ഇന്ന് മണ്ണാറശാല ആയില്യം, ‘അമ്മ’ പ്രധാനപൂജാരിയായ മണ്ണാറശാലയിൽ സർപ്പങ്ങളെല്ലാം അനന്തസർപ്പം തപസ്സിരിക്കുന്ന നിലവറയിലേക്ക് എഴുന്നെള്ളുന്ന നാൾ
പുള്ളുവക്കുടത്തിന്റെയും വീണയുടെയും അകമ്പടിയോടെ സന്താന പരമ്പരകളുടെ സർപ്പദോഷമകറ്റാൻ പാടുന്ന പുള്ളുവൻ പാട്ട്, പരിശുദ്ധമായ പ്രാണവായുവിനെ ഓരോ കോശങ്ങളിലും തഴുകി നവോൻമേഷം പകരുന്ന ഇളംകാറ്റ്, ഉള്ളംതണുപ്പിക്കുന്ന മഞ്ഞൾ വാസന, ശ്രീലകത്ത് നിവേദിച്ച പാലും പഴവും പ്രസാദമായി പകരുന്ന അമൃത രുചി... മണ്ണാറശ്ശാല
പുള്ളുവക്കുടത്തിന്റെയും വീണയുടെയും അകമ്പടിയോടെ സന്താന പരമ്പരകളുടെ സർപ്പദോഷമകറ്റാൻ പാടുന്ന പുള്ളുവൻ പാട്ട്, പരിശുദ്ധമായ പ്രാണവായുവിനെ ഓരോ കോശങ്ങളിലും തഴുകി നവോൻമേഷം പകരുന്ന ഇളംകാറ്റ്, ഉള്ളംതണുപ്പിക്കുന്ന മഞ്ഞൾ വാസന, ശ്രീലകത്ത് നിവേദിച്ച പാലും പഴവും പ്രസാദമായി പകരുന്ന അമൃത രുചി... മണ്ണാറശ്ശാല
പുള്ളുവക്കുടത്തിന്റെയും വീണയുടെയും അകമ്പടിയോടെ സന്താന പരമ്പരകളുടെ സർപ്പദോഷമകറ്റാൻ പാടുന്ന പുള്ളുവൻ പാട്ട്, പരിശുദ്ധമായ പ്രാണവായുവിനെ ഓരോ കോശങ്ങളിലും തഴുകി നവോൻമേഷം പകരുന്ന ഇളംകാറ്റ്, ഉള്ളംതണുപ്പിക്കുന്ന മഞ്ഞൾ വാസന, ശ്രീലകത്ത് നിവേദിച്ച പാലും പഴവും പ്രസാദമായി പകരുന്ന അമൃത രുചി... മണ്ണാറശ്ശാല
പുള്ളുവക്കുടത്തിന്റെയും വീണയുടെയും അകമ്പടിയോടെ സന്താന പരമ്പരകളുടെ സർപ്പദോഷമകറ്റാൻ പാടുന്ന പുള്ളുവൻ പാട്ട്, പരിശുദ്ധമായ പ്രാണവായുവിനെ ഓരോ കോശങ്ങളിലും തഴുകി നവോൻമേഷം പകരുന്ന ഇളംകാറ്റ്, ഉള്ളംതണുപ്പിക്കുന്ന മഞ്ഞൾ വാസന, ശ്രീലകത്ത് നിവേദിച്ച പാലും പഴവും പ്രസാദമായി പകരുന്ന അമൃത രുചി... മണ്ണാറശ്ശാല ക്ഷേത്രത്തിൽ ദർശനം നടത്തി ഇറങ്ങുമ്പോൾ പ്രകൃതിയുടെ ദേവചൈതന്യം ഇന്ദ്രിയങ്ങളിലോരോന്നിലും നിറയുന്നത് അനുഭവമാകുകയാണ്...
പ്രകൃതിയും സ്ത്രീയും
വൈവിധ്യമേറിയ കേരളീയ ആരാധനാ സമ്പ്രദായങ്ങളിൽ വേറിട്ട ഒന്നാണ് കാവുകൾ. കാവും കുളങ്ങളും വിശ്വാസവും ആചാരങ്ങളും ഒന്നു ചേരുന്ന സവിശേഷത. ഓണാട്ടുകരയുടെ മണ്ണിലൂടെ ചരിത്രമുറങ്ങുന്ന മാവേലിക്കര പട്ടണവും ഹരിപ്പാടും കടന്ന് മണ്ണാറശ്ശാലയിലെത്താം. കേരളമായി മാറിയ കടലിൽ നിന്നുയർന്നു വന്ന മുഴുവൻ ഭൂമിക്കും ഉടയവരായ നാഗങ്ങൾ വാണരുളുന്ന പവിത്ര സങ്കേതമാണ് കാവുകൾ. അതിൽത്തന്നെ പ്രധാനപ്പെട്ട ആരാധനാ സങ്കേതമാണ് മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം.
