ജപ്പാനിലേക്കു യാത്ര ചെയ്യാനുള്ള ഒരുക്കത്തിനിടെയാണു മുൻപെപ്പോഴോ വായിച്ചറിഞ്ഞ ‘ക്യാറ്റ് ഐലൻഡ്’ എന്ന പേര് ഓർമയിെലത്തിയത്. പൂച്ചകളോടും നായ്ക്കളോടും വാത്സല്യമേറെയാണ്. ആ തവണ യാത്ര ജപ്പാനിലേക്കാക്കിയതിനു പിന്നിൽ ഈ പൂച്ചസ്നേഹം ഒളിഞ്ഞിരുന്നു. സ്വപ്നസമാനം അഒാഷിമ അഒാഷിമ ദ്വീപിനെക്കുറിച്ച്

ജപ്പാനിലേക്കു യാത്ര ചെയ്യാനുള്ള ഒരുക്കത്തിനിടെയാണു മുൻപെപ്പോഴോ വായിച്ചറിഞ്ഞ ‘ക്യാറ്റ് ഐലൻഡ്’ എന്ന പേര് ഓർമയിെലത്തിയത്. പൂച്ചകളോടും നായ്ക്കളോടും വാത്സല്യമേറെയാണ്. ആ തവണ യാത്ര ജപ്പാനിലേക്കാക്കിയതിനു പിന്നിൽ ഈ പൂച്ചസ്നേഹം ഒളിഞ്ഞിരുന്നു. സ്വപ്നസമാനം അഒാഷിമ അഒാഷിമ ദ്വീപിനെക്കുറിച്ച്

ജപ്പാനിലേക്കു യാത്ര ചെയ്യാനുള്ള ഒരുക്കത്തിനിടെയാണു മുൻപെപ്പോഴോ വായിച്ചറിഞ്ഞ ‘ക്യാറ്റ് ഐലൻഡ്’ എന്ന പേര് ഓർമയിെലത്തിയത്. പൂച്ചകളോടും നായ്ക്കളോടും വാത്സല്യമേറെയാണ്. ആ തവണ യാത്ര ജപ്പാനിലേക്കാക്കിയതിനു പിന്നിൽ ഈ പൂച്ചസ്നേഹം ഒളിഞ്ഞിരുന്നു. സ്വപ്നസമാനം അഒാഷിമ അഒാഷിമ ദ്വീപിനെക്കുറിച്ച്

ജപ്പാനിലേക്കു യാത്ര ചെയ്യാനുള്ള ഒരുക്കത്തിനിടെയാണു മുൻപെപ്പോഴോ വായിച്ചറിഞ്ഞ ‘ക്യാറ്റ് ഐലൻഡ്’ എന്ന പേര് ഓർമയിെലത്തിയത്. പൂച്ചകളോടും നായ്ക്കളോടും വാത്സല്യമേറെയാണ്.  ആ തവണ യാത്ര ജപ്പാനിലേക്കാക്കിയതിനു പിന്നിൽ ഈ പൂച്ചസ്നേഹം ഒളിഞ്ഞിരുന്നു.

സ്വപ്നസമാനം അഓഷിമ
ജപ്പാനിൽ പൂച്ചകളുടെ ദ്വീപുകൾ ഏറെയുണ്ടെങ്കിലും എഹിമെ പ്രിഫെക്ചറിലെ അഓഷിമയാണ് ഇക്കാര്യത്തിൽ ഏറ്റവും അറിയപ്പെടുന്നത്. നഗരത്തിരക്കുകളിൽനിന്നെല്ലാം ഒഴിഞ്ഞുമാറി, മനസ്സിന് ഉണർവും ഉന്മേഷവും ശാന്തിയും തേടുന്നവർക്ക് അഓഷിമ ദ്വീപും അവിടെയുള്ള കാഴ്ചകളും കണ്ണിനും മനസ്സിനും വിരുന്നേകും ഒരു കാര്യം മാത്രം - നിങ്ങൾ പൂച്ചകളെ ഇഷ്ടപ്പെടുന്ന ആളാകണം!  

ADVERTISEMENT


വരവേറ്റു പൂച്ചസംഘം
ദക്ഷിണ ജപ്പാനിൽ സ്ഥിതിചെയ്യുന്ന അഓഷിമ ചെറുദ്വീപിലെത്താൻ, ആദ്യം ഇയോ നാഗാമ ട്രെയിൻ സ്റ്റേഷനിലെത്തണം.  അവിടെ നിന്ന് അഞ്ച് മിനിറ്റ് നടന്നാൽ നാഗാഹാമ തുറമുഖത്തെത്തും. ഇവിടെനിന്നു ദിവസത്തിൽ രണ്ടു തവണ മാത്രമാണു ദ്വീപിലേക്കു  ബോട്ട് സർവീസുള്ളത്.


