രാജ്യത്തെ പഴക്കമേറിയ വിനോദസഞ്ചാരങ്ങളിലൊന്നാണ് പശ്മബംഗാളിലെ ഡാർജിലിങ്. കയ്യിലൊരു ഡാർജിലിങ് ചായ, ചരിത്രപ്രസിദ്ധമായ ടോയ്ട്രെയിനിലെ യാത്ര, കാഞ്ചൻജംഗയുടെ മനോഹര ദൃശ്യങ്ങൾ... ഈ മൂന്ന് ആഗ്രഹങ്ങളുടെ പൂർത്തീകരണം എന്ന ലക്ഷ്യവുമായാണ് ഹിമാലയൻ താഴ്‌വരയിലുള്ള ഡാർജിലിങ്ങിലേക്ക് പോകുന്നത്. പശ്ചിമ ബംഗാളിന്റെ വടക്കേ

രാജ്യത്തെ പഴക്കമേറിയ വിനോദസഞ്ചാരങ്ങളിലൊന്നാണ് പശ്മബംഗാളിലെ ഡാർജിലിങ്. കയ്യിലൊരു ഡാർജിലിങ് ചായ, ചരിത്രപ്രസിദ്ധമായ ടോയ്ട്രെയിനിലെ യാത്ര, കാഞ്ചൻജംഗയുടെ മനോഹര ദൃശ്യങ്ങൾ... ഈ മൂന്ന് ആഗ്രഹങ്ങളുടെ പൂർത്തീകരണം എന്ന ലക്ഷ്യവുമായാണ് ഹിമാലയൻ താഴ്‌വരയിലുള്ള ഡാർജിലിങ്ങിലേക്ക് പോകുന്നത്. പശ്ചിമ ബംഗാളിന്റെ വടക്കേ

രാജ്യത്തെ പഴക്കമേറിയ വിനോദസഞ്ചാരങ്ങളിലൊന്നാണ് പശ്മബംഗാളിലെ ഡാർജിലിങ്. കയ്യിലൊരു ഡാർജിലിങ് ചായ, ചരിത്രപ്രസിദ്ധമായ ടോയ്ട്രെയിനിലെ യാത്ര, കാഞ്ചൻജംഗയുടെ മനോഹര ദൃശ്യങ്ങൾ... ഈ മൂന്ന് ആഗ്രഹങ്ങളുടെ പൂർത്തീകരണം എന്ന ലക്ഷ്യവുമായാണ് ഹിമാലയൻ താഴ്‌വരയിലുള്ള ഡാർജിലിങ്ങിലേക്ക് പോകുന്നത്. പശ്ചിമ ബംഗാളിന്റെ വടക്കേ

രാജ്യത്തെ പഴക്കമേറിയ വിനോദസഞ്ചാരങ്ങളിലൊന്നാണ് പശ്മബംഗാളിലെ ഡാർജിലിങ്. കയ്യിലൊരു ഡാർജിലിങ് ചായ, ചരിത്രപ്രസിദ്ധമായ ടോയ്ട്രെയിനിലെ യാത്ര, കാഞ്ചൻജംഗയുടെ മനോഹര ദൃശ്യങ്ങൾ... ഈ മൂന്ന് ആഗ്രഹങ്ങളുടെ പൂർത്തീകരണം എന്ന ലക്ഷ്യവുമായാണ് ഹിമാലയൻ താഴ്‌വരയിലുള്ള ഡാർജിലിങ്ങിലേക്ക് പോകുന്നത്. പശ്ചിമ ബംഗാളിന്റെ വടക്കേ അതിരിൽ ഹിമാലയത്തിലെ ശിവാലിക് മലനിരകളുടെ മടിയിലെ പ്രകൃതിസുന്ദരമായ പട്ടണം. സമുദ്രനിരപ്പിൽ നിന്നും 6700 അടി ഉയരത്തിലുളള ഈ നഗരം ബ്രിട്ടിഷുകാരുടെ വേനൽക്കാല വിശ്രമകേന്ദ്രം ആയിരുന്നു. സിലിഗുരിയില ബാഗ്ഡോഗ്രയിൽ വിമാനമിറങ്ങി ഗാങ്ടോക്കിൽ തങ്ങി, അവിടത്തെ കാഴ്ചകളും ആസ്വദിച്ചാണ് ഡാർജിലിങ്ങിലെത്തിയത്. പച്ചപുതച്ച, വളഞ്ഞുപുളഞ്ഞു പോകുന്ന വഴികൾ. ഞങ്ങൾ 16 സഞ്ചാരികൾ, നാലുപേർ വീതം ഓരോ കാറിൽ കയറി യാത്ര തുടങ്ങി. വഴിയരികിലുളള വ്യൂ പോയിന്റുകളിൽ നിർത്തിയും ചൂടു ചായയും ആസ്വദിച്ചും മുന്നോട്ടു നീങ്ങി. വഴിയിൽ ടോയ്ട്രെയിൻ പാളങ്ങൾ കണ്ടു തുടങ്ങിയപ്പോൾ ഡാർജിലിങ്ങിലേക്ക് അടുത്തുവെന്നറിഞ്ഞു. ഡാർജിലിങ് വാർഷികോത്സവം “സരസ് 2025” നടക്കുന്ന സമയമായിരുന്നു. ആ തണുത്ത അന്തരീക്ഷത്തിൽ ലയിച്ചുചേരുന്ന താളാത്മകമായ സംഗീതത്തോടെ കിഴക്കൻ ഹിമാലയത്തിന്റെ രാജ്ഞി ഞങ്ങൾക്ക് സ്വാഗതമേകി.

