സിനിമകളിൽ ​ഗോവയുടെ മനോഹാരിത കണ്ട് ​അവിടെ പോകാൻ ഏറെ ആ​ഗ്രഹിച്ചിരുന്നു. ആഘോഷങ്ങളുടെ തീരമായിട്ടാണ് ഗോവയെ ചലച്ചിത്രകാരന്മാർ അവതരിപ്പിക്കാറുള്ളത്. ആർത്തുല്ലസിക്കുന്ന നിശകളും മിന്നിത്തിളങ്ങുന്ന പാർട്ടികളും ഷോപ്പിങ് കേന്ദ്രങ്ങളും സ്ക്രീനിൽ കാണുമ്പോൾ അവിടെയൊന്നു പോകാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്?

സിനിമകളിൽ ​ഗോവയുടെ മനോഹാരിത കണ്ട് ​അവിടെ പോകാൻ ഏറെ ആ​ഗ്രഹിച്ചിരുന്നു. ആഘോഷങ്ങളുടെ തീരമായിട്ടാണ് ഗോവയെ ചലച്ചിത്രകാരന്മാർ അവതരിപ്പിക്കാറുള്ളത്. ആർത്തുല്ലസിക്കുന്ന നിശകളും മിന്നിത്തിളങ്ങുന്ന പാർട്ടികളും ഷോപ്പിങ് കേന്ദ്രങ്ങളും സ്ക്രീനിൽ കാണുമ്പോൾ അവിടെയൊന്നു പോകാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്?

സിനിമകളിൽ ​ഗോവയുടെ മനോഹാരിത കണ്ട് ​അവിടെ പോകാൻ ഏറെ ആ​ഗ്രഹിച്ചിരുന്നു. ആഘോഷങ്ങളുടെ തീരമായിട്ടാണ് ഗോവയെ ചലച്ചിത്രകാരന്മാർ അവതരിപ്പിക്കാറുള്ളത്. ആർത്തുല്ലസിക്കുന്ന നിശകളും മിന്നിത്തിളങ്ങുന്ന പാർട്ടികളും ഷോപ്പിങ് കേന്ദ്രങ്ങളും സ്ക്രീനിൽ കാണുമ്പോൾ അവിടെയൊന്നു പോകാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്?

സിനിമകളിൽ ​ഗോവയുടെ മനോഹാരിത കണ്ട് ​അവിടെ പോകാൻ ഏറെ ആ​ഗ്രഹിച്ചിരുന്നു. ആഘോഷങ്ങളുടെ തീരമായിട്ടാണ് ഗോവയെ ചലച്ചിത്രകാരന്മാർ അവതരിപ്പിക്കാറുള്ളത്. ആർത്തുല്ലസിക്കുന്ന നിശകളും മിന്നിത്തിളങ്ങുന്ന പാർട്ടികളും ഷോപ്പിങ് കേന്ദ്രങ്ങളും സ്ക്രീനിൽ കാണുമ്പോൾ അവിടെയൊന്നു പോകാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്?

ഗോവയെക്കുറിച്ച് എന്തെങ്കിലും എഴുതുമ്പോൾ നമ്മുടെ നാട്ടിൽ നിന്നു പുറപ്പെടുന്ന ട്രെയിനിൽ നിന്ന് ആദ്യാക്ഷരം കുറിക്കണം.

ADVERTISEMENT

തിരുവനന്തപുരത്തു നിന്ന് നേത്രാവതി എക്സ്പ്രസ് രാവിലെ 9.10 ന് പുറപ്പെടും. പിറ്റേന്നു വെളുപ്പിനു 4.30ന് മഡ്ഗാവിൽ എത്തിച്ചേരും. ​ഗോവയിലെ പ്രധാന റെയിൽവേ സ്‌റ്റേഷനാണു മഡ്​ഗാവ്. റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറി മഡ്​ഗാവ് ബസ്റ്റാൻഡിൽ എത്താം. അവിടെ നിന്നു ​ഗോവയുടെ തലസ്ഥാനമായ പഞ്ചിം അഥവാ പനാജിയിലേക്ക് കദംബയുടെ എസി ബസുണ്ട്. ടിക്കറ്റ് നിരക്ക് അമ്പത് രൂപ.

ഗോവ കറങ്ങാൻ പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനമാണ് പ്രയോജനപ്പെടുത്തുന്നത്. ഒരു കാര്യം ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നു Ð പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനങ്ങൾ അതിരാവിലെയോ രാത്രി വൈകിയോ ലഭ്യമല്ല.

