പ്രണയത്തിന്റെ നഗരത്തിലെ നഷ്ടപ്രണയ സ്മാരകം, ഓർഹൻ പാമുഖിന്റെ ഭാവനയും യഥാർഥ്യവും ഇഴ ചേർന്ന മ്യൂസിയം
നനഞ്ഞ കൺപീലികളിലും വിറയ്ക്കുന്ന ചുണ്ടുകളിലും അമർത്തി ചുംബിച്ച് ആ യുവതി തന്റെ കാമുകനെ സമാശ്വസിപ്പിച്ചു കൊണ്ടേയിരുന്നു. അയാളാകട്ടെ പ്രണയം കൊണ്ട് മുറിവേറ്റവനെപ്പോലെ തേങ്ങി തല ഇരുവശത്തേക്കും ചലിപ്പിച്ചു. അവസാനം അവളുടെ ചുണ്ടുകളുടെ തടവുകാരനാ യി സ്വയം അർപ്പിച്ചു കണ്ണുകളടച്ചു. അവരിരുവരും സ്വയം മറന്നു
നനഞ്ഞ കൺപീലികളിലും വിറയ്ക്കുന്ന ചുണ്ടുകളിലും അമർത്തി ചുംബിച്ച് ആ യുവതി തന്റെ കാമുകനെ സമാശ്വസിപ്പിച്ചു കൊണ്ടേയിരുന്നു. അയാളാകട്ടെ പ്രണയം കൊണ്ട് മുറിവേറ്റവനെപ്പോലെ തേങ്ങി തല ഇരുവശത്തേക്കും ചലിപ്പിച്ചു. അവസാനം അവളുടെ ചുണ്ടുകളുടെ തടവുകാരനാ യി സ്വയം അർപ്പിച്ചു കണ്ണുകളടച്ചു. അവരിരുവരും സ്വയം മറന്നു
നനഞ്ഞ കൺപീലികളിലും വിറയ്ക്കുന്ന ചുണ്ടുകളിലും അമർത്തി ചുംബിച്ച് ആ യുവതി തന്റെ കാമുകനെ സമാശ്വസിപ്പിച്ചു കൊണ്ടേയിരുന്നു. അയാളാകട്ടെ പ്രണയം കൊണ്ട് മുറിവേറ്റവനെപ്പോലെ തേങ്ങി തല ഇരുവശത്തേക്കും ചലിപ്പിച്ചു. അവസാനം അവളുടെ ചുണ്ടുകളുടെ തടവുകാരനാ യി സ്വയം അർപ്പിച്ചു കണ്ണുകളടച്ചു. അവരിരുവരും സ്വയം മറന്നു
നനഞ്ഞ കൺപീലികളിലും വിറയ്ക്കുന്ന ചുണ്ടുകളിലും അമർത്തി ചുംബിച്ച് ആ യുവതി തന്റെ കാമുകനെ സമാശ്വസിപ്പിച്ചു കൊണ്ടേയിരുന്നു. അയാളാകട്ടെ പ്രണയം കൊണ്ട് മുറിവേറ്റവനെപ്പോലെ തേങ്ങി തല ഇരുവശത്തേക്കും ചലിപ്പിച്ചു. അവസാനം അവളുടെ ചുണ്ടുകളുടെ തടവുകാരനാ
യി സ്വയം അർപ്പിച്ചു കണ്ണുകളടച്ചു. അവരിരുവരും സ്വയം മറന്നു കണ്ണീരുതിർത്തു ചുംബിച്ചും തലോടിയും പരസ്പരം ആശ്വസിപ്പിച്ചു തേങ്ങുന്നതു നോക്കി സ്തബ്ധയായി നിന്നുപോയി ഞാൻ....
ആ ചുവന്ന നിറമുള്ള കെട്ടിടത്തിൽ വിരലിലെണ്ണാവുന്ന സന്ദർശകർ മാത്രമേ ഉണ്ടായിരുന്നുള്ളു. കൂടാതെ ഇതൊന്നും തനിക്ക് പുതുമയേ അല്ലെന്ന മട്ടിൽ വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന പാറാവുകാരനും.