സൂര്യകിരീടമണിഞ്ഞ കാഞ്ചൻജംഗ

ADVERTISEMENT

ആ സായാഹ്നത്തിലെ തണുത്ത അന്തരീക്ഷത്തിൽ കൊളോണിയൽ കാലത്തെ നിർമ്മിതികളും പരുത്തിത്തുണിത്തരങ്ങളുടെ കടകളും ഡാർജിലിങ് തേയില വിൽപന കേന്ദ്രങ്ങളും കണ്ടു അലസമായി നടന്നു. ടിബറ്റൻ കിച്ചണിൽ നിന്ന് പ്രശസ്തമായ ഡാർജിലിങ് മോമോസും ന്യൂഡിൽസും കഴിച്ചു. ടിബറ്റൻ, നേപ്പാളീസ്, ബംഗാൾ ഭക്ഷണങ്ങൾ ലഭ്യമാകുന്ന ചെറുതും വലുതുമായ ഭക്ഷണശാലകൾ നമ്മളെ നിരാശപ്പെടുത്തില്ല. പിറ്റേന്ന് വെളുപ്പിനെ തയാറായി നിന്നു, പ്രഭാതസൂര്യന്റെ ആദ്യകിരണം 28169 അടി ഉയരെ കാഞ്ചൻജംഗയിൽ പതിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ. ടൈഗർ ഹിൽസിൽ നിന്നാണ് ഈ സുന്ദരദൃശ്യം വ്യക്തമായി കാണാനാവുക. ഡാർജിലിങ്ങിൽ നിന്ന് സെഞ്ചാൽ വന്യമൃഗസങ്കേതത്തിലൂടെ 8500 അടി ഉയരത്തിലുളള ടൈഗർ ഹിൽസിലേക്ക് നീങ്ങി. ഹിമാലയത്തിലെ സൂര്യോദയവും സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന പർവതനിരകളും ചേർന്നൊരുക്കുന്ന ദൃശ്യ വിസ്മയം നഷ്ടപ്പെടുത്താൻ വയ്യ. എത്ര കൊടിയ തണുപ്പും സഹിക്കാൻ തയാറാണ്. . മഴ പെയ്യാതിരിക്കണം, ആകാശം തെളിയണം എന്ന പ്രാർഥന മാത്രം. തെരുവുകൾ നീളെ ടൈഗർ ഹിൽസിലേക്കുള്ള വണ്ടികളും യാത്രക്കാരും നിറഞ്ഞിരിക്കുന്നു. മഴ പെയ്ത് മാറിയ അന്തരീക്ഷം. ടൈഗർ ഹിൽസിൽ എത്തുമ്പോഴേക്കും മുൻപേ വന്ന നൂറു കണക്കിന് സന്ദർശകർ ഒബ്സർവേറ്ററിയിൽ ആകാംക്ഷയോടെ ആകാശത്തേക്ക് കണ്ണും നട്ടിരിക്കുന്നു. സൂര്യോദയവും കാഞ്ചൻജംഗയുടെ ഗിരിശൃഗംങ്ങളും നന്നായി കാണത്തക്കവിധത്തിൽ ഞങ്ങളും സ്ഥലം പിടിച്ചു. കാത്തിരിപ്പിനിടയ്ക്കു വരുന്ന കോടയും മേഘങ്ങളും സൂര്യോദയം നഷ്ടപ്പെടുത്തുമോയെന്ന് ആശങ്കയുണ്ടാക്കി. ജീവിതത്തിൽ എക്കാലവും ഓർമ്മിക്കാൻ കഴിയുന്ന അവിസ്മരണീയ ദൃശ്യം, പീതവർണ്ണത്തിൽ സൂര്യൻ. ആദ്യ രശ്മികൾ കാഞ്ചൻജംഗയുടെ ഉന്നത ശൃംഗങ്ങളിൽ തട്ടിയപ്പോൾ ആർപ്പു വിളിക്കുന്ന ജനക്കൂട്ടം. സൂര്യഭഗവാനെ തൊഴുന്ന ഭക്തർ. ഈ കാഴ്ച അധികനേരത്തേക്കില്ല. കോടയും മേഘങ്ങളും കാഴ്ച മറച്ചു ടൈഗർ ഹിൽസിൽ നിന്നിറങ്ങുമ്പോൾ കോടയും മേഘങ്ങളും ഒഴിഞ്ഞ അന്തരീക്ഷം. ഇന്ന് പലയിടത്തും നിന്ന് കാഞ്ചൻജംഗ വ്യക്തമായി കാണാൻ കഴിയുമെന്ന് ഡ്രൈവർ പറഞ്ഞു. യാത്രയ്ക്കിടയിൽ പല സ്ഥലത്ത് നിന്നും കാഞ്ചൻജംഗയുടെ സൗന്ദര്യം ആവോളം ആസ്വദിച്ചു.

