മനുഷ്യമുഖത്തേക്കാൾ മൂന്നിരട്ടി വലിപ്പത്തിൽ ഒറ്റമരത്തടിയിൽ നിർമ്മിച്ചെടുക്കുന്ന മുഖംമൂടി അണിഞ്ഞ് ഉത്സവം ആഘോഷിക്കുന്ന ഗ്രാമം...
നോർത്ത് ബംഗാളിലെ പരമ്പരാഗതമായ നാടൻ കലാരൂപമാണ് ഗൊമിറ. ഭൂപടത്തിൽ നേർത്ത് വലിഞ്ഞ് മുകളിലേക്ക് വളർന്നുകിടക്കുന്ന ബംഗാളിന്റെ ചിക്കൻ കഴുത്തായ സിലിഗുരി മേഖലക്കടുത്തുള്ള ദക്ഷിണ ദിനാജ്പൂരിലെ കൂശ്മാണ്ഡി ഗ്രാമങ്ങളിലാണ് ഈ നൃത്തം അരങ്ങേറുന്നത്. ബംഗാളിലെ രണ്ടാമത്തെ വലിയ നഗരമായ സിലിഗുരിയിൽ നിന്നും ഇരുന്നൂറിലധികം
നോർത്ത് ബംഗാളിലെ പരമ്പരാഗതമായ നാടൻ കലാരൂപമാണ് ഗൊമിറ. ഭൂപടത്തിൽ നേർത്ത് വലിഞ്ഞ് മുകളിലേക്ക് വളർന്നുകിടക്കുന്ന ബംഗാളിന്റെ ചിക്കൻ കഴുത്തായ സിലിഗുരി മേഖലക്കടുത്തുള്ള ദക്ഷിണ ദിനാജ്പൂരിലെ കൂശ്മാണ്ഡി ഗ്രാമങ്ങളിലാണ് ഈ നൃത്തം അരങ്ങേറുന്നത്. ബംഗാളിലെ രണ്ടാമത്തെ വലിയ നഗരമായ സിലിഗുരിയിൽ നിന്നും ഇരുന്നൂറിലധികം
നോർത്ത് ബംഗാളിലെ പരമ്പരാഗതമായ നാടൻ കലാരൂപമാണ് ഗൊമിറ. ഭൂപടത്തിൽ നേർത്ത് വലിഞ്ഞ് മുകളിലേക്ക് വളർന്നുകിടക്കുന്ന ബംഗാളിന്റെ ചിക്കൻ കഴുത്തായ സിലിഗുരി മേഖലക്കടുത്തുള്ള ദക്ഷിണ ദിനാജ്പൂരിലെ കൂശ്മാണ്ഡി ഗ്രാമങ്ങളിലാണ് ഈ നൃത്തം അരങ്ങേറുന്നത്. ബംഗാളിലെ രണ്ടാമത്തെ വലിയ നഗരമായ സിലിഗുരിയിൽ നിന്നും ഇരുന്നൂറിലധികം
നോർത്ത് ബംഗാളിലെ പരമ്പരാഗതമായ നാടൻ കലാരൂപമാണ് ഗൊമിറ. ഭൂപടത്തിൽ നേർത്ത് വലിഞ്ഞ് മുകളിലേക്ക് വളർന്നുകിടക്കുന്ന ബംഗാളിന്റെ ചിക്കൻ കഴുത്തായ സിലിഗുരി മേഖലക്കടുത്തുള്ള ദക്ഷിണ ദിനാജ്പൂരിലെ കൂശ്മാണ്ഡി ഗ്രാമങ്ങളിലാണ് ഈ നൃത്തം അരങ്ങേറുന്നത്. ബംഗാളിലെ രണ്ടാമത്തെ വലിയ നഗരമായ സിലിഗുരിയിൽ നിന്നും ഇരുന്നൂറിലധികം കിലോമീറ്റർ ദൂരമുണ്ട് ഈ ഗ്രാമത്തിലേക്ക്... ബംഗ്ലാദേശിന്റെ അതിരുകളോട് ചേർന്നുകിടക്കുന്ന ഭൂമിക ആയതുകൊണ്ടുതന്നെ ബംഗാളിലെ ദക്ഷിണ-ഉത്തര ദിനാജ് പൂരിന്റെ സംസ്കാരവും മനുഷ്യജീവിതവുമെല്ലാം ബംഗ്ലാദേശിന്റെ ഭാഗമായ ദിനാജ് പൂരിനോട് സാമ്യപ്പെടുന്നു. വളരെയധികം സാംസ്‌കാരിക ചരിത്രം അടയാളപ്പെടുത്തപ്പെട്ട പുരാതനമായ പ്രദേശങ്ങളിലൊന്നാണ് ദിനാജ് പൂർ മേഖല.