പ്രണയത്തിന്റെ നഗരമെന്നു പേര് കേട്ട, ഇസ്താംബുളുമായി ഒരു ദിവസത്തിന്റെ പരിചയമേ ആയിട്ടുള്ളു.ഉയർന്നു താഴ്ന്ന ഭൂപ്രകൃതി. നഗര ഹൃദയം പോലെ ഈ ചത്വരം, അവിടെ നിന്നും ധമനികൾ പോലെ നീളുന്ന ചെറു വീഥികൾ. ടാക്സിം സ്‌ക്വയറിൽ നിന്നും അനേകം ഇടുക്ക് വഴികൾ താണ്ടിയാണ് ഈ ബൊഹീമിയൻ തെരുവിൽ എത്തിച്ചേർന്നത്...
ആരുമറിയാ മ്യൂസിയം
ബൊഗെയ്ൻ വില്ലകൾ പടർത്തിയ, അവയുടെ പൂക്കൾ നിറഞ്ഞ കുഞ്ഞൻ റസ്റ്ററന്റുകളിൽ ഇരുന്നു തദ്ദേശീയർ ഞങ്ങളുടെ തവിട്ട് ചർമത്തിന്റെ വൈജാത്യം വീക്ഷിച്ചു. മുന്തിരി വള്ളികൾ തല നീട്ടുന്ന കോക്ക്ടെയ്ൽ ബാറുകളി
ൽ ഒരു കയ്യിൽ എരിയുന്ന സിഗരറ്റും മറു കയ്യിൽ ചഷകവുമായി വെണ്ണ നിറവും തവിട്ട് ചുരുണ്ട മുടിയുമുള്ള പെൺകിടാങ്ങൾ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു. ബീറ്റ്റൂട്ട് നിറമുള്ള മുന്തിരിക്കുലകളുടെ പശ്ചാത്തലത്തിൽ അവരുടെ മുഖം ഗ്രീക്ക് ദേവതകളുടേതുപോലെ തിളങ്ങി. നഗരം സ്നേഹിച്ചു വളർത്തുന്ന പൂച്ചകൾ അമിതലാളനയുടെ സുഖം നുകർന്നു പകുതി കണ്ണടച്ച് അപരിചിതരെ വീക്ഷിച്ചു.
തെരുവിൽ ഇങ്ങനെയൊരു മ്യൂസിയമുണ്ടെന്നു ഞങ്ങൾ കണ്ടുമുട്ടിയ ആർക്കും അറിയില്ല. ചിത്രം കാണിച്ചു കൊടുത്തപ്പോൾ അപരിചിതമായ ഭാഷയിൽ എന്തോ പറഞ്ഞുകൊണ്ട് അടുത്ത തെരുവിലേക്ക് കൈനീട്ടി ഒരാൾ. അവിടം നിറയെ പുരാവസ്തുക്കൾ വിൽക്കുന്ന കടകളാണ്. പലതരം മുഖംമൂടികളും ചിത്രപണികളുള്ള മെഴുകുതിരികാലുകളും ഒക്കെ നിരത്തി വച്ചിരിക്കുന്ന കടകൾ.. ഗൂഗിൾ വാക് ഞങ്ങളെ പലപ്പോഴും തെറ്റിക്കാൻ ശ്രമിച്ചു, എന്നാൽ ഉള്ളിലെ ഭൗമ ഘടികാരം വീണ്ടും തുണച്ചു. അങ്ങനെയീ തെരുവിലെ ഏകാന്തമായ മൂലയിൽ ആ ചുവന്ന കെട്ടിടത്തിലേക്കു ഞാൻ പ്രാർഥനയിലെന്ന പോലെ കയറി ചെന്നു...