ലോകസമാധാന സ്മാരകത്തിനരികെ

ADVERTISEMENT

ഘൂം റെയിൽവേ േസ്റ്റഷനടുത്താണ് സാതെൻ ചോലിംഗ് എന്നും അറിയപ്പെടുന്ന ഘൂം മൊണാസ്ട്രി. 26 അടി ഉയരമുളള ശ്രീബുദ്ധന്റെ പ്രതിമയാണ് ഇവിടത്തെ പ്രധാന ആകർഷണം. അവിടെ നിന്ന് ഘൂം റെയിൽവേ േസ്റ്റഷനിലേക്ക് പോകാം. 7407 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഘൂം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ േസ്റ്റഷനാണ്. 1881 ൽ തുറന്ന ഈ േസ്റ്റഷൻ ഡാർജിലിങ് ഹിമാലയൻ റെയിൽവേയുടെ ഒരു അവിഭാജ്യ ഘടകമാണ്. ഇന്ത്യയിലെ ഏറ്റവും ഉയരമുളള മൃഗശാലകളിൽ ഒന്നാണ് പത്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക്. ഹിമാലയൻ ജന്തുജാലങ്ങളെ പരിപാലിക്കുകയും പഠിക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് ഈ പാർക്ക് രൂപംകൊണ്ടത്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളും വിവിധതരം പക്ഷികളും നമുക്കിവിടെ കാണാൻ കഴിയും. ഹിമപ്പുലികൾ, റെഡ് പാണ്ട, ഹിമാലയൻ വൂൾഫ്, ഗോറലുകൾ, സൈബീരിയൻ കടുവകൾ, റോയൽ ബംഗാൾ കടുവ എന്നിവ ഈ പാർക്കിന്റെ ആകർഷണമാണ്.

