വിദേശ രാജ്യങ്ങളിൽ തക്കാളിയ്ക്കും മത്തങ്ങയ്ക്കുമൊക്കെയായി രസകരമായ പല ഉത്സവങ്ങളും കൊണ്ടാടാറുണ്ട്. പലപ്പോഴും ഇത്തരം ആഘോഷങ്ങളെല്ലാം വിളവെടുപ്പുമായി ബന്ധപ്പെട്ടതായിരിക്കും. അതിനു സമാനമായി ഇന്ത്യയിൽ ഏതെങ്കിലുമൊരു കാർഷികവിളയുമായി ബന്ധപ്പെട്ട ഉത്സവം ഉണ്ടോ എന്ന അന്വേഷണം ചെന്നെത്തിയത് ബെംഗളൂരുവിന് അടുത്തുള്ള

വിദേശ രാജ്യങ്ങളിൽ തക്കാളിയ്ക്കും മത്തങ്ങയ്ക്കുമൊക്കെയായി രസകരമായ പല ഉത്സവങ്ങളും കൊണ്ടാടാറുണ്ട്. പലപ്പോഴും ഇത്തരം ആഘോഷങ്ങളെല്ലാം വിളവെടുപ്പുമായി ബന്ധപ്പെട്ടതായിരിക്കും. അതിനു സമാനമായി ഇന്ത്യയിൽ ഏതെങ്കിലുമൊരു കാർഷികവിളയുമായി ബന്ധപ്പെട്ട ഉത്സവം ഉണ്ടോ എന്ന അന്വേഷണം ചെന്നെത്തിയത് ബെംഗളൂരുവിന് അടുത്തുള്ള

വിദേശ രാജ്യങ്ങളിൽ തക്കാളിയ്ക്കും മത്തങ്ങയ്ക്കുമൊക്കെയായി രസകരമായ പല ഉത്സവങ്ങളും കൊണ്ടാടാറുണ്ട്. പലപ്പോഴും ഇത്തരം ആഘോഷങ്ങളെല്ലാം വിളവെടുപ്പുമായി ബന്ധപ്പെട്ടതായിരിക്കും. അതിനു സമാനമായി ഇന്ത്യയിൽ ഏതെങ്കിലുമൊരു കാർഷികവിളയുമായി ബന്ധപ്പെട്ട ഉത്സവം ഉണ്ടോ എന്ന അന്വേഷണം ചെന്നെത്തിയത് ബെംഗളൂരുവിന് അടുത്തുള്ള

വിദേശ രാജ്യങ്ങളിൽ തക്കാളിയ്ക്കും മത്തങ്ങയ്ക്കുമൊക്കെയായി രസകരമായ പല ഉത്സവങ്ങളും കൊണ്ടാടാറുണ്ട്. പലപ്പോഴും ഇത്തരം ആഘോഷങ്ങളെല്ലാം വിളവെടുപ്പുമായി ബന്ധപ്പെട്ടതായിരിക്കും. അതിനു സമാനമായി ഇന്ത്യയിൽ ഏതെങ്കിലുമൊരു കാർഷികവിളയുമായി ബന്ധപ്പെട്ട ഉത്സവം ഉണ്ടോ എന്ന അന്വേഷണം ചെന്നെത്തിയത് ബെംഗളൂരുവിന് അടുത്തുള്ള ബസവനഗുഡി ഗ്രാമത്തിലാണ്. എല്ലാ വർഷവും നവംബർ മാസത്തിൽ ഇവിടെ നിലക്കടല വിളവെടുപ്പുമായി ബന്ധപ്പെട്ട് ഒരു ഉത്സവം നടക്കുന്നു, കടലക്കായ് പാരിഷെ.

ബെംഗളൂരുവിലെ വാണിജ്യകേന്ദ്രങ്ങളിലൊന്നായ മജിസ്റ്റിക്കിനോട് ചേർന്നാണ് ബസവനഗുഡി എന്ന പ്രദേശം. നൂറ്റാണ്ടുകളായി സ്ഥിതിചെയ്യുന്ന ബുൾ ടെമ്പിളിന്റെ സാന്നിധ്യമാണ് ഈ പ്രദേശത്തിന് ബസവനഗുഡി എന്ന് പേര് ലഭിക്കാൻ കാരണം. ബസവ എന്നാൽ കന്നഡയിൽ കാള എന്നാണർഥം. ഗുഡി എന്നാൽ ക്ഷേത്രവും. ഈ പ്രദേശത്തെ ചെറിയ കുന്നിൻമുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാർത്തികമാസത്തിലെ അവസാന തിങ്കളാഴ്ചയാണ് ഇവിടെ ഉത്സവം നടത്തുക. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്തെ തെരുവിൽ നിലക്കടലയുടെ മേളയും വിൽപ്പനയും നടക്കും.