മുഖംമൂടികളെ തേടി
ദക്ഷിണ ദിനാജ്പൂർ ജില്ലയിലെ കൂശ്മാണ്ഡി മേഖലയിലെ ഉൾനാടൻ ഗ്രാമങ്ങളിലാണ് ഗൊമിറ നൃത്തം പ്രധാനമായും നടക്കുന്നത്. സാധാരണ സഞ്ചാരികളുടെ യാത്രാപഥങ്ങളിലൊന്നും എത്തിപ്പെടാത്ത പ്രദേശം. കൂശ്മാണ്ഡിക്കടുത്തുള്ള റൊവനാപൂർ എന്ന ഗ്രാമത്തിലെ പരമേശ് സർക്കാർ എന്ന ചെറുപ്പക്കാരനെ പരിചയപ്പെട്ടത് യാത്രയ്ക്ക് വഴിത്തിരിവായി. റൊവനാപൂർ ഒരു ഉൾനാടൻ ഗ്രാമമായതുകൊണ്ടുതന്നെ ഈ പ്രദേശങ്ങളിൽ താമസസൗകര്യങ്ങളൊന്നും ലഭ്യമായിരുന്നില്ല. അതിനാൽ ഗ്രാമത്തിന് നാൽപ്പത് കിലോമീറ്റർ അകലെയുള്ള റായ്‌ഗഞ്ചിൽ താമസം പ്ലാൻ ചെയ്തു. സിലിഗുരിയിലെ നഗരപ്രദേശങ്ങളെ പിന്നിട്ട് ഞങ്ങളുടെ വാഹനം ബംഗാളിനെ നെടുകെ കീറിമുറിച്ച് പ്രധാനപാതയിലൂടെ യാത്ര തുടർന്നു. വടക്കൻ ബംഗാളിലെ കൃഷിയിടങ്ങളും ഗ്രാമച്ചന്തകളുമൊക്കെ കടന്ന് വൈകിട്ടോടെ റായ്‌ഗഞ്ചിലെത്തി.
