യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട് ബലാത് നഗരം ... ബൈസാന്റിയൻ, ഓട്ടോമാൻ, യൂറോപ്യൻ ശിൽപകലകളുടെ മിശ്രണം ഇവിടെയുള്ള നിർമിതികളിൽ കാണാം.. ജൂതന്മാർക്ക് അഭയമേകിയ നഗരം ബൾഗേറിയൻ ഇരുമ്പ് പള്ളിയാണു മറ്റൊരു ആകർഷണം. വിയന്നയിൽ നിർമിച്ച ഭാഗങ്ങൾ ഇസ്താംബുളിലെത്തിച്ചു കൂട്ടിച്ചേർത്താണ് ഈ പള്ളി

യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട് ബലാത് നഗരം ... ബൈസാന്റിയൻ, ഓട്ടോമാൻ, യൂറോപ്യൻ ശിൽപകലകളുടെ മിശ്രണം  ഇവിടെയുള്ള നിർമിതികളിൽ  കാണാം..

ജൂതന്മാർക്ക് അഭയമേകിയ നഗരം
ബൾഗേറിയൻ ഇരുമ്പ് പള്ളിയാണു മറ്റൊരു ആകർഷണം. വിയന്നയിൽ നിർമിച്ച ഭാഗങ്ങൾ   ഇസ്താംബുളിലെത്തിച്ചു  കൂട്ടിച്ചേർത്താണ് ഈ പള്ളി നിർമിച്ചത്. ചുവന്ന ഇഷ്ടികകൾ കൊണ്ടു നിർമിച്ച ഗ്രീക്ക് ഓർത്തഡോക്സ്‌ കോളജും ആകർഷകമാണ്.
 ചരിത്രപരമായി ജൂത ജനതയുടെ കേന്ദ്രമാണ് ഇവിടം.. അർമേനിയൻ, ഗ്രീക്ക് പള്ളികളും ജൂത സിനഗോഗുകളും മുസ്‌‌ലിം പള്ളികളും ഉരുമ്മി നിൽക്കുന്ന ഇടം.

പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങളിൽ സ്പെയിനിൽ നിന്നു പലായനം ചെയ്ത  സെഫർഡിക് ജൂതന്മാർക്ക്  ടർക്കി സുൽത്താൻ  ബയെസിദ്  രണ്ടാമൻ അഭയം  നൽകി.  അവർ  ഇവിടം താവളമാക്കി. സുവർണ കാലഘട്ടത്തിൽ 18 ഓളം സിനഗോഗുകൾ ഇവിടെ ഉണ്ടായിരുന്നു. ഇപ്പോൾ മൂന്നെണ്ണം മാത്രമാണുള്ളത്. തീപിടിത്തങ്ങളുടെ ചരിത്രവും ഈ നഗരത്തിനുണ്ട്. കത്തിപ്പിടിക്കലുകളുടെയും പുനർനിർമാണങ്ങളുടെയും ഒടുവിൽ  നഗരം രൂപപ്പെട്ടു.

ADVERTISEMENT

   ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, തകർന്നു തുടങ്ങിയ നഗരം ഉപേക്ഷിച്ചു പോയ ജൂതന്മാരുടെ കഥകളുമുണ്ട്. അക്കാലം ഇവിടെ വന്ന സഞ്ചാരികൾ സമ്പന്നരും മധ്യവർഗക്കാരും മാലിന്യം പെറുക്കുന്നവരുമെല്ലാം സ്വരുമയോടെ കഴിയുന്ന ഇടം എന്നാണ് ഈ നഗരത്തെ വിശേഷിപ്പിച്ചത്. പൂപ്പൽ പിടിച്ച കുടിലുകൾക്കു നടുവിലെ ദുഷ്ട സർപ്പം പോലെയുള്ള തെരുവുകൾ എന്നും വിശേഷണമേകി.
ജൂതന്മാർ ഉപേക്ഷിച്ച വീടുകളിൽ അനറ്റോളിയൻ അഭയാർഥികൾ താമസമാക്കിയിട്ടുണ്ട്. അഹൃദ സിനഗോഗിനു സമീപം മാത്രമാണ് ഇന്നു ജൂതന്മാരെ കാണാൻ കഴിയുക.