ADVERTISEMENT

നീന്തിത്തുടിക്കാം

മനോഹരമായ ബീച്ചുകളാണ് ​ഗോവയുടെ ആകർഷണം. പഴക്കമുള്ള പള്ളികളും ക്ഷേത്രങ്ങളും ​ഗുരുദ്വാരകളും ഗോവയിലുണ്ട്. നോർത്ത് ​ഗോവ, സൗത്ത് ​ഗോവ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് യാത്ര പ്ലാൻ ചെയ്യേണ്ടത്. ഇതിൽ ബീച്ചുകൾ കൂടുതലായുള്ളതു നോർത്തിലാണ്. വലുതും ചെറുതുമായി ഇരുപത്തഞ്ചിലധികം ബീച്ചുകൾ നോർത്തിലുണ്ട്.

ADVERTISEMENT

ബാ​ഗാ, കലങട്ട്, ഡോണ പോള, മിരാമർ, അഞ്ജുന. കോൾവാ, വാഴ്സ, മജോർദ തുടങ്ങി ഇരുപതിലധികം ബീച്ചുകളാണ് ​ഗോവയിലെ പ്രധാന തീരങ്ങൾ. പലപല ബീച്ചുകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്നതിനേക്കാൾ ആസ്വാദ്യകരമാകുന്നത് ഏതെങ്കിലും ഒരു ബീച്ചിന്റെ സമീപം താമസിച്ച് രാത്രിയും പകലും അവിടെ ചെലവഴിക്കുന്നതാണ്. ബാ​ഗാ ബീച്ചും കലങട്ട് ബീച്ചും തമ്മിൽ മൂന്ന് മീറ്റർ ദൂര വ്യത്യാസം മാത്രം. അതുകൊണ്ടുതന്നെ ഇവയിൽ ഏതെങ്കിലും ഒരു ബീച്ചിനു സമീപം റൂമെടുത്താൽ രണ്ടു ബീച്ചും ആസ്വദിക്കാം. ബാ​ഗയിൽ നിന്നു കലങ്ങട്ടിലേക്ക് കടൽത്തീരത്തു കൂടിയുള്ള നടത്തം രസകരമായ അനുഭവമാണ്.

താലി മീൽസ് പലതരം

സൂര്യാസ്തമയത്തോടെയാണ് ഗോവയിലെ ബീച്ചുകൾക്ക് ജീവൻ തുടിക്കുന്നത്. ഇരുട്ടു പരക്കുന്നതോടെ വിളക്കുകൾ തെളിയുന്നു, പബ്ബുകൾ ഉണരുന്നു. മദ്യപിക്കാനുള്ള ഇടം മാത്രമല്ല പബ്ബുകൾ. ഭക്ഷണം കഴിക്കാനും കുശലം പറഞ്ഞിരിക്കാനുമുള്ള സ്ഥലവുമാണ്. ഒട്ടുമിക്ക പബ്ബുകളിലും സ്ത്രീകൾക്ക് പ്രവേശനം സൗജന്യം. പകൽ ബീച്ചിൽ കറങ്ങി നടത്തം, വൈകിട്ട് പബ്ബുകളിൽ പാട്ട്, നൃത്തം, ഉല്ലാസം.

കലങട്ട് ബീച്ചിനടുത്ത് മാക് വെൽ എന്ന ലോഡ്ജിലാണ് ഞങ്ങൾ റൂമെടുത്തത്. എസി റൂം, വാടക Ð 1000 രൂപ. ദീർഘകാലമായി ​ഗോവയിൽ സ്ഥിരതമസമാക്കിയ ഹരിയാണ് റൂം സെറ്റാക്കി തന്നത്. അവിടെ അടുത്തു തന്നെ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഹോട്ടലുകളുണ്ട്.

ഗോവൻ വിഭവങ്ങളിൽ ഏറ്റവും ഇഷ്ടമായത് പ്രോൺ താലി മീൽസ് ആണ്. രണ്ടു ചപ്പാത്തിയും കറിയും, ഒരു കപ്പ് ചോറുമാണ് മീൽസ്. കൊഞ്ച് ഫ്രൈ, കൊഞ്ച് കറി, അച്ചാർ, പപ്പടം എന്നിങ്ങനെ സൈഡ് ഡിഷ്. കൊക്കൂം എന്നൊരു കറിയും അതിനൊപ്പം വിളമ്പിയിരുന്നു. നമ്മുടെ സദ്യയുടെ ഭാഗമായി വിളമ്പാറുള്ള രസം പോലെയുള്ളതായിരുന്നു അത്.