കൂശ്മാണ്ഡിയിലേക്കുള്ള പ്രഭാതയാത്ര
പാടങ്ങൾക്ക് നടുവിലെ പഴകിയ റോഡുകൾ പിന്നിട്ട് ഒടുവിൽ വണ്ടി റൊവാനാപൂരിലെത്തി. മുൻകൂട്ടി അറിയിച്ചിരുന്നതുകൊണ്ടുതന്നെ പരമേശ് സർക്കാരും കുടുംബാംഗങ്ങളും ഞങ്ങളെ കാത്ത് വീടിന് പുറത്തുണ്ടായിരുന്നു. മരങ്ങൾക്കിടയിലെ ചെറു വഴികൾ പിന്നിട്ട്, വീടിന്റെ മുറ്റത്തേക്ക് കയറി. ഗ്രാമജീവിതത്തിന്റെ എല്ലാ വിശുദ്ധിയോടും സ്നേഹത്തോടും കൂടി ആ ഗ്രാമീണർ ഞങ്ങളെ സ്വീകരിച്ചു. മണ്ണും കല്ലുകളും കൊണ്ട് നിർമ്മിച്ച് തകരഷീറ്റ് പാകിയ വീട്. നടുത്തളത്തിന് ചുറ്റുമായി നാലുകെട്ട് പോലെ ആ വീട് നിൽക്കുന്നു. ഉള്ളിൽ തുളസിത്തറപോലെ വിളക്ക് കൊളുത്താനായി ഒരിടം സൂക്ഷിച്ചിട്ടുണ്ട്. ഉള്ളിലേക്ക് പ്രവേശിക്കാനുള്ള നടവാതിലിന് വലതുവശത്തായി പണിതു പൂർത്തിയാക്കിയ ഗൊമിറ മുഖംമൂടികൾ നിറം പുരട്ടാനായി സൂക്ഷിച്ചിരിക്കുന്നു. ദൈവത്തിന്റെ പൂർണതയിലെത്തിയ ചിത്രങ്ങൾ മുറിക്കുള്ളിൽ സൂക്ഷിച്ചിട്ടുണ്ട്. ദൈവങ്ങളുടെ ഇരിപ്പിടങ്ങൾ പോലെ വൃത്തിയും വിശുദ്ധിയും കാത്തുസൂക്ഷിച്ച മുറികൾ. ഇതാണ് പരമേശ് സർക്കാരിന്റെ വീട്. ഗ്രാമത്തിലെ ഗൊമിറ നൃത്തത്തിന്റെയും ദൈവങ്ങളുടെയും വീട്.
ചുറ്റും കൂടി നിൽക്കുന്ന മുതിർന്നവരും കുട്ടികളുമൊക്കെ ഞങ്ങളുടെ ഭാഷയെ രൂപത്തെ ഒക്കെ കൗതുകത്തോടെ നോക്കുന്നുണ്ട്.
ബംഗാളിന്റെ ഐകോണിക് മാസ്ക് ഡാൻസ്
കൂശ്മാണ്ഡിയിലെ ഈ മര മുഖംമൂടിക്ക് 2018 ൽ ഭൂമിശാസ്ത്രസൂചിക ടാഗ് ലഭിച്ചു. പരമേശ് സർക്കാരിന്റെ വീടും പരിസരവും കണ്ടുതീർന്നപ്പോഴേക്കും ഗൊമിറയുടെ കലാകാരന്മാർ എത്തി. മുറ്റത്തെ താത്കാലിക മറവിൽ നൃത്തത്തിനായുള്ള വസ്ത്രങ്ങളണിഞ്ഞു. തിളക്കമുള്ള വസ്ത്രങ്ങളാണെല്ലാം. പൊതുവെ മെയ് മുതൽ ജൂലായ് വരെയുള്ള കാലയളവിലാണ് ഈ മുഖംമൂടി നൃത്തം അരങ്ങേറുന്നതെങ്കിലും ഗ്രാമത്തിൽ എന്തെങ്കിലും കഷ്ടതകൾ അനുഭവപ്പെട്ടാൽ ദുഷ്ടശക്തികളെ ഗ്രാമത്തിൽ നിന്നും പായിക്കാനായി ഈ നൃത്തം ഇടയ്ക്കൊക്കെ അവതരിപ്പിക്കാറുണ്ടത്രേ. ഗ്രാമത്തിൽ ക്ഷേത്രസമാനമായൊരു വീട് പോലെയാണ് ഗ്രാമവാസികൾ മുഖമൂടികൾ സൂക്ഷിക്കുന്ന ഈ വീടിനെ കാണുന്നത്. 12 മുഖംമൂടികളാണ് പ്രധാനമായും ഗൊമിറ നൃത്തത്തിന് ഉപയോഗിക്കുക. ദേവനും അസുരനും കാളിയും ഹനുമാനും നരസിംഹവുമൊക്കെ ചേരുന്ന മുഖംമൂടികൾ.