മനുഷ്യന്റെ ആവാസ പരിസരങ്ങളെ പ്രകൃതിയുമായി ചേർത്തു നിർത്താൻ, ഭൂമിയുടെ തനിമയിൽ നിന്ന് അകന്ന് മാറാതിരിക്കാൻ ഒക്കെയാകണം പണ്ട് ഓരോ തറവാടുകളിലും കാവുകൾ ഒരുക്കിയിരുന്നത്. വൻവൃക്ഷങ്ങളും അവയിൽ പടർന്നു കയറിയിരുന്ന വള്ളിച്ചെടികളും എത്ര കടുത്ത വേനലിലും വെള്ളം നിറഞ്ഞു കിടന്നിരുന്ന ജലങ്ങളും പാടിപ്പറക്കുന്ന കിളികളുമുള്ള കാവുകൾ ഗ്രാമക്കാഴ്ചകളിൽ സുലഭമായിരുന്നു പണ്ട്. ഇങ്ങനെയുള്ള കാവുകൾ പലതു ചേർന്ന സമുച്ചയമാണ് മണ്ണാറശ്ശാലയിലെ ആരാധനാ കേന്ദ്രം.
സർപ്പരാജനായ വാസുകിയേയും രാജ്ഞിയായ സർപ്പയക്ഷിയമ്മയേയും നാഗചാമുണ്ഡിയേയും നാഗയക്ഷിയേയും നിലവറയിൽ അനന്ത നാഗത്തേയും പൂജിക്കുന്ന അപൂർവ സങ്കേതമാണ് ഇത്. ഒപ്പം പ്രധാന പൂജാരിയായി ‘വലിയ അമ്മ’ എന്നു വിളിക്കുന്ന സ്ത്രീ പൂജാരി എത്തുന്നു എന്ന വിശേഷതയും.
കാവുകളുടെ കാവ്
കേരളോത്പത്തിയോളം പഴക്കമുണ്ട് മണ്ണാറശ്ശാലയുടെ ഐതീഹ്യത്തിന്. പരശുരാമൻ കടലിൽ നിന്ന് വീണ്ടെടുത്ത് ബ്രാഹ്മണർക്ക് ദാനം ചെയ്ത ഭൂമി ലവണാംശമായതിനാൽ ഉപയോഗയോഗ്യമായിരുന്നില്ല. ദാനം സ്വീകരിച്ച ബ്രാഹ്മണർ അവിടെ നിന്ന് മടങ്ങിപ്പോകാൻ തുടങ്ങിയപ്പോൾ ആ ഭൂമി ഉപയോഗയോഗ്യമാക്കാൻ വീണ്ടും മഹാദേവനെ തപസ്സ് ചെയ്തു. അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ സർപ്പരാജനായ വാസുകിയെയും മറ്റ് നാഗങ്ങളെയും പ്രാർഥിച്ചു ഈ മണ്ണിലേക്ക് കൊണ്ടുവരികയും അവർ ഭൂമിയിൽ നിന്ന് ലവണാംശം നീക്കം ചെയ്യുകയും ചെയ്തു. പിന്നീട് എക്കാലവും വാസുകിയുടെയും പരിവാരങ്ങളുടെയും സാന്നിധ്യം ഈ മണ്ണിൽ വേണമെന്ന് ആഗ്രഹിച്ച പരശുരാമന്‍ തന്നെയാണ് മന്ദാരങ്ങൾ നിറഞ്ഞ പ്രദേശത്ത് അവർക്ക് സ്ഥിരവാസസ്ഥാനം നൽകിയത് എന്നാണ് വിശ്വാസം. വാസുകിയെയും മറ്റും ആരാധിക്കാൻ ബ്രാഹ്മണകുടുംബത്തെയും ചുമതലപ്പെടുത്തി.