പല രീതിയിൽ തയാറാക്കിയ താലി മീൽസ് ഉണ്ട്. പ്രോൺസ് ഇഷ്ടമല്ലാത്തവർക്ക് ചിക്കൻ താലിയും ഫിഷ് താലിയും ലഭ്യമാണ്. പോർക്ക് വിന്താലു, പോർക്ക് ചോറിസോ, ബീഫിന്റെയും ക്രാബിന്റെയും വിഭവമായ സക്കൂട്ടി എന്നിവ ഗോവയുടെ സ്പെഷൽ രുചികളാണ്. മധുരം കഴിക്കാനിഷ്ടമുള്ളവർക്ക് ബിബിങ്ക മികച്ച ഐറ്റമാണ്.

പബ്ബുകളിലെ നൃത്തരാവുകൾ

സ്ത്രീകൾ ഗോവയിൽ എത്തിയാൽ പബ്ബുകൾ മിസ് ചെയ്യരുത്. പബ്ബിൽ കയറിയാൽ മദ്യപിക്കണമെന്ന് നിർബന്ധമില്ല. ഞങ്ങൾ കയറിയത് ബാ​ഗ ബീച്ചിലെ ബാംബൂസ് എന്ന പബ്ബിലാണ്. ‘‘സ്ത്രീകൾക്ക് പ്രവേശനം സൗജന്യം ’’ Ð പബിന്റെ വാതിൽക്കൽ നിൽക്കുന്ന റഷ്യൻ സുന്ദരി പറഞ്ഞു. പബ്ബിനകത്തെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്നു. അൽപ്പം ഭയത്തോടെയാണ് ആദ്യ ദിവസം പബ്ബിൽ കയറിയത്. ഫ്രൈഡ് റൈസ് ഓർഡർ ചെയ്ത് ടേബിളിനു മുന്നിൽ ഇരുന്നു.

പബ്ബിലെ ആംബിയൻസ് പ്രത്യേകം പറയാം. അരണ്ട വെളിച്ചത്തിൽ ലൈവ് മ്യൂസിക്. ഗംഭീര നൃത്തച്ചുവടുകളുമായി റഷ്യൻ വനിതകളുടെ ഗ്ലാമറസ് എൻട്രി. അതു കണ്ട് ഉല്ലസിക്കാൻ ജോഡികളും സിംഗിളുമായി നിരവധി പേർ. പാനീയം നുകർന്നും ഭക്ഷണം കഴിച്ചും ആസ്വദിച്ചിരിക്കുകയാണ് എല്ലാവരും. അതിഥികളിൽ ചിലർ ആ സുന്ദരികൾക്കൊപ്പം നൃത്തം ചെയ്തതോടെ അരങ്ങ് കൊഴുത്തു.

ആദ്യ ദിവസത്തെ പബ്ബ് എക്സ്പീരിയൻസ് ഹരമായി. പിറ്റേന്നു വൈകിട്ടു മറ്റൊരു പബ്ബിലേക്കു പോയി. വാസ്തവം പറഞ്ഞാൽ രണ്ടാം ദിവസം സായാഹ്നം വന്നണയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. പബ്ബിൽ പോകാൻ മാത്രമായി മാർക്കറ്റിൽ നിന്ന് മോഡേൺ വസ്ത്രങ്ങൾ വാങ്ങി. അതു ധരിച്ചാണ് മുറിയിൽ നിന്നിറങ്ങിയത്. തലേദിവസത്തെ മ്ലാനത മാറ്റിവച്ച് ഞങ്ങളും പബ്ബിന്റെ താളത്തിനൊപ്പം പങ്കുചേർന്ന് നൃത്തം ചെയ്തു. മെലിഞ്ഞ് ഉയരമുള്ള റഷ്യൻ സുന്ദരി ഒരു ബോട്ടിലുമായി നൃത്തച്ചുവടുകളോടെ ഞങ്ങളുടെ അടുത്തെത്തി.

കോംപ്ലിമെന്റാണ് എന്നു പറഞ്ഞ് ഞങ്ങളുടെ വായിലേക്ക് പാനീയം ഒഴിച്ചു നൽകി. ഫ്രീയായി കിട്ടുന്നതല്ലേ, ഞങ്ങൾ അതു നുകർന്നു. ടക്വില എന്നായിരുന്നു ആ കുപ്പിയുടെ മുകളിൽ എഴുതിയിരുന്നത്.

