സോഷ്യൽ മീഡിയയിൽ വൈറലായ ആ നാട് ഞങ്ങളുടെ ലിസ്റ്റിൽ ഇടംപിടിക്കാതിരിക്കുന്നതെങ്ങനെ? ലോകത്തിലെ ആറാമത്തെയും യൂറോപ്പിലെ നാലാമത്തെയും കുഞ്ഞൻ രാജ്യം. ലിക്റ്റൻസ്‌റ്റെയ്ൻ (Liechtenstein). പ്രകൃതിഭംഗിയും വാസ്തുകലയും വിസ്മയദൃശ്യങ്ങളൊരുക്കുന്ന ആ നാട്ടിലേക്കാണ് ഈ സഞ്ചാരം. നദീതീരത്തെ സ്വർഗം ഭൂമിയിലെ സ്വർഗം

സോഷ്യൽ മീഡിയയിൽ വൈറലായ ആ നാട് ഞങ്ങളുടെ ലിസ്റ്റിൽ ഇടംപിടിക്കാതിരിക്കുന്നതെങ്ങനെ?  ലോകത്തിലെ ആറാമത്തെയും യൂറോപ്പിലെ നാലാമത്തെയും കുഞ്ഞൻ രാജ്യം.  ലിക്റ്റൻസ്‌റ്റെയ്ൻ (Liechtenstein). പ്രകൃതിഭംഗിയും വാസ്തുകലയും വിസ്മയദൃശ്യങ്ങളൊരുക്കുന്ന ആ നാട്ടിലേക്കാണ് ഈ സഞ്ചാരം.  

നദീതീരത്തെ സ്വർഗം
 ഭൂമിയിലെ സ്വർഗം എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്വിറ്റ്സർലൻഡിൽ നിന്നാണു യാത്ര തുടങ്ങിയത്. ആൽപ്സിന്റെ മടിത്തട്ടിൽ നിന്നു യൂറോപ്പിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന റൈൻ നദിയുടെ കുറുകെയാണു യാത്ര. രാജ്യാതിർത്തി ഒരു നദിയാൽ വിഭജിക്കപ്പെട്ടിരിക്കുന്നു. ബഹളങ്ങളില്ല. സുരക്ഷാസേനകളില്ല. ആളും അനക്കവുമില്ല. അതിഥികളെ വരവേൽക്കാൻ നിശ്ചലമായി ഒഴുകുന്ന മഹാനദി മാത്രം ബാക്കി.

ഭൂമിശാസ്ത്രപരമായി രണ്ടു രാജ്യങ്ങളാൽ ചുറ്റപ്പെട്ട രാജ്യമാണു ലിക്റ്റൻസ്‌റ്റെയ്ൻ. സ്വിറ്റ്സർലൻഡും ഓസ്ട്രിയയും രാജ്യാതിർത്തി പങ്കിടുന്നു. 160 ചതുരശ്രമീറ്റർ ചുറ്റളവിൽ നീണ്ടുകിടക്കുന്ന കൊച്ചു രാജ്യം. വെറും നാൽപ്പതിനായിരമാണു ജനസംഖ്യ. ഇന്നും രാജഭരണമാണ് ഇവിടെ നിലനിൽക്കുന്നത്. സ്വന്തമായി പട്ടാളമോ വിമാനത്താവളമോ റയിൽവേ സ്റ്റേഷനോ ഇല്ലാത്ത രാജ്യമെന്ന പ്രത്യേകതയുമുണ്ട്.

ADVERTISEMENT

ഔദ്യോഗികഭാഷ ജർമനാണ്. അതിസമ്പന്നന്മാരുള്ള ഈ രാജ്യത്തിന്റെ ഔദ്യോഗിക കറൻസി സ്വിസ് ഫ്രാങ്ക് ആണ്. പലയിടങ്ങളിലും യൂറോയും സ്വീകരിക്കും. യൂറോപ്പിലെ തന്നെ ചെലവേറിയ രാജ്യങ്ങളുടെ കൂട്ടത്തിൽ സ്വിറ്റ്സർലൻഡിനൊപ്പം കിടപിടിച്ചു നിൽക്കുന്നതാണ് ഇവിടുത്തെ ജീവിതശൈലിയും നിലവാരവും. പ്രത്യക്ഷത്തിൽ സ്വിറ്റ്സർലൻഡുമായി വലിയ വ്യത്യാസങ്ങളൊന്നും തോന്നില്ല.

തലസ്ഥാനനഗരം ലക്ഷ്യമാക്കിയാണ് ഈ യാത്ര. ചരിത്രപ്രധാനമായ കെട്ടിടങ്ങൾ, നിശ്ചലമായ വഴിയോരപാതകൾ, തെല്ലും കോട്ടം തട്ടാതെ മോടി പിടിപ്പിച്ചെടുത്ത പഴമയുടെ നിറമുള്ള പ്രതിമകൾ. തലസ്ഥാനനഗരത്തിന്റെ പ്രൗഢി തോന്നിപ്പിക്കുന്ന വിധം അങ്ങും ഇങ്ങുമായി രാജ്യത്തിന്റെ പതാകകളും കാണാം. കാഴ്ചയിൽ തികച്ചും സാധാരണമായ നഗരം.

ADVERTISEMENT

സാംസ്കാരിക നഗരവീഥിയിലൂടെ അൽപം നടന്നു. യൂറോപ്പിലെ മറ്റു രാജ്യങ്ങളെപ്പോലെയല്ല. ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കുറവാണ്. നഗരമധ്യേ തന്നെ  ക്രിസ്തീയ ദേവാലയം കാണാം. പടുകൂറ്റൻ, നേർത്ത കൊത്തുപണിയുള്ള, പ്രകൃതിദത്തമായ കല്ലുകൾ വച്ചുണ്ടാക്കിയ ഒന്ന്. അതിനടുത്തു തന്നെ സെമിത്തേരിയുമുണ്ട്. പള്ളിയും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നു. ചുറ്റും മനോഹരമായ പൂച്ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ 70 ശതമാനത്തോളമുള്ള ജനസംഖ്യ വിശ്വസിക്കുന്നതു ക്രിസ്തുമതത്തിലാണ്. വിനോദസഞ്ചാരികൾക്കു വേണ്ടിയുള്ള ടൂറിസ്റ്റ് ഇൻഫർമേഷൻ െസന്ററും സുവിനിയർ വിൽക്കുന്ന കടകളും നഗരത്തിനു നടുവിൽ കാണാം.

ADVERTISEMENT
ADVERTISEMENT