രാവിലെ എട്ടിനും ഉച്ചയ്ക്ക് രണ്ടരയ്ക്കും പുറപ്പെടുന്ന ഫെറി സർവീസുണ്ട്.  ദ്വീപിൽ തങ്ങാൻ ഉദ്ദേശിക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തിൽ യോജിച്ച സമയം തിരഞ്ഞെടുക്കാം. ഭക്ഷണവും വെള്ളവും കരുതണം.
തുറമുഖത്തു വലിയ കൗണ്ടറുകളൊന്നുമില്ല. പഴക്കമേറിയ മരംകൊണ്ടുണ്ടാക്കിയ ഒരു കെട്ടിടത്തിൽ പതിച്ച പൊതുവായ ഷെഡ്യൂൾ - അതാണു വിവരകേന്ദ്രം! നാഗാഹാമ തുറമുഖത്തുനിന്ന് യാത്ര തുടങ്ങുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകും - ഇനി പോകുന്നതു സാധാരണമല്ലാത്ത ഒരു ലോകത്തേക്കാണെന്ന്. 35 മിനിറ്റ് നീണ്ട ആ കടൽ യാത്രയിൽ എന്റെ മനസ്സിലെ തിരക്കുകൾ ഓരോന്നായി അലിഞ്ഞുപോയി.

ADVERTISEMENT


ദ്വീപിലേക്ക് ഇറങ്ങുന്ന നിമിഷം മുതൽ പൂച്ചകളുടെ സ്വാഗതസംഘം നിങ്ങളെ ഹൃദ്യമായി വരവേൽക്കും. മനുഷ്യരോട് ഇണങ്ങിച്ചേരുന്നതിൽ അവർ മടി കാണിക്കില്ല. നിങ്ങളുടെ ദേഹത്തെല്ലാം കൗതുകത്തോടെ, സൗഹാർദത്തോടെ പരിശോധിച്ചു വരും. അഓഷിമ ദ്വീപിൽ വിരലിലെണ്ണാവുന്നവർ മാത്രമാണു താമസക്കാരായുള്ളത്. പൂച്ചകളുടെ എണ്ണമാണു കൂടുതൽ.


അഓഷിമ പൂച്ചകളുടെ ദ്വീപായ കഥ
ബ്രൈസൺ വളരെ രസകരമായി ഈ ദ്വീപിന്റെ ചരിത്രം വിവരിച്ചു. 900ഓളം പേർ താമസക്കാരായുള്ള കാലം സ്വന്തമായുണ്ട് അഓഷിമ ദ്വീപിന്. ഈ ദ്വീപിനടുത്തു നിന്നു മത്തി സമൃദ്ധമായി ലഭിച്ചിരുന്നു. ഇതു മത്സ്യത്തൊഴിലാളികളെ ആകർഷിക്കുകയും, അവരിൽ പലരും ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.

ADVERTISEMENT


ഈ തൊഴിലാളികള്‍ മത്സ്യബന്ധനവലകളുടെ നിർമാണത്തിനു വേണ്ടി പ്രത്യേക ഇനം പട്ടുനൂൽപുഴുക്കളെ വളർത്തിയിരുന്നു. ഈ പുഴുക്കളെ ആഹാരമാക്കി എലികൾ പെരുകി. അവ ദ്വീപുനിവാസികൾക്കു നിരന്തരശല്യമായപ്പോഴാണ് അവയെ തുരത്താൻ കുറേ പൂച്ചകളെ ഇവിടെ എത്തിച്ചത്. എലികളുടെ ശല്യം കുറഞ്ഞപ്പോഴേക്കും പൂച്ചകൾ ഇവിടെ ആധിപത്യം സ്ഥാപിച്ചു!


കാലക്രമേണ, ദ്വീപിലെ അസൗകര്യങ്ങൾ നിമിത്തം പുതിയ ജോലിസാധ്യതകളും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും തേടി ദ്വീപുനിവാസികളിലേറെയും ഇവിടം വിട്ടുപോയി.  മനുഷ്യർ ഒഴിഞ്ഞുപോയ വീടുകളിൽ നിന്നു വീട്ടുടമസ്ഥരുടെ മുഖഭാവത്തോടെ പൂച്ചകളാണു നമ്മളെ സ്വീകരിക്കുക. ദ്വീപിലെ പൂച്ചകളുടെ എണ്ണവും കുറയുകയാണ്. 2018 ൽ പൂച്ചകളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി  വന്ധ്യംകരണപദ്ധതി നടപ്പിലാക്കിയതിനെത്തുടർന്നാണിത്.

പ്രദേശവാസിയായ പ്രായമായ സ്ത്രീയോട് ഇവിടെ നിന്നു പോകാൻ ആഗ്രഹമുണ്ടോയെന്നു ഞാൻ ചോദിച്ചപ്പോൾ, ഉത്തരം പറഞ്ഞത് ചാരനിറമുള്ള ഒരു പൂച്ചക്കുട്ടിയാണ്! അവൻ വൃദ്ധയുടെ തോളിൽ രണ്ടു കൈകളും ചേർത്തുവച്ച്, അവരുടെ ചെവിയിൽ മന്ത്രിക്കുന്നതു പോലെ ശബ്ദമുണ്ടാക്കി.  
അവർ ചിരിച്ചുകൊണ്ട് അവനെ നെഞ്ചോടുചേർത്ത് പറഞ്ഞു, ‘ഇല്ല, ഇല്ല... ഇവരെ വിട്ട് എങ്ങോട്ടുമില്ല!’ ദ്വീപിൽ അവശേഷിക്കുന്നവർക്കു പൂച്ചകളോടുള്ള ആത്മബന്ധത്തിന്റെ തെളിവ് കൂടിയായി ആ കാഴ്ച.


ADVERTISEMENT