കൽക്കരി സ്വർണമായ ഗുഹ, പരമശിവൻ നാഗത്തെ അഴിച്ചുവിട്ട ‘ശേഷ്നാഗ്’: പഹൽഗാം വാർത്തകളിൽ നിറയുമ്പോൾ കശ്മീരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണു പഹൽഗാം. റിസോർട്ട്, ഹോം േസ്റ്റ, റസ്റ്ററന്റ്, കരകൗശല വസ്തുക്കളുടെ വിൽപന ശാല തുടങ്ങിയ സൗകര്യങ്ങളോടൂ കൂടിയ പട്ടണം. അമർനാഥ് യാത്രികരുടെ താവളമാണ് പഹൽഗാം.

കൽക്കരി സ്വർണമായ ഗുഹ, പരമശിവൻ നാഗത്തെ അഴിച്ചുവിട്ട ‘ശേഷ്നാഗ്’: പഹൽഗാം വാർത്തകളിൽ നിറയുമ്പോൾ

കശ്മീരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണു പഹൽഗാം. റിസോർട്ട്, ഹോം േസ്റ്റ, റസ്റ്ററന്റ്, കരകൗശല വസ്തുക്കളുടെ വിൽപന ശാല തുടങ്ങിയ സൗകര്യങ്ങളോടൂ കൂടിയ പട്ടണം. അമർനാഥ് യാത്രികരുടെ താവളമാണ് പഹൽഗാം. അമർനാഥിനെക്കുറിച്ച് ഒട്ടേറെ കഥകളും ഐതിഹ്യവും മലയാളികൾക്ക് അറിയാം. കൈലാസ നാഥനായ പരമശിവന്റെയും പാർവതിയുടെയും ജീവിതമാണ് അമർനാഥിന്റെ പ്രശസ്തമായ ഐതിഹ്യം. ശിവ–പാർവതിമാരുടെ ജീവിതം അമർനാഥിലായിരുന്നുവെന്നു വിശ്വാസം. അതുമായി ബന്ധപ്പെട്ട ഒരു കഥ.

ADVERTISEMENT

പാർവതി ദേവി ഒരിക്കൽ മഹാദേവനോട് അമരത്വത്തിന്റെ രഹസ്യം ചോദിച്ചു. മരണമില്ലാത്ത ജീവിതത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നത് മറ്റാരും കേൾക്കാൻ ഇടവരരുതല്ലോ. അഥവാ മറ്റാരെങ്കിലും അതു കേൾക്കാൻ ഇടയായാൽ നിർബന്ധമായും പുനർജന്മം വേണ്ടി വരും. അതിനാൽ, ആളുകളില്ലാത്ത സ്ഥലത്തേക്കു പോകാമെന്നു പാർവതിയോടു മഹാദേവൻ പറഞ്ഞു. ശിവപാർവതിമാർ ഹിമാലയത്തിന്റെ മുകളിലേക്ക് നടന്നു. ഈ യാത്രയിൽ പരമശിവൻ തന്റെ സഹചാരിയായ നന്ദിയെ ഒരു സ്ഥലത്തു നിർത്തി. ആ സ്ഥലമാണു പിന്നീട് ‘പഹൽഗാം’ എന്ന് അറിയപ്പെട്ടത്. പിന്നീട് ഒരിടത്ത് എത്തിയപ്പോൾ പരമശിവൻ തന്റെ കഴുത്തിൽ അണിഞ്ഞിരുന്ന നാഗത്തെ അഴിച്ചു വിട്ടു. അവിടം ‘ശേഷ്നാഗ്’ എന്നറിയപ്പെട്ടു. പഞ്ചഭൂതങ്ങളെയാണു പിന്നീടു തുറന്നുവിട്ടത്. ആ പ്രദേശം ‘പഞ്ചതർണി’യായി മാറി.

സഹചാരികളെ വിട്ടൊഴിഞ്ഞ് ശിവനും പാർവതിയും ഹിമാലയത്തിന്റെ നെറുകയിലെ ഒരു ഗുഹയിലെത്തി. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മരണമില്ലാത്ത ജീവിതത്തിന്റെ രഹസ്യം പരമശിവൻ വെളിപ്പെടുത്തി. ആ പ്രദേശത്ത് അപ്പോൾ മറ്റാരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് രഹസ്യം വെളിപ്പെടുത്തിയത്. ഗുഹയ്ക്കുള്ളിൽ വച്ച് പരമശിവൻ ശിരസ്സിലണിയുന്ന ചന്ദ്രക്കല പിഴിഞ്ഞ് അമൃതുണ്ടാക്കി. അതു രുചിച്ച് ദേവന്മാർ അമരന്മാരായി. ദേവന്മാർ പരമശിവനെ ആരാധിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. ശ്രാവണമാസത്തിൽ മഞ്ഞിന്റെ രൂപത്തിൽ ഗുഹയ്ക്കകത്തു പ്രത്യക്ഷപ്പെടാമെന്ന് ദേവന്മാർക്കു പരമശിവൻ വരം നൽകി. ദേവന്മാരെ അമരന്മാരാക്കിയ പരമശിവൻ മഞ്ഞിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഗുഹ ‘അമർനാഥ്’ എന്നറിയപ്പെട്ടു.

ADVERTISEMENT

പുരാണങ്ങൾ പോലെത്തന്നെ അമർനാഥിലെ ഗുഹയെക്കുറിച്ച് നാട്ടുകഥകളും ഉണ്ട്.

ഒരിക്കൽ മഞ്ഞുമലയുടെ നെറുകയിൽ ഒരു ആട്ടിടയൻ ഒറ്റപ്പെട്ടു. വീട്ടിലേക്കുള്ള വഴി തേടിയ ആട്ടിടയൻ വഴിമാറി ഗുഹയിലെത്തി. മഞ്ഞുറഞ്ഞ് പാറ പോലെയാകുന്ന ഗുഹയിൽ അദ്ദേഹം ജീവൻ രക്ഷിക്കാനായി നിലവിളിച്ചു. ഈ സമയത്ത് ഗുഹയ്ക്കുള്ളിൽ ഒരു ഋഷി പ്രത്യക്ഷപ്പെട്ടു. ആട്ടിടയന് ഒരു സഞ്ചി നിറയെ കൽക്കരി സമ്മാനിച്ചു. അതുമായി ആട്ടിടയൻ സുരക്ഷിതമായി വീട്ടിലെത്തി. സഞ്ചി തുറന്നപ്പോൾ കൽക്കരിക്കു പകരം സ്വർണം. മുനിയെ കണ്ടു നന്ദി പറയാൻ ആട്ടിടയൻ വീണ്ടും ഗുഹയിലെത്തി. പക്ഷേ, അവിടെ മുനിയെ കാണാനായില്ല. അവിടെ കണ്ടത് ഹിമരൂപിയായ പരമശിവനെയാണ്. അദ്ഭുതം നിറഞ്ഞ ഐതിഹ്യങ്ങളുടെ കാൽപാടുകളിലൂടെ അമർനാഥിലേക്ക് ആളുകൾ തീർഥാടനം നടത്തുന്നു.

ADVERTISEMENT

അമർനാഥ് തീർത്ഥാടകരുടെ ബെയ്സ് ക്യാംപ് ശേഷ്നാഗാണ്. അവിടെയൊരു തടാകമുണ്ട്. പരമശിവൻ കഴുത്തിൽ നിന്ന് ഇറക്കി വിട്ട അനന്തനാഗം അതിനുള്ളിൽ വസിക്കുന്നുവെന്നു വിശ്വാസം.

ADVERTISEMENT