അൻപതിലേറെ പ്രായമുള്ളവരും ഇരുപതിൽ താഴെ പ്രായം തോന്നിക്കുന്നവരുമായി നിരവധി പേർ ആ സമയത്ത് പബ്ബിലുണ്ടായിരുന്നു. എല്ലാവരും ചേർന്ന് നൃത്തം തുടങ്ങിയതോടെ അതൊരു ആഘോഷ രാവായി മാറി. ഞങ്ങൾ റഷ്യൻ സുന്ദരിയോടൊത്ത് കൈകോർത്ത് ചുവടു വച്ചു. അതു കണ്ട് ഒരു ‘ജിമ്മൻ’ ഹിന്ദിക്കാരൻ നൃത്തത്തിനു ക്ഷണിച്ചുകൊണ്ട് കൈ നീട്ടി.

ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നീട് അയാളോടൊപ്പം നൃത്തം ചെയ്തു. ഒന്നു രണ്ടു റൗണ്ട് ഡാൻസ് ചെയ്തപ്പോഴേക്കും അയാൾ കിസ് ചോദിച്ചു. ‘‘മേം കിസ് നഹീം കരൂം​ഗീ’’ ഉറക്കെ പറഞ്ഞു. അതു പറഞ്ഞു മുഴുമിപ്പിച്ചപ്പോഴേക്കും പബ്ബിനുള്ളിൽ നിന്ന് ഞങ്ങളുടെ സുരക്ഷയ്ക്കായി ബൗൺസർമാർ ഓടിയെത്തി. ‘‘എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ പറയണം’’ ബൗൺസർമാർ പറഞ്ഞു. കിസ് ചോദിച്ചയാൾ പൂച്ചക്കുട്ടിയെ പോലെ ഒരു ഭാഗത്തേക്ക് ഒതുങ്ങുന്ന കാഴ്ചയാണു പിന്നീടു കണ്ടത്.

സുരക്ഷിതം ഗോവ

​ബാ​ഗാ, കലങട്ട് ബീച്ചുകൾ കൂടാതെ മിരാമർ ബീച്ചിലേക്കും പോയി. ശാന്തസുന്ദരമായ ബീച്ചാണു മിരാമർ. ശക്തികുറഞ്ഞ തിരമാലകളാണ് അവിടെ. വഴിയോരക്കച്ചവടങ്ങൾ കുറവ്. മറ്റിടങ്ങളിലെപ്പോലെ സന്ദർശകരുടെ തിരക്കില്ല. തീരത്തിനഭിമുഖമായി റസ്റ്ററന്റുകളുമില്ല.

‘‘മദ്യപിക്കാത്തവർ ​ഗോവയിൽ പോയിട്ട് എന്തു ചെയ്യാൻ’’ പലരും പരിഹസിക്കാറുണ്ട്. അങ്ങനെ പറയുന്നവർ ഗോവയുടെ സൗന്ദര്യം അറിഞ്ഞിട്ടില്ലെന്നു കരുതാം. ആഘോഷത്തിന്റെ തീരമാണു ഗോവ. പബ്ബുകളിൽ ഭക്ഷണം കഴിച്ചിരിക്കാം. ബീച്ചുകളിൽ ഉല്ലസിക്കാം. പൈതൃകങ്ങളിലൂടെ സഞ്ചരിക്കാം. സ്വാതന്ത്ര്യത്തിന്റെ അർഥം നുകരാം...

നവംബർ മുതൽ ഫെബ്രുവരി വരെയാണ് ​ഗോവയിൽ സീസൺ. സുഖകരമായ കാലാവസ്ഥയും നിരവധി ഉത്സവങ്ങളും ഈ സമയത്തുണ്ട്. ബീച്ച് പാർട്ടികളും നടത്താറുള്ളത് ഈ സമയത്താണ്. വാട്ടർ സ്പോർട്സ് ഇഷ്ടമുള്ളവർക്ക് ബീച്ചുകളിൽ അതും ഉണ്ട്. മാർച്ച് Ð മേയ് മാസങ്ങളിൽ ഗോവയിൽ ചൂട് ഉയരും.

ഗോവയിലുള്ളവരൊക്കെ മദ്യപാനികളും അല്പവസ്ത്രധാരികളും ആണെന്നു തെറ്റിദ്ധരിക്കരുത്. ഗോവയിലെ ഗ്രാമങ്ങൾ നമ്മുടെ നാട്ടിലേതു പോലെ മനോഹരമാണ്. അവിടെ ജീവിക്കുന്നവർ ടൂറിസ്റ്റുകളല്ല. ഗോവയുടെ തനതു രീതികളും ജീവിത ശൈലിയും പിൻതുടരുന്നവരാണ്...

ADVERTISEMENT