‘ഹലോ രാജ്കപൂർ...’
ആഹാരത്തിന്റെ തെരുവായ വോഡിന കടേസിയിൽ എത്തിയപ്പോൾ അവിടം നിറയെ ടർക്കിഷ് ഗോസ്ലെമേ എന്ന പാൻ കേക്ക് ഉണ്ടാകുന്ന സ്ത്രീകളാണ്. പാരമ്പര്യവസ്ത്രങ്ങളണിഞ്ഞ അവർ  പാൻ കേക്ക് ഉണ്ടാക്കുന്ന കാഴ്ച പലരും ക്യാമറയിൽ പകർത്തുന്നുണ്ട്.

കഴിക്കാൻ ഇരിക്കുന്ന വൃദ്ധൻ ‘ഹലോ രാജ്കപൂർ...’ എന്നു ഞങ്ങളെ അഭിവാദ്യം ചെയ്തു. ഞങ്ങൾ പൊട്ടിച്ചിരിച്ചതോടെ ഒരു പാൻ കേക്ക് വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. ബോളിവുഡ് സിനിമകളുടെ ആരാധകരാണ്  ഇവിടെയേറെയും...

ADVERTISEMENT

 കല്ല് പതിച്ച വഴികളുള്ള ഇടുങ്ങിയ തെരുവിലൂടെ എത്രദൂരം നടന്നു എന്നറിയില്ല. പെട്ടെന്നാണു മഴയെത്തിയത്. തുള്ളിക്ക് ഒരു കുടം പോലെ കോരിച്ചൊരിഞ്ഞു. നഗരം വെള്ളത്തിൽ മുങ്ങുമോ എന്ന സംശയവുമായി ഞങ്ങൾ ആ മഴ കണ്ടു നിന്നു.
നനഞ്ഞു കുളിക്കും എന്നായപ്പോൾ അടുത്തുള്ള റസ്റ്ററന്റിന്റെ ഉമ്മറത്ത് അഭയം തേടി.

വെള്ളനിറത്തിൽ അലങ്കരിച്ച ആ  ഭക്ഷണശാലയുടെ ഉടമ ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിച്ചു.  നനഞ്ഞ പട്ടിക്കുഞ്ഞുങ്ങളെന്നപോലെ ഞങ്ങൾ അകത്തളത്തിലേക്കു കയറിച്ചെന്നു. അവിടെ ഒരു മൂലയിൽ  ഇരിക്കാൻ ഞങ്ങളെ അനുവദിച്ചു അദ്ദേഹം അതിഥിസൽക്കാരത്തിനായി പോയി.
 ആ റസ്റ്ററന്റിന്റെ ചുമരിൽ നിറയെ സന്ദർശകർ എഴുതിയ കുറിപ്പുകളാണ്. സ്നേഹത്തോടെ ‘ഇന്ത്യയിൽ നിന്ന്’ എന്ന കുറിപ്പ് എഴുതി ഞങ്ങളും കയ്യൊപ്പ് ചാർത്തി.

ADVERTISEMENT

 ഒരു മണിക്കൂറോളം നഗരം വെള്ളത്തിലാക്കിയ  മഴ ശമിച്ചു. നിരത്തിലെ  വെള്ളം ഡ്രെയിനേജുകൾവഴി അപ്രത്യക്ഷമായി. നഗരം വീണ്ടും തിരക്കിലേക്ക് വീണു. ഉള്ളിൽ നിറയെ അൽപം മുൻപു കണ്ട തെരുവിലെ വർണങ്ങളാണ്. ഇനി അടുത്ത വിസ്മയത്തിലെത്തും വരെ അവ തെളിഞ്ഞു തന്നെ നിൽക്കട്ടെ.

ADVERTISEMENT