യാത്ര പോകുമ്പോൾ ആ നാട്ടിലെ തനിനാടൻ രുചി തന്നെ ആസ്വദിക്കേണ്ടേ? റസ്‌റ്ററന്റിലെ ഭക്ഷണവും സ്ട്രീറ്റ് ഫൂഡും വീട്ടിലെ ഭക്ഷണത്തിനു പകരമാകില്ലല്ലോ. യാത്ര െചയ്യുന്ന നാട്ടിലെ വീട്ടിലിരുന്നു തനിനാടൻഭക്ഷണവും സൗഹൃദവും രുചിച്ചാലോ? ഭക്ഷണവും സൗഹൃദവും കഥകളും വിളമ്പുന്ന ഗംഭീര വിരുന്നേകുന്ന സപ്പർ ക്ലബുകൾ വിദേശത്തും ഇന്ത്യയിലും ട്രെൻഡാകുകയാണ്. വൻനഗരങ്ങളിൽ സംരംഭകരും പ്രഫഷനൽസും വീക്കെൻഡിൽ സപ്പർ ക്ലബിനു വേണ്ടി വിരുന്നൊരുക്കുന്നു. സൈപ്രസിൽ സപ്പർ ക്ലബ് നടത്തുന്ന മലയാളിയായ സെറീൻ തര്യന്റെ വിജയയാത്രയെക്കുറിച്ചറിയാം.

സൈപ്രസിലെ തനിനാടൻ കേരള രുചി

ADVERTISEMENT

സൈപ്രസിലെത്തിയാൽ കേരളത്തിന്റെ രുചി ആസ്വദിക്കണോ? ദ ബെസ്റ്റ് എക്സോട്ടിക് കേരള കിച്ചൻ എന്ന സപ്പർ ക്ലബ് കേരളത്തിന്റെ വിഭവങ്ങൾ വിളമ്പുകയാണു മലയാളിയായ സെറീൻ തര്യൻ. കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ ദ്വീപുരാഷ്ട്രമായ സൈപ്രസിൽ സംരഭകയാണു സെറീൻ. ബാങ്കിങ് മേഖലയിൽ നിന്നു സംരംഭകായിയ മാറിയ സെറീനു പാചകം പാഷനാണ്. ‘‘ഇരുപതു വർഷത്തോളമായി സൈപ്രസിലാണു സ്ഥിരതാമസം. തിരുവല്ലയിലാണു ജനിച്ചത്. കായംകുളത്താണു നാട്. അച്ഛന്റെ നാട് പീരുമേടും ജീവിതപങ്കാളിയുടെ നാട് കോഴഞ്ചേരിയും. പലനാടുകളിൽ നിന്നു പകർന്നു കിട്ടിയ നാടിന്റെ രുചിയും കഥകളും ഹൃദയത്തോടു ചേർത്തു വയ്ക്കാറുണ്ട്. ഈ രുചി മറ്റുള്ളവർക്കു പകർന്നു നൽകുമ്പോൾ കിട്ടുന്ന സന്തോഷം വലുതാണ്.

സൈപ്രസിൽ ഇന്ത്യൻ റസ്‌റ്റോറന്റുകൾ കുറവാണ്. ദക്ഷിണേന്ത്യൻ വിഭവങ്ങൾ വിളമ്പുന്നവ തീരെയില്ല. നമ്മുടെ തനിനാടൻ രുചിക്കു പകരം വയ്ക്കാൻ ഏതു രുചിക്കാകും? അങ്ങനെയാണു ഭക്ഷണം പാകം ചെയ്തു വിളമ്പാൻ തുടങ്ങിയത്. ആദ്യം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടി പാചകത്തിൽ പരിശീലനം നൽകുകയാണു ചെയ്തത്. പിന്നീട് രുചികരമായ ഭക്ഷണത്തോടും സൗഹൃദത്തോടും താൽപര്യമുള്ളവരുടെ കൂട്ടായ്മയായി ദ ബെസ്റ്റ് എക്സോട്ടിക് കേരള കിച്ചൻ മാറി. രുചികരമായ വിഭവങ്ങൾ ആസ്വദിക്കാൻ താൽപര്യമുള്ള അതിഥികൾക്കു വേണ്ടി വീക്കെൻഡുകളിൽ അത്താഴവിരുന്ന് ഒരുക്കുന്ന സപ്പർ ക്ലബും ഡിന്നർ ക്ലബും വിദേശനാടുകളിലുണ്ട്. ഇന്ത്യൻ ഭക്ഷണം, പ്രത്യേകിച്ചു ദക്ഷിണേന്ത്യൻ വിഭവങ്ങൾ വിളമ്പുന്നവ കുറവാണ്. ദ ബെസ്റ്റ് എക്സോട്ടിക് കേരള കിച്ചൻ മുന്നോട്ടു വച്ച ‘ദക്ഷിണേന്ത്യൻ ഭക്ഷണം വിളമ്പുന്ന സപ്പർ ക്ലബ്’ എന്ന ആശയം വിദേശികൾ പോലും ഏറ്റെടുത്തു.