കാലങ്ങൾ കഴിഞ്ഞു. മഹാഭാരത കഥയുടെ കാലത്ത് ഖാണ്ഡവദഹനം നടക്കുമ്പോൾ വാസുകീ സാന്നിധ്യമുള്ള ഈ പ്രദേശത്തെ വനങ്ങളിലേക്ക് അഗ്നി ബാധിച്ചിരുന്നില്ല. ആ സമയം വാസുദേവൻ നമ്പൂതിരിയും ശ്രീദേവി അന്തർജനവുമായിരുന്നു ഇല്ലത്ത് താമസം. തീപ്പൊള്ളലിൽ നിന്ന് രക്ഷപ്പെടാൻ നാഗങ്ങൾ വാസുകീ സാന്നിധ്യമുള്ള ഇവിടേക്ക് എത്തി എന്നും അവരെ എല്ലാവരെയും അന്നുണ്ടായിരുന്ന അമ്മയും മറ്റും ചേർന്ന് രക്ഷിച്ചു പരിപാലിച്ചു. പാലും പഴവും കരിക്കിൻവെള്ളവുമൊക്കെ തന്നെയാണ് അവർക്ക് നൽകിയത്. ആ അമ്മയുടെ ശ്രദ്ധയും സംരക്ഷണവും കണ്ട് അതിൽ തൃപ്തരായ അനന്ത നാഗരാജൻ താൻതന്നെ അമ്മയുടെ മകനായി ജനിക്കും എന്ന് അനുഗ്രഹിക്കുന്നതായി സ്വപ്നദർശനം നൽകി.
കാലക്രമത്തിൽ അഞ്ചു തലയുള്ള നാഗരാജനെയും ഒപ്പം ആൺകുട്ടിയെയും ഇരട്ടപെറ്റു ശ്രീദേവി അന്തർജനം. ജ്യേഷ്ഠാനുജൻമാരായി വളർന്ന കുട്ടികൾ ശൈശവം പിന്നിട്ടപ്പോൾ അനിയൻ പഠനത്തിനു പോയി, മൂത്ത പുത്രൻ തപസ്സനുഷ്ഠിച്ച് നിലവറയിൽ തങ്ങി. രണ്ടുപേരും കൺമുന്നിൽ ഇല്ലാതായപ്പോൾ അമ്മയ്ക്ക് വിഷമമായി. അവർ നിലവറയിലേക്ക് ചെന്ന് അനന്തനെ പ്രാർഥിച്ചു. തന്റെ അവതാരോദ്ദേശ്യം പൂർത്തിയായി, എങ്കിലും എന്നും ഈ നിലവറയിൽ തന്നെ തപസ്സനുഷ്ഠിച്ച് കഴിയും എന്നായിരുന്നു നാഗരാജന്റെ മറുപടി. തനിക്കു വേണ്ടതെല്ലാം അമ്മ തന്നെ ഒരുക്കിത്തന്നാല്‍ മതി എന്നും ഭഗവാന്‍ കൂട്ടിച്ചേർത്തു. അന്നു മുതലാണ് മണ്ണാറശ്ശാലയിൽ അമ്മമാർ പ്രധാന പൂജാരിയായത്. മണ്ണാറശ്ശാല ഇല്ലത്തെ പിൻതലമുറക്കാർ എല്ലാവരും ഇപ്പോഴും നിലവറയിലെ അനന്ത സർപ്പത്തെ മുത്തശ്ശനായിത്തന്നെ കണക്കാക്കുന്നു.
ക്ഷേത്രത്തിൽ സർപ്പരാജവായ വാസുകിയെയും സർപ്പ യക്ഷിയെയും ആരാധിക്കുന്നതിനൊപ്പം തന്നെ ഇല്ലത്തെ നിലവറയിൽ നാഗരാജാവായ അനന്തനെക്കൂടി പൂജിക്കുന്നതിനു കാരണവും ഈ ഐതീഹ്യം തന്നെ. അന്നുമുതൽ പ്രധാന പൂജകളെല്ലാം ചെയ്യുന്നതും അമ്മയായിരിക്കും.
വലിയ അമ്മ
മണ്ണാറശ്ശാല ഇല്ലത്തേക്ക് വിവാഹം കഴിച്ചെത്തുന്ന സ്ത്രീകളിൽ ഏറ്റവും മുതിർന്ന ആളാണ് വലിയ അമ്മ എന്ന പ്രധാന പൂജാരിയുടെ പദവിയിലെത്തുന്നത്.
കൂടുതൽ വായിക്കാം, മനോരമ ട്രാവലർ നവംബർ ലക്കത്തിൽ...