മൂന്നു മുതൽ അഞ്ചു കിലോവരെയാണ് ഓരോ മാസ്കിന്റെയും ഭാരം. മുഖംമൂടിയുടെ കണ്ണുകളായി ആയി രൂപപ്പെടുത്തിയിരിക്കുന്ന ദ്വാരങ്ങളിലൂടെ അത് അണിയുന്നവർക്ക് പുറത്തെ കാഴ്ച ലഭിക്കും. അഞ്ഞൂറ് വർഷത്തിലേറെ പഴക്കമുണ്ട് ഈ കലാരൂപത്തിന്. വടക്കൻ ബംഗാളിന്റെ ഭാഗങ്ങളിൽ നൂറ്റാണ്ടുകൾക്കു മുൻപ് നിലവിലുണ്ടായിരുന്ന മഹായാന ബുദ്ധിസത്തിൽ നിന്നാണ് ഈ നൃത്തരൂപത്തിന്റെ തുടക്കം.
തെയ്യം പോലെ ഗൊമിറ
വിളവെടുപ്പ് കാലത്തിന് ശേഷം വൈശാഖം, ആഷാഡം മാസങ്ങളിൽ ഇത് വലിയ ആഘോഷങ്ങളോടെ അരങ്ങേറും. പുരുഷന്മാരാണ് പൂർണ്ണമായും ഈ നൃത്തത്തിൽ പങ്കെടുക്കുക. ചിലപ്പോഴൊക്കെ തെയ്യക്കോലങ്ങളിലെന്നപോലെ നർത്തകർ നൃത്തത്തിനൊപ്പം ഉന്മത്തരാകാറുണ്ട്. ഗ്രാം-ചണ്ഡീ എന്ന ഗ്രാമദേവതയെ സൂചിപ്പിക്കുന്ന വാക്കുകളിൽ നിന്നാണ് ഗൊമിറ എന്ന പേര് ഉദ്ഭവിച്ചതെന്ന് കരുതുന്നു. ധാക് , കാൻസ , മദോൾ എന്നീ വാദ്യോപകരണങ്ങളുടെ താളത്തിനനുസരിച്ചാണ് നർത്തകർ ചുവടുവയ്ക്കുന്നത്. ഗാമർ മരത്തിന്റെ തടികൊണ്ടാണ് ഇതിന്റെ മുഖംമൂടികൾ നിർമിച്ചിരിക്കുന്നത്. പരമേശ് സർക്കാരുമായി ഗൊമിറയുടെ കഥകളും ചരിത്രവുമൊക്കെ സംസാരിച്ച് നിൽക്കുമ്പോഴേക്കും പുറത്ത് വാദ്യോപകരണങ്ങളുടെ മേളം തുടങ്ങിയിരുന്നു. തമിഴ്‌നാട്ടിലെ ഡപ്പാംകുത്തിനെ ഓർമ്മപ്പെടുത്തുന്ന സുന്ദരമായ താളം. വീടിനുള്ളിൽ നിന്നും ഞങ്ങൾ പുറത്തെത്തിയപ്പോഴേക്കും താളം മുറുകിയിരുന്നു. പതിഞ്ഞ താളത്തിൽ മുഖംമൂടികൾ ഒന്നൊന്നായി കളത്തിലേക്കിറങ്ങി. പരമ്പരാഗത നൃത്തചുവടുകളുമായി അവർ കാണികളെ ആഹ്ളാദഭരിതരാക്കി. താളം മുറുകുംതോറും കുട്ടികൾ ഉൾപ്പെടെയുള്ള ഗ്രാമവാസികൾ അതിനൊപ്പം നൃത്തം തുടങ്ങിയിരുന്നു.