പിറവി കഥയ്ക്കൊപ്പം
നോബൽ പുരസ്കാര ജേതാവും ടർക്കിഷ് ഭാഷാ എഴുത്തുകാരനുമായ ഓർഹൻ പാമുഖിന്റെ മ്യൂസിയം ഓഫ് ഇന്നസെൻസ് വായിക്കുന്നത് ഒരു ഇന്ത്യൻ യാത്രയിലായിരുന്നു. ഏതാണ്ട് 600 പേജുള്ള ആ പുസ്തകം വളരെപ്പെട്ടെന്നാണ് ഹൃദയം കവർന്നത്. പ്രണയം നിറഞ്ഞ ആ നഗരം തേടി പോകണമെന്ന് ഞാൻ അപ്പോഴേ ഉറപ്പിച്ചിരുന്നു. ഇസ്താംബുൾ നഗരത്തിന്റെയും അവിടത്തെ ജീവിതങ്ങളുടെയും പശ്ചാത്തലത്തിൽ എഴുത്തുകാരന്റെ ഭാവനയിൽ വിടർന്ന കഥാലോകത്തിന്റെ വികാസത്തിനായി അദ്ദേഹം ഏറെക്കാലം കൊണ്ട് ശേഖരിച്ച സാമഗ്രികളാണ് ഈ ചിത്രശാലയിൽ കാണാനുള്ളത്.
പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത് 2008 ൽ ആയിരുന്നു, മ്യൂസിയം തുറന്നത് 2012 ലും. യാഥാർഥ്യം നിറഞ്ഞ വായനയോടാണ് പൊതുവെ താൽപര്യമെങ്കിലും സങ്കൽപവും യഥാർഥ്യവും ഇട കലർന്ന ആ പ്രണയകുടീരം സാഹിത്യ തൽപരരെ നിരാശരാക്കില്ല, എന്നുമാത്രമല്ല പാമുഖിന്റെ രചനകൾ വായിച്ചിട്ടുള്ളവരെ അത് കാൽപനികതയുടെ വേറിട്ട വഴികളിലൂടെ നടത്തിക്കുകയും ചെയ്യും.
ഈ അഞ്ചു നിലക്കെട്ടിടത്തിന്റെ നാല് നിലകളിലായി ആ പുസ്തകത്തെ സംബന്ധിച്ച ഓർമകൾ അടുക്കിയും ചില നേരങ്ങളിൽ ചിതറിയും നിലകൊള്ളുന്നു. ഒട്ടും പ്രതിപത്തി കാണിക്കാതെ പാറാവുകാരൻ ഏതാണ്ട് 1000 ഇന്ത്യൻ രൂപ വരുന്ന ടിക്കറ്റ് കൈയിൽ ഏൽപ്പിച്ചു. 400 ടർക്കിഷ് ലിറ. ഒരു സുവനീർ പോലെ സൂക്ഷിക്കാവുന്ന ടിക്കറ്റ് ഞാൻ പഴ്സിന്റെ അകത്തളങ്ങളിൽ ഒളിപ്പിച്ചു.
അകത്തെത്തുമ്പോൾ ആദ്യം കാണുന്നത് വലിച്ചു തീർന്ന മെലിഞ്ഞ സിഗരറ്റ് കുറ്റികൾ കൊണ്ടലങ്കരിച്ച ചുമരാണ്. ഏതാണ്ട് 4213 കുറ്റികൾ. അതൊരു ഗ്ലാസ് ഫ്രെയിമിന്റെ അകത്തു സൂക്ഷിച്ചിരിക്കുന്നു. കെമാലിനു തന്റെ കാമുകി ഫുസൂൺ എത്രമാത്രം പ്രിയപ്പെട്ടതായിരുന്നുവെന്നു നോവൽ വായിച്ചവർക്കറിയാം. ഓരോ സിഗരറ്റ് തുണ്ടിനും പ്രണയത്തിന്റെ ഓരോ കഥ പറയാനുണ്ട്. തന്റെ പ്രണയിനിയുടെ ശ്വാസമേറ്റ, ഉമിനീർ പുരണ്ട, അവളുടെ അധരങ്ങൾ സ്പർശിച്ചവയാണ് അവ ഓരോന്നും. ആ ചുമരിന് മുന്നിലാണ് പ്രണയികളുടെ ഹൃദയം കവർന്ന... ഒരു വേള എന്റെ ഹൃദയം തകർത്ത രംഗത്തിനു സാക്ഷിയായത്. വീണ്ടും ഉള്ളിലേക്ക് കയറുമ്പോൾ വൃത്താകൃതിയിലുള്ള കോണിപ്പടികളിലൊന്നിൽ ഒരു യുവതി ചുമരിൽ കുറിച്ചിട്ട വാക്കുകളിലേക്ക് നോക്കി ചേതനയറ്റപോലെ നിൽക്കുന്നു. അവരും എന്നെപ്പോലെ ആ പുസ്തകത്താൽ ആഭിചാരപ്പെട്ട ആത്മാവാണ്.