ഹിമാലയൻ മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടും ടെൻസിഗ് റോക്കും സന്ദർശിച്ച് ഞങ്ങൾ തേയിലത്തോട്ടങ്ങളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തി. തേയിലത്തോടങ്ങൾക്ക് ഇടയിലൂടെയുള്ള ഇടുങ്ങിയതെങ്കിലും മനോഹരങ്ങളായ റോഡുകളിലൂടെ യാത്ര തുടർന്നു. ജലപഹർ കുന്നിന്റെ ചെരിവുകളിൽ മനോഹരമായ ഭൂപ്രകൃതിയിൽ നിലകൊള്ളുന്ന ജാപ്പാനീസ് ക്ഷേത്രവും പീസ് പഗോഡയും കാണാനായി പോയി. ക്ലാസ്സിക് ജാപ്പാനീസ് ശൈലിയിലുളള ക്ഷേത്രം 1972 ൽ നിർമ്മിച്ചതാണ്. തികച്ചും ശാന്തമായ ഒരിടം. തൊട്ടടുത്ത് തന്നെയുളള പീസ് പഗോഡ ലോകസമാധാനത്തിനായുളള ഒരു സ്മാരകമാണ്. 94 അടി ഉയരമുളള ഈ ശാന്തിസ്തൂപത്തിലുളള ബുദ്ധന്റെ നാല് അവതാരങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിമകൾ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു.

ADVERTISEMENT

കൂകിപ്പായും ടോയ് ട്രെയിനിൽ

1881 ൽ ആരംഭിച്ച തീവണ്ടിപ്പാതയാണ് ഡാർജിലിങ്ങിലേത്. ചെങ്കുത്തായ ഹിമാലയൻ മലഞ്ചെരിവിലൂടെ ഉയരങ്ങളിലേക്ക് പോകുന്ന നാനോഗേജ് റെയിൽവേ പാത. തേയിലത്തോട്ടങ്ങളുടെ മഞ്ഞുമൂടിയ മലനിരകളുടെ ഭംഗി ആസ്വദിച്ച് ആ വഴിയെ ഒരു ട്രെയിൻ യാത്ര അവിസ്മരണീയ അനുഭവമാണ്. ബ്രിട്ടിഷ് കാലഘട്ടത്തിൽ നിർമ്മിച്ച ഈ പാത ന്യൂ ജയ്പാൽഗുരിയും ഡാർജിലിങ്ങും തമ്മിൽ ബന്ധിപ്പിക്കുന്നു. 1999 ൽ ലോക പൈതൃക പട്ടികയിൽ ഇവിടെ ഇടം നേടി. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്നതും ഏറ്റവും പഴക്കം ചെന്നതുമായ മൗണ്ടൻ റെയിൽപാതയും ഇതാണ്.

പശ്ചിമബംഗാളിലെ ന്യൂ ജയ്പായ്ഗുരി േസ്റ്റഷനിൽ തുടങ്ങി ഡാർജലിങ് േസ്റ്റഷൻ വരെ 88 കിലോമീറ്റർ ദൂരമുണ്ട്. ഏഴ് മണിക്കൂർ കൊണ്ടാണ് ടോയ് ട്രെയിൻ ഈ ദൂരം പിന്നിടുന്നത്. ന്യൂ ജയ്പാൽപുരിയ്ക്കും ഡാർജിലിങ്ങിനും ഇടയിൽ പത്ത് േസ്റ്റഷനുകളുണ്ട്. ഈ യാത്രയിലെ മനോഹരമായ ദൃശ്യം സമ്മാനിക്കുന്നത് ബട്ടാസിയ ലൂപ്പാണ്. ആകാശം തൊട്ട് നിൽക്കുന്ന കാഞ്ചൻജംഗയുടെ കാഴ്ചയാണ് ഇവിടെ പ്രധാനം. മറ്റൊന്ന് ഡാർജലിങ്ങ് തൊട്ടുമുൻപുള്ള േസ്റ്റഷനായ ഘൂം ആണ്. സ്റ്റീം എൻജിൻ ഘടിപ്പിച്ച കോച്ചുകൾക്കും ഡീസൽ എൻജിൻ ഘടിപ്പിച്ച കോച്ചുകൾക്കും വെവ്വേറെ നിരക്കാണ്.

കുന്നുകളുടെ രാജ്ഞി, മഞ്ഞിന്റെ മണവാട്ടി എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന ഡാർജിലിങ്ങിനോട് വിടപറയാൻ മനസ്സ് മടിച്ചു. തിരികെ ബാഗ്ഡോഗ്രയിലേക്ക് വണ്ടി കയറിയപ്പോഴും മനസ്സിൽ നിറയെ സന്തോഷത്തിന്റെ മഞ്ഞുപെയ്യുകയായിരുന്നു.

ADVERTISEMENT