ADVERTISEMENT

റസ്റ്ററന്റ്, ഹോട്ടൽ ഇവ നടത്തുമ്പോഴുള്ള വാടക, വൈദ്യുതി ബിൽ, ചെലവ് ഇവയൊന്നും േപടിക്കേണ്ട. റസ്‍റ്റോറന്റ്, കഫേ തുടങ്ങിയവ നോക്കി നടത്താൻ സമയമോ സാഹചര്യമോ ഇല്ലാത്തവർക്കു തങ്ങളുടെ പാചകത്തിലുള്ള നിപുണത തെളിയിക്കാനുള്ള അവസരമാണിത്. നിലവിലെ േജാലിയോടൊപ്പം ആഴ്ചയിലൊരിക്കൽ കുറച്ചു സമയം ചെലവഴിച്ചാൽ വരുമാനം ഉറപ്പ്. സപ്പർ, ഡിന്നർ ക്ലബുകൾ തുടങ്ങാൻ പാചകത്തോടു പ്രിയമുളളവർക്കു പ്രചോദനമേകുന്ന കാര്യങ്ങളേറെ. മറുനാട്ടിൽ താമസിക്കുന്നവർക്കു പ്രിയപ്പെട്ട ഭക്ഷണവും സൗഹൃദവും ആസ്വദിക്കാനും സപ്പർ ക്ലബ് വഴിയൊരുക്കും.

എട്ടു– 10 പേരടങ്ങുന്ന സംഘത്തിനു വേണ്ടിയാണു ‘ദ െബസ്റ്റ് എക്സോട്ടിക് കേരള കിച്ചനി’ൽ വിരുന്നൊരുക്കുക. മുൻകൂട്ടി ബുക് ചെയ്താൽ മാത്രമേ അത്താഴവിരുന്നിൽ പങ്കെടുക്കാനാവൂ. ഇവിടെ ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതുമെല്ലാം ഞാൻ തന്നെയാണ്. വീട്ടിൽത്തന്നെ പൊടിച്ചെടുക്കുന്ന മസാലകളും നേരിട്ടു വാങ്ങുന്ന ചേരുവകളുമാണു വിഭവങ്ങളുടെ പ്രത്യേകത. ഓേരാ തവണയും വിരുന്നൊരുക്കുമ്പോൾ കലാപരമായി വീട് അലങ്കരിക്കാൻ ശ്രദ്ധിക്കാറുണ്ട്. അതിഥികളെത്തുമ്പോൾ ഞാൻ പറയാറുണ്ട്, ഇവിടെ ചെലവഴിക്കുന്ന നേരം, ഈ വീട് നിങ്ങളുടെ സ്വന്തമെന്നു തന്നെ കരുതൂ. മനസ്സ് നിറഞ്ഞാണു മടങ്ങുന്നതെന്ന അതിഥികളുടെ നല്ല വാക്കുകളാണ് എനിക്ക് ഊർജമേകുന്നത്. ’’ സെറീന്റെ വാക്കുകളിൽ ആതിഥേയയുടെ സന്തോഷം നിറയുന്നു.