കാഴ്ചക്കാരായി ഇത്തവണ പുറംനാട്ടുകാരായ ഞങ്ങൾ കൂടി ഉള്ളതുകൊണ്ടാകാം നർത്തകർ കൃഷിയിടങ്ങളിലേക്ക് നടന്നുതുടങ്ങി. ഒപ്പം വാദ്യസംഘങ്ങളും. ഗ്രാമം ചുറ്റിനടക്കുന്ന ആ ദൈവങ്ങൾ ചെറിയ ചെറിയ മൺവീടുകൾക്കിടയിലൂടെ ഇടതൂർന്നുനിൽക്കുന്ന മുളങ്കാടുകൾ കടന്ന് വയലുകളിലേക്ക് പ്രവേശിച്ചു. കൃഷിയിടങ്ങളുടെ കാവൽ ദൈവങ്ങളാണിത്. കൊയ്ത്തുകഴിഞ്ഞ പാടങ്ങളാണ് അധികവും ചിലതിൽ വിളഞ്ഞു പാകമായ സ്വർണ്ണ കതിരുകൾ. നെല്ലിന് ശേഷം പൊതുവെ കടുക് വിതയ്ക്കാറുണ്ട്. ഏപ്രിൽ കഴിഞ്ഞാൽ പൂത്തുനിൽക്കുന്ന കടുക് പാടങ്ങൾ കാഴ്ചകളെ കൂടുതൽ സുന്ദരമാക്കും. പാടവരമ്പിലൂടെയിപ്പോൾ മുഖംമൂടികൾ ഒന്നൊന്നായി നൃത്തം ചെയ്തു വരുന്നു. രൗദ്രമെങ്കിലും വ്യത്യസ്ത നിറങ്ങളിലുള്ള മാസ്കുകൾ കാഴ്‌ചയെ സുന്ദരമാക്കുന്നുണ്ട്. ഉച്ചസൂര്യന്റെ തിളക്കത്തിൽ ദൈവങ്ങൾ ആ പാടവരമ്പിൽ ജ്വലിച്ചു നിൽക്കുന്നു. ഒരു ഗ്രാമം തന്നെയിപ്പോൾപിറകെയുണ്ട്. കൃഷിയിടങ്ങൾ ചുറ്റി മുളങ്കാടുകൾ താണ്ടി വീണ്ടും ഗ്രാമത്തിലേക്ക് മടക്കം.
ഗൊമിറയുടെ കലാശക്കൊട്ട്
ഇരുട്ടുവീണുതുടങ്ങുന്നതോടെയാണ് ഗൊമിറയുടെ ഭംഗിയും രൗദ്രതയും കൂടുന്നത്. ചുറ്റിലും പുകയുന്ന തീയുമായി ദുഷ്ടശക്തികളെ പായിക്കുന്നത് അപ്പോഴാണ്. ഇരുകൈകളിലും കത്തിച്ചുപിടിച്ച തീപ്പന്തങ്ങളുമായി മുഖംമൂടി ദൈവങ്ങൾ കളം നിറയുന്നു. എല്ലാ മാസ്കുകളും രൗദ്രതയോടെ കരുത്തും അഴകും മുറുകിയ ചുവടുകളുമായി മുന്നേറി. ക്യാമറയ്ക്ക് വിരുന്നായ കാഴ്ചകൾ. മണ്ണിന്റെയും മനുഷ്യരുടെയും അവരുടെ സന്തോഷവും ദുഃഖങ്ങളുമൊക്കെ തുറന്നുകാണിക്കുന്ന ഉത്സവം. നേരം വൈകിയപ്പോഴേക്കും പാടങ്ങളിലും മറ്റും പണിയെടുത്തിരുന്ന മനുഷ്യർകൂടി കാഴ്ചക്കാരായി മാറിയിരിക്കുന്നു. വലിയൊരു ജനക്കൂട്ടം തന്നെ രൂപം കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിന് മുന്നിലെ നൃത്തത്തോടുകൂടി അന്നത്തെ ഗൊമിറ അവസാനിച്ചു.