ഈ മ്യൂസിയം പുസ്തകത്തിന്റെ മാത്രമല്ല ഇരുപതാം നൂറ്റാണ്ടിന്റെ അർധ പകുതിയിലെ ഇസ്‌താംബുൾ നഗരചരിത്രത്തിന്റെ മ്യൂസിയം കൂടിയാണ്. ആ കാലത്തെ നഗരത്തിന്റെ ദൈനംദിനജീവിതത്തിലേക്കുള്ള ചരിത്ര ജാലകമാണ്. പ്രണയ സുവനീറുകൾ രണ്ട് കുടുംബങ്ങളുടെ ഓർമകളുടെയും ഫ്ലാഷ്ബാക്കുകളുടെയും കഥ. ഒരാൾ ഉപരി വർഗത്തിന്റെ പ്രതിനിധിയായ കാമുകൻ. പ്രണയിനി ആകട്ടെ ദരിദ്രയും സാധുവും. ടർക്കിഷ് ഉന്നതകുല ജാതനായ കെമാൽ എന്ന 30 വയസ്സുകാരൻ തന്റെ അതേ സാമൂഹ്യ സാമ്പത്തിക പരിസരങ്ങളുള്ള ഒരു യുവതിയെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. അവൾക്കു സമ്മാനിക്കാനായി വാനിറ്റി ബാഗ് അന്വേഷിച്ചു ചെല്ലുന്ന ഷോപ്പിലാണ് തന്റെ അകന്ന ബന്ധുവായ ഫുസൂനെ കണ്ടെത്തുകയും അനുരാഗത്തിലാവുകയും ചെയ്യു
ന്നത് . ഫുസൂൺ ആകട്ടെ ഒരു ചെറിയ സെയിൽസ് ജോലിയുമായി മുന്നോട്ടു പോകുന്ന ചെറുപ്പക്കാരിയും. ഓർമകളും പഴയ വീട്ടുപകരണങ്ങളും ചിതറിക്കിടക്കുന്ന പൊടി പിടിച്ച ഒരു മുറിയിൽ അവരെന്നും കണ്ടു മുട്ടുന്നു.
തന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്ന ഓർമയിലും പ്രണയിനിയെ കൈ വെടിയാൻ അയാൾക്ക് കഴിയുന്നില്ല. ഫുസൂൺ ആകട്ടെ തന്റെ അഗാധപ്രണയം കെമാലിന് മുന്നിൽ പ്രകടിപ്പിക്കുകയും ചെയ്തു. ശരീരവും മനസ്സും പങ്കുവയ്ക്കപ്പെടുമ്പോഴും രണ്ടു ബന്ധങ്ങളും ഒരുപോലെ കൊണ്ടുപോകാനാണ് അയാളിലെ കൗശലക്കാരൻ ശ്രമിക്കുന്നത്. അപ്പോഴേക്ക് പ്രതിശ്രുത വധു സിബലുമായി കെമാലിന്റെ വിവാഹനിശ്ചയം കഴിയുന്നു. ആ ചടങ്ങിലേക്ക് പ്രണയിനിയെ ക്ഷണിക്കാൻ പോലും അയാൾ മുതിരുന്നുണ്ട്. എന്നാൽ, അതോടെ ഫുസൂൺ അയാളെ വിട്ടു എങ്ങോട്ടോ പോവുകയാണ്. അവളെ തിരഞ്ഞു കണ്ടെത്താനുള്ള കെമാലിന്റെ ശ്രമങ്ങൾ പരാജയപ്പെടുന്നു. എത്ര തീവ്രമായിരുന്നു തന്റെ അനുരാഗമെന്നത് കെമാലിനു ബോധ്യമാകുന്നത് അപ്പോഴാണ്. പ്രണയപാശത്താൽ മുറുകി പരവശനാകുന്ന കെമാലിനെ പ്രതിശ്രുതവധുവും കൈ വിടുന്നു...
