അറിയുക, സംരക്ഷിക്കുക എന്ന ആന്തരികമായ ആശയമായി മാത്രം അവയെ ഉൾക്കൊള്ളുന്നു.

ADVERTISEMENT