സ്പെയിനിലെ ചരിത്ര നഗരമാണു ഗ്രാനഡ. വിസ്മയിപ്പിക്കുന്ന വാസ്തുകലയുടെ പേരിൽ പ്രശസ്തമാണ് ഈ നഗരം. ഗ്രാനഡയിൽ മൂറിഷ് വാസ്തുകലയുെട മനോഹാരിതയിൽ തീർത്ത കൊട്ടാരങ്ങളും കോട്ടകളും പൂന്തോട്ടങ്ങളുമുള്ള സമുച്ചയമാണ് അലമ്പ്ര... യുനെസ്കോ പൈതൃക സ്മാരകം കൂടിയാണ് ഈ സമുച്ചയം. ഗ്രാനഡയുടെ തിലകമായ അലമ്പ്ര സെന്ട്രോയിൽ

സ്പെയിനിലെ ചരിത്ര നഗരമാണു ഗ്രനഡ. വിസ്മയിപ്പിക്കുന്ന വാസ്തുകലയുടെ പേരിൽ പ്രശസ്തമാണ് ഈ നഗരം. ഗ്രനഡയിൽ  മൂറിഷ് വാസ്തുകലയുെട  മനോഹാരിതയിൽ തീർത്ത കൊട്ടാരങ്ങളും കോട്ടകളും പൂന്തോട്ടങ്ങളുമുള്ള സമുച്ചയമാണ് അലമ്പ്ര... യുനെസ്കോ പൈതൃക സ്മാരകം കൂടിയാണ് ഈ സമുച്ചയം.

ഗ്രനഡയുടെ തിലകമായ അലമ്പ്ര

സെന്ട്രോയിൽ നിന്നു ബസിലായിരുന്നു സഞ്ചാരത്തിന് തുടക്കം. അലമ്പ്രയും നസ്‍രിദ് പാലസും സന്ദർശിക്കാനാണ് ആ പകൽ ചെലവഴിച്ചത്. ചെങ്കോട്ട, ചുവപ്പ് നിറമുള്ളത് എന്നെല്ലാം അർഥം വരുന്ന അറബി പദത്തിൽ നിന്നാണ് അലമ്പ്ര എന്ന പേര് ഉണ്ടായതത്രേ.   ലാ സബിക മലയിലെ കോട്ട എന്നോ കോട്ടകെട്ടി സുരക്ഷിതമാക്കിയ ചെറുനഗരം എന്നോ പറയാവുന്നതാണ് അലമ്പ്ര.

അൽകസാബ പ്രദേശത്തെ നിർമിതികളും ജനറലൈഫെയും നസ്‌രിദ് പാലസും നസ്‌രിദ് രാജകുടുംബാംഗങ്ങളും എല്ലാം ഉൾപ്പെട്ടതാണ് ഈ സമുച്ചയം.  നസ്‌രിദ് പാലസ് കാണണമെങ്കിൽ പ്രത്യേകം ടിക്കറ്റ് എടുക്കണം. 
മുറികൾക്കുള്ളിലെ ചെറു അറകളിൽ പോലും അതിശയിപ്പിക്കുന്ന കൊത്തുപണികൾ... ചുറ്റുമതിലുകൾ,  സ്തംഭങ്ങൾ, ലിഖിതങ്ങൾ, ഉദ്യാനങ്ങൾ... കൗതുകമുണർത്തുന്ന കാഴ്ചകളുടെ ലോകമാണിത്.

ADVERTISEMENT

അൽകസാബ
ഐബീരിയൻ ഉപദ്വീപിലെ അവസാന ഇസ്‌ലാമിക രാജവംശമായ നസ്‌രിദ് രാജവംശത്തിന്റെ സ്ഥാപകൻ മുഹമ്മദ് അൽ–അഹ്മർ ആണ് അലമ്പ്ര നഗരത്തിന്റെയും നിർമാതാവ്. മൂറുകളിൽ നിന്ന് ക്രിസ്ത്യാനികൾ സ്പെയിൻ തിരിച്ചു പിടിക്കുന്നതിന് മുൻപ് വർഷങ്ങളോളം ഇദ്ദേഹം ഈ നാടുമുഴുവൻ അടക്കി ഭരിച്ചു.

അതിനുശേഷം അലമ്പ്ര ക്രിസ്ത്യൻ രാജാക്കൻമാരുടെ നിയന്ത്രണത്തിലായി. എങ്കിലും നിർമാണകല മുഖ്യമായും ഇസ്‌ലാമിക ശൈലി തന്നെ പിന്തുടർന്നു. കെട്ടിടങ്ങളുടെ അകവും പുറവും കാഴ്ചകളായി മാറി. സ്പെയിനിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ഇടങ്ങളിലൊന്നാണ് അലമ്പ്ര.

ADVERTISEMENT

സൈനിക ദുർഗം എന്ന് പറയാവുന്ന അൽകസാബ മലയുടെ ഏറ്റവും ഉയർന്ന സ്ഥലത്താണ്. 13ാം നൂറ്റാണ്ടിൽ മുഹമ്മദ് ഒന്നാമൻ പട്ടാള ബാരക്കുകളും നിരീക്ഷണ ഗോപുരങ്ങളും പൂന്തോട്ടങ്ങളുമായിട്ടാണ് പണികഴിപ്പിച്ചത്. നസ്‌രിദ് പാലസ് പണിയും മുൻപ് മുഹമ്മദ് ഒന്നാമൻ വസിച്ച കൊട്ടാരവും ഇതിന്റെ ഭാഗമാണ്.

ഇവിടത്തെ ഒരു നിരീക്ഷണ ഗോപുരത്തിൽ കയറിയാൽ ഗ്രാനഡ നഗരത്തിന്റെ മനോഹരമായ ദൃശ്യം കാണാം. നഗരത്തിന്റെ അതിമനോഹര ദൃശ്യം സമ്മാനിക്കുന്ന, കൊത്തളങ്ങളുടെ ഉദ്യാനം എന്നറിയപ്പെടുന്ന ജാർ‍ഡൈൻസ് ഡി ലോസ് അഡർവേസ്, സൈന്യത്തിലെയും മറ്റും പ്രധാന പദവികളിലുള്ളവരുടെ വസതികളുള്ള ആംസ് ചത്വരം, നാല് നിലകളുള്ള നിരീക്ഷണ ഗോപുരം, അലമ്പ്രയിലെ ഏറ്റവും പുരാതന കവാടങ്ങളോടുകൂടിയ ടവർ ഓഫ് ആംസ് എന്നിവ അക്കൂട്ടത്തിൽ ഉണ്ട്.

ADVERTISEMENT
ADVERTISEMENT