ഒരുപാട് കത്തുകൾക്കുള്ള മറുപടിയായി ഒരുനാൾ ഫുസൂണിന്റെ കത്ത് അയാളെ തേടിയെത്തുന്നു. വിവാഹിതയായ ഫുസൂണിനെയാണ് പിന്നീട് കെമാൽ കണ്ടെത്തുന്നത്. വളരെയകന്ന ബന്ധു എന്നവണ്ണം അവൾ തന്റെ ഭർത്താവിനെ അയാൾക്ക് പരിചയപ്പെടുത്തുന്നു. മുറിവേറ്റ, അപമാനിക്കപ്പെട്ടു പോയ പ്രണയത്തിന്റെ പ്രതികാരമെന്നവണ്ണം അവൾ ആദ്യകാലങ്ങളിൽ അയാളെ തീർത്തും അവഗണിച്ചു. പക്ഷേ, കെമാൽ വീണ്ടും അവളെ സന്ധിച്ചു കൊണ്ടേയിരുന്നു, ഏതാണ്ട് എട്ടുവർഷത്തോളം... ഓരോ തവണ പിരിയുമ്പോഴും അവളുടേതായ എന്തെങ്കിലും അയാൾ എടുത്തു സൂക്ഷിക്കും. ചില നേരം അവൾ വലിച്ചൊടുക്കിയ സിഗാർ തുണ്ടുകൾ, ചിലപ്പോൾ മുടിപ്പിന്നൽ സൂചികൾ, ലേസ് പതിപ്പിച്ച അവളുടെ വിയർപ്പ് പതിഞ്ഞ കൈലേസ്, പാതി ഒഴിഞ്ഞ വൈൻ ഗ്ലാസ്, അവളുടെ ചുവന്ന ചുണ്ടുകൾ പതിഞ്ഞ ചായക്കപ്പുകൾ ഇവയെല്ലാം തങ്ങളുടെ ആദ്യ സമാഗമങ്ങൾക്ക് സാക്ഷിയായ മെഹമ്മദ് അപാർട്ട്മെന്റ് എന്ന അഞ്ചു നില കെട്ടിടത്തിൽ അയാൾ ശേഖരിക്കുകയാണ്.
മനോകാമനകളുടെ തിരയടങ്ങാത്ത കടൽ പോലെ നിലകൊള്ളുന്ന, പ്രണയത്താൽ ഉന്മാദിയായ കെമാലിനോട് പുസ്തകത്തിന്റെ രണ്ടാം പകുതിയിലാണ് എനിക്കിഷ്ടം തോന്നിത്തുടങ്ങിയത്. അവർ ഒരുമിച്ചോ ഒന്നായി ജീവിച്ചോ എന്നതൊക്കെ പുസ്തകം നമുക്ക് പറഞ്ഞു തരും. അവർ കണ്ടു മുട്ടിയിരുന്ന കെട്ടിടമാണ് ഇന്ന് മ്യൂസിയം ഓഫ് ഇന്നസെൻസ്. അതിൽ നിറയെ കെമാലിന്റെ പ്രണയത്തിന്റെ സുവനീറുകളും.