ADVERTISEMENT

 ഉത്സവത്തിന്റെ പ്രധാനഭാഗം രണ്ടുദിവസം നീളുന്നു. ഞങ്ങൾ ബസവനഗുഡിയിലേക്ക് യാത്ര തിരിച്ചു. ക്ഷേത്രം നിൽക്കുന്ന ചെറിയ കുന്നിന് താഴെയായി തെരുവിൽ വലിയ തിരക്ക്. ഒരു ധാന്യവിളയുടെ പേരിൽ ഇന്ത്യയിൽ ഇങ്ങനെയൊരു ഉത്സവം നടക്കുന്നു എന്ന അറിവ് തന്നെ കൗതുകമായതിനാൽ അത് കാണുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട്.

സർവം കടലമയം

ADVERTISEMENT

നിലക്കടലയുടെ ലോകമാണിത്. ആൾത്തിരക്കേറുന്ന റോഡിന്റെ ഇരുവശവും കർഷകർ റോഡരികിൽ ടാർപ്പോളിൻ വിരിച്ച് നിലക്കടല വിൽക്കുന്നു. പലവിധത്തിലുള്ളവ. തോടുള്ളതും ഇല്ലാത്തതും, വെന്തതും വേവാത്തതുമൊക്കെ ഇവിടെ ലഭിക്കും. കർണ്ണാടകയിലെ ഉൾഗ്രാമങ്ങളിൽ നിന്നുള്ള കർഷകരുൾപ്പെടെ നിരവധി ആളുകൾ ഒരാഴ്ചയോളം നീളുന്ന ഈ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു. വലിയ തോതിലുള്ള വിൽപ്പനയാണ് ഈ ദിവസങ്ങളിൽ ഇവിടെ നടക്കുക. അതിനൊപ്പം ബസവനഗുഡി ദേവനെ പ്രീതിപ്പെടുത്താനുള്ള ഒരു അവസരം കൂടിയായിട്ടാണ് ഈ ഉത്സവത്തെയും അനുബന്ധചടങ്ങുകളെയുമൊക്കെ അവർ കാണുന്നത്. ജയ നഗറിന്റെയും ലാൽ ബാഗ് ഉദ്യാനത്തിനെയുമൊക്കെ അതിർത്തിയിൽ തെക്കൻ ബെംഗളൂരുവിലാണ് ഈ ക്ഷേത്രം.  

കടലേക്കായ് പാരിഷെ ഉത്സവം അവസാനിക്കുന്ന രാത്രിയിൽ ബസവ ദേവൻ തെരുവിലെത്തി അവശേഷിക്കുന്ന നിലക്കടലയും അതിന്റെ അവശിഷ്ടങ്ങളുമൊക്കെ കഴിച്ചുതീർക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.

ADVERTISEMENT

ബസവനഗുഡിയുടെ ഐതിഹ്യം

നൂറ്റാണ്ടുകൾക്ക് മുൻപ് ബസവനഗുഡിയും സമീപഗ്രാമങ്ങളായ സങ്കേനഹള്ളി , ഗവിപുരം , ഗുട്ടഹള്ളി,മാവള്ളി ദാസറഹള്ളി എന്നിവിടങ്ങളിലെ കർഷകർ കാലങ്ങളായി ധാരാളം നിലക്കടല കൃഷി ചെയ്തുപോന്നിരുന്നു. എന്നാൽ എല്ലാവർഷവും കാർത്തികമാസത്തിലെ പൗർണമി നാളിൽ രാത്രിയിൽ ഒരു കാള കൃഷിയിടങ്ങളിലെത്തി നിലക്കടല നശിപ്പിക്കുമായിരുന്നു. തന്മൂലം കൃഷി നടത്താനാകാതെ കർഷകർ വലഞ്ഞു. ഇതുമൂലം കനത്ത നഷ്ടത്തിലെത്തിയ കർഷകർ ഇതിനൊരറുതി വരുത്താൻ തീരുമാനിച്ചു.

അടുത്ത പൗർണമി ദിനത്തിൽ കാളയുടെ വരവിനായി അവർ ഉറക്കമൊഴിഞ്ഞ് കാത്തിരുന്നു. കാത്തിരിപ്പിനൊടുവിൽ എവിടെ നിന്നോ ആ കാള കൃഷിയിടത്തിലേക്ക് പ്രവേശിച്ചു. വേഗം തന്നെ നാട്ടുകാർ അതിനെ കൃഷിയിടത്തിൽ നിന്നും പായിക്കാൻ തീരുമാനിച്ചു. ആളനക്കം കണ്ട കാള അടുത്തുകണ്ട കുന്നിൻമുകളിലേക്ക് ഓടിക്കയറി. കർഷകർ പിന്നാലെയും. ഓടിയോടി കർഷകർ മുന്നിലെത്തിയപ്പോഴേക്കും കാള എവിടെയോ അപ്രത്യക്ഷമായി. പകരം നന്ദിയുടെ ഒരു വിഗ്രഹമാണ് കർഷകർ കണ്ടത്. അവർ അതുകണ്ട് അമ്പരന്നുനിൽക്കെ ആ വിഗ്രഹം വളരാൻ തുടങ്ങി. വേഗം തന്നെ അവർ അതിന്റെ നെറ്റിയിൽ ഒരു ഇരുമ്പാണി തറച്ചു. പൊടുന്നനെ അതിന്റെ വളർച്ച നിലച്ചു.

നന്ദി വിഗ്രഹം കണ്ടതോടെ ശിവ ഭഗവാന്റെ സാന്നിധ്യം മനസിലാക്കിയ കർഷകർ തങ്ങളുടെ നിലക്കടല കൃഷിയിലെ ആദ്യ വിള ബസവദേവന് സമർപ്പിക്കാമെന്ന് പ്രതിജ്ഞയെടുത്തു. താമസിയാതെ ആ കുന്നിൻമുകളിൽ അവർ ഒരു നന്ദിക്ഷേത്രം പണിതു. അതാണ് ഇപ്പോഴത്തെ ബസവന ഗുഡി അഥവാ ബുൾ ടെമ്പിൾ. ഇവിടുത്തെ നന്ദീ വിഗ്രഹത്തിന് പതിനഞ്ചടി ഉയരവും ഇരുപതടി നീളവുമുണ്ട്. കർഷകർ വർഷത്തിലെ ആദ്യത്തെ വിളവെടുപ്പ് നടത്തി ക്ഷേത്രത്തിലെത്തുന്ന സമയം, ക്ഷേത്രത്തിൽ ഉത്സവമായി ആഘോഷിക്കുന്നു.  

ഉത്സവത്തിൽ മുങ്ങി ഒരു പകൽ

കുന്നിന്മുകളിലേക്കുള്ള നടത്തം തുടങ്ങി. ബാലാഞ്ജനേയ സ്വാമി ടെമ്പിൾ കടന്ന് ചെറിയ കുന്നിൻ ചെരിവിലെ ബുൾ ടെമ്പിളിലെത്തി. ക്ഷേത്രത്തിന് മുന്നിലെ മരങ്ങൾക്കിടയിൽ കാളകളുടെ രൂപങ്ങൾ നിർമ്മിച്ചിരിക്കുന്നു. അതിനപ്പുറം ഇരുമ്പുവേലി കെട്ടിതിരിച്ച നടപ്പാത. അതിന് ഇരുവശവും വൃക്ഷങ്ങൾ നിറഞ്ഞ മനോഹരമായൊരു പാർക്ക്. താഴെ തെരുവ് നിന്നും നിലക്കടല വേവുന്ന ഗന്ധം പേറി കാറ്റ് കുന്നിനെ പൊതിഞ്ഞു. വെയിലൊതുങ്ങിയപ്പോൾ പതുക്കെ ആൾത്തിരക്കിലേക്ക് വീണ്ടും നൂണ്ടിറങ്ങി പതുക്കെ താഴേക്ക് നടന്നു.

ADVERTISEMENT