കണ്ടും കേട്ടും അറിയാം
കാഴ്ചകൾക്കൊപ്പം ഓഡിയോ ഗൈഡ്കൂടി കൂടെ ചേരുമ്പോൾ മ്യൂസിയം സന്ദർശനം മറക്കാനാവാത്ത അനുഭവമാകുന്നു. ചെവിയിൽ മുഴങ്ങുന്ന ശബ്ദരേഖയിൽ, പ്രധാന ശബ്ദം കെമാലിന്റേതാണ്. നഗരത്തിലെ തെരുവ് കച്ചവടക്കാരുടെ, റോഡിൽ കാറുകളുടെ ബ്രേക്കുകൾ അമരുന്നതിന്റെ ഒക്കെ ശബ്ദരേഖകൾ നമ്മുടെ ചെവിയിൽ മുഴങ്ങും. രണ്ടാം നിലയിൽ ഫുസൂണിന്റെ ഗന്ധം നിറഞ്ഞു നിൽക്കുകയാണ്. അവളുടെ പൂക്കൾ ചിതറിയ പേസ്റ്റൽ നിറമുള്ള ഫരോക്ക്, ചുണ്ടിൽ തേഞ്ഞു തീർന്ന ലിപ്സ്റ്റിക്, കൈത്തണ്ടയിൽ വിശ്രമിച്ച റിസ്റ്റ് വാച്ച്,ഡ്രൈവിങ് ലൈസൻസ്... അങ്ങനെയങ്ങനെ സത്യവും മിഥ്യയും തമ്മിലുള്ള അതിർവരമ്പ് തിരിച്ചറിയാനാകാതെ വായനക്കാരൻ അമ്പരക്കുന്ന അനുഭവം തന്നെയാണിവിടം.
ചിലയിടങ്ങളിൽ ഇവിടെ കാലവും സമയവും സ്തംഭിച്ചു നിൽക്കുന്നു. മ്യൂസിയത്തിനുള്ളിലെ ചില ഡയോരമകൾ നഗരത്തിന്റെ ചരിത്രം തന്നെയാണ്. 1970 കളിൽ തുർക്കിയിലേക്ക് പടർന്ന വൈദേശിക സ്വാധീനം അങ്ങനെ സംസ്കാരങ്ങളുടെ കൈമാറ്റത്തിനും ലയനത്തിനുമിടയിലെ വിട്ടുപോയ ചില കണ്ണികളുടെ കണ്ടെത്തലുകൾ കൂടിയാണ് ഇവിടം. 2014 ലെ യൂറോപ്യൻ മ്യൂസിയം ഓഫ് ദി ഇയർ പുരസ്കാരം ഇത് കരസ്ഥമാക്കിയിട്ടുണ്ട്. പോരാൻ നേരം ഹൃദയത്തിൽ നിന്നെന്ന പോലെ ചിരിക്കുന്ന മ്യൂസിയം സൂക്ഷിപ്പുകാരി യാൽദയോട് ഞാൻ ഭൂഖണ്ഡങ്ങൾ താണ്ടി പുസ്തകം അന്വേഷിച്ചു വന്ന കഥ പറഞ്ഞു.. അവരെന്നെ ആലിംഗനം ചെയ്തു. എന്നിട്ട് പറഞ്ഞു, ധാരാളം ഇന്ത്യക്കാർ ഇത് തേടി വരാറുണ്ട്. യാൽദ ഇറാൻ കാരിയാണ്. ഇറാനിലെ നീളം കൂടിയ ഡിസംബർ രാത്രിയുടെ പേരാണത്രെ യാൽദ. കാൽപനികമായ ഒരു പേര്. പാമുഖിന്റെ പുസ്തകങ്ങളും ആൽബങ്ങളും സുവനീറുകളും നിറഞ്ഞ ആ മുറിയിലിരുന്നു യാൽദ എന്റെ ചിത്രങ്ങൾ എടുത്തു തന്നു. ഒരു പക്ഷേ, ഞാൻ കണ്ടതിൽ ഏറ്റവും മികച്ച സാഹിത്യ മ